ഇന്ത്യ എത്ര മനോഹരമാ പദം
======================
ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നു എന്നത് നാല് ഭാഗത്ത് നിന്നും മുഴങ്ങി കേട്ടു കൊണ്ടിരിക്കുന്നു. എഴുത്തുകാരും കലാകാരന്മാരും തിര്യക്കുകളെ പോലെ അത് മുൻകൂട്ടി തിരിച്ചറിഞ്ഞു ബഹളമുണ്ടാക്കാൻ ആരംഭിച്ചിരിക്കുന്നു. അതിൽ അസ്വസ്ഥമാകേണ്ട കാര്യമില്ല, കാരണം അത് അവരുടെ പണിയാണ്. എവിടെനിന്നെങ്കിലും അപകടം അരിച്ചരിച്ചു വരുന്നുവെങ്കിൽ അതിനെതിരെ മുന്നറിയിപ്പ് നൽകുക എന്നത്. എന്നാൽ ഇന്ത്യയുടെ ഭൂരിപക്ഷ മനസ്സ് ഒരിക്കലും അസഹിഷ്ണുത്വമാകുകയില്ല . അതിനു ചരിത്രത്തിൽ നിന്നും വർത്തമാന കാലത്തിൽ നിന്നും നിരവധി തെളിവുകളുണ്ട്. ഒന്നിൽ കൂടുതൽ ദൈവസങ്കൽപ്പമുള്ള ഏതു മതത്തിനും ജനാധിപത്യ ബോധം വളരെ പെട്ടെന്ന് ഉൾകൊള്ളാനാകും എന്നതാണു ഇന്ത്യൻ ഭൂരിപക്ഷ മനസ്സ് അസഹിഷ്ണുക്കളാകില്ല എന്ന് പറയുന്നതിന്റെ കാതൽ. ആധുനിക പൈസംഘി മനസ്സിനെ അസ്സ്വസ്ഥമാക്കുന്നതും ഇതാണു. ഇന്ത്യയിൽ അസഹിഷ്ണുത വളർത്തിയെടുക്കേണ്ടത് വളരെ ചെറിയ ന്യൂനപക്ഷമായ പൈസംഘികളുടെ ആവശ്യമാണു. അതിനെ ഭംഗിയായി പ്രതിരോധിക്കുക സാധാരണക്കാരായ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ആയിരിക്കും എന്നതിൽ എനിക്കൊരു സംശയവും ഇല്ല. മുൻപെങ്ങുമില്ലാത്തവിധം അസഹിഷ്ണുതാ ധാരണ ജനങ്ങളിൽ വളരുന്നുണ്ടെങ്കിൽ അതെന്തു കൊണ്ടാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയും തിരുത്താൻ ശ്രമിക്കുകയുമാണ് സംഘികളേ നിങ്ങൾ ചെയ്യേണ്ടത്. ഇത് നിങ്ങളുടെ പ്രവർത്തന ഫലാമാണു

അസഹിഷ്ണുത ഇന്ത്യൻ ഭൂരിപക്ഷ മനസ്സിനില്ല എന്നതിന്റെ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. ലോകത്തിലെവിടെയും സ്വാതന്ത്ര്യം കിട്ടിയ ഭൂരിപക്ഷങ്ങൾ, അതിനി കാമ്മ്യൂണിസമാകട്ടെ, ഇസ്ലാമാകട്ടെ മറ്റെന്തെങ്കിലും ഐഡിയോളജിയാവട്ടെ (ഇവരിൽ പലരും ഈ സ്വാതന്ത്ര്യത്തിൽ നിന്ന് തഴച്ചു വളരുകയും എന്നിട്ട് അവരുടെ സ്വതന്ത്രരഹിത ലോകത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഈ ആധുനിക യുഗത്തിലും എന്നത് മറ്റൊരു തമാശ) അത് മറ്റുള്ളവരുമായി പങ്കുവെച്ച ചരിത്രമില്ല. പക്ഷെ ഇന്ത്യയിൽ ഉണ്ടായി. ഇതാണു ഞാൻ കരുതുന്നത് ഇന്ത്യൻ ഭൂരിപക്ഷത്തിന്റെ സഹിഷ്ണുതാ മനസ്സിന് ഏറ്റവും നല്ല ഉദാഹരണം എന്ന്. ഇന്ത്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സംഘികൾ കൊലവിളി നടത്തിയത് മുല്ലമാർക്കോ മൗലവിമാർക്കോ എതിരെ ആയിരുന്നില്ല, മറിച്ചു രണ്ട് ഹിന്ദുക്കൾക്കെതിരെയായിരുന്നു. സുകുമാർ അഴീകോടിനും വീരേന്ദ്രകുമാറിനും. കാരണം അവർക്ക് അസഹ്യമായത് സ്വന്തം പാളയത്തിൽ നിന്നുള്ള പടയായിരുന്നു.
അതിനാൽ കേവലം സംഘി മനസ്സിന്റെ അജണ്ടകൾക്കനുസരിച്ചു ഈ അസഹിഷ്ണുതയെ വളർത്തുന്നതിനു വളമിടുന്നതിനു പകരം അതില്ലാതെയിരിക്കാൻ ഭൂരിപക്ഷത്തിന്റെ കൂടെ നിൽക്കാനാണെനിക്കിഷ്ടം.
No comments:
Post a Comment