Monday, February 17, 2014


HOW HE MOVED THE EARTH!

It was in the year 1609, 405 years ago, that the Tuscan scientist Galileo Galilei (there was no nation called Italy yet) first revealed to the world the optical telescope he had used to peer into the sky and to plumb its depths. The first telescope that Galileo made had a humble power of 3x (ie only magnifying 3 times) – a power much less than a modern child’s binoculars! Even if the telescope was first invented in the Netherlands just a year earlier in 1608, it was Galileo who first used it for astronomical observations.

Galileo trained his telescope at the moon, and discovered the valleys and mountains on its surface. Measuring the lengths of the shadows on the moon he even accurately calculated the height of the mountains on the moon – all with a telescope which had such a narrow field of vision that he could see only one half of the moon at one time!

Looking at Jupiter he observed four specks that moved from night to night, and sometimes disappeared behind the planet. He inferred that these were the moons of Jupiter, orbiting around Jupiter, in the same way as the moon was orbiting the earth. Take a 100x telescope and look at Jupiter yourself. Check if you yourself would get such an idea. Now think of a time when there was no electricity and no established science and only the Bible to guide you. Now that gives a perspective on his monumental discovery.

If other planets had moons just like the earth did, if the sun and the moon and the earth were not the perfect celestial objects that they were believed to be, then the earth was perhaps not that unique? What a thought at a time when the world believed that the earth was the centre of the Universe created for humans in 6 days.

Galileo also observed material around Saturn - which better telescopes later revealed to be rings around the planet. He then looked at the planet Venus with his telescope, and observed that this planet also had phases just as the earth’s moon did. This was a game changer.

When Galileo saw dark regions on the surface of the sun, he called them sun spots and also proposed that the sun was rotating. What! the sun was rotating?

Looking at the nebulae he found out that the milky way was in fact made of stars!

He found that his observations with the telescope could be best explained by the heliocentric theory of Nicolaus Copernicus who, even before the telescope was invented, proposed in 1530 that the earth was after all a planet, that it turns once daily on its own axis, and that rather than the earth, it was the sun around which all the planets orbited. The earth was not really special.

The genius in him did not allow him to accept what others proposed as the truth. He did not have a dark side to him like Newton did who was driven as much by science as rancour and petty and vindictive feelings of revenge. He remained a Catholic, had his 'illegitimate' daughter committed to a monastery, had his limitations, but he could hardly be considered a Christian like the others of his time.

Knowing the theological implications of Galileo’s work and thought, the Church first tried to stop him, and later punished him when he did not keep his promise to behave. Already in 1600 the original Taliban burnt the extraordinary and eccentric monk Giordano Bruno at the stake - Bruno who had gone even beyond Copernicus' idea of the universe. But Galileo was a friend of the Pope so received a slightly better treatment. Galileo’s trial is the stuff of legend and resulted in life imprisonment with the promise by him of good behaviour - but for someone like him it was indeed like a death sentence. In 1992, the Church meaninglessly and without sincerity did apologise to the dead man, some 350 after he died in 1642. To those diverted by this farce, the Freethinkers of France posed the question, but who were you to judge him in the first place?

I made a pilgrimage to his home town of Pisa. The Tower is leaning, and there is much tourism around it, and the Pisa town's airport is named after Galileo. Not that of Rome, only that of the small town of Pisa. The Church where he did his some of his experiments and where he watched the lamps oscillate only to come up with a theory to explain that pendulum motion has a reluctant acknowledgement of his presence - it is still smarting and hurting from the blow he dealt it. Yet he was no adversary of the Church, just a friend of the Truth. The Holy Book tells you how to go to Heaven, not how the Heavens go, he sighed.

The extracted confession and insincere apology obtained under duress averted the death penalty. Old, persecuted, ill, but the human spirit in full bloom, with a mind which grasped the universe like no one else in his time or before, the subversive did not stop. He wrote about the Two New Sciences.

It is true that Copernicus thought about it all before Galileo, but Copernicus did not dare to publish his theory, while Galileo had the guts and the literary prowess to do so – tongue in cheek, with mischief in his style only possible for a child who knew a secret that others did not and was unable to keep the information to himself. The curious child of the universe paid a heavy price for this because of the barbaric Church which opposed his theory.

It is true that the Greeks and the Indians also made heliocentric hypothesis even before Copernicus, but they were not systematic models - it was the scientific observations of Copernicus and Galileo that made it a most credible theory.

Together, Copernicus with his theory, and Galileo with his unassailable proof displaced the earth from the centre of the universe, upsetting the received wisdom of the ages that was also the orthodoxy of the Christian Church. It was a fatal blow to the model of the universe with the earth in the centre that was proposed by the Egyptian Ptolemy, and indelibly etched in the Holy book which allowed no revision - or for that matter, for many centuries, even translation.

As if what he did for the situation of the heavenly bodies was not enough, the astronomer, mathematician, philosopher and writer conceived of the crucial idea of inertia, which became later Newton’s First Law of Motion, founded Kinematics or the science of motion, theorized on ocean tides and improved various mechanical instruments and devices. All this by one person, in one life time?

“Give me a place to stand on and I will move the earth” declared Archimedes somewhere in 250 BCE, grandly, but also with insight into how the Earth was moving in space. He was thinking of how a lever operates.

Some 18 centuries later Galileo, stood his ground, and with his little telescope and giant intellect moved the earth out of the centre of the universe and installed the sun in its place with the lever of scientific observation and analysis. Who ever had such strength and ability?

The Father of Modern Science lost his freedom and suffered for Truth's sake. Looking intently at the bright sun through his telescope he lost his eye sight, but he granted humanity a vision that will last for ever.

15 February is the birthday of Galileo Galilei.

Thursday, February 13, 2014

ജീവപരിണാമത്തെപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകള്‍

(ഇത് നെറ്റിൽ നിന്ന് കിട്ടിയതാണ്‌. എനിക്ക് തന്നെ ഉപകാരപ്പെടും എന്ന് കരുതി ബ്ളോഗിൽ പകർത്തുന്നു)

(പുതിയവിവരങ്ങൾക്കനുസരിച്ച് കൂടുതൽ മെച്ചമായ രീതിയിൽ ഇത് എപ്പോഴും പരിഷ്ക്കരിക്കപ്പെടും ) 


പരിണാമം - ചില സംശയനിവാരണങ്ങൾ


(സ്വതന്ത്രചിന്തകരിൽ ഷെയർ ചെയ്ത ഒരു നോട്ട്)



(പരിണാമസംബന്ധിയായ പോസ്റ്റുകളും കമന്റുകളും ഗ്രൂപ്പിൽ ധാരാളമായി വരുന്നത് കൊണ്ടും, പല ചോദ്യങ്ങളും പലവുരു ആവർത്തിക്കപ്പെടുന്നത് കൊണ്ടും ഒരു എഫ്.എ.ക്യു തയ്യാറാക്കുകയാണു. വിഷയത്തിൽ അറിവുള്ളവർ കൂടുതൽ ചോദ്യോത്തരങ്ങൾ (ആധികാരിക റെഫറൻസുകളുടെ സഹായത്തോടെ) ഇവിടെ ചേർക്കുമല്ലോ!)


Q. ഡാര്‍വിനിസവും ലമാര്‍ക്കിസവും ഒന്ന് തന്നെയോ?
ആധുനിക പരിണാമസിദ്ധാന്തത്തിനു അടിത്തറ പാകിയ ഡാർവിന്റെ പരിണാമസിദ്ധാന്തം ഉടലെടുക്കുന്നതിനു മുമ്പേ, ജീവികളിൽ തലമുറകളായി സംഭവിക്കുന്ന ഉൽപ്പരിവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അരിസ്റ്റോട്ടിലിന്റെ കാലം മുതൽ അതിനു പല രീതിയിലുള്ള വിശദീകരണങ്ങളും ലഭ്യമാണു. ലാമാർക്കിയൻ സിദ്ധാന്തം പരിണാമത്തെ അനുകൂലിക്കുന്നതാണെങ്കിൽ പോലും, പരിണാമത്തിനു നിദാനമായ അതിന്റെ മെക്കാനിസത്തെ വിശദീകരിക്കുന്നതിൽ പരാജയമായിരുന്നു.
പ്രകൃതിപരമായ തിരഞ്ഞെടുപ്പിനെ (Natural Selection) കുറിച്ചുള്ള ഒരു തെറ്റായ വിവരണം നോക്കൂ:

"ജീവൻ നിലനിർത്താനുള്ള സമരത്തിൽ ജീവജാലങ്ങൾ തങ്ങളുടെ സ്വഭാവത്തെ ഉചിതമായി മാറ്റിയെടുക്കുന്നു എന്നതാണ്‌  പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് എന്നതുകൊണ്ടർഥമാക്കുന്നത്. ഉദാഹരണത്തിന്‌ വന്യമൃഗങ്ങളുടെ ഭീഷണികൊണ്ട് മാൻകൂട്ടങ്ങൾ അതിവേഗം ഓടി, തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നു. ഇപ്രകാരം മാൻകൂട്ടത്തിലെ ഓരോ മാനും വെഗതയാർജിക്കുന്നു." (ഇവിടെ കോപ്പി പേസ്റ്റ് ചെയ്തു കാണുന്ന ഇത് ഹാരുന്‍ യാഹ്യ സൈറ്റില്‍ നിന്ന് എന്ന് മനസിലാക്കുന്നു.)

ഇത് ഡാര്‍വിന്റെ നാച്ചുറല്‍ സെലക്ഷന്‍ അല്ല. മറിച്ച് ഇത് ഒരു ലമാര്‍ക്കിയന്‍ കാഴ്ചപ്പാടാണ്. ഇങ്ങനെ സംഭവിക്കില്ല എന്നത് പണ്ടേ തെളിഞ്ഞതാണ്. ആധുനിക കാഴ്ച്ചപ്പാടായ നാച്ചുറല്‍ സെലക്ഷന്‍ ഏതാണ്ട് ഇങ്ങനെ പോകുന്നു:
വന്യമൃഗങ്ങള്‍ പിടിക്കുന്നത്‌ കൊണ്ട് മാൻകൂട്ടങ്ങളിലെ വേഗം കുറഞ്ഞവ ഇല്ലാതാവുന്നു. വേഗം കുറവ് ജനിതകപരമായ കാരണങ്ങള്‍ കൊണ്ടാകുമ്പോള്‍ വേഗത്തിനുള്ള ജീനുകള്‍ ഉള്ള മാനുകള്‍ അതിജീവിക്കുന്നു, പെറ്റുപെരുകുന്നു. ആ ജീനുകള്‍ അങ്ങനെ അടുത്ത തലമുറയില്‍ കൂടുതല്‍ ഉണ്ടാകുന്നു. അടുത്ത തലമുറയില്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. കാലക്രമത്തില്‍ വേഗത്തിനുള്ള ജീനുകള്‍ ആ മൃഗസമൂഹത്തില്‍ മൊത്തം വ്യാപിക്കുന്നു. ഇപ്രകാരം മാൻകൂട്ടത്തിലെ ശരാശരി മാന്‍ വെഗതയാർജിക്കുന്നു. അതെ സമയം മറ്റൊരു മാന്‍ കൂട്ടം അസാമാന്യ വേഗതയുള്ള, ഓടിയാല്‍ രക്ഷയില്ലാത്ത ശത്രുവിനെ നേരിടുന്നു എന്ന് കരുതുക. ആ മാനുകളില്‍ ഒളിച്ചു നില്‍ക്കാന്‍ കൂടുതല്‍ കഴിവുള്ളവ രക്ഷപെടും. അതിനു സഹായിക്കുന്ന നിറങ്ങള്‍ കൊടുക്കുന്ന ജീനുകള്‍ ആവും അവിടെ വ്യാപിക്കുക. ഇങ്ങനെ സാഹചര്യ സമ്മര്‍ദങ്ങള്‍ വ്യത്യസ്തമായതു കൊണ്ട് തുടക്കത്തില്‍ ഒരേ ജീന്‍ അല്ലീല്‍ ആവൃത്തി ഉള്ള മൃഗ സമൂഹങ്ങള്‍ വ്യത്യസ്ത രീതികളില്‍ മാറ്റപ്പെടുന്നു. ഇതൊക്കെ ആണ് നാച്ചുറല്‍ സെലക്ഷന്‍.

