ഈ വിഷയവുമായി ബന്ധപ്പെട്ട ഏതാനും ബ്ലോഗുകളും ദേബീപ്രസാദ് ചതോപധ്യയുടെ "ഇന്ത്യന്‍ നിരീശ്വരവാദം" റൊമീലാ താപ്പറുടെ പുസ്തകവും ഒക്കെയാണ് റഫര്‍ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിന് സഹായിച്ച ബഷീറിനെ സ്മരിക്കുന്നു. കൂടാതെ ഒരു ബ്ലോഗില്‍ കണ്ട ഗുപ്തന്‍ എന്നൊരാളുടെ കമന്റ് ഒരു കൌതുകത്തിന് ചേര്‍ക്കുന്നു. പല ബ്ലോഗുകളിലും തത്വചിന്താ പരമായി വിവരമുള്ള പലരും ഇടപെട്ടിട്ടുണ്ട് എന്നതിന് തെളിവായി. കൂടുതല് അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് തിരയാം.
ഗുപ്തൻ said...
രാമായണ രചനാകാലം ദർശന പദ്ധതികളുടെ രൂപീകരണ കാലവുമായി അടുത്തു വരുന്നതാണ്. ബി സി ആറാം നൂറ്റാണ്ട്. മഹാഭാരതം രൂപപ്പെട്ടുതുടങ്ങുന്നത് അഞ്ചു നൂറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുണ്ടാവും. ഈ കാലത്തിനിടയിൽ എന്തു സംഭവിച്ചു എന്നതിന് എന്ത് പരിപ്രേക്ഷ്യമാണ് ഈ ഇതിഹാസങ്ങളിലുള്ള പരാമർശങ്ങൾ വായിച്ചാൽ കിട്ടുന്നതെന്ന് പറയാമോ ? ചാർവാക ചിന്ത ഒരു പക്ഷെ കൂടുതൽ നന്നായി പ്രതിഫലിക്കുന്ന രാമായണം എഴുതപ്പെട്ട കാലത്ത് റ്^ഷിമാരും ഭരണകർത്താക്കളും (വസിഷ്ഠനും രാമനും -- ആയിക്കോട്ടെ) മഹാഭാരത രചനാ കാലത്തെ(ഗുപ്തകാലമാവണം) ബ്രാഹ്മണ മേധാവിത്വമുള്ള ജനക്കൂട്ടത്തെക്കാൾ ഭൌതിക ചിന്തയോട് സഹിഷ്ണുത കാണിച്ചിരുന്നു എന്ന് ഒരുപക്ഷെ മനസ്സിലാക്കാൻ പറ്റും. അത് സ്വാഭാവികമാണ് താനും. മൌര്യകാലം ബുദ്ധദർശനത്തിന്റെ വളർച്ച കണ്ടകാലമാണ്. വൈദിക മതങ്ങൾക്ക് മദമിളകിയത് അതിനുശേഷമാണ്. അതിലേറെയൊന്നുമില്ല.
എതിരാളിയെ പിശാചാക്കി പകർത്തിയെഴുതുന്ന രചനാതന്ത്രങ്ങൾ ധാരാളമുള്ള കാലത്ത് ചാർവാകനെ സംബന്ധിച്ച് മഹാഭാരതത്തിൽ കാണുന്ന പരാമർശത്തിന് ഒരു വിലയും കല്പിക്കേണ്ടതില്ല. തിരിച്ചിട്ടാലും മറിച്ചിട്ടാലും വിശ്വസനീയമായ ഒരു സൂചനയും അതിൽ നിന്ന് ലഭിക്കാനും പോകുന്നില്ല. ദുര്യോധനൻ ജയിച്ചിരുന്നെങ്കിൽ എന്നൊക്കെയുള്ള പരാമർശങ്ങൾ ഏഴാം പരിപ്രേക്ഷ്യത്തിലെങ്കിലും എടുത്തില്ലെങ്കിൽ മിസ്‌ലീഡിംഗ് ആണ്.
അതുപോട്ടെ. അടരുകൾ തമ്മിൽ വ്യത്യാസപ്പെടുത്താത്ത തുടർവായന പോലെ എന്തോ ഒന്ന് ദേവദാസിന്റെ കമന്റിലും കണ്ടപ്പോൾ ‘ഫൌൾ’ വിളിച്ചു പോയതാണ്. പറഞ്ഞില്ലേ. ഓഫാണ്. മൊത്തം. ഷെമി.
