Wednesday, November 30, 2011

യുക്തിവാദികളേ ജാഗ്രതൈ




ചില ചോദ്യങ്ങൾ യുക്തിഭദ്രമെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്നവയാവും. യുക്തിവാദിയെ കബളിപ്പിക്കാൻ ഇത്തരം ചില തന്ത്രങ്ങൾക്ക് സാധ്യമാണ്‌. എന്നുവെച്ചാൽ യുക്തിവാദിയെ അവന്റെ മടയിൽ കയറി ആക്രമിക്കുക എന്ന പരിപാടി. എന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹം വിശ്വാസത്തിൽ നിന്ന് വിടുകയും എന്നാൽ തികച്ചും യുക്തിവാദത്തിൽ എത്താതിരിക്കുകയും ചെയ്ത ഒരു കാലത്ത് പുള്ളിയോട് തന്റെ അമ്മാവൻ ഒരു ചോദ്യം ചോദിച്ചത്രെ. “മനുഷ്യൻ ഉണ്ടാക്കിയ ഏതെങ്കിലും ഒരു യന്ത്രം അവനെ മനസ്സിലാക്കിയോ?. ഇല്ല, എങ്കിൽ ദൈവസൃഷ്ടി മാത്രമായ മനുഷ്യൻ എന്നെങ്കിലും ദൈവത്തെ മനസ്സിലാക്കുമോ?”
അയാൾ തരിച്ചുപോയി. ദൈവത്തെ കുറിച്ച് അന്നുവരെ ഇല്ലാത്ത ഒരു പുതിയ വെളിച്ചം പുള്ളിക്കുണ്ടായി. പൂർണമായും ദൈവവിശ്വാസി അല്ലെങ്കിലും പുള്ളിക്ക് അതിനെ ഉപേക്ഷിക്കാനായില്ല. ചുരുക്കത്തിൽ ഒരു സംശയവാദ അഴകൊഴമ്പനിസം.

ഞാൻ അദ്ദേഹത്തോട് ചോദിച്ചു. യുക്തിയുടെ ആയുധങ്ങളെടുത്ത് എന്ത്കൊണ്ട് നിങ്ങൾക്കിതിനെ നേരിടാനായില്ല. എത്ര ചോദ്യങ്ങൾ വേണമെങ്കിലും ഇതിനെതിരായി ചോദിക്കാം.

(1) മനസ്സിലാക്കൽ എന്ന സ്വഭാവം ഉള്ള ഏതെങ്കിലും സൃഷ്ടി മനുഷ്യൻ നടത്തിയിട്ടുണ്ടോ? (2) ദൈവസൃഷ്ടമെന്നു വിശ്വസിക്കുന്ന ജീവികളിൽ എത്ര എണ്ണം ദൈവത്തെ അന്വേഷിക്കാൻ പ്രാപ്തരാണ്‌?
(3) ജീവികളുടെ മനസ്സിലാക്കൽ സ്വഭാവം ഒഴികെ പല സ്വഭാവങ്ങളും പ്രകടമാക്കുന്ന കണ്ട് പിടുത്തങ്ങൾ മനുഷ്യൻ നടത്തിയിട്ടില്ലേ? (4) ഇങ്ങനെ പോയാൽ നാളത്തെ ഒരു യന്ത്രത്തിന്‌ ഈ സ്വഭാവം ഉണ്ടാവുകയില്ല എന്ന് ഉറപ്പിച്ച് പറയാനാവുമോ?

മനുഷ്യന്റെ ചിന്തകളെ യന്ത്രങ്ങളുമായി incorporate) ചെയ്ത് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഇപ്പോൾ തന്നെ പരീക്ഷണശാലകളിൽ ഒരുങ്ങുന്നുണ്ട്.

ചുരുക്കത്തിൽ യുക്തിവാദികൾ തന്നെ അതിന്റെ അളവുകോലുകളെ (ശരിയായ ചോദ്യങ്ങളെ, ഏറ്റവും അടുത്ത ചോദ്യങ്ങളെ)വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതിൽ പരാജയപ്പെടുന്നത് കാണാറുണ്ട്. കൂടാതെ യുക്തിയോട് ഏറ്റവും അടുത്ത ഉത്തരങ്ങൾ നിലനില്ക്കെ അകന്ന ഉത്തരങ്ങൾ നല്കുന്നതായും.
ആരും അങ്ങനെ മൈന്റ് ചെയ്യുന്നില്ല എന്നത്കൊണ്ടായിരുന്നു ഞാൻ ബ്ളൊഗിങ്ങ് നിർത്തിക്കളഞ്ഞത്. ഇപ്പോൾ തോന്നുന്നു അത് വീണ്ടും തുടങ്ങണമെന്ന്. അധികം വൈകാതെ കാണാം