ഇതില്‍ നിന്ന് മനസിലാവുന്ന ഒരു കാര്യം, ജീവജാലങ്ങള്‍ സ്വന്തം സ്വഭാവത്തെയോ ശരീരത്തെയോ മാറ്റാന്‍ ശ്രമിച്ചിട്ടല്ല മാറ്റം ഉണ്ടാവുന്നത് എന്നതാണ്. മറ്റൊരു കാര്യം, ജീവികള്‍ക്ക് ജീവിതകാലത്തുണ്ടാകുന്ന മാറ്റങ്ങള്‍, അതായത് വ്യായാമം മൂലം പേശീബലം വര്‍ദ്ധിക്കല്‍ പോലുള്ളത്, അടുത്ത തലമുറയിലേയ്ക്ക് കൈമാറാന്‍ പറ്റില്ല എന്ന കണ്ടെത്തലുമായി നാച്ചുറല്‍ സെലക്ഷന് വൈരുധ്യമില്ല എന്നതാണ്. ലമാര്‍ക്കിയന്‍ സിദ്ധാന്തത്തിന്റെ വേരറുത്തത് ജനിതകശാസ്ത്രത്തിന്റെ ആ കണ്ടെത്തലാണല്ലോ. (എപിജനട്ടിക്സ് DNA യുടെ പ്രാധാന്യത്തെ ഇല്ലാതാക്കുന്നില്ല.) പ്രകൃതിപരമായ തെരഞ്ഞെടുപ്പ് അഥവാ പ്രകൃതി നിർധാരണം എന്നത് ഒരു ബോധപൂർവമായ പ്രവർത്തി അല്ലെന്ന് സാരം.


Q. ജനിതകശാസ്ത്രം പരിണാമത്തിന് എതിരാണോ?
ഇത് മറ്റൊരു തെറ്റിദ്ധാരണ ആണു. ജീനുകളും ആധുനിക ജെനട്ടിക്സും പരിണാമ സിദ്ധാന്തവുമായി യോജിക്കുന്നില്ല എന്നാണ്. പക്ഷെ മുകളിലെ ഉദാഹരണം വായിച്ചാല്‍ ജനട്ടിക്സ് ഇല്ലാതെ ഇങ്ങനെ സിദ്ധാന്തം പോലും പറ്റില്ല എന്നാണ് തോന്നുക. അത് കൊണ്ടുതന്നെയാണ് ആധുനിക ജനിതകം അറിയാതിരുന്ന ഡാര്‍വിന് സ്വന്തം സിദ്ധാന്തത്തോട് സംശയം ഉണ്ടായതും. ഇന്ന് ആ സംശയത്തിന് പ്രസക്തി ഇല്ല. സത്യത്തിൽ ആധുനിക ജനിതകശാസ്ത്രത്തിന്റെ വളർച്ചയോടെയാണു പരിണാമം എന്നത് തന്മാത്രാതലത്തിൽ സംഭവിക്കുന്ന ഒന്നാണെന്നും, പരിണാമത്തിന്റെ സൂക്ഷ്മതലത്തിലുള്ള വിശദീകരണങ്ങൾ ഒക്കെയും നമുക്ക് ലഭ്യമായത്. ജനിതക ശാസ്ത്രം ഇല്ലായിരുന്നെങ്കിൽ ജെനോം കോഡിംഗ് ഒക്കെ വഴി ജീവികൾ തമ്മിലുള്ള പരസ്പരബന്ധം ഒക്കെ നമുക്ക് കൃത്യമായി നിർണയിക്കാൻ കഴിയാതെ വരുമായിരുന്നു.


ജീവശാസ്ത്രത്തിൽ ഒരു ശാസ്ത്രശാഖയും പരിണാമസിദ്ധാന്തത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതായിട്ടില്ല. മറിച്ച്, പരിണാമസിദ്ധാന്തത്തിന്റെ ബലത്തിലാണു ഇന്നു സ്കൂൾ തലം മുതൽ നാം പഠിക്കുന്ന എല്ലാ ജീവശാസ്ത്രശാഖകളും നിലനിൽക്കുന്നത് പോലും.

Q. സൂക്ഷ്മപരിണാമമല്ലേ (microevolution) തെളിയിക്കപ്പെട്ടിട്ടുള്ളൂ, ഒരു സ്പീഷീസ് മറ്റൊന്നാകുന്ന സ്ഥൂലപരിണാമത്തിനു (macroevolution) തെളിവില്ലല്ലോ?
സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെയുള്ള കൃത്യമായ ഒരു വേര്‍തിരിവിന് ശാസ്ത്രീയ അടിത്തറയില്ല. ജീവികളുടെ വര്‍ഗ്ഗീകരണത്തില്‍ ശാസ്ത്രജ്ഞര്‍ നേരിടുന്ന കുഴയ്ക്കുന്ന ഒരു പ്രശ്നമാണ് ഓരോ സ്പീഷീസും എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്നു തീരുമാനിക്കുന്നതിലെ അവ്യക്തതയും ആശയക്കുഴപ്പവും. ഈ അവ്യക്തതയ്ക്ക് ലൈംഗിക ജീവികളില്‍ കാണുന്ന റിംഗ് സ്പീഷീസ് (ring species) എന്ന പ്രതിഭാസവും വിവിധ സബ്സ്പീഷീസ്/സ്പീഷീസ് തര്‍ക്കങ്ങളും ഉദാഹരണമാണ്. ലൈംഗികത ഇല്ലാത്ത ലളിത ജീവികളിലാവട്ടെ സ്പീഷീസ് വേര്‍തിരിവ് ഒരു പരിധി വരെ ശാസ്ത്രജ്ഞര്‍ക്ക് തോന്നിയ പോലെയാണ്. എന്നാല്‍ സൂക്ഷ്മവും സ്ഥൂലവും ആയ മാറ്റം കൃത്യമായി നിര്‍വചിക്കാന്‍ സാധിച്ചെങ്കില്‍ എല്ലാ സ്പീഷീസ് നിര്‍ദ്ദേശങ്ങളും വ്യക്തതയുള്ളവ ആയിരുന്നേനെ.

ഇങ്ങനെ അവ്യക്തതയ്ക്ക് കാരണം ലളിതമാണ്. ഏതെങ്കിലും ദിശയിലേയ്ക്ക് സൂക്ഷ്മപരിണാമം കുറേ നടക്കുമ്പോള്‍ ആണ് സ്ഥൂലപരിണാമം ആയി നാം കാണുന്നത്, അല്ലാതെ സ്ഥൂലപരിണാമത്തിനെ സൂക്ഷ്മത്തില്‍ നിന്ന് വേറിട്ട്‌ തിരിച്ചറിയാന്‍ ശാസ്ത്രീയ മാനദണ്ടങ്ങളില്ല.

ഇതിനോടനുബന്ധിച്ച ഒരു തെറ്റിദ്ധാരണ സൂക്ഷ്മ പരിണാമം എന്നാല്‍ വൈവിധ്യങ്ങളുടെ ഉത്പാദനം മാത്രമാണ് (ഉദാ: ഒരു സമൂഹത്തില്‍ത്തന്നെ പല വിധത്തിലുള്ള മനുഷ്യര്‍) എന്നാണ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ചില വ്യതിയാനങ്ങള്‍ ഇല്ലാതാവുകയും മറ്റു ചിലവ സമൂഹത്തില്‍ വ്യാപിക്കുകയും ചെയ്യുക വഴി സമൂഹത്തിന് ദിശാപരമായ, സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാവുന്നതും സൂക്ഷ്മ പരിണാമം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നു.

സൂക്ഷ്മമായാലും, സ്ഥൂലമായാലും പരിണാമം നടക്കുന്നത് മ്യൂട്ടേഷനും, നാച്ചുറൽ സെലക്ഷനും കാരണമാണു. സ്പീഷീസ് വൽക്കരണം എന്നതൊക്കെ മോർഫോളജിക്കലും, ജനിതകവും ആയ വ്യത്യാസത്തിന്റെ തോതനുസരിച്ച് നമ്മുടെ സൗകര്യത്തിനു വേണ്ടി ഇടുന്ന ടാക്സോണമിക്കൽ വർഗീകരണം മാത്രമാണു.


Q. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ തന്നെ സ്വന്തം സിദ്ധാന്തം പൂര്‍ണ്ണമായി ശരി എന്ന് പറഞ്ഞില്ലല്ലോ? ചില തെളിവുകളുടെ ദൗര്‍ലഭ്യം ഡാര്‍വിന്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ?
മതത്തിലെ ശക്തമായ ബോധ്യങ്ങള്‍ കണ്ടു പരിചയിച്ചവര്‍ക്ക് ഒരുപക്ഷെ ശാസ്ത്രജ്ഞരുടെ സൂക്ഷ്മതയും പ്രത്യക്ഷത്തിലുള്ള ആത്മവിശ്വാസക്കുറവും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാവാം. കൂടാതെ മതസ്ഥാപകന്‍ പറഞ്ഞു വച്ചതില്‍ എന്തെങ്കിലും തെറ്റി അഥവാ അദ്ദേഹം ചിലതില്‍ അജ്ഞനായിരുന്നു എന്ന വെളിപ്പെടല്‍ ഞെട്ടല്‍ ഉണ്ടാക്കുമെങ്കില്‍ ഒരു ശാസ്ത്രശാഖയ്ക്ക് ആദ്യം അടിത്തറയിട്ട ശാസ്ത്രജ്ഞന് അജ്ഞമായ പലതും ഉണ്ടായിരുന്നു എന്ന അറിവ് ശാസ്ത്രത്തെ ഒട്ടും ഞെട്ടിക്കുന്നില്ല. ഡാര്‍വിന്‍ കണ്ടെത്തിയ വസ്തുതകളില്‍ നിന്നും ഉണ്ടാക്കിയ സിദ്ധാന്തത്തില്‍ നിന്നും ശാസ്ത്രം ഏറെ മുന്നോട്ടു പോയി. ജനിതകശാസ്ത്രം എന്ന വലിയ വിപ്ലവം സംഭവിച്ചു. പക്ഷെ കുറച്ചു തിരുത്തലുകള്‍ ഒഴിച്ചാല്‍ ഡാര്‍വിന്റെ അടിസ്ഥാന ആശയങ്ങള്‍ ശരിവയ്ക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

Q. നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ എന്ന് പറഞ്ഞു കണ്ടെത്തിയ ഫോസില്‍ കണരോഗം ബാധിച്ച സാധാരണ മനുഷ്യന്റേതല്ലേ?
ഒന്നോ രണ്ടോ ഫോസില്‍ അല്ല, നാനൂറിലേറെ നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. നിയാണ്ടര്‍ത്താല്‍ ജനിതകഘടന വായിച്ചെടുക്കാനും സാധിച്ചു കഴിഞ്ഞു. അതായത് ഈ സംശയത്തിന്റെ കാലം പണ്ടേ കഴിഞ്ഞിരിക്കുന്നു.