April 28, 2010 9:33 AM
The Prophet Of Frivolity said...
ലോകായതയെ മറ്റുള്ളവയിൽനിന്ന് വിഭിന്നമാക്കുന്ന പ്രധാനഘടകങ്ങളെന്നത് ആ ദർശനത്തിന്റെ ഓണ്ടോളജിയും, അതിനെ താങ്ങിനിർത്തുന്ന ഒരു എപ്പിസ്റ്റെമോളജിയും, നിലനില്ക്കുന്നവയുടെയെല്ലാം ധാതുകേന്ദ്രീകൃതത്വവുമാണ്. ഈ ഒരു കാരണം കൊണ്ട് തന്നെ ”അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്.“ എന്ന പ്രസ്താവം ഭാരതീയചിന്തയ്ക്ക് പൊതുവായി സാധുവല്ല. ഉപല്ബ്ധി (Perception) മാത്രം അനുഭവങ്ങൾക്ക്(Cognition) മാനിക്കപ്പെടുന്ന (Valid) എപിസ്റ്റമോളജിക്കൽ അടിത്തറയാണെന്ന് പറഞ്ഞാൽ എങ്ങനെ വെളിപാട് വരും?
ശരീരമാണ് ആത്മാവ് എന്നതിന്റെ ദിശ ആത്മ നിഷേധമാണ്, അതായത് ആസ്തികവാദത്തിലെ ആത്മാവ് ഇല്ല എന്ന തരത്തിൽ. ഈ ഓണ്ടോളജി നേരത്തെ പറഞ്ഞ എപിസ്റ്റമോളജിയിൽനിന്നും, ധാതുകേന്ദ്രീകൃതമായ അടിത്തറയിൽനിന്നും വരുന്നതാണ്. ഉപലബ്ധി വഴി അറിയാനാവാത്തതിനൊന്നും നിലനില്ല്പ്പില്ല. അതുകൊണ്ടുതന്നെ ആത്മാവുമില്ല; ഒന്നിൽ ഉൾച്ചേരുന്ന ധാതുക്കളിൽനിന്ന് വിഭിന്നമായി അതിൽ മറ്റൊന്നില്ല. പക്ഷെ ആദ്യം ആത്മാവ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് ഒരു തീരുമാനം വേണം. മരണത്തിന് ശേഷവും നിലനില്ക്കുന്നത് എന്തോ എന്നത്. ഇത്തരത്തിലുള്ള ലോകായതയെ മാറ്റി ‘ശരീരം തന്നെയാണ് ആത്മാവ് എന്നവർ വാദിച്ചു’, അതുകൊണ്ട് ‘അവരും ആത്മീയവാദികൾതന്നെ’ എന്നൊക്കെ പ്രസ്താവിക്കുന്നത് മിതമായി പറഞ്ഞാൽ അസംബന്ധമാണ്.[ആരാണ് സാംബശിവശാസ്ത്രി?] അടച്ചുപൂട്ടിയപെട്ടിയിലിട്ട് കൊന്നിട്ട് ആളുചത്തതിന് മുമ്പും പിമ്പും ഭാരം നോക്കിയ പരീക്ഷണമൊക്കെ ഓർക്കാം, ആത്മാവുണ്ടോ എന്ന് തെളിയിക്കാൻ. ഇത്തരം ഒരു ഓണ്ടോളജിയിൽനിന്നാണ് അവർക്ക് വർണ്ണവ്യത്യാസങ്ങളെ എതിർക്കാൻ പറ്റുന്നത്.
