(മൗലികത ഗാരന്റീഡ്: എന്റെ രചനകളധികവും എന്റെ യുക്തി അധികരിച്ചുള്ളവയാണു. എന്റെ ചിന്തയുടെ പ്രതിഫലനങ്ങളാണേറെയും. വായനയിലൂടെ കിട്ടുന്ന ഡാറ്റകൾ അവയെ പരിപോഷിപ്പിക്കാൻ ഉപകരിക്കുന്നു എന്നേയുള്ളൂ. മറ്റുള്ളവരുടെ ചിന്തകളെ പകർത്തിയെഴുതുന്ന ഒരു പകർത്തിയെഴുത്തുകാരനാവാൻ എനിക്ക് വലിയ താല്പര്യമില്ല. മറ്റുള്ളവരുടെ ചിന്തകൾ എന്റെ യുക്തിയുമായി പൊരുത്തപ്പെടുന്നെങ്കിലേ എനിക്കു യോജിക്കാനാവൂ. അതിനാൽ ഇവ മൗലികങ്ങളാണു. )
1)- ഉരുളക്കിഴങ്ങിനും മനുഷ്യനും ഒരേ എണ്ണം ഡി. എൻ. എ ആണെന്നും ഡി എൻ എ യുടെ പൊരുത്തം ചിമ്പാൻസിയും മനുഷ്യനും തമ്മിലുള്ള ജെനറ്റിക് അടുപ്പത്തെ സൂചിപ്പിക്കുന്നില്ല എന്നും സകല സൃഷ്ടിവാദികളും ഇപ്പോഴും വാദിക്കാറുണ്ട്. ഇതുകേട്ടാൽ കേവലം എണ്ണത്തെ മാന ദണ്ഡമാക്കിയാണു ചിമ്പും മനുഷ്യനും തമ്മിലുള്ള ജനിതക ബന്ധം വിലയിരുത്തുന്നതെന്ന്. നാം മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്. ഒന്നു മുതൽ ഒൻപതു വരെയുള്ള എണ്ണൽ സംഖ്യയും ഒരു പൂജ്യവും മാത്രം വ്യത്യസ്ഥ രീതിയിൽ ചേർത്താണു ലോകമെമ്പാടുമുള്ള സിം കാർഡുകൾ ഒന്നു മറ്റൊന്നിൽ നിന്ന് വ്യത്യസ്ഥമായി പ്രവർത്തിക്കുന്നത്. വേണമെങ്കിൽ ഇവ തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പറയാം. എന്നാൽ പത്ത് അക്കങ്ങളിൽ അവസാനത്തെ ഒരു അക്കം മാത്രം വ്യത്യാസമുള്ള രണ്ട് സിം കാർഡുകൾ തൊട്ടടുത്തവയാണെന്ന് നിസ്സംശയം പറയാം. ഒറ്റ അക്കത്തിന്റെ വ്യത്യാസം മാത്രം. ആദ്യത്തെ അക്കമാണു വ്യത്യസ്ഥമെങ്കിൽ വാദത്തിനു വേണ്ടി രണ്ടും ഒരുപോലെ ഒരക്കം മാത്രം വ്യത്യാസം എന്ന് പറയാം. എന്നാൽ ആ രണ്ട് കാർഡുകൾ തമ്മിൽ ലക്ഷക്കണക്കിനു എണ്ണം വ്യത്യാസം ഉണ്ടാകുന്നു. ഇതൊരു സംഖ്യാ കൗതുകമാണു.
ഇമ്മാതിരി ഒരു കൗതുകത്തിൽ പിടിച്ചാണു ഉരുളക്കിഴങ്ങിനെ മനുഷ്യന്റെ സഹോദരനാക്കുന്നത്.
എന്നാൽ, ചിമ്പും മനുഷ്യനും തമ്മിൽ ഇമ്മാതിരി എണ്ണൽ സംഖ്യാ ബന്ധമല്ല. മറ്റ് അനവധി പൊരുത്തങ്ങളുണ്ട്.
ചിമ്പാൻസികളുടെ ജീനോമും മനുഷ്യന്റെ ജീനോമും തമ്മിൽ വളരെ അധികം പൊരുത്തങ്ങളുണ്ടെന്ന് ഹ്യൂമൻ ജീനൊം പ്രൊജെക്റ്റിൽ മോളിക്യുളാർ ആന്റ് ഹ്യൂമൻ ജെനെറ്റിക്സ് വിഭാഗത്തിൽ ഹൂസ്റ്റണിൽ അസ്സോസിയേറ്റ് പ്രൊഫസ്സർ ഡോക്റ്റർ ജെഫ്രി റോഗേഴ്സ് എനിക്ക് ഈ വിഷയത്തിലുള്ള സംശയത്തിനു അയച്ച മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു.
2005-ൽ പൂർത്തിയായിട്ടുണ്ട് ചിമ്പാൻസി ജീനോം. ഡാറ്റാബേസ് നെറ്റിൽ ലഭ്യമാണു. ഏതാണ്ട് 98% സാമ്യതയുണ്ട് മനുഷ്യനും തൊട്ടടുത്ത കസ്സിൻ ആയ ചിമ്പും തമ്മിൽ, ഏതാണ്ട് ഏഴര ദശലക്ഷ്ം വർഷം മുൻപ് രണ്ടുകൂട്ടരും ഒരു തറവാട്ടിലായിരുന്നു ജനിച്ചു വളർന്നത്.