Q. മനുഷ്യന്‍ കുരങ്ങില്‍ നിന്നല്ല ഉണ്ടായത്.
സാങ്കേതികമായി ഈ പ്രയോഗം തെറ്റാണ്. ശരിയായ പ്രയോഗം ഇങ്ങനെ വേണം: "മനുഷ്യര്‍ ആധുനിക കുരങ്ങു വംശങ്ങളില്‍ നിന്നല്ല ഉണ്ടായത്". പ്രോസിമിയന്‍ പ്രൈമേറ്റുകളുടെ ഒരു ശാഖയാണ്‌ ആദ്യത്തെ കുരങ്ങുകളായി പരിണമിച്ചത്‌. കുരങ്ങുകള്‍ ക്രമേണ ന്യൂ വേള്‍ഡ് കുരങ്ങും ഓള്‍ഡ്‌ വേള്‍ഡ് കുരങ്ങും ആയി വേര്‍പിരിഞ്ഞു. അതില്‍ ഓള്‍ഡ്‌ വേള്‍ഡ് കുരങ്ങുകളുടെ ഒരു ശാഖയാണ്‌ വാലു "മുറിഞ്ഞ്" ആദ്യത്തെ ആള്‍ക്കുരങ്ങുകളായി പരിണമിച്ചത്‌. ആള്‍ക്കുരങ്ങുകളുടെ ഒരു ശാഖയാണ്‌ വലിയ ആള്‍ക്കുരങ്ങ്‌ (ഗ്രേറ്റ്‌ എയ്പ്). ചിമ്പാന്‍സിയും ബോണോബോയും മനുഷ്യനും ഗോറില്ലയും ഒറാങ്ങ്ഉട്ടാനും ആണ് ഇന്ന് ജീവിക്കുന്ന ഗ്രേയ്റ്റ് എയ്പ്പുകള്‍.

വംശപരമായി നോക്കിയാല്‍ മനുഷ്യരുടെ പൂര്‍വിക പരമ്പരയില്‍ കുരങ്ങുകളും പ്രോസിമിയനുകളും ഉഭയജീവികളും മത്സ്യങ്ങളും ഒക്കെ പെടുന്നു. അപ്പോള്‍ മനുഷ്യന്‍ കുരങ്ങില്‍ നിന്ന് ഉണ്ടായി എന്ന് പറയുന്നത് മനുഷ്യന്‍ ഉഭയജീവിയില്‍ നിന്നും ഉണ്ടായി എന്ന് പറയുന്നത് പോലെ തന്നെ ശരിയാണ്.

Q. പ്രപഞ്ചവും ജീവനും എങ്ങനെ ഉണ്ടായി എന്ന് പരിണാമം വിശദീകരിക്കുമോ?
ഇത് രണ്ടും ജീവപരിണാമത്തിന്റെ കീഴില്‍ വരുന്ന കാര്യങ്ങളല്ല. ജീവന്‍ ഉണ്ടായിക്കഴിഞ്ഞ് അവയുടെ വൈവിധ്യവത്കരണവും തുടരുന്ന മാറ്റങ്ങളും ആണ് പരിണാമത്തിന്റെ വിഷയം. കോസ്മോളജി, അബയോജെനെസിസ് എന്നീ ശാസ്ത്രങ്ങളാണ് യഥാക്രമം പ്രപഞ്ചവും ജീവോല്‍പ്പത്തിയും പഠനവിഷയമാക്കുന്നത്. അതായത്, ജീവൻ എങ്ങനെ ഉണ്ടായി എന്ന് പരിണാമസിദ്ധാന്തം വിശദീകരിക്കുന്നില്ല എന്നത് ആപ്പിൾ എങ്ങനെ ഉണ്ടായി എന്ന് ഗുരുത്വാകർഷണ സിദ്ധാന്തം വിശദീകരിക്കുന്നില്ല എന്ന് പറയുന്നതിനു സമമാണു!


Q. പരിണാമം ഒരു നിരീശ്വരവാദ ഗൂഡാലോചന ആണോ?
പരിണാമസിദ്ധാന്തവും, അതിനോടനുബന്ധിച്ച മേഖലകളും എല്ലാം തന്നെ മറ്റേതൊരു ശാസ്ത്രശാഖയേയും പോലെ ശാസ്ത്രത്തിന്റെ സ്വാഭാവിക വളർച്ചയിൽ സംഭവിച്ച സിദ്ധാന്തങ്ങൾ മാത്രമാണു. അതൊരു ലോബിയുടേയും സൃഷ്ടിയല്ല. സെമിറ്റിക് വിശ്വാസികൾ അടക്കമുള്ള ഒരു വിഭാഗം സൃഷ്ടിവാദികൾ മാത്രമാണു പരിണാമസിദ്ധാന്തത്തെ എതിർക്കുന്നത്. അതിനു കാരണം അവരുടെ മതഗ്രന്ഥങ്ങളിലെ സൃഷ്ടിപ്പ് കഥയെ അത് കടപുഴക്കി എറിയുന്നു എന്നത് മാത്രമാണു. അങ്ങനെ സൃഷ്ടി സങ്കൽപ്പങ്ങളെ കടപുഴക്കി എറിയുന്ന തിയറികൾ ഒരുപാടുണ്ട്. ജിയോസെൻട്രിക് സങ്കൽപ്പങ്ങളെ തകർത്ത കോപ്പർനിക്കസ് മുതൽ ന്യൂട്ടന്റെയും, ഐൻസ്റ്റീന്റെയും, പ്ലാങ്കിന്റെയും തുടങ്ങി ഒട്ടു മിക്ക ശാസ്ത്ര സിദ്ധാന്തങ്ങളും 'മതശാസ്ത്ര'ത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്നതാണു. മനുഷ്യകേന്ദ്രീകൃതമായ മത സിദ്ധാന്തങ്ങൾ മനുഷ്യന്റെ ഉൽപ്പത്തി സങ്കൽപ്പത്തെ തകർക്കുന്ന ഒരു തിയറി കാണുമ്പോൾ കടന്നാക്രമിക്കുന്നത് സ്വാഭാവികം മാത്രം.

അമേരിക്കയിലെ വിവിധ മേഖലകളിലെ 97% ശാസ്ത്രജ്ഞരും പരിണാമത്തെ അംഗീകരിക്കുന്നു എന്നും നാച്ചുറല്‍ സെലക്ഷന്‍ പോലുള്ള പ്രകൃതിയിലെ പ്രതിഭാസങ്ങളിലൂടെ ആണ് അത് സംഭവിക്കുന്നത്‌ എന്ന് 87% ശാസ്ത്രജ്ഞരും കരുതുന്നതായും സര്‍വേകള്‍[1] സൂചിപ്പിക്കുന്നു. ഇവരെല്ലാം നിരീശ്വരവാദികളോ നിരീശ്വരവാദികളാല്‍ പറ്റിക്കപ്പെട്ടവരോ അല്ലല്ലോ. കത്തോലിക്കരുടെ പഴയ പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പരിണാമം സംഭവിച്ചു എന്നതിന് വിവിധ ശാസ്ത്ര ശാഖകളില്‍ നിന്നുള്ള തെളിവുകള്‍ കുമിഞ്ഞു കൂടുന്നു എന്ന് സമ്മതിക്കുന്നു . മറ്റൊരു പ്രമുഖ ക്രിസ്ത്യന്‍ സഭയായ ആംഗ്ലിക്കന്‍ സഭയുടെ ഔദ്യോഗിക സൈറ്റില്‍ ആവട്ടെ ഉത്തമനായ ശാസ്ത്രജ്ഞനായിരുന്ന ഡാര്‍വിനെ തെറ്റിദ്ധരിച്ചതിന് ഡാര്‍വിനോട് നടത്തുന്ന ക്ഷമാപണമാണ് കാണാന്‍ കഴിയുക.

Q. ലൈംഗിക നിര്‍ദ്ധാരണം (sexual selection) ആണുങ്ങളില്‍ മാത്രം സാധാരണ മാറ്റം വരുത്തുന്നതെന്ത്? എന്തുകൊണ്ടാണ് ഇങ്ങനെ സെക്ഷ്വല്‍ സെലക്ഷനില്‍ ലിംഗവിവേചനം വരുന്നത്?
പരിണാമചരിത്രപരമായി സസ്തനികളില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതില്‍ അമ്മയ്ക്കാണ് parental investment കൂടുതല്‍. അതായത് പ്രജനനത്തിനുള്ള ലഭ്യത നോക്കുമ്പോള്‍ ദുര്‍ലഭമായത് സന്താനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കാലം ചെലവഴിക്കേണ്ട പെണ്‍ജീവികളാണ്. തദ്ഫലമായി സുലഭമായ ആണ്‍ജീവികള്‍ തമ്മില്‍ ദുര്‍ലഭമായ പെണ്‍ജീവികളെ ആകര്‍ഷിക്കാന്‍ മത്സരം ഉണ്ടാകുന്നു. ക്രമേണ ഈ മത്സരം അതിജീവിക്കാന്‍ ആണ്‍ജീവികളില്‍ പ്രത്യേക ഗുണങ്ങള്‍ പരിണമിക്കുന്നു.

Q. ജീവികള്‍ തമ്മിലുള്ള പരസ്പര മത്സരത്തിലൂടെയാണ്‌ പരിണാമം എങ്കില്‍ മനുഷ്യനെങ്ങനെയാണ് സ്നേഹം, സഹതാപം, കാരുണ്യം എന്നിത്യാദി ഗുണങ്ങള്‍ കൈവന്നത്? Struggle for Existence ലൂടെ അവ നഷ്ടപ്പെടേണ്ടതല്ലേ?
പരിണാമത്തിലൂടെ സ്വാര്‍ഥത ഉണ്ടാകുന്നത് ജീനുകള്‍ക്കാണ്‌, അല്ലാതെ അവയെ വഹിക്കുന്ന ജീവികള്‍ക്കല്ല! അഞ്ചു മിനിട്ട് ചിന്തിച്ചാല്‍ ഇത് മനസ്സിലാവും: സ്വാര്‍ഥത മൂത്ത് സ്വന്തം മക്കളെയും മറ്റു ബന്ധുക്കളെയും കൊല്ലുന്ന ജീവി പരിണാമപരമായി ആത്മഹത്യ ചെയ്യുകയാണ്, ആ തലമുറയോടെ ഇല്ലാതാവുകയാണ്. അതേ സമയം മക്കളെ സ്നേഹിച്ചു സംരക്ഷിക്കുന്നത് ജീനുകളുടെ സ്വാര്‍ഥത മൂത്തിട്ട് തന്നെ ആണ്, കാരണം മാതാപിതാക്കളിലെ ജീനുകളുടെ സ്വന്തം കോപ്പികള്‍ ആണ് മക്കളില്‍ ഇരിക്കുന്നത്. സ്വന്തം കോപ്പി ആയ അവയെ സംരക്ഷിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കാത്ത ജീനുകള്‍ പണ്ടേ മണ്ണടിഞ്ഞു പോകും. ഇതേ വിശദീകരണം തന്നെ വംശീയത (racism) വിശദീകരിക്കാനും ഉപയോഗിക്കാം. അവിടെ ബാഹ്യലക്ഷണം കൊണ്ട് സ്വന്തം ജീനുകള്‍ കൂടുതല്‍ ഉള്ളവരെ ആളുകള്‍ സ്വയം അറിയാതെ പിന്തുണയ്ക്കുന്നു. പിന്നെ മറ്റുള്ളവരോടുള്ളത് പരസ്പര സഹായത്തില്‍ അധിഷ്ടിതമായ സൌഹൃദത്തിനുള്ള കഴിവാണ്--അതും പരിണാമപരമായി ഗുണകരം തന്നെ.