ഇനി തീർത്തും വ്യത്യസ്തമായ മറ്റൊരു വീക്ഷണകോണകോണിലൂടെ നോക്കിയാൽ ”മറ്റിടങ്ങളിൽ മതവും തത്ത്വചിന്തയും രണ്ടു വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ഇന്ത്യയിൽ അവയെ വേർതിരിച്ചു കാണുക സാധ്യമായിരുന്നില്ല.“ എന്നുതുടങ്ങുന്ന ഈ പ്രസ്താവം, വളരെ അപകടം പിടിച്ചതാണ്. ഇത് ഇംഗ്ലീഷിലായിരുന്നെങ്കിൽ, ഏതെങ്കിലും ഓറിയന്റലൈസിങ്ങ് പ്രാന്തൻ പറഞ്ഞതാണെന്ന് തോന്നിയേനെ. ദാസ്ഗുപ്ത ഭാരതീയ ദർശനചരിത്രത്തിന്റെ ആമുഖത്തിൽ, ഈ വിഷയം സ്പർശിക്കുന്നുണ്ട്, എങ്ങനെയാണ്, യൂറോസെണ്ട്രിക്കായ ദർശനചരിത്രകാരന്മാരിൽ പലരും ഇന്ത്യൻ ചിന്തയെ, ദർശനമായിക്കാണാൻ കൂട്ടാക്കാതെ തള്ളിക്കളഞ്ഞതെന്ന്. താല്ക്കലികമായ വാദലക്ഷ്യങ്ങൾക്ക് വേണ്ടി ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അപകടമാണ്. ‘യുക്തികുടിച്ച് മത്തുപിടിച്ച്, അയാൾ ഒന്നുമില്ലായ്മയെത്തന്നെ നിഷേധിക്കാൻ തുടങ്ങി’ എന്ന് ബോർഹേസ് പറഞ്ഞ നാഗാർജുനന്റെ നാടുംകൂടിയാണ് ഇന്ത്യ.
ബാക്കി പിന്നെ.
ഗുപ്തൻ said...
പ്രോഫറ്റേ ശരീരബദ്ധമായ ഒരു പ്രതിഭാസം എന്ന നിലയിൽ ആത്മാവിനെക്കുറിച്ച് ചാർവാകരും പഠിച്ചിട്ടുണ്ടെന്നാണ് എന്റെ ഓർമ. മദ്യത്തിൽ നിന്ന് മദം ഉണ്ടാകുന്നതുപോലെ അടിസ്ഥാന ധാതുക്കളുടെ ഒരു അവസ്ഥയിൽ നിന്ന് ശരീരത്തിൽ തന്നെ ആരംഭിക്കുകയും ഒടുങ്ങുകയും ചെയ്യുന്ന ആത്മാവുണ്ടെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. ശുദ്ധമറ്റീരിയലിസ്റ്റുകൾ ഉണ്ടായിരുന്നില്ല എന്നല്ല. ധൂർത്തചാർവാകർ എന്ന് വിളിക്കപ്പെട്ട ഒരുകൂട്ടർ
പക്ഷെ മുകളിൽ പറഞ്ഞ ഒരു തത്വത്തിന്റെ പേരിൽ അവരെ ആത്മീയവാദികൾ എന്നൊക്കെ വിളിക്കുന്നത് മിസ്‌ലീഡിംഗ് ആണ്.
വെള്ളയീ ലേഖനത്തിനുള്ള വായന വളരെ തിരക്കിട്ട് നടത്തി എന്നൊരു വിചാരം എനിക്കുണ്ട്. അതുപോലെ എഴുത്തും. പറയുന്ന പലകാര്യങ്ങളോടും വിയോജിപ്പ് മുൻപും തോന്നിയിട്ടുണ്ടെങ്കിലും വായിക്കാൻ ഇത്രയും പ്രയാസമുള്ള --മടുപ്പുണ്ടാക്കുന്ന ഒന്നും വെള്ള എഴുതിയതായിട്ട് തോന്നുന്നില്ല.
April 28, 2010 5:48 PM
ഗുപ്തൻ said...
അതുപോലെ ഇന്റൂയിഷൻ എന്ന അർത്ഥത്തിലാണ് വെളിപാട് എന്നുപയോഗിച്ചതെങ്കിൽ ആദ്യത്തെ സ്റ്റേറ്റ്മെന്റ്‌റിലും തകരാറില്ല. ചാർവാകരിൽ പോലും ആത്മാവ് ഒരു വിഷയമാവാനുള്ള കാരണം ബോധത്തെ സംബന്ധിച്ച ചോദ്യമാവണം. ഉള്ളിൽ നിന്ന് വെളിപ്പെടുന്നതാണ് ബോധം.
ഗുപ്തൻ said...
