ഒരു നല്ല സിദ്ധാന്തം (theory) നിഗമനങ്ങൾ (predictions) മുന്നോട്ടു വെയ്ക്കണം എന്നാണു കാൾപോപ്പർ അഭിപ്രായപ്പെടുന്നത്. ഈ നിഗമനങ്ങൾ നിരീക്ഷണങ്ങളുമായി ആവർത്തിച്ചു ഒത്തുവരുമ്പോഴാണു ഒരു നല്ല സിദ്ധാന്തം ശാസ്ത്രീയമായി അംഗീകരിക്കപ്പെടുന്നത്. ഉദാഹരണത്തിനു ആപേക്ഷിക സിദ്ധാന്തത്തിന്റെ ഒരു നിഗമനമാണ് അതിപിണ്ഡങ്ങളുടെ സമീപത്തുകൂടെ കടന്നു പോകുന്ന പ്രകാശരശ്മി പിണ്ഡമുണ്ടാക്കുന്ന ശക്തമായ ഗുരുത്വാകർഷണം മൂലം പിണ്ഡത്തിനടുത്തേക്ക് വളയും. ഈ നിഗമനം എഡിങ്ങ്ടണ്‍ 1919 ലെ ഒരു സൂര്യഗ്രഹണ സമയത്ത് തെളിയിച്ചു. ആപേക്ഷിക സിദ്ധാന്തം ശരിയാണെന്നംഗീകരിക്കപ്പെട്ടു.
പരിണാമ സിദ്ധാന്തവും ഇതുപോലെ നിരവധി നിഗമനങ്ങൾ മുന്നോട്ടു വെയ്ക്കുന്നുണ്ട്. കൃസ്തുമസ് ഓർക്കിഡ് പുഷ്പങ്ങൾ (വിനിക്കാ കണ്ണിങ്ഗാമി) കണ്ടിട്ട് ഇതിൽ നിന്ന് തേൻ കുടിക്കാൻ പാകത്തിൽ ഒരു പക്ഷിയോ ശലഭമോ ഉണ്ടാകും എന്ന് ഡാർവിനും വാലേഴ്സും പ്രവചിച്ചു. പിന്നീടാണ് അത്തരം ഒരു ശലഭത്തെ (ക്സാന്തോഫം മോർഗാനി) കണ്ടെത്തിയത്. ആഫ്രിക്കയിലെ കുരങ്ങുകളിലെ വൈവിധ്യം നിരീക്ഷിച്ച് ജൂലിയൻ ഹക്സലിയെ പോലുള്ള ആളുകൾ (മുൻപ് ഹാക്കിയും. 1703-1780) മനുഷ്യൻ ആഫ്രിക്കയിൽ നിന്നാണെന്നു പ്രവചിച്ചു. ഇന്ന് മനുഷ്യന്റെ ആദ്യരൂപങ്ങളെ അന്വേഷിക്കുന്നവരൊക്കെ ആഫ്രിക്കയിലാണ് തിരഞ്ഞുകൊണ്ടിരിക്കുന്നത്. കണ്ട് കിട്ടിയ ഏറ്റവും പഴക്കമുള്ള ഫോസ്സിലുകളൊക്കെ ആഫ്രിക്കയിൽ നിന്നാണു. (ലൂസി)
കാൾ സാഗൻ പ്രപഞ്ചത്തിലെവിടെയെങ്കിലും മനുഷ്യൻ ഉണ്ടോ (ജീവികൾ ഉണ്ടോ) എന്ന് അന്വേഷിക്കുന്ന പദ്ധതിയുടെ (SETI) തലവനായിരുന്നു. ഈ പദ്ധതികളുടെ പ്രയോചനത്തെപറ്റി അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചപ്പോൾ ലഭിച്ച മറുപടി രസകരമായിരുന്നു." പ്രപഞ്ചത്തിൽ എവിടെയെങ്കിലും മനുഷ്യൻ ഉണ്ടെന്ന അറിവു സന്തോഷകരമല്ലേ. ഈ അനന്തവിസ്തൃതിയിൽ നമ്മൾ ഒറ്റയ്ക്കല്ല. അഥവാ മനുഷ്യൻ ഇല്ലെന്നറിഞ്ഞാലും സന്തോഷകരമാണ്. ഈ അനന്ത വിസ്തൃതിയിൽ നാം മാത്രം".
പരിണാമ സിദ്ധാന്തം മുന്നോട്ടു ചില കാഴ്ച്ചപ്പാടനുസരിച്ചു നമുക്ക് ചില നിഗമനങ്ങൾ മുന്നോട്ടു വെയ്ക്കാം.
1) പ്രപഞ്ചത്തിലെവിടെയെങ്കിലും ഭൂമിയിലെ പോലെ മനുഷ്യനുണ്ടാകാനുള്ള സാധ്യതയില്ല. ഭൂമിയിലെ പോലെ ജീവികളും ഉണ്ടാകാൻ വഴിയില്ല. (ഇത് ബുദ്ധിയുടെയോ ജീവികളുടെയോ പ്രപഞ്ചത്തിലെ സാധ്യത നിഷേധിക്കുന്നില്ല) അതായത് കാൾ സാഗന്റെ രണ്ടാമത്തെ നിഗമനമാവാം ശരി
2) ഭൂമിയിൽ തന്നെ ഈ ജീവികൾ വംശനാശം സംഭവിച്ചാൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയില്ല. ഡിനോസറുകൾ എന്നത് അതേ രൂപത്തിൽ ഉണ്ടായില്ല എന്നത് ഒരു ഉദാഹരണം. അതായത് മനുഷ്യൻ ഇനി ഒരിക്കലും എവിടെയും ഉണ്ടാകാനുള്ള സാധ്യതയില്ല. അത്ര യാദൃശ്ചികമാണു നമ്മുടെ ജനനം. (ജനിതകത്തിലെ ചില അറിവുകളാണു ഈ നിഗമനങ്ങളുടെ അടിസ്ഥാനം. ഉദാഹരണം നമ്മുടെ ജനിതകത്തിൽ 8% എന്റോ ജീനസ് റിട്രോ വൈറസ് കൂട്ടിച്ചേർക്കലുകളാണു. മനുഷ്യനെ ഉണ്ടാക്കുന്നതിൽ ഇവയ്ക്കും പങ്കുണ്ട്. അത് വളരെ യാദൃശ്ചികമായിരുന്നു)
3) മനുഷ്യന്റെ ഏതു വിഭാഗങ്ങളിലും (Ethnic Groups) പെട്ട ദമ്പതികൾക്ക് ഒരു ആഫ്രിക്കൻ കുട്ടി ജനിക്കാനുള്ള ചെറിയ സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ, ആഫ്രിക്കൻ ദമ്പതികൾക്ക് മറ്റു വിഭാഗങ്ങളിലെ കുഞ്ഞുങ്ങളുണ്ടാകാൻ സാധ്യതയില്ല.
No comments:
Post a Comment