Q. പരിണാമ സിദ്ധാന്തം ഇന്നും വെറും സിദ്ധാന്തമല്ലേ?
ശാസ്ത്രത്തിന്റെ കാഴ്ചപ്പാട് അനുസരിച്ച് സിദ്ധാന്തങ്ങള്‍ (theories) തെളിയിക്കപ്പെടുന്നില്ല. സിദ്ധാന്തങ്ങള്‍ക്ക് അങ്ങനെ ഒരു പ്രോമോഷനില്ല. ഗുരുത്വാകര്‍ഷണ സിദ്ധാന്തവും ആപേക്ഷികതാ സിദ്ധാന്തവും വൈദ്യുതകാന്തിക സിദ്ധാന്തവും പരമാണു സിദ്ധാന്തവും രോഗാണു സിദ്ധാന്തവും എല്ലാം ഇന്നും സിദ്ധാന്തങ്ങള്‍ ആണ്. ശാസ്ത്രത്തില്‍ സിദ്ധാന്തം എന്നാല്‍ എന്താണെന്നുള്ള ഒരു തെറ്റിദ്ധാരണയാണ് ഇത്തരം ചോദ്യത്തില്‍ വ്യക്തമാകുന്നത്. നിരീക്ഷിക്കപ്പെട്ട കാര്യങ്ങളെ (observed facts) വിശദീകരിക്കാനുള്ള ഒരു ചട്ടക്കൂടാണ്‌ (explanatory framework) സിദ്ധാന്തം. അത് ഒരിക്കലും ശരിയായെന്നു തെളിയിക്കാന്‍ സാധിക്കില്ല, മറിച്ച് തെറ്റിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്നതാണ് അതിന്റെ വിജയത്തിന്റെ അളവുകോല്‍.

പരിണാമസിദ്ധാന്തം എന്നത് ഒരു ശാസ്ത്രസിദ്ധാന്തം അഥവാ തിയറി തന്നെയാണ്. 

ഇത് വരെ തെളിവില്ലാത്ത അഭ്യൂഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും ഹൈപ്പോതെസിസ് (hypothesis) എന്നാണു പറയുക.തിയറി എന്ന പദത്തെ കാഷ്വൽ ആയി ഉപയോഗിക്കുമ്പോൾ ഉള്ള അർത്ഥം അല്ല ഒരു ശാസ്ത്രീയ തലത്തിൽ അതിനെ നിർവചിക്കുമ്പോൾ എടുക്കേണ്ടത്. തിയറി എന്താണു, ഹൈപ്പോതിസീസ് എന്താണെന്നൊക്കെ അറിയാൻ ഇതൊന്ന് വായിക്കുക:




പരിണാമം ശാസ്ത്രസത്യമാണ് എന്ന് അമേരിക്കയിലെ ഒരു കേസില്‍ കോടതിയെ ബോധിപ്പിച്ചു കൊണ്ട് അമേരിക്കയിലെ 72 നോബേല്‍ ജേതാക്കള്‍ ഒപ്പ് വച്ച സത്യവാങ്ങ്മൂലം .

Q. എന്തു കൊണ്ടാണു ജീവികളിൽ പരിണാമം സംഭവിക്കുന്നത്? എന്താണതിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ?
മ്യൂട്ടേഷനും, നാച്ചുറൽ സെലക്ഷനും (പ്രകൃതി നിർധാരണം) ആണു പരിണാമത്തിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ.

ഒരു ജീവിക്ക് -ഏതു ജീവിയുമാവാം-സന്തതിപരമ്പരകൾ ഉണ്ടാകുമ്പോൾ അതിന്റെ ജനിതക കോഡിംഗിൽ ചില വ്യതിയാനങ്ങൾ സംഭവിക്കാനിടയുണ്ട്. ഈ വ്യതിയാനം എന്നു പറയുന്നത് ജീനുകളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകളാണ്‌ - മ്യൂട്ടേഷൻസ് -. അങ്ങനെ മ്യൂട്ടേഷൻ സംഭവിച്ചാൽ നിലവിൽ ആ ജീൻ കോഡ് ചെയ്തിരുന്ന പ്രോട്ടീനുപകരം വേറൊരു പ്രോട്ടീനായിരിക്കും ഉല്പാദിപ്പിക്കുക. ഈ മാറ്റങ്ങളോടെ ജനിക്കുന്ന ജീവി ആ പരിസ്ഥിതിക്ക് അനുകൂലമാണെങ്കിൽ മാത്രമേ അതിജീവിക്കൂ. പരിസ്ഥിതിക്ക് യോജിച്ചതാണെങ്കിൽ അതിനനുകൂലമായി പ്രകൃതി നിർധാരണം നടക്കും. അല്ലാത്തപക്ഷം ആ ജീവി തെറ്റായ മ്യൂട്ടേഷൻ മൂലം നശിച്ചുപോകും. അങ്ങനെ ഇത്തരം കൊച്ചു കൊച്ചു മാറ്റങ്ങൾ അനേകായിരം തലമുറകളിലൂടെ, ലക്ഷക്കണക്കിനു വർഷങ്ങളെടുത്ത് കടന്നുപോകുമ്പൊൾ സഞ്ചിതമാകുന്ന വേരിയേഷനുകൾ ആണു സ്പീഷീസുകളിൽ നിന്നും സ്പീഷീസുകളിലേക്ക് ജീവികളെ പരിണമിപ്പിക്കുന്നത് . ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കണം. പരിണാമം എന്നത് നേരെമുകളിലേക്ക് കയറിപ്പോകുന്ന കോണിപ്പടിയല്ല. അത് ശാഖോപശാഖകളായി പിരിയുകയാണ്‌. അതിൽ എല്ലാ ശാഖകളും പരിസ്ഥിതിക്ക് അനുകൂലമാവുകയില്ല. വളരെ കുറച്ചു മാത്രമേ പരിസ്ഥിതിയോട് ഒത്തിണങ്ങിപ്പോകൂ. അവയ്ക്ക് അനുകൂലമായ പ്രകൃതി നിർധാരണം(Natural Selection) നടക്കും. അല്ലാത്ത ശാഖകളെല്ലാം പൂർണ്ണമായും നശിച്ചുപോകും.മനുഷ്യന്റെ പരിണാമം തന്നെയാണിതിനു ഏറ്റവും നല്ല ഉദാഹരണം.


Q. മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചതെങ്കിൽ ഇന്നത്തെ കുരങ്ങുകൾ എന്ത് കൊണ്ട് പരിണമിക്കുന്നില്ല?
ആദ്യമായി മനുഷ്യൻ 'കുരങ്ങിൽ' നിന്ന് പരിണമിച്ചതാണെന്ന് പരിണാമസിദ്ധാന്തം പറയുന്നില്ല. മനുഷ്യൻ (ഹോമോ സാപിയൻസ്) എന്നതു പോലെ ഒരു സ്പീഷീസ് ആയി നിർവചിക്കാവുന്ന ഒന്നല്ല കുരങ്ങ് എന്ന - ചിമ്പാൻസിയേയും, ഗോറില്ലയേയും, ഒറാൻ ഉട്ടാങ്ങിനേയും പോലെയുള്ള ആൾക്കുരങ്ങുകളേയും, ഓൾഡ് / ന്യൂ വേൾഡ് മങ്കികളേയും നാം പൊതുവായി അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന - പദം.

എന്ത് തന്നെയായാലും, മനുഷ്യൻ മുകളിൽ പറഞ്ഞ ഒരു 'കുരങ്ങിൽ' നിന്നും പരിണമിച്ചുണ്ടായതല്ല. പരിണാമസിദ്ധാന്തം പറയുന്നത് ഈ കുരങ്ങുകൾക്കും, മനുഷ്യൻ എന്ന ape നും പരിണാമചക്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ആയി പൊതു പൂർവികർ ഉണ്ടായിരുന്നു എന്നതാണു. ഇത് മനസ്സിലാക്കാൻ മനുഷ്യൻ ഉൾപ്പെടുന്ന 'ഓർഡർ' (order) ആയ പ്രൈമേറ്റുകളുടെ 'പരിണാമ വൃക്ഷം' ഒന്ന് പരിശോധിക്കാം:http://darwiniana.org/trees.htm

ഇതിൽ രണ്ടാമത്തെ ചിത്രം നോക്കുക. പ്രൈമേറ്റുകടെ കൈവഴികൾ ഏതൊക്കെ കാലഘട്ടത്തിലാണു പിരിഞ്ഞത് എന്ന് ഒരു ഏകദേശ രൂപം കിട്ടും. അതായത് ചിമ്പാൻസിയും, മനുഷ്യനും അവയുടെ പൊതുപൂർവികനിൽ നിന്ന് വ്യത്യസ്ത ശാഖകൾ ആയി പരിണമിച്ച് തുടങ്ങിയത് ഏകദേശം 70-80 ലക്ഷം (7-8 മില്യൺ) വർഷങ്ങൾക്ക് മുമ്പ് ആണെന്ന് കാണാം. അത് പോലെ മനുഷ്യന്റെയും, ചിമ്പാൻസിയുടേയും, ഗോറില്ലയുടേയും പൊതുപൂർവികൻ ജീവിച്ചിരുന്നത് ഏകദേശം 14 മില്യൺ വർഷങ്ങൾക്ക് മുമ്പായിരുന്നു. ഇങ്ങനെ പരിണാമവൃക്ഷത്തിലൂടെ പുറകോട്ട് പോയാൽ ഓരോ പൊതു പൂർവികനേയും കാണാം.

മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല; ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ജീവിയിൽ നിന്നും, സമകാലീനരായ മറ്റൊരു ജീവി പരിണമിച്ചുണ്ടാകുക സാധ്യമല്ല. അത് കൊണ്ട് തന്നെ കുരങ്ങിൽ നിന്ന് മനുഷ്യർ ഉണ്ടാകുന്നതോ, ആടിൽ നിന്ന് പശു ഉണ്ടാകുന്നതോ നോക്കിയിരുന്ന് സമയം പാഴാക്കണം എന്നില്ല!

Q. ഫോസിലുകളിൽ പ്രധാനപ്പെട്ട ഇടക്കണ്ണികൾ പലതും ഇനിയും കിട്ടിയിട്ടില്ല. പല ഫോസിലുകളും കെട്ടിച്ചമച്ചതല്ലേ? പല അളവലും വലിപ്പത്തിലുമുള്ള വാഹനങ്ങളുടെ ഫോസിൽ കിട്ടിയാൽ ഒന്ന് മറ്റൊന്നിൽ നിന്നു പരിണമിച്ചുണ്ടായതാണെന്നു പറയുമോ?
സൃഷ്ടിവാദികളുടെ ഒരു സ്ഥിരം വാദമാണിത്. ഇടക്കണ്ണികൾ എന്നാൽ എന്താണെന്ന് ചോദിച്ചാലോ, ഏത് ഇടക്കണ്ണികൾ ആണു മിസ്സിംഗ് എന്ന് ചോദിച്ചാലോ മിക്കവാറും ഉത്തരം തരാതെ ഒഴിഞ്ഞു മാറുകയും ചെയ്യും. പരിണാമം എന്ന അനുസ്യൂതമായ ജൈവിക മാറ്റത്തെ കൃത്യമായി മനസ്സിലാക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണു ഇടക്കണ്ണി എന്ന ഒരു പരിധി വരെ തെറ്റായ പ്രയോഗം. ജീവൻ ഉണ്ടായത് മുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ സ്പീഷീസുകളുടേയും എല്ലാ തലമുറകളുടേയും ഫോട്ടോകൾ നാം എടുത്തു എന്ന് സങ്കൽപ്പിക്കുക. അടുത്തടുത്തുള്ള കുറച്ച് തലമുറകളുടെ ഫോട്ടോ പരിശോധിക്കുകയാണെങ്കിൽ എല്ലാം ഒരു പോലിരുന്നേനെ. ഇടക്കണ്ണികൾ പോയിട്ട്, സ്പീഷീസുകൾ തമ്മിൽ എവിടെ നിന്ന് വേർപിരിയുന്നു എന്ന് പോലും മനസ്സിലാക്കാതെ നാം കുഴങ്ങും. ഇനി ഫോട്ടോ എന്നത് മാറ്റി ഫോസിൽ എന്നത് സങ്കൽപ്പിക്കുക. എല്ലാ ജീവികളുടേയും ഫോസിൽ കിട്ടിയിരുന്നുവെങ്കിൽ ഇടക്കണ്ണി എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ലായിരുന്നു. എന്നാൽ ഫോസിലീകരണം എന്നത് അത്യപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണു. ആധുനിക പരിണാമശാസ്ത്രം ഫോസിലുകളെ സമീപിക്കുന്നത് ഒരു ബോണസ് എവിഡൻസ് എന്ന നിലയിലും ആണു. അങ്ങനെ നോക്കുമ്പോൾ നാം ഉൾപ്പെടെ ഉള്ള എല്ലാ ജീവികളും 'ഇടക്കണ്ണികൾ' ആണു.