ബ്ലോഗിൽ എന്തെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ ഇടതെന്നും വലതെന്നും മുദ്രയടിക്കാൻ നടക്കുന്ന എമ്പോക്കികളെ പേടിക്കേണ്ടുന്ന അവസ്ഥയാണ്. അതു കൂടി ചിന്തിച്ചാണ് വിഷയത്തിലേക്ക് കടക്കാതെ കമന്റിട്ട് മാറാം എന്നു വിചാരിച്ചതും. ഇടതും വലതും കക്ഷം നോക്കിയല്ല ഈ അഭിപ്രായം എന്ന് ഒരു ജാമ്യം. പിന്നെ കൂടെ നിൽകുന്നു എന്നുകരുതുന്നവർ തന്നെ തെറ്റിദ്ധരിക്കാതിരിക്കാൻ ഞാൻ ഉറച്ച ഈശ്വരവിശ്വാസിയാണെന്ന് ഒരു മുന്നറിയിപ്പും.
മതവിശ്വാസങ്ങളും ശാസ്ത്രവും രണ്ടുതട്ടിലായി നിന്നുകൊണ്ടുള്ള ചില സംവാദങ്ങൾ അടുത്തകാലത്ത് ബ്ലോഗിലുണ്ടായതിന്റെ തുടർച്ചയാണ് വെള്ളെഴുത്തിന്റെ ലേഖനം എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനി വെള്ളെഴുത്ത് നിഷേധിച്ചാലും ഭാരതത്തിലെ ഭൌതിക ചിന്താ ധാരകളും ആത്മീയ ചിന്താധാരകളും എങ്ങനെ പരസ്പരം ഉൾകൊണ്ടിരുന്നു എന്നതാണ് വിഷയം എന്ന് പറയുന്നത് തെറ്റില്ലല്ലോ. ആ വിഷയം കൈകാര്യം ചെയ്യുന്നതിൽ ചരിത്രപരമായും രീതി ശാസ്ത്രപരമായും ചില തെറ്റുകൾ വെള്ളെഴുത്തിന് പറ്റിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ കമന്റിന്റെ ഉദ്ദേശ്യം.
1. ചാർവാക ഭൌതികവാദം ആദ്യകാലത്തെങ്ങും ശാസ്ത്രീയമായ അന്വേഷണമായിരുന്നില്ല. ജീവിതത്തിന്റെ രഹസ്യങ്ങൾ അന്വേഷിച്ചുള്ള തിരച്ചിലിൽ ആതിഭൌതികമായ തത്വങ്ങളെ പ്രഥമസ്ഥാനത്തു നിർത്തുന്നത് അവർ നിഷേധിച്ചിരുന്നു എന്നതാണ് ആദിമ ഭൌതിക വാദികളും ഇന്നത്തെ യുക്തിവാദികളും തമ്മിലുള്ള ആദ്യത്തെയും അവസാനത്തെയും സാമ്യം. ചാർവാകരോടുള്ള യുക്തിവാദികളുടെ സ്നേഹം മേല്പറഞ്ഞ സാമ്യത്തിന്റെ അടിസ്ഥാനത്തിലുണ്ടായതാണ്. കാണുന്നതിനപ്പുറം സത്യമൊന്നും ഇല്ല എന്നു വിളിച്ചുപറയാൻ വലിയ യുക്തിയുടെ ഒന്നും ആവശ്യമില്ല. ആര്യഭടന്റെ കാലം കഴിഞ്ഞെന്നോ ജീവിച്ചിരുന്ന പുരന്ദരൻ എന്ന ചാർവാകർകിടയിലെ തന്നെ തിരുത്തൽ വാദിയായി കരുതപ്പെട്ടിരുന്ന ആൾ അല്ലാതെ ചാർവാക ദാർശനികർ യുക്തിചിന്തയെത്തന്നെ അംഗീകരിച്ചിരുന്നില്ല. ഒരേ തരത്തിലുള്ള അനുഭവങ്ങളിൽ നിന്ന് സാമാന്യതത്വത്തിൽ എത്താൻ ആവില്ല എന്ന് അടിസ്ഥാനപ്രമാണം ഉള്ളവർക്ക് എന്തു യുക്തിചിന്തയാണുണ്ടാവുക ? ആത്മാവില്ല എന്ന് ഒരു ചാർവാകൻ പറയുമ്പോൾ ആദ്ധ്യത്മിക തത്വത്തെ മാത്രമല്ല നിഷേധിച്ചിരുന്നത്; അനുഭവത്തിൽ നിന്ന് യുക്തിയിലേക്ക് പ്രവേശിക്കാൻ കഴിവുള്ള ആധുനിക ഫിലോസഫിയിൽ ‘സബ്ജക്റ്റ്’ എന്നുവിളിക്കാറുള്ള റാഷനൽ സെൽഫിനെക്കൂടിയാണ്. അതായത് യുക്തിവാദമല്ല ചാർവാക ചിന്തയുടെ അടിസ്ഥാനം. റാഡിക്കൽ സ്കെപ്റ്റിസിസമാണത്. അതിന്റെ ‘യുക്തിയില്ലായ്മ’ ബോധ്യപ്പെട്ടപ്പോഴാവും ഒരു പക്ഷെ (ചരിത്രമല്ല: ഊഹമാണ്) സുശിക്ഷിതചാർവാകർ എന്ന് പില്ക്കാലത്ത് വിളിക്കപ്പെട്ട ഗ്രൂപ്പ് ആത്മാവ് എന്ന തത്വത്തെ അംഗീകരിച്ചുതുടങ്ങിയത്. എന്നിട്ടും അവരുടെ ന്യായത്തിലോ വൈജ്ഞാനികസമീപനത്തിലോ കാര്യമായ മാറ്റം ഉണ്ടായുമില്ല.
