ഇസ്ളാമും മാർക്സിസവും താതാത്മ്യപ്പെടുത്താവുന്ന നിരവധി മേഖലകളുണ്ട്. സിദ്ധാന്തത്തിലാവട്ടെ, പ്രയോഗത്തിലാവട്ടെ, പെരുമാറ്റത്തിലാവട്ടെ. എന്തുകൊണ്ടാണു ഇസ്ളാമും മാർക്സിസവും തമ്മിൽ ഒരു പൊരുത്തമുണ്ടാകുന്നത്, എന്തുകൊണ്ടാണ് ഇസ്ളാമിനെ മാർക്സിസത്തിന് പെട്ടെന്ന് മനസ്സിലാക്കാനാവുന്നത് എന്നതിന്റെ ഒക്കെ ഉത്തരമാണത്. ഈ അടുത്ത് മാവോവാദികളുടെ നേതാവിനെ ബി ബിസിയോ മറ്റോ ഇന്റർവ്യൂ ചെയ്തപ്പോൾ മാവോവാദികൾ ഇസ്ളാമിക തീവ്രവാദികളുമായി ആശയവിനിമയം നടത്താനും സഹായങ്ങൾ പറ്റാനും ശ്രമിക്കുന്നതായി സൂചിപ്പിക്കുകയുണ്ടായി. കാരണം അവർക്ക് പരസ്പരം പെട്ടെന്ന് മനസ്സിലാകും. മാർകിസ്റ്റായ ഒരാൾക്ക് ഇസ്ളാമാകാൻ ഭൗതിക ചിന്താരീതി പോലുള്ള ചെറിയ കടമ്പകളേ ഉള്ളൂ. ഭൗതികതയിൽ നിന്നുള്ള മോചനത്തിന്റെ ബദലുകൾ അന്വേഷിക്കുന്ന ഒരു മാർകിസ്റ്റ് എളുപ്പത്തിൽ ലഭിക്കാവുന്ന പകര സാധ്യതയാണ് ഇസ്ളാം. അവ തമ്മിലുള്ള സമാനതകൾ പരിശോധിക്കാം.
1) രണ്ട് കൂട്ടരും ലോകം മൊത്തം തങ്ങളുടെ ഭരണം വേണം എന്നാഗ്രഹിക്കുന്നു, അതേസമയം സാമ്രാജ്യത്വ ഭീതി എന്ന ഉമ്മാക്കി മറ്റുള്ളവരെ ചൂണ്ടി ഭീഷണി പ്രചരിപ്പിക്കുകയും ചെയ്യും. അതായത് മറ്റാരും അത് ചെയ്യാൻ പാടില്ല. (ഇതാണു സമീപകാലത്ത് ഇവ തമ്മിൽ യോജിക്കുന്നതിനുള്ള രാഷ്ട്രീയ ഗ്ളു)
2) രണ്ട് കൂട്ടരും രക്തരൂഷിത വിപ്ളവം ഇഷ്ടപ്പെടുന്നു. രണ്ടിനെയും ജിഹാദ് എന്ന് വിളിക്കാം. (ജിഹാദ്/വിപ്ളവം)
3) ഓരോ നരബലിയിലും അല്ലെങ്കിൽ തങ്ങളുടെ ആശയ പ്രചരണത്തിനുപയോഗിക്കുന്ന അക്രമങ്ങളിലും തക്ബീർ മുഴക്കുന്നു. ഒരാൾ അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ മറ്റേ കൂട്ടർ ഇങ്ക്വിലാബ് വിളിക്കുന്നു.
4) മതം വളർത്താൻ രണ്ട് കൂട്ടരും സ്വീകരിക്കുന്നതൊക്കെ പഴയ ഗോത്രവർഗ്ഗ പെരുമാറ്റ/ശിക്ഷാ രീതികളാണു.
5) മതം വിട്ടവരെ കൊല്ലണം എന്ന കാഴച്ചപ്പാട് രണ്ടിലും ഉണ്ട് (മുർത്തദ്ദ്/റിനഗേഡ്)
6) ചെറിയ ശിക്ഷ എന്ന നിലയ്ക്കുള്ള ഊരു വിലക്ക്, സ്വൈരജീവിതത്തെ ഭംഗപ്പെടുത്തൽ, പഴയ ഗോത്രവർഗ്ഗ രീതി, എന്നിവ രണ്ട് കൂട്ടരും ഒരു പോലെ അനുവർത്തിക്കുന്നു (ഇതിനു ആധുനിക സമൂഹത്തിൽ ശമനമുണ്ട്, നടക്കാത്തതിനാലാണു)
7) മതമാണു വലുത് എന്ന് രണ്ട് കൂട്ടരും കരുതുന്നു.
8) മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായി രണ്ടു കൂട്ടരും ഏതാനും ചില ഭൗതിക സൗകര്യങ്ങളെ (ഭകഷണം, പാർപ്പിടം, വസ്ത്രം തുടങ്ങി) മാത്രം കണക്കു കൂട്ടുന്നു. അവ തൃപ്തിപ്പെടുത്തി തക്ബീറുകൾ മുഴക്കി മതത്തിന്റെ അടിമയായി കഴിയുക എന്നതാണു വ്യക്തിയുടെ ജീവിത ലക്ഷ്യമായി (അതു മാത്രമേ പാടുള്ളൂ) രണ്ട് കൂട്ടരും മുന്നോട്ട് വെയ്ക്കുന്നത്. ഇങ്ങനെ കഴിയുന്നവർ ആണു അച്ചടക്കമുള്ള വിശ്വാസികൾ
9) രണ്ട് കൂട്ടരും സമത്വ സുന്ദര സ്വർഗ്ഗം സ്വപ്നം കാണുന്നു, അതാണു അന്തിമമായ മോക്ഷം എന്ന് വിചാരിക്കുന്നു. ഒരാൾക്ക് സ്വർഗ്ഗം മറ്റേ ആൾക്ക് കമ്മ്യൂണിസം. ഇവരുടെ കാഴ്ച്ചപ്പാടിൽ മനുഷ്യൻ ടെമ്പ്ളറിൽ വളർത്തപ്പെടുന്ന അലങ്കാര മത്സ്യങ്ങളാണു
10) ഒരു വ്യക്തിയെ സംബന്ധിച്ച് താലച്ചോറും ഒരു അവയവമാണെന്നും അവനു ഒരു ആന്തരിക വ്യക്തിത്വമുണ്ടെന്നും അവയും തൃപ്തിപ്പെടുത്തപ്പെടേണ്ടതാണെന്നും മനുഷ്യൻ അടിസ്ഥാനപരമായി ഒരു സ്വാതന്ത്ര്യവാഞ്ചയുള്ള ജീവിയാണെന്നും അവഗണിക്കപ്പെടുന്നു. അതനുസരിച്ച് വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ ആധുനിക മൂല്യങ്ങളൊക്കെ തുല്ല്യ അളവിൽ ലഭിക്കേണ്ടതുണ്ട്. രണ്ട് കൂട്ടരും ഇത് നിഷേധിക്കും. ഇങ്ങനെ നിരവധി സമാനതകളുണ്ട്. എനിക്കാവശ്യമായ അന്നം വീട്ടിലെത്തിച്ചു തന്ന് എന്നെ അടിമയാക്കുന്നതിലും എനിക്കിഷ്ടം സ്വത്ന്ത്രനായി പട്ടിണികിടന്ന് മരിക്കാനാണ്. പട്ടിണിയേക്കാൾ അങ്ങനെ ഒരു അവസ്ഥയുണ്ട് എന്ന് വിളിച്ചുപറയാനാകായ്കയാണു ഭീകരം
11) രണ്ട് കൂട്ടരും ആധുനികപരിഷ്കാരങ്ങളെ, ടെക്നോളജിയെയും ശാസ്ത്രത്തെയും സംശയത്തോടെ വീക്ഷിക്കുന്നു (ബിദ്അത്ത്)
12) ഒരു ശത്രുവില്ലാതെ നിലനില്ക്കാൻ സാധ്യമല്ല എന്നു കരുതുന്നു, സ്വന്തം നിഴലിനെ പോലും ഭീതിയോടേ വീക്ഷിക്കുന്നു
13) ഗൂഡാലോചനാ സിദ്ധാന്തങ്ങൾ മെനയുന്നത് രണ്ട് കൂട്ടർക്കും പഥ്യമാണു (ലോകം മുഴ്യൂവൻ തങ്ങൾക്കെതിരായി ഏതു നിമിഷവും ചാടിവീഴാം)
14) തങ്ങളുടെ മതം വളർത്തുന്നതിനു വേണ്ടി നടത്തുന്ന അക്രമങ്ങളെ പൊതു സമൂഹത്തിൽ തള്ളിപ്പറയുകയും പിൻവാതിലിൽ കൂടെ ഗുണ്ടകൾക്ക് ആവശ്യമായ സൈദ്ധാന്തിക, സാമ്പത്തിക, മാനസിക പിന്തുണകൾ യഥേഷ്ടം നൽകുന്നു. രണ്ടുതരം മുഖം എപ്പോഴും കൊണ്ടു നടക്കുന്നു.
15) ആധുനിക ജനാധിപത്യം രണ്ട് കൂട്ടരും അംഗീകരിക്കുന്നില്ല. അതിനോടനുബന്ധിച്ച ആധുനിക മൂല്യങ്ങളൊന്നും അംഗീകരിക്കുന്നില്ല.
16ാ മത മാർഗ്ഗത്തിൽ മരിച്ചു വീഴുന്നവർ രണ്ടിലും ഒരുപോലെ ആദരിക്കപ്പെടുന്നു (ഷഹീദ്/രക്തസാക്ഷി)
17)രണ്ടുകൂട്ടരിലും സമാനമായ വൈകാരിക പ്രതികരണങ്ങൾ നിരവധിയാണു. മതപ്രചരനത്തിൽ തരം പോലെ കളവുകൾ ഉപയോഗിക്കുന്നതിൽ രണ്ട് കൂട്ടരും കുഴപ്പം കാണുന്നില്ല. ലക്ഷ്യമാണു പ്രധാനം മാർഗ്ഗമല്ല
18)അന്തിമ തീരുമാനം പാർട്ടി സെക്രട്ടറിയിൽ നിക്ഷിപ്തമാവുന്നു (ഫത്വകൾ)
19) ജനങ്ങളെ നിങ്ങളും ഞങ്ങളുമായി തരം തിരിക്കുന്നു. (വിശ്വാസികളും അവിശ്വാസികളും/ ഉള്ളവനും ഇല്ലാത്തവനും )
കാര്യമാത്രമായി ഓർമ്മയിൽ വന്നവ പകർത്തിയതാണു.
Ninakku Nellikkathallam Saranam....!
ReplyDelete