ഫോസിലുകളുടെ ഈ ദൗർലഭ്യമാണു ഇടക്കണ്ണികൾ എന്നു വിളിക്കപ്പെടുന്ന ഫോസിലുകൾക്ക് പ്രാധാന്യം ഉണ്ടാക്കുന്നത്. ഇവിടെ ഒരു വലിയ ലിസ്റ്റ് ഉണ്ട്. ഇതൊന്നും കൃത്രിമമായി ഉണ്ടാക്കിയതല്ല:

ഫോസിലുകൾ ലഭിക്കുക എന്നത് അത്യപൂർവമായ ഒരു പ്രതിഭാസം ആയതിനാൽ ചില 'കച്ചവടലാക്കുള്ളവർ' കൃത്രിമമായി ഫോസിലുകൾ സൃഷ്ടിച്ച് ശാസ്ത്രത്തെ പറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണു. പിൽറ്റ്ഡൗൺ മാൻ ഒക്കെ ഉദാഹരണമാണു. എന്നാൽ ഇതൊക്കെ ശാസ്ത്രം തന്നെ തള്ളിക്കളഞ്ഞിട്ടും ഉണ്ട്.

പരിണാമം എന്നത് ജൈവികമായ ഒരു പ്രൊസസ്സ് ആണു. കാർ പോലെ അജൈവിക പദാർത്ഥങ്ങൾ പരിണമിക്കുന്നില്ല എന്ന് പറയുന്ന ഒരാൾക്ക് ജൈവ - അജൈവ വസ്തുക്കൾ തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് മാത്രമേ പറയാനൊക്കൂ. പ്രത്യുൽപ്പാദനം നടത്തുന്ന, മെറ്റാബോളിസം കാണിക്കുന്ന, ജെനോം കോഡുകൾ ഉള്ള 'ജൈവ പദാർത്ഥ'മായി ഒരു കാർ എന്ന് മാറുന്നോ, അന്ന് മാത്രമേ ഈ താരതമ്യത്തിനു പ്രസക്തി ഉള്ളൂ.

Q. പരിണാമം സത്യമാണെങ്കിൽ എന്ത് കൊണ്ട് ഇന്ന് ജീവികൾ പരിണമിക്കുന്നില്ല? ഉദാഹരണത്തിനു മനുഷ്യൻ എന്ത് കൊണ്ട് പരിണമിച്ച് മറ്റൊരു ജീവി ആയി മാറുന്നില്ല?
പരിണാമം അനുസ്യൂതമായ ഒരു പ്രതിഭാസം ആണ്. അത് നിലച്ച് പോയിട്ടൊന്നുമില്ല. ഇവിടെ മനസ്സിലാക്കേണ്ടത് പരിണാമത്തിന്റെ തോത് ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ എന്തിനു തലമുറകൾ കൊണ്ട് പോലും മനസ്സിലാക്കാൻ കഴിയാത്തത്ര പതുക്കെയാണു മിക്ക ജീവി വർഗങ്ങളിലും സംഭവിക്കുന്നത് എന്നതാണു. ഹോമോ സാപിയൻസ് എന്ന സ്പീഷീസ് - ആധുനിക മനുഷ്യൻ - അതിന്റെ പൂർവികരിൽ നിന്ന് പരിണമിച്ചിട്ട് രണ്ട് ലക്ഷം വർഷങ്ങൾ ആയി. ഈ കാലയളവ് പോലും ജീവൻ ഉത്ഭവിച്ചതിനു ശേഷം പരിണാമത്തിന്റെ ബൃഹത്തായ കാലയളവ് പരിശോധിക്കുമ്പോൾ ഒന്നുമല്ല. ജീവന്റെ ആവിർഭാവം, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 380 കോടി വർഷങ്ങൾ മുമ്പ് സംഭവിച്ചു എന്നാണു കരുതപ്പെടുന്നത്. ഈ 380 കോടി വർഷത്തെ കണക്കു കൂട്ടാനുള്ള എളുപ്പത്തിനു നമ്മൾ ഒരു വർഷത്തിലേക്ക് ചുരുക്കുകയാണെങ്കിൽ മനുഷ്യൻ ഉണ്ടായിട്ട് (രണ്ട് ലക്ഷം വർഷങ്ങൾ) വെറും 27 മിനിറ്റ് മാത്രമേ ആയിട്ടുള്ളൂ. അതിൽ ഒരു സെക്കന്റ് പോലും ആയുസ്സില്ലാത്ത നാം സ്പീഷീസിൽ നിന്ന് സ്പീഷീസുകളിലേക്കുള്ള പരിണാമം കണ്മുന്നിൽ കാണണം എന്ന് വാശി പിടിക്കുന്നത് ബാലിശമാണ്. എന്നാല് മ്യൂട്ടേഷനുകളും, അത് പ്രകൃതി നിർധാരണം വഴി സ്വീകരിക്കപ്പെടുന്നതിനും നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും.

പരിണാമം ലക്ഷ്യബോധമുള്ള ഒരു പ്രവർത്തി അല്ല. അത് കൊണ്ട് തന്നെ മനുഷ്യൻ പരിണമിച്ച് 'ഇന്ന' ജീവി ആയിത്തീരുമോ എന്നൊന്നും പറയുക സാധ്യമല്ല. ആഫ്രിക്കയിൽ ഉത്ഭവിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചേക്കേറിയ മനുഷ്യനിൽ ത്വക്ക് നിറം, ഉയരം ഉൾപ്പെടെ പല വേരിയേഷനുകളും സംഭവിച്ചതായി കാണാം. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യനും, മറ്റേതൊരു ജീവിയേയും പോലെ പരിണാമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിധേയമാണ് എന്നതാണ്. ലാക്ടോസ് ടോളറൻസ് ഒരുദാഹരണം. മ്യൂട്ടേഷനുകൾ നടന്നു കൊണ്ടേയിരിക്കുന്നു. ചില നിരീക്ഷണളെ കുറിച്ചുള്ള വിശദാംശങ്ങൾ ഈ വാർത്തകളിൽ വായിക്കാം.





മറ്റൊരു കാര്യം, പരിണാമത്തിന്റെ തോത് എല്ലാ ജീവികളിലും ഒരു പോലെ അല്ല എന്നതാണു. മില്യൺ കണക്കിനു വർഷങ്ങളായി കാര്യമായ പരിണാമം സംഭവിക്കാത്ത ജീവികളും ഇവിടെ ഉണ്ട്; അതേ സമയം ലെൻസ്കിയുടെ ലാബിൽ ഏതാനും വർഷങ്ങൾ കൊണ്ട് പരിണമിച്ച ബാക്റ്റീരിയകളും ഉണ്ട്. മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് കണ്മുന്നിൽ പരിണാമം നടക്കുന്നതെങ്ങനെ എന്ന് കൃത്യമായി അറിയാൻ കഴിയും. ആന്റിബയോട്ടിക്കുകളോട് പ്രതിരോധശക്തി നേടുന്ന ബാക്റ്റീരിയകൾ പരിണാമത്തെയാണ് സാധൂകരിക്കുന്നത്. അങ്ങനെ പ്രകൃതിയിലേക്ക് നോക്കിക്കഴിഞ്ഞാൽ പരിണാമത്തിനു ഒരു പാട് ജീവിക്കുന്ന ഉദാഹരണങ്ങൾ കാണാം!

Q. പരിണാമം എപ്പോഴും പുരോഗമനപരമാണോ? അതായത് ജീവികൾ കാലം കഴിയുന്തോറും കൂടുതൽ മികച്ച സ്പീഷീസുകൾ ആയി എപ്പോഴും പരിണമിക്കുന്നുണ്ടോ?
അങ്ങനെ ഒരു നിർബന്ധവും ഇല്ല. പരിണാമത്തിന്റെ പ്രധാനപ്പെട്ട മെക്കാനിസമായ പ്രകൃതിനിർധാരണം നിലനിൽപ്പിനും, പ്രത്യുൽപ്പാദനത്തിനും കൂടുതൽ അനുയോജ്യമായ മാറ്റങ്ങളെയാണു പരിപോഷിപ്പിക്കുക എങ്കിലും പരിണാമം എപ്പോഴും പുരോഗമന പരം ആകണം എന്നില്ല. ഇതിനു പല കാരണങ്ങൾ ഉണ്ട്.

ഒന്ന്, "പ്രകൃതി നിർധാരണം എല്ലായ്പ്പോഴും ജീവിവർഗങ്ങളെ അവയുടെ പരിതസ്ഥിതിയിൽ ഏറ്റവും മികച്ച രീതിയിൽ അതിജീവിക്കാൻ തക്ക രീതിയിൽ പരിണമിപ്പിക്കുന്നു" എന്ന തെറ്റിദ്ധാരണ. സത്യത്തിൽ പ്രകൃതി നിർധാരണത്തിലൂടെ ഏറ്റവും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിയുന്ന ഒരു ജീവിവർഗം അല്ല സർവൈവ് ചെയ്യപ്പെടുന്നത്; മറിച്ച് 'പാസ് മാർക്കു'മായി ഏതെങ്കിലും തരത്തിൽ അതിജീവിക്കാൻ കഴിയുന്ന, ആ വർഗത്തിലെ ഒരു കൂട്ടം ജീവികൾ ആയിരിക്കും. അതിജീവനത്തിനു വേണ്ട ഒന്നിൽ കൂടുതൽ 'ട്രെയിറ്റുകൾ' ആ ജീവികൾക്ക് ഉണ്ടായിരിക്കാം. അതായത്; അതിനു മ്യൂട്ടേഷൻ നടക്കണം എന്ന നിർബന്ധം പോലും ഇല്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സ്പീഷീസ് നിലനിന്നു പോകുന്നതിനു എവല്യൂഷനറി മാറ്റങ്ങൾ സംഭവിച്ചു കൊള്ളണം എന്ന നിർബന്ധം ഇല്ല. (ചില മോസുകൾ, ഫംഗൈ, ക്രേ ഫിഷ്, ഷാർക്കുകൾ എന്നിവ ഉദാഹരണം)

രണ്ടാമതായി, അഡാപ്റ്റിവ് മാറ്റങ്ങൾക്ക് (Adaptive changes) കാരണമാകാത്ത മെക്കാനിസങ്ങളും പരിണാമത്തിലുണ്ട്. ചിലപ്പോഴൊക്കെ മ്യൂട്ടേഷനും, മൈഗ്രേഷനും, ജെനറ്റിക് ഡ്രിഫ്റ്റും ഒക്കെ ഒരു പോപ്പുലേഷനെ അവയുടെ പരിതസ്ഥിതിക്ക് പൊതുവായി യോജിച്ച് പോകാത്ത രീതിയിലും പരിണമിപ്പിക്കാം. ഉദാഹരണത്തിനു സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കാനെർ പോപ്പുലേഷനിൽ ഹണ്ടിംഗ്ടൺ രോഗത്തിനു ( http://en.wikipedia.org/wiki/Huntington's_disease ) കാരണമാകുന്ന ജീൻ ഫ്രീക്വൻസി കൂടുതൽ ആയി കാണപ്പെടുന്നു.