(തുടരും)
April 29, 2010 4:36 PM
ഗുപ്തൻ said...
2. പ്രാചീന ഇന്ത്യയിലെ ശാസ്ത്രീയാന്വേഷണത്തിനു പശ്ചാത്തലമായി നിന്ന ഭൌതികവാദം പില്ക്കാലത്ത് ഹിന്ദു ഫിലോസഫി സ്കൂളുകളായി വേഷം മാറ്റപ്പെട്ട ന്യായ-വൈശേഷിക-യോഗ തത്വങ്ങളുടെയും ആയുർവേദം വ്യാകരണം വാനശാസ്ത്രം മുതലായ ജ്ഞാന വിഭാഗങ്ങളുടെയും പശ്ചാത്തലത്തിൽ നിന്നു വേണം മനസ്സിലാക്കാൻ. ഈ രംഗങ്ങളിലുള്ള അന്വേഷണങ്ങൾക്ക് ആത്മാവ് എന്ന പേരിൾ വിളിക്കപ്പെടുന്ന ആതിഭൌതിക തത്വങ്ങളുടെ ആവശ്യം ഇല്ല എന്നതാണ് കാരണം. ആദ്ധ്യാത്മികത ഒരു പ്രീസപ്പോസിഷൻ അല്ലാത്തതുകൊണ്ട് ഇതൊക്കെയും ഭൌതികമാണ്. പില്ക്കാലത്ത് ഈ വിജ്ഞാന ശാഖകളെ പലതിനെയും പ്രത്യേകിച്ച് യോഗയെ ആത്മീയവാദികൾ വിഴുങ്ങിക്കളഞ്ഞു എന്നത് ചരിത്രം. അത് എളുപ്പമായിരുന്നതിന്റെ കാരണം മുകളിൽ റോയി സൂചിപ്പിച്ചതുപോലെ ഒരു മിസ്റ്റിക്കൽ സ്പെയ്സ് ഈ തത്വങ്ങളുടെയെൽലാം അടിസ്ഥാന ധാരണകളിൽ അവശേഷിച്ചിരുന്നതാവണം. വൈശേഷികയിൽ ആദ്യകാലം മുതലെ ആത്മാവിനെക്കുറിച്ചുള്ള ചിന്തകൾ ഉണ്ട്. താത്വികമായി പറഞ്ഞാൽ റാഷണൽ സെല്ഫ് എന്ന സബ്ജക്റ്റിനെ സ്പിരിച്വൽ സെല്ഫ് ആയ ആത്മാവിന്റെ ഉറപ്പുള്ള തെളിവായി എടുത്തതാണ് ദർശനങ്ങൾക്കെല്ലാം ആദ്ധ്യാത്മികത ഒരു കോൺകൊമിറ്റന്റ് ആകാനുള്ള കാരണം. പടിഞ്ഞാറും ഈ രണ്ടുതത്വങ്ങൾ --റാഷണൽ സെല്ഫ് സ്പിരിച്വൽ സെല്ഫ്-- ശരിയായി വേർതിരിഞ്ഞുകാണാനാകുന്നത് ദെക്കാർത്തെ മുതലാണ്. അതുകൊണ്ടാണ് ഗ്രീക്ക് റാഷനാലിറ്റിയെ മതം വിഴുങ്ങി തുടങ്ങിയ ചില പോപ്പുലർ ചരിത്രപ്രസ്താവനകൾ അബദ്ധങ്ങളാവുന്നത്.