ഉരുളക്കിഴങ്ങിൽ ഈ പൊരുത്തങ്ങളില്ല
2)- 'ലൈനിയർ എവലൂഷൻ' ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതുകൊണ്ടാവാം മനുഷ്യൻ കുരങ്ങുകളിൽ നിന്നെങ്കിൽ മരം ചാട്ടം സ്വഭാവം അവനു എവിടെയാണു കൈമോശം വന്നത് തുടങ്ങിയ ചോദ്യങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ സാമാന്യ ബോധം ഉല്പാദിപ്പിച്ച ധാരണകൾ പൊതുപൂർവീകൻ എന്ന യാതാർത്ഥ്യത്തെ അംഗീകരിക്കുന്നതിനു തടസ്സമാണു. മണ്ണിലാണു ജീവികൾ ഉല്ഭവിച്ചത്, മരത്തിലല്ല. ഇത് മരം കയറ്റം പിന്നീട് ആർജ്ജിച്ച സ്വഭാവമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ ഒരു സ്വഭാവം ആർജ്ജിക്കാനാവാത്തവ മറ്റൊരു സ്വഭാവത്തിലൂടെ വളർന്നു എന്ന മറ്റൊരു സാധ്യത സൃഷ്ടിവാദികൾക്ക് ചിന്തിക്കാനാവുന്നില്ല. മനുഷ്യൻ ഇന്നത്തെ രൂപത്തിലെത്തുന്നതിനു മുൻപ് നിരവധി മറ്റു മനുഷ്യ രൂപങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നമുക്ക് കിട്ടുന്ന ഫോസിലുകളി അതിനു തെളിവുകളുണ്ട്. എന്നാൽ, പൂർണമായും സംശയമുക്തമല്ല.
3- വേറൊരു അബദ്ധ ധാരണയാണു എല്ലാജീവികളും ഒരേകാലത്തിൽ തന്നെ പരിണമിക്കണമെന്നത്. ഈ ധാരണയുള്ളതിനാലാണു പരിണാമം സാവകാശമായ ചില ഫോസിലുകളെ ചൂണ്ടിക്കാണിച്ച് മൊത്തം പരിണാമം തെറ്റാണെന്ന് പറയൽ. പരിണാമം ഓരോസ്പീഷീസിനും ഓരോ ചരിത്രമാണു നല്കുന്നത്. ചിലവ പതുക്കെയെങ്കിൽ ചിലവ ക്രമേണ. ചിലവ അങ്ങനെ തന്നെ നിലനില്ക്കുമ്പോഴും അതിൽ നിന്ന് മറ്റൊരുശാഖ, ഒറിജിനൽ അപ്പോഴും നിൽനില്ക്കാം.
4- സ്പീഷീസ് എന്നത് ഇപ്പോഴും അംഗീകരിക്കാത്ത സൃഷ്ടിവാദികൾ ‘കൈന്റുകൾ’ എന്ന വർഗ്ഗീകരണമാണു നടത്തുക. നായ്ക്കളിൽ നിന്ന് നായ്ക്കൾ, പക്ഷെ വ്യത്യസ്ഥ തരം. തത്തകളിൽ നിന്ന് തത്തകൾ, പക്ഷെ വ്യത്യസ്ഥ തരം. ആവട്ടെ. എന്നാൽ, അവർ ഈ കൈന്റുകളെ 7000 ത്തിൽ ഒതുക്കുന്നു. ദിവസം ചുരുങ്ങിയത് 11 മുതൽ 35 വരെ പുതിയ സ്പീഷീസുകൾ നമ്മുടെ സ്പീഷീസ് റജിസ്റ്ററിൽ പുതുതായി ചേർക്കപ്പെടുന്നുണ്ട്. 8.7 Million (UNEP 2011) സ്പീഷീസുകൾ ഇന്ന് നിലവിലുണ്ട്. ചിലവ മണ്മറയുന്നു. നശിച്ചവ വേറെയും. എന്തു കണക്കില്പെടുത്തും ഇവയെ.
ചോദ്യം മറ്റൊന്ന്. പ്രാവുകളിൽ നൂറ്റിമുപ്പത്തഞ്ചിലധികം (ഓർമ്മയിൽ നിന്ന്) വിഭാഗങ്ങളെ ഡാർവിൻ രേഖപ്പെടുത്തുന്നുണ്ട്. സൃഷ്ടി വാദികളുടെ വർഗ്ഗീകരണപ്രകാരം അരിപ്രാവുകൾ മാടപ്രാവുകലുടെ ‘കൈന്റിൽ’ പെടുമോ? എങ്കിൽ മാനദണ്ഡമെന്ത്?. പെരുച്ചാഴികൾ ചുണ്ടെലികളുടെ ‘കൈന്റിൽ’പെടുമെങ്കിൽ മാനദണ്ഡമെന്ത്?
No comments:
Post a Comment