അവസാനമായി, 'മികച്ച'' എന്ന വാക്കിനു തന്നെ പരിണാമത്തിൽ വലിയ പ്രസക്തി ഇല്ല. കാലാവസ്ഥ മാറുമ്പോഴോ, ആവാസവ്യവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കുമ്പോഴോ, അതിലേക്ക് പുതിയ ഒരു മത്സരാർത്ഥി കടന്നു വരുമ്പോഴോ ആർജ്ജിച്ചെടുത്ത 'പുരോഗമിച്ച' ട്രെയിറ്റുകൾ വെച്ച് നിലനിൽക്കുക എന്നത് അസാധ്യമാകും. ഇനി മാറാത്ത ആവാസവ്യവസ്ഥ എടുക്കുകയാണെങ്കിൽ തന്നെ ഈ മികവ് എന്ന് പറയുന്നത് ആരുടെ കാഴ്ചപ്പാടിൽ കാണുന്നു എന്നതിനു അനുസരിച്ചിരിക്കും. ഒരു ചെടിയുടെ കാഴ്ച്ചപ്പാടിൽ മികച്ചത് എന്നത് ഏറ്റവും മികച്ച രീതിയിൽ പ്രകാശസംശ്ലേഷണം നടത്താനുള്ള കഴിവാണെങ്കിൽ, ഒരു ചിലന്തിക്ക് ഏറ്റവും മികച്ച രീതിയിൽ അതിന്റെ വിഷം കടത്തി വിടാനുള്ള കഴിവായിരിക്കും. മനുഷ്യനാകട്ടെ, അവന്റെ ബ്യുദ്ധിശക്തി മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള, യുക്തിപരമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും.

അതായത്, പരിണാമം എന്നത് എപ്പോഴും മികച്ചതിലേക്ക് കയറിപ്പോകാനുള്ള, അതിന്റെ അവസാന പടിയിൽ മനുഷ്യൻ ഉള്ള ഒരു ഏണിപ്പടിയല്ല; മറിച്ച് ലക്ഷക്കണക്കിനു ശാഖോപശാഖകൾ ഉള്ള ഒരു വലിയ മരം ആണു. മനുഷ്യൻ അതിലെ ഒരു ശാഖ മാത്രം.


ചോദ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തിലേക്ക് കടക്കാം. അതിൽ രണ്ട് മുൻവിധികൾ ഉണ്ട്: (1) പരീക്ഷണ ശാലകളിൽ നടത്തപ്പെടുന്ന പരീക്ഷണങ്ങളാൽ ആണു എല്ലാ തിയറികളും പ്രൂവ് ചെയ്യപ്പെടുന്നത്. (2) അങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ പരിണാമത്തെ പഠിക്കുക സാധ്യമല്ല.


ആദ്യമായി മനസ്സിലാക്കേണ്ടത് പല ശാസ്ത്രീയന്വേഷണങ്ങളും നേരിട്ടുള്ള കണ്ടെത്തലോ, പരീക്ഷണങ്ങളോ അടിസ്ഥാനപ്പെടുത്തിയല്ല. ആസ്ട്രോ ഫിസിസിസ്റ്റുകൾ ഡാർക്ക് മാറ്ററിനെ കണ്ടത് കൊണ്ടല്ല അവയുടെ സാന്നിധ്യം മനസ്സിലാക്കുന്നത്. ജിയോളജിസ്റ്റുകൾ കെ റ്റി എക്സ്റ്റിങ്ഷന്റെ സമയത്ത് ജീവിച്ചിരുന്നത് കൊണ്ടല്ല അത് സംഭവിച്ചു എന്ന മനസ്സിലാക്കിയത്. ആ പഠനങ്ങൾ ഒക്കെ നടന്നത് ഒബ്‌സർവേഷനും, താരതമ്യ പഠനവും പോലെയുള്ള ടൂളുകൾ ഉപയോഗിച്ചാണ്. അത് പോലെ തന്നെ, എവല്യൂഷനറി ബയോളജിസ്റ്റുകളും ആധാരമാക്കുന്നത് പരിണാമം അവശേഷിപ്പിച്ച് പോയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളും, ജനിതക പരമായ പഠനങ്ങൾ ഒക്കെയാണ്.
അത് കൊണ്ട് തന്നെ ഒരു ദിനോസർ വർഗത്തിന്റെ ലീനിയേജ് ഏതൊക്ക് വഴിക്ക് പോയി എന്നത് പരീക്ഷണശാലയിൽ പരീക്ഷണം നടത്തി കണ്ടെത്തുക എന്നതല്ല പരിണാമത്തെ തെളിയിക്കാനുള്ള രീതി. അതേ സമയം പരിണാമത്തിനു കാരണമാകുന്ന മെക്കാനിസങ്ങളെ നമുക്ക് നേരിട്ട് പഠിക്കാം. ബാക്ടീരിയയെ പോലെ അതിവേഗം പ്രജന്നം നടത്തുന്ന ജീവികളിൽ പരിണാമം സംഭവിക്കുന്നത് നേരിട്ട് പഠിച്ചിട്ടും ഉണ്ട്: http://myxo.css.msu.edu/ecoli/

ഏതൊരു തിയറിയും 'Falsifiable' ആയിരിക്കുക എന്നത് അതിന്റെ ആധികാരികതയ്ക്ക് അത്യന്താപേക്ഷിതമാണ്. (http://en.wikipedia.org/wiki/Falsifiability ). പരിണാമസിദ്ധാന്തം ഫോൾസിഫയബിൾ ആണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ജീവിയുടെ ഫോസിൽ കാംബ്രിയൻ യുഗത്തിലെ പാറകളിൽ നിന്നോ, തിരിച്ചോ കൊണ്ട് വന്നാൽ മതി. പരിണാമം തെറ്റാണെന്ന് തെളിയിക്കാം! മില്യൺ കണക്കിന് ഫോസിൽ തെളിവുകൾ ലഭിച്ചിട്ടും, പരിണാമസിദ്ധാന്തത്തിന് എതിരായ ഒരു തെളിവ്ല്പോലും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

Q. കണ്ണുപോലെ സങ്കീർണ്ണമായ അവയവങ്ങൾ Irreducibly Complex ആണ്. അങ്ങനെ ഉള്ള ഒരു അവയവം പരിണാമത്തിലൂടെ രൂപം കൊള്ളുക സാധ്യമല്ല; മറിച്ച് 'ബുദ്ധിപൂർവമായ രൂപപ്പെടുത്തലി'ലൂടെ (Intelligent Design) മാത്രമേ അത് സാധ്യമാകൂ.
ആദ്യമായി Irreducible complexity എന്താണെന്നും, എന്ത് കൊണ്ട് കണ്ണ് ഇറെഡ്യൂസിബ്ലി കോമ്പ്ലക്സ് ആണെന്ന് സൃഷ്ടിവാദികൾ / ഇന്റലിജന്റ് ഡിസൈൻ വാദികൾ പറയുന്നു എന്ന് നോക്കാം.

Irreducible complexity എന്ന പദത്തിന്റെ ഉപജ്ഞാതാവും, ഇന്റലിജന്റ് ഡിസൈൻ വാദിയും ആയ മൈക്കൽ ബെഹെ എന്ത് പറയുന്നു എന്ന് നോക്കാം: Biochemistry professor Michael Behe, the originator of the term irreducible complexity, defines an irreducibly complex system as one "composed of several well-matched, interacting parts that contribute to the basic function, wherein the removal of any one of the parts causes the system to effectively cease functioning"

അതായത്, കണ്ണ് പോലുള്ളൊരു അവയവം വളരെ കോമ്പ്ലക്സ് ആണെന്നും, അതിൽ നിന്ന് ഒരു എലമെന്റ് എങ്കിലും എടുത്ത് മാറ്റിയാൽ 'കാഴ്ച' എന്ന കണ്ണിന്റെ ഏക ഉദ്ദേശ്യം നടക്കില്ല എന്നുമാണ് വാദം. റെഡ്യൂസ് ചെയ്യാൻ പറ്റാത്ത; അഥവാ കുറക്കാൻ പറ്റാത്ത കോമ്പ്ലക്സിറ്റി എന്ന് ചുരുക്കിപ്പറയാം.

കണ്ണിന്റെ കാര്യത്തിൽ ഇതൊരു വസ്തുതാവിരുദ്ധമായ അഭിപ്രായം ആണ്. അജ്ഞതയിൽ നിന്നുള്ള അഭിപ്രായ പ്രകടനം - Argument from incredulity ആയി ഇതിനെ കാണാം: (http://en.wikipedia.org/wiki/Argument_from_ignorance )

ഇതിനെ വിശദീകരിക്കാം. തീർച്ചയായും കണ്ണ് എന്ന അവയവം കോമ്പ്ലക്സ് ആണ്. കണ്ണ് മാത്രമല്ല; ശരീരത്തിലെ ഓരോ കോശവും വളരെ കോമ്പ്ലക്സ് തന്നെയാണ്. അതിന്റെ അർഥം അതൊക്കെ ആരെങ്കിലും ഇരുന്ന് ബുദ്ധിപൂർവം ഡിസൈൻ ചെയ്തു എന്നല്ല. കണ്ണ് എന്നതിനെ ലളിതമായി നിർവചിക്കാൻ ശ്രമിക്കാം. പ്രകാശത്തെ സ്വീകരിച്ച് അതിനനുസരിച്ച് സിഗ്നൽ തലച്ചോറിലേക്ക് / ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു അവയവത്തിലേക്ക് അയക്കാൻ ശേഷിയുള്ള എന്തിനേയും കണ്ണിന്റെ Raw രൂപമായി കാണാം. ബെഹെയുടെ അഭിപ്രായ പ്രകാരം ലെൻസും, ഐറിസും, വിട്രിയസും, റെറ്റിനയും, കോർണിയയും, - അല്ലെങ്കിൽ ഇതിലേതെങ്കിലും ഇല്ലാതെ ജീവികൾക്ക് പ്രകാശത്തോട് സംവേദനം നടത്താൻ സാധ്യമല്ല! ഇത് പൂർണമായും തെറ്റാണ്.