3. ശരീരത്തിനപ്പുറം നിലനില്ക്കുന്ന ആത്മാവില്ല എന്ന വാദം വൈദികമാണ്. തുടക്കത്തിലെങ്കിലും. പരമാത്മാവിൽ നിന്ന് ബോധരൂപങ്ങൾ ശരീരബദ്ധമാവുന്ന ചുരുങ്ങിയ കാലത്തേക്കേ മനുഷ്യാത്മാവുള്ളൂ അതുകഴിഞ്ഞാൽ വ്യക്തിഗതമായ ഓർമയും ബോധവും നഷ്ടപ്പെട്ട് അത് പരമബോധത്തിൽ ലയിക്കും എന്ന അർത്ഥത്തിൽ ശരീരബദ്ധമാണ് ആത്മാവ് എന്ന് വാദിച്ചത് യാജ്ഞവല്ക്യനാണ്. (ബ്രഹദാരണ്യകത്തിലെവിടെയോ). ഈ ആത്മീയവാദത്തിന്റെ പശ്ചാത്തലം അക്കാലത്തുണ്ടായിരുന്ന ഭൌതിക /അനാത്മവാദം ആണെന്ന് കരുതുന്നവരുണ്ട്. ചാന്ദോഗ്യോപനിഷത്തിൽ ശരീരം തന്നെയാണ് ആത്മാവ് എന്ന് ധരിപ്പിച്ച് അസുരന്മാരെ തിരിച്ചുവിടുന്ന പ്രജാപതിയെക്കുറിച്ചു പറയുന്നുണ്ട്. അവരാകട്ടെ മരണശേഷം ശരീരത്തിനു പുനർജീവിതമുണ്ടെന്ന് ധരിച്ച് അതിനു ഭക്ഷണവും മറ്റും കൊടുത്തുവിട്ടിരുന്നുപോലും. സുമേറിയൻ ആചാരങ്ങളുടെ തുടർച്ചയാണിതിൽ കാണുന്നതെന്ന് ദാസ്ഗുപ്ത പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ പില്ക്കാലത്ത് ചാർവാകർ ചെയ്തത് ആത്മാവിനു വേണ്ടി എന്നുകരുതി ചെയ്തിരുന്ന കർമങ്ങളെ മൊത്തമായി നിഷേധിക്കുകയാണ്. യാഗം സാമൂഹ്യ ചട്ടക്കുടിന്റെ ആണിക്കല്ലായി വളർന്ന പില്ക്കാല വൈദിക ചുറ്റുപാടുകളിൽ തികഞ്ഞ അരാജകവാദമായിരുന്നു ഇത്. അറിവോ അജ്ഞാനമോ പാപമോ പുണ്യമോ ഇല്ല എന്ന് വാദിക്കുക. ഇതിനായി നിലവിലിരുന്ന ന്യായ വൈജ്ഞാനിക (logic and epistemology) സങ്കല്പങ്ങളെ മൊത്തമായി പ്രശ്നവല്ക്കരിച്ചിടത്തുനിന്നാണ് അവർ യുക്തിയിൽ നിന്നു തന്നെ വിട്ടുപോയത്. അതാണ് അവരുടെ പരാജയവും. ഇതിന്റെ മറ്റൊരുവശം ഭൌതികവാദത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട ആശയങ്ങളെ സ്വാംശീകരിക്കുന്ന അഭ്യാസം പുതിയതല്ല എന്നതാണ്. യാജ്ഞവല്ക്യൻ തന്നെ മുന്നിലുള്ളപ്പോൾ ആദ്ധ്യാത്മിക വാദികൾ എന്തിനു മറ്റൊരു മാതൃക അന്വേഷിക്കണം? (contd)
April 29, 2010 4:38 PM
ഗുപ്തൻ said...
4.അവസാനമായി സാമൂഹ്യക്രമം എന്ന അടിസ്ഥാന രാഷ്ട്രീയ സങ്കല്പം ഇതിന്റെയെല്ലാം പിന്നിലുണ്ടെന്നും മറക്കരുത്. എന്നെ സംബന്ധിച്ച് രാമായണകാലത്തിൽ നിന്ന് ഗുപ്തകാലത്തേക്ക് വരുമ്പോഴുള്ള സമൂഹത്തിന്റെ മാറ്റമാണ് ഈ വിഷയത്തിലെ അടിസ്ഥാന പ്രശ്നം. ഗുപ്തകാലത്ത് രചന പൂർത്തിയായ മഹാഭാരതത്തിൽ ബ്രാഹ്മണ മേധാവിത്തം ഏതാണ്ട് പൂർണമാണ്. യാഗ/ദാന വ്യവസ്ഥകളെ വെല്ലുവിളിച്ചാൽ സമൂഹത്തിന്റെ അടിസ്ഥാന ആണിക്കല്ലിളകുന്ന ഒരു അവസ്ഥ അങ്ങനെയുണ്ടാകും. അപ്പോൾ നാസ്തിക സംവിധാനങ്ങളെ മുഴുവൻ ഒതുക്കാൻ ബ്രാഹ്മണർ പുരാണങ്ങളും കഥകളും ചികഞ്ഞെടുത്തു; പുതിയ സംഹിതകളും ഭാഷ്യങ്ങളുമുണ്ടാക്കി; നിയമ വ്യവസ്ഥകൾ പരിഷ്കരിച്ച് കൂടുതൽ മുറുക്കമുള്ളതാക്കി. അരാഷ്ട്രീയമായിപ്പറഞ്ഞാൽ യാഥാസ്ഥിതികരും അരാജകരും തമ്മിലുള്ള ബെയ്സിക് കോൺഫ്ലിക്റ്റ് നടക്കുന്ന എല്ലാ സാമൂഹ്യക്രമത്തിലും നടക്കുന്ന സോഷ്യൽ ഡൈനാമിസമാണിത്. ക്രിസ്തീയ സഭയിൽ വിച്ച് ഹണ്ടിംഗ് നടന്നത് ഇതേ പ്രശ്നം കൊണ്ടാണ്. സ്റ്റാലിനിസ്റ്റ് റഷ്യയിൽ നടന്നതും മറ്റൊന്നല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഗൌരിയമ്മയെ പുറത്താക്കിയപ്പോഴും സംഘടനയുടെ ഫേയ്ബ്രിക്കിനു അവരുടെ സാന്നിദ്ധ്യം വഴിയുണ്ടാകുന്ന പരിക്കിനെ ഒഴിവാക്കാനാണ് ശ്രമിച്ചത്. സോഷ്യൽ ഐഡന്റിറ്റി ഡിഫന്റ്‌റ് ചെയ്യാൽ എല്ലാ സമൂഹങ്ങളും അത് എന്നും ചെയ്തുകൊണ്ടേയിരിക്കും. രാഷ്ട്രീയമായി ഈ സാഹചര്യത്തെ പുനർവായിക്കുമ്പോൾ തെറ്റും ശരിയും നമ്മൾ തീരുമാനിക്കുന്നത് ഇന്ന് മനുഷ്യാസ്തിത്വത്തെ സംബന്ധിച്ചും മാനുഷിക പ്രശ്നങ്ങളെ സംബന്ധിച്ചും ശാസ്ത്രീയമായും ദാർശനികമായും നമുക്കുള്ള ധാരണകളെ അടിസ്ഥാനമാക്കിയാണ്. അങ്ങനെ നോക്കുമ്പോൾ മുകളിൽ പറഞ്ഞ ഉദാഹരണങ്ങളെല്ലാം (ബ്രാഹ്മണമേധാവിത്വം കത്തോലിക്കാസഭ കമ്യൂണിസ്റ്റ് പാർട്ടികൾ) തികച്ചും വ്യത്യസ്തമാണെന്നും മനസ്സിലാവും. ഇവിടെ ശരിയും തെറ്റുമുണ്ട്. ശരി ഉറപ്പിച്ചും പറയാനും തെറ്റിനെ തള്ളിപ്പറയാനുമുള്ള വ്യക്തത ഉണ്ടാവുകയും വേണം. അക്കാലത്തെ ശരിതെറ്റുകൾ നമുക്ക് ബാധകമല്ല. രാഷ്ട്രീയം ഇന്നത്തെ ആവശ്യമാണ്. അതിന്റെ വ്യക്തതയും.
(തുടരും.. )

ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo
ReplyDeleteഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .
എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.
മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).