പ്രകാശത്തോട് പ്രതികരിക്കുന്ന വെറും ഫോട്ടോ സെല്ലുകൾ മാത്രം കണ്ണിന്റെ സ്ഥാനത്തുള്ള ജീവികൾ മുതൽ മനുഷ്യനേക്കാൾ എത്രയോ മികച്ച കണ്ണുകൾ ഉള്ള ജീവികൾ വരെ ഇന്ന് നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. വെറും ഫോട്ടോ സെല്ലുകൾ ഉള്ള ജീവികളിൽ നിന്ന് അനുക്രമമായ മ്യൂട്ടേഷൻ വഴി കൂടുതൽ മികച്ച കണ്ണുകൾ ഉള്ള ജീവികളിലേക്ക് എങ്ങനെ പരിണാമം സാധ്യമാകും എന്ന് ഉദാഹരണ സഹിതം റിച്ചാർഡ് ഡോക്കിൻസ് ഇവിടെ വിശദീകരിക്കുന്നത് നോക്കുക:

ഇതിൽ പറയുന്ന യൂഗ്ലീനയ്ക്ക് കണ്ണിന്റെ സ്ഥാനത്ത് വെറും ചില ഫോട്ടോ സെല്ലുകൾ മാത്രമാണുള്ളത്. പ്രകാശത്തിന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും മാത്രം തിരിച്ചറിയാൻ കഴിവുള്ളവ. ലെൻസ് ഇല്ലാത്ത അതിന്റെ സ്ഥാനത്ത് കുഴികൾ മാത്രമുള്ള ജീവികളും നമുക്ക് ചുറ്റും ജീവിക്കുന്നു. അവയ്ക്ക് യൂഗ്ലീനയെ അപേക്ഷിച്ച് വെളിച്ചത്തിന്റെ ദിശ മനസ്സിലാക്കാൻ കഴിയും. ലെൻസ് ഇല്ലാതെ ഏകദേശം തെളിച്ചമുള്ള ചിത്രം ലഭിക്കാവുന്ന രീതിയിൽ ഉള്ള പിൻ ഹോൾ ക്യാമറ കണ്ണുകൾ ഉള്ള ജീവികളും ഉണ്ട് (മൊളസ്ക് നോട്ടിലസ്). അങ്ങനെ അനുക്രമമായി ഉള്ള പരിണാമം വഴി മനുഷ്യനെ പോലെ ഉള്ള കോമ്പ്ലക്സിറ്റി ഉള്ള കണ്ണുകൾ മാത്രമല്ല; അതിനേക്കാളും മികച്ച കണ്ണുകളും ഉണ്ടാകാം. ഉദാഹരണം: മാന്റിസ് കൊഞ്ചുകൾ. ലൈറ്റ് സ്പെക്ട്രത്തിൽ നമുക്ക് കാണാൻ കഴിയാത്ത ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് പോലെ ഉള്ള രശ്മികൾ അവയ്ക്ക് കാണാൻ കഴിയും എന്ന് മാത്രമല്ല; വസ്തുക്കളുടെ പോളറൈസ്ഡ് ഇമേജ് പോലും ഇതിനു ലഭിക്കും! കൂടുതൽ ഇവിടെ വായിക്കുക.

മാന്റിസ് കൊഞ്ചുകളുടെ കണ്ണുകളുടെ കോമ്പ്ലക്സിറ്റി വെച്ച് നോക്കുമ്പോൾ മനുഷ്യന്റേതൊക്കെ വളരെ ലളിതമായ കണ്ണുകൾ ആണ്.

കണ്ണിന്റെ കാര്യത്തിൽ ഇറെഡ്യൂസിബിൾ കോമ്പ്ലക്സിറ്റി എന്ന് പറയുന്നത് ഒരു മിഥ്യാ ധാരണയാണ്. പ്രത്യേകിച്ച്, അതീവ ലളിതമായ വെറും ഫോട്ടോ സെല്ലുകൾ ഉള്ള കണ്ണുകൾ ഉള്ള ഏകകോശജീവികൾ മുതൽ പടിപടിയായി ഉയർന്ന ഘടനയുള്ള കണ്ണുകൾ ഉള്ള ജീവികളിലൂടെ ചെന്ന് മാന്റിസ് കൊഞ്ചുകൾ വരെ എത്തി നിൽക്കുന്ന ജീവികൾ നമുക്ക് ചുറ്റും ജീവിക്കുമ്പോൾ. അവയൊക്കെ പൂർണമായും ഫംഗ്‌ഷണൽ ആണെന്ന കാര്യവും ഓർക്കുക.

കണ്ണിന്റെ പരിണാമത്തെ പറ്റി ശ്രീ. രാജു വാടാനപ്പള്ളി എഴുതിയ മലയാളത്തിൽ ഉള്ള ഒരു ലേഖനം ഇവിടെ വായിക്കാം:

Q. 'സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്' എന്നത് പ്രകാരം കൂട്ടത്തിൽ ഉള്ള ഏറ്റവും കരുത്തരായ, ആരോഗ്യമുള്ള, വേഗതയുള്ള, വലിപ്പമുള്ള ജീവികൾ അല്ലേ പ്രകൃതി നിർധാരണം വഴി തെരഞ്ഞെടുക്കപ്പെടേണ്ടത്?
പരിണാമശാസ്ത്രത്തിൽ 'ഫിറ്റ്നസ്' എന്ന പദത്തിന് നാം സാധാരണ കേട്ട് പരിചയിച്ച അർഥമല്ല. ഒരു ജീവിയുടെ പരിണാമപരമായ ഫിറ്റ്നസ് എന്നതിന് അതിന്റെ ആരോഗ്യവുമായല്ല; അടുത്ത തലമുറയിലേക്ക് അതിന്റെ ജീനുകളെ വിജയകരമായി 'ട്രാൻസ്‌ഫർ' ചെയ്യാനുള്ള കഴിവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. കൂടുതൽ പ്രത്യുൽപ്പാദന ക്ഷമതയുള്ള 'ഓഫ്‌സ്പ്രിംഗു'കളെ അടുത്ത തലമുറയിലേക്ക് വ്യാപിപ്പിക്കാൻ കൂടുതൽ കഴിവുള്ള ജീവി കൂടുതൽ ഫിറ്റ്നസ് ഉള്ളതായി പറയാം. 
http://www.talkorigins.org/faqs/edwards-v-aguillard/amicus1.html

References:


Friday, February 7, 2014

വേണം പരിണാമസിദ്ധാന്തത്തിന്‌ ഒരു നിഘണ്ഡു.



പരിണാമ സിദ്ധാന്തതിന്റെ വിശദീകരണത്തിന്‌ ഉപയോഗിച്ച പല ഭാഷാപ്രയോഗങ്ങളും ഒരുപാട്‌ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (പരിണാമത്തിന്റെ വിശദീകരണത്തിന്‌ ഭാഷയും പ്രശ്നമാണ്‌) `നാച്വറൽ സെലെക്ഷൻ` അഥവാ പ്രകൃതി നിർധാരണം എന്ന പ്രയോഗം പ്രകൃതിയെ ജീവികളുടെ നിലനില്പിന്‌ ആവശ്യമായ യോജ്യമായതിനെ കണ്ടെത്തുന്നതിന്‌ സഹായിക്കുന്ന ഒരു അതിബൗദ്ധിക ശക്തിയായി കല്പന ചെയ്യാൻ പാകത്തിൽ മനസ്സ്‌ നേരത്തെ തന്നെ സജ്ജമാക്കപ്പെട്ടിട്ടുണ്ട്‌. ഈ കല്പ്പനകളെ പരിപോഷിപ്പിക്കാൻ ഇത്തരം സംജ്ഞകൾ കാരണമാകും . എല്ലാ തെരഞ്ഞെടുപ്പിനും നമുക്ക്‌ ഒരു ബുദ്ധിശക്തി ആവശ്യമാണ്‌. പ്രകൃതിയിലും ഇതു തന്നെ ആരോപിക്കുകയാണ്‌ നാം ചെയ്യുന്നത്‌. ഇത്‌ തെറ്റാണ്‌. സത്യതിൽ പ്രകൃതിയുടേത്‌  ഈ രൂപത്തിലുള്ള ഒരു തെരഞ്ഞെടുപ്പേ അല്ല. ആ തെരഞ്ഞെടുപ്പല്ല ഈ തെരഞ്ഞെടുപ്പ് (വ്യത്യസ്ഥവും വിവിധവും ആയിട്ടുള്ള അന്ധമായ മ്യൂട്ടേഷനുകളിൽ നിന്ന് സാഹചര്യത്തിനും പ്രകൃതിക്കും അനുകൂലമായതേ നിലനില്ക്കൂ എന്നതാണ്‌ ഇവിടെ തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വൃത്ത രൂപത്തിലുള്ള കളങ്ങളിൽ ഗോളരൂപത്തിലുള്ളവയ്ക്ക് നിലനില്ക്കാൻ സാധ്യത ചതുരരൂപത്തിലുള്ളതിനേക്കാൾ വർദ്ധിക്കുന്നു എന്നേയുള്ളൂ ) ഇതൊരു തരം അരിക്കൽ പ്രക്രിയയാണെന്ന് കാണാം.

എന്നാൽ നാം പരിണാമത്തിന്‌ നൽകുന്ന പല ഉദാഹരണങ്ങളിലും ഒരു `അതി ബുദ്ധിയുടെ` സാന്നിദ്ധ്യത്തെ അറിയാതെ സന്നിവേശിപ്പിക്കാറുണ്ട്‌. പരിണാമത്തിന്‌ വാഹനങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ നൽകറുണ്ട് പലരും. പരിണാമത്തിന്‌ ഈ ഉദാഹരണം പ്രത്യക്ഷത്തിൽ കൊള്ളാമെങ്കിലും ഇതിന്റെ പോരായ്മ എന്നത്‌ വാഹനങ്ങളുടെ പരിണാമത്തിൽ മനുഷ്യന്റെ ബുദ്ധിയുടെ ഇടപെടൽ ഉണ്ട്‌ എന്നതാണ്‌. ഒരു സാധാരണക്കാരനെ ‘ഇന്റലിജെന്റ്സ്‌ ഡിസൈനിലേക്ക്‌’ നയിക്കുന്ന ഉദാഹരണമാണിത്‌. “അപ്പോൾ പ്രകൃതിനിർദ്ധാരണം കണ്ടെത്തിയ വഴിയാണ്‌ കാലിനിടയിൽ ഒരു സഞ്ചിയുണ്ടാക്കി വൃഷണങ്ങളെ അതിൽ സ്ഥാപിക്കുക എന്നത്‌.” (പരിണാമം ബ്ളോഗ്‌-സുശീല്കുമാർ) പോലുള്ള വിശദീകരണങ്ങൾ കാണുക. ഈ ചർച്ചയിൽ ഇടപെട്ട്‌ ഇത്‌ ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ചാൾസ്‌ ഡാർവിൻ തന്നെ നൽകുന്ന ഉദാഹരണങ്ങൾ ഫലത്തിൽ ഇന്റലിജെന്റ്സ്‌ ഡിസൈനിനെ സഹായിക്കുന്നവയാണെന്ന്‌ കാണാനാവും. “കർഷകർ അവരുടെ കൃഷിയിടത്തിൽ ഇടപെട്ട്‌ തങ്ങൾക്കാവശ്യമുള്ള തരത്തിൽ വിളകളേയും കാലികളേയും മാറ്റുന്നുവെങ്കിൽ അതിലുമെത്രയോ ശേഷിയുള്ള പ്രകൃതിക്ക്‌ ഇതെന്തുകൊണ്ട്‌ സാധ്യമാവില്ല” എന്ന തരത്തിലുള്ള ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്‌. ഇന്റലിജെന്റ്സ്‌ ഡിസൈൻ എന്ന വാദം ഡാർവിനിൽ തന്നെ അറിയാതെ കടന്നു വരുന്നു എന്നതിന്‌ ഉദാഹരണമാണിത്‌.

ഒരു ജീവിക്ക്‌ നിലനില്ക്കുന്നതിന്‌ ഒരു പ്രത്യേക അവയവം ആവശ്യമാണെന്ന്‌ ഇത്രകൃത്യമായി നിർണയിക്കുന്ന ഘടകം എന്താവും എന്നതായിരുന്നു പരിണാമത്തിൽ എന്നെ ഏറെ കുഴക്കിക്കളഞ്ഞ ചോദ്യം. ഒരു പറവക്കും ഒരു ചിറക്‌ പ്രയോജനപ്പെടുകയില്ല. വെള്ളത്തിൽ വസിക്കുന്നവയ്ക്ക്‌ വെള്ളത്തിൽ നിലനിൽക്കാനാവശ്യമായ അനുകൂലനങ്ങളും കരയിൽ വസിക്കുന്നവയ്ക്ക്‌ കരയിൽ നിലനിൽക്കാനാവശ്യമായ അനുകൂലനങ്ങളുമുണ്ട്‌. ഇവ ഒന്ന്‌ മറ്റൊന്നിലേക്ക്‌ മാറ്റുമ്പോൾ ഈ അനുകൂലനങ്ങളും മാറേണ്ടതുണ്ട്‌. എന്ത്‌ ശക്തിയാണ്‌ ഇതിനെ മാറ്റുന്നത്‌? ഇന്ന പ്രകൃതിയിൽ നിലനില്ക്കാൻ ആവശ്യമായത്‌ ഇന്ന അനുകൂലനമാണെന്ന്‌ സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക്‌ മഴക്കാർ നോക്കി കുടയെടുത്തുകൊടുക്കുന്ന അമ്മയെ പോലെ ആരാണ്‌ തീരുമനിക്കുന്നത്‌? ധാരാളം പുസ്തകങ്ങൾ പരിശോദിച്ചിട്ടും തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചതേയില്ല. എല്ലാത്തിലും അച്ചിൽ വാർത്ത ഉത്തരങ്ങളാണ്‌ ഉള്ളത്.

നമുക്ക്‌ വേറൊരു ഉദാഹരണം നോക്കാം. മലമുകളിൽ പ്രകൃതി ശക്തികളുടെ ഇടപെടൽ മൂലം ഒരു കുഴി രൂപപ്പെട്ടു എന്ന്‌ കരുതുക. (ചാൾസ്‌ ലെയലിന്റെ പ്രകൃതിയുടെ മാറ്റത്തെ പറ്റിയുള്ള പഠനത്തിൽ പ്രചോദനം ഉൾകൊണ്ടായിരുന്നല്ലോ ഡാർവിന്റെ തുടക്കം) മഴക്കാലത്ത്‌ ആ കുഴിയിൽ വെള്ളം നിറയും. നിറഞ്ഞ ജലം കുഴിയുടെ വശങ്ങളിൽ മർദ്ദം പ്രയോഗിക്കും. എവിടെയെങ്കിലും ദുർബലമായ വശത്ത്‌ കൂടെ പുറത്ത്‌ ചാടും. അതൊരു നീരൊഴുക്കാവും. ചെറിയ കൈ തോടകും, പുഴയാകും, നദിയാകും, കടലിൽ ചെന്ന്‌ ചേരും. ഇങ്ങനെ രൂപം പൂണ്ട നദിയുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ അതിന്റെ ഓരൊ മീറ്ററിലും ഒരു ഡിസൈൻ കാണും. ഈ ഡിസൈൻ തിരിച്ചറിഞ്ഞാൽ ഒരു ഡിസൈനറേയും സങ്കല്പ്പിക്കാം. മുകളിൽ കെട്ടിക്കിടന്ന വെള്ളം ഇത്ര കൃത്യമായി ദുർബല മായ വശം ഇതാണെന്ന്‌ കാട്ടിക്കൊടുത്ത്‌ ഇതേസ്ഥലത്ത്‌ മർദ്ധം പ്രയോഗിക്കുവാനും തുല്ല്യമായ അകലത്തിൽ കരകളെ ഡിസൈൻ ചെയ്ത്‌ നദിയുടെ ഒഴുക്കിന്‌ ഭംഗം വരാതെ നില നിർത്തുവാനും ആരാണ്‌ വെള്ളത്തെ പ്രാപ്തമാക്കിയത്‌ എന്ന ചോദ്യം ചോദിക്കാം, അദ്ഭുഭുതപ്പെടാം. ഒരു ചിറക്‌ രണ്ട്‌ ചിറകിന്‌ തുല്ല്യമാവില്ല എന്ന വാദവും ഇങ്ങനേയാണ്‌. ഇന്ന്‌ നോക്കുമ്പോൾ വലിയ അദ്ഭുതമുണ്ടാക്കുന്ന അവ ഒരു കാലത്ത്‌ ചെറിയ അദ്ഭുതമായിരുന്നു. ചെറിയ ചെറിയ അദ്ഭുതങ്ങൾ കൂടിച്ചേരുമ്പോൾ വലിയ അദ്ഭുതമാവുന്നു. അത്ഭുതമെന്നാൽ അറിവില്ലായ്മ എന്നതിന്റെ വികാരപ്രകടനമല്ലാതെ മറ്റൊന്നുമല്ല. ഒരുചിറക്‌ രണ്ട്‌ ചിറകിന്‌ പകരമാവില്ല എന്നത്‌ ശരിയാണ്‌. എന്നാൽ ഒരു ചിറക്‌ ഒരു ജീവിയുടെ അതിജീവനത്തെ സഹായിക്കില്ല എന്ന്‌ പറയാനാവില്ല. കാരണം അങ്ങനെ ഒരു ജീവിയെ നാം കണ്ടിട്ടില്ലല്ലൊ. അതിനർഥം ഒരു അവയവം മാത്രമുള്ള ഒരു ജീവി അതിജീവിക്കുകയില്ല എന്നല്ല. മാത്രവുമല്ല, രണ്ട്‌ അവയവങ്ങളുള്ള ജീവികൾ ഒരു അവയവത്തിന്റെ അതിജീവന രൂപം ആയിക്കൂടായ്കയുമില്ല. ഇതാണ്  തെരഞ്ഞെടുപ്പ്  എന്ന് ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ പ്രകൃതി ശക്തികളോട്‌ പ്രതികരിക്കുക എന്നതല്ലാതെ മറ്റൊന്നല്ല.

ഇവിടെയൊക്കെ ഭാഷവലിയ പ്രശ്നമാണ്‌. ഭാഷരൂപമെടുക്കുന്ന സാമൂഹ്യാന്തരീക്ഷം അതിന്റെ രൂപീകരണത്തെ സ്വാധീനിച്ചിരിക്കണം. അതിനാലാണ്‌ പല ക്രിയാരൂപങ്ങൾക്കുമപ്പുറം ഒളിഞ്ഞിരിക്കുന്ന ഒരു കർത്താവുണ്ടാവുന്നത്. സൃഷ്ടി, തെരഞ്ഞെടുപ്പ് തുടങ്ങിയ പദങ്ങളിൽ അജ്ഞാതനായ ഒരു കർത്താവിന്റെ സാന്നിദ്ധ്യമുണ്ട്. അത് കാര്യങ്ങളെ തിരുനക്കര തന്നെ നിർത്തും. അതിനാൽ ഞാൻ പ്രകൃതി നിർദ്ധാരണം എന്ന പദം മുഴുവനായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. എനിക്ക് മനസ്സിലാവണ്ടെ. പകരം 'പ്രകൃതി അരിക്കൽ' (Natural Filtering) എന്ന് ഉപയോഗിക്കാൻ തീരുമാനിച്ചു. (ഇത് കാര്യങ്ങൾ ബോധ്യമാവാൻ മാത്രം ഉപയോഗിക്കുന്ന ഒരു പഠന സഹായ വാക്യം എന്ന് കൂട്ടിയാൽ മതി. പ്രകൃതി നിര്ദ്ധാരണം എന്ന പ്രയോഗത്തിന് അതിനുമപ്പുറമുള്ള പ്രാധാന്യമുണ്ട്) അതിനു മുൻപ് 'മികച്ച സാധ്യതകൾ' എന്ന പദമായിരുന്നു പരീക്ഷിക്കാൻ തീരുമാനിച്ചത്. എന്നാൽ കുറച്ച് ആഴത്തിൽ പരിശോധിച്ചപ്പോൾ നാം മികവ് എന്നും കഴിവ് എന്നും സധാരണവ്യവഹാരത്തിൽ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല പരിണാമത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലായി. കാരണം മികവ് ആപേക്ഷികമാണ്‌. ഏതെങ്കിലും ഒരു ഗുണം മികച്ചതാണെന്ന് പറയുന്നത് മറ്റൊന്ന് സഹയകരമാവാതിരിക്കുമ്പോൾ മാത്രമാണ്‌. ഒരു ഉദാഹരണം നോക്കാം. രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ആയിരം ചോദ്യങ്ങളിൽ 900 എണ്ണത്തിന്റെ ഉത്തരങ്ങളും പഠിച്ചു. മറ്റേ ആൾ വേറും നൂറെണ്ണവും. ഇതിൽ മികവ് കൂടുതലുള്ളത് 900 ഉത്തരങ്ങൾ അറിയാവുന്ന ആൾക്കാണ്‌. എന്നാൽ പരീക്ഷയ്ക്ക് മറ്റേ ആൾ പഠിച്ച നൂറു ഉത്തരങ്ങളുടെ ചോദ്യങ്ങളാണ്‌ വന്നതെങ്കിൽ രണ്ടാമത്തെ ആൾ തെരഞ്ഞെടുക്കപ്പെടും. എന്നാൽ ഇത് മികച്ച സെലക്ഷൻ ആണ്‌ എന്ന് പറയാനാവില്ല. നാം മികവ് എന്ന് പറയുന്നത് കൂടുതൽ ഉത്തരങ്ങൾ പഠിച്ച ആൾക്ക് പ്രയോജനം ചെയ്തില്ല.

ജീവികളിൽ ഓരോ വ്യക്തിക്കും വ്യതിരിക്തമായ സാധ്യതകളാണുള്ളത്. ഈ സാധ്യതകളിൽ അതാതുകാലത്തെ ചുറ്റുപാടിനു യോജ്യമായവ അതിജീവിക്കുകയും ഈ സാധ്യതകൾ തലമുറകളിലൂടെ വിതരണം ചെയ്യപ്പെടുകയും ചെയ്യും. പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനം (ഹിമയുഗം) ഭൂമിയുടെ ഏതാണ്ടെല്ലാ ഭാഗത്തും ദീർഘകാലമായി നിലനിന്നാൽ ഭൂരിഭാഗം ജീവികളും നശിച്ചുപോകും. നശിക്കാത്തവയുടെ കഴിവുകളാണ്‌ പിന്നീട് അടുത്ത തലമുറകളിലേക്ക് വ്യാപിക്കാൻ സാധ്യത. അത് നമ്മുടെ അർഥത്തിൽ ഗുണമായാലും ദോഷമായാലും.  ഒരു ചുറ്റുപാടിൽ അതിജീവന സഹായകമായ നിരവധി സാധ്യതകളുണ്ടാകാം. ഇവയിൽ പലതും ഇതേപോലെ വിതരണം ചെയ്യപ്പെടും. ആ ചുറ്റുപാടിൽ സഹായകരമാവാത്തവ നശിക്കും. ഇത് മികവില്ലായ്മയല്ല. മറിച്ച് ആ ചുറ്റുപാടിൽ സഹായകരമായില്ല എന്നേയുള്ളൂ.

‘സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്’ ഹെർബെർറ്റ് സ്പെൻസറുടെ ഒരു വാചകം കടമെടുക്കുകയാണ്‌ ഡാർവിൻ ഇവിടെ. എന്നാൽ അത് വിശദീകരിച്ചവരും തർജ്ജമ ചെയ്തവരുമൊക്കെ ‘ഫിറ്റ്’ എന്നതിന്‌ ബലം, ശക്തി, ഊക്ക് എന്ന രൂപത്തിലൊക്കെയുള്ള അർത്ഥം കൊടുത്തു. അങ്ങനെയെങ്കിൽ കരജീവികളിൽ ആനയല്ലേ നിലനില്ക്കാവൂ. സോഷ്യൽ ഡാർവിനിസ്റ്റുകളൊക്കെ ഇതിനെ തരം പോലെ വ്യാഖ്യാനിച്ചു.  സത്യത്തിൽ ‘യോജ്യമായത്’ എന്ന അർത്ഥമാകും കുറേകൂടി യോജിക്കുക. അതിനാൽ നാമതിനെ യോജ്യമായതിന്റെ അതിജീവനം എന്ന് വായിക്കുന്നു. ഇനി എന്താണ്‌ ഈ യോഗ്യത? സധാരണ വ്യവഹാരഭാഷയിലുള്ള യോഗ്യതയല്ല അത്. മറിച്ച് നില നില്ക്കാനാവശ്യമായ ഒരു കഴിവോ കഴിവു കേടോ ആണത്. ഇവിടെ യോജ്യം എന്നാൽ നിലനില്പ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു.