Friday, February 3, 2012

വഞ്ചിക്കപ്പെടുന്ന ദൈവം




സൗദി അറേബ്യയിലെ പലിശ 
സൗദിയിൽ പലിശയുണ്ടോ? പണ്ട് സൗദിയിൽ വരുന്നതിന്‌ മുൻപ് എനിക്കുണ്ടായിരുന്ന പല ധാരണകളും തെറ്റാണെന്ന് വന്നപ്പോഴല്ലേ മനസ്സിലായത്. ഭൗതിക വിദ്യാഭ്യാസം വേണ്ടത്ര ഇല്ലായിരുന്ന പല ഉസ്താദുമാരുടേയും (ഒരുപക്ഷെ അവരൊക്കെ അവരുടെ ഗ്രന്ഥങ്ങളിൽ നല്ല വിവരമുള്ളവരായിരിക്കാം) ക്ളാസ്സുകളായിരുന്നു ഈ ധാരണകൾ രൂപപ്പെടുത്തുന്നതിൽ സഹായിച്ചത്. അവരുടെ ജ്ഞാനമാകട്ടെ ‘സെക്കന്ററി/ടേർഷ്യറി വായനകളിൽ നിന്നോ അതുമല്ലെങ്കിൽ കേട്ടുകേൾവിയിൽ നിന്നോ ആയിരിക്കണം.  കുർആൻ പഠിച്ചാൽ സർവ്വവും പഠിച്ചു എന്നൊരു ധാരണ അവരിൽ രൂഡമൂലമായിരുന്നു. അതിനവരെ കുറ്റം പറഞ്ഞുകൂട. കാരണം എല്ലാമടങ്ങിയ ഗ്രന്ഥമല്ലേ കയ്യിലുള്ളത്. പിന്നെ മറ്റൊന്നിന്‌ മെനക്കെട്ട് എന്തിന്‌ സമയം കളയണം? പണ്ട് അലക്സാണ്ട്രിയൻ ലൈബ്രറി കത്തിച്ചു കളയാൻ മുസ്ലിം പടയാളികൾ ഉയർത്തിയ ഒരു വാദമുണ്ട്. കുർആനിൽ എല്ലാമടങ്ങിയിരിക്കുന്നു. എങ്കിൽ ഇത്രയും ഗ്രന്ഥങ്ങളുടെ ആവശ്യമില്ല. കത്തിച്ചു കളയുക. ഇനി അതിലില്ലാത്തതാണ്‌ ഇതിലുള്ളതെങ്കിൽ, സംശയിക്കണ്ട കത്തിച്ചു കളയുക.  
പലിശയോടുള്ള ഇസ്ലാമിക സമീപനം വളരെ ലളിതവും സുതാര്യവുമാണ്‌. പലിശയുമായി ഒരു തരത്തിലും ബന്ധപ്പെടരുത്. എഴുതരുത്, വാങ്ങരുത്, കൊടുക്കരുത്. ജമാഅത്തെ ഇസ്ലാമിയെപോലുള്ള തീവ്രവാദികൾ അതിനെ വികസിപ്പിച്ച് പലിശയ്ക്കുപയോഗിക്കുന്ന പണം കൈപറ്റരുത്, പലിശയുമായി ബന്ധപ്പെടുന്നവരെ കാണരുത് അവരെ കാണുന്നവരെ കാണരുത്, സർക്കാർ പലിശയുമായി ബന്ധമുള്ളതിനാൽ ആ സർക്കാറിന്റെ ആനുകൂലയങ്ങൾ പറ്റരുത് എന്നൊക്കെ വ്യാഖ്യാനിച്ചു കളയും. ഇങ്ങനെയുള്ള പലിശ സൗദിയിൽ ഉണ്ടാകുമോ? (സൗദിയിൽ മറ്റെല്ല രാജ്യങ്ങളിലുമെന്ന പോലെ എല്ലാതോന്നിവാസങ്ങളും ജനസംഖ്യാനുപാധികമായി ഏറിയും കുറഞ്ഞും ഉണ്ട് എന്ന് സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ). എന്താണ്‌ പലിശ? പണം നിശ്ച്ചിതശതമാനക്കണക്കിൽ അധിക ലാഭത്തിന്‌ കച്ചവടം ചെയ്യുന്നതാണ്‌ പലിശ. ഇവിടെ പണം തന്നെ ചരക്കാകുന്നു. 
നാം ഏതെങ്കിലും സ്വദേശിയോട് (പലിശക്കാരനായ) പണം കടം ചോദിക്കുന്നു എന്ന് വെയ്ക്കുക. “താനെന്തൊരാളാടോ? ഞാനൊരു മുസ്ലിമല്ലേ. നിനക്കെങ്ങനെ ധൈര്യം വന്നു എന്നോട് പലിശ എന്ന് ഉച്ഛരിക്കാൻ. ഹറാമി” 
“മാലിഷ്, എന്നാല്പിന്നെ മഹസ്സലാമ” 
“പെണങ്ങല്ലെ, നമുക്ക് വഴിയുണ്ടാക്കാം. പലിശ എന്ന് പറയരുത് എന്നല്ലേ ഞാൻ പറഞ്ഞത്. അതിനർഥം ഞാൻ നിന്നെ സഹായിക്കില്ല എന്നല്ലല്ലോ. നിനക്ക് എത്ര റിയാൽ വേണം” 
“പതിനായിരം” 
“നമുക്ക് ഒരു പങ്കുകച്ചവടം തുടങ്ങാം” നമ്മൾ ഇതൊക്കെ ഇങ്ങനെ കേട്ടിരിക്കും. കച്ചവടം തുടങ്ങാനല്ലല്ലോ നാം പണത്തിന്‌ ചോദിക്കുന്നത്. നാം അക്ഷമ കാണിച്ചെന്നുമിരിക്കും. “താനൊന്നടങ്ങ്. നിനക്ക് ഞാൻ പറഞ്ഞ തുക കച്ചവടത്തിനു തരുന്നു. നീ അതുപയോഗിച്ച് ടൈഡ് അല്ലെങ്കിൽ മൊബൈൽ കാർഡ് കച്ചവടം ചെയ്യുന്നു. സാധനം ”ഹോൾസേൽ“ വാങ്ങുന്നതിനാവശ്യമായ 8600 റിയാൽ ഞാൻ തരും. താൻ അത് വിറ്റ് 11000 റിയാലുണ്ടാക്കും. അതിൽ ലാഭത്തിന്റെ പങ്കായ 2000 റിയാലും മുതലായ 8600 റിയാലും അടക്കം 10600 റിയാൽ നീ എനിക്ക് മടക്കിത്തരുന്നു. എന്താ പോരെ” 
“അല്ല ഞാൻ കച്ചവടം ചെയ്യാനല്ല.മറിച്ച് പലിശയ്ക്..” 
“പതുക്കെ പറ. നീ എന്തു ചെയ്താലും വേണ്ടില്ല എനിക്ക് ഇങ്ങനെ കിട്ടണം ഞങ്ങൾക്ക് പലിശവാങ്ങാൻ പറ്റില്ല. അതിനാൽ പലിശ എന്ന് ഉച്ഛരിച്ച് പോകരുത്. മുകളിൽ ഒരാളുണ്ട് എല്ലാം കാണാൻ. 
ബേങ്കുകളും ഇങ്ങനെ പല പേരുമിട്ട് (സർവിസ് ചാർജ്ജ്) പലിശ വാങ്ങുന്നു. 


വ്യഭിചാരം vs കല്ല്യാണം അഥവാ ഹലാലായ വ്യഭിചാരം 
വിവാഹേതര ലെംഗിക ബന്ധമാഗ്രഹിച്ച് പല നാടുകളിലും ആളുകൾ പോകറുണ്ട്. സെക്സ്, മറ്റു പലതിന്റേതുമെന്ന പോലെ, ട്യൂറിസത്തിന്റെ ഭാഗവുമാണ്‌. വ്യഭിചാരം മുസ്ലിംഗൾക്ക് പാപവുമാണ്‌. എന്നാൽ ഇത് ചെയ്യാതിരിക്കുമോ? അതെങ്ങനെ?. പിന്നെ സൗദികൾ എന്ത് ചെയ്യും? അവരും മനുഷ്യരാണ്‌. അതിനാൽ അവർ പാപമുക്ത വ്യഭിചാരം കണ്ടുപിടിച്ചു. പാപമാകുന്നത് ദൈവ വഴിയിൽ അത് ചെയ്യാതിരിക്കുമ്പോഴാണ്‌. ”നിക്കാഹഹാ“ എന്ന് മൊഴിഞ്ഞ് ”കുബൂലാക്കി, പൊരുത്തപ്പെട്ട്, ഹലാലായ ഇണയായി സ്വീകരിച്ച്“ എന്നൊക്കെ പറഞ്ഞാണ്‌ ദൈവിക സന്നിധിയിൽ വിവാഹം ഹലാലാക്കുന്നത്. വിവാഹത്തിന്‌ വേണ്ട നിബന്ധനകൾ  വ്യഭിചാരത്തിലും പാലിച്ചാൽ ദൈവമെന്നല്ല അതിനപ്പുറത്തുള്ള ’പരബ്രഹ്മം‘ പോലും തിരിച്ചറിയുകയില്ല. വേദഗ്രന്ഥം പറഞ്ഞപോലെ ’നിന്റെ ഇണകൾക്ക് അവരുടെ അവകാശം‘ (മഹർ) കൊടുക്കുകയും ആവശ്യം കഴിഞ്ഞ് തലാക്കും ജീവനാംശവും  കൊടുക്കുകയും ചെയ്ത  ’ബോബെയിലെ ചുവന്ന തെരുവിൽ പോയി ആളുകൾ വ്യഭിചരിച്ചു വരുന്നു. വിവാഹത്തിന്റെ മുഴുവൻ നിബന്ധനകളും വിവാഹത്തിനേക്കാൽ ഭംഗിയായി പാലിക്കപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരിക്കും. സംഗതി ക്ലീൻ. ഇക്കാറ്യത്തിന്‌, സൗദികൾക്ക് “വിവാഹവ്യഭിചാരങ്ങൾ” നടത്തിക്കൊടുക്കുന്നതിന്‌ പെണ്ണിന്റെ ബാപ്പ, പുരോഹിതൻ, രണ്ട് സാക്ഷികൾ തുടങ്ങി വേണമെങ്കിൽ സദ്യവരെ ഒരുക്കിത്തരാൻ ലോകത്തിലെല്ലായിടത്തും പിമ്പുകളുമുണ്ട്. മുതുആ വിവാഹങ്ങൾ ഇന്നും സൗദിയിൽ നടക്കുന്നുണ്ട്. ആയത്തുൽ മുതുആ എന്നൊരു ദൈവവചനം ഖുർആനിലുണ്ടത്രെ. പലരും പറഞ്ഞു കേട്ടതാണു. ഇതിന്റെ പിൻബലത്തിലാണു ഷിയാക്കൾ ഇത്തരം താല്കാലിക വിവാഹം നടത്തുന്നത്. പ്രവാചകൻ തന്നെ മുതുആ വിവാഹത്തിലെ സന്താനമാണെന്ന് ചില ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നുണ്ടത്രെ (കേട്ടു കേൾവിയാണു വായിച്ചിട്ടില്ല)




കർമകാര്യങ്ങളിലെ വഞ്ചന 
റമളാൻ പുണ്ണ്യ മാസമാകുന്നു. ധാരിദ്ര്യത്തിന്റെ രുചിയാകുന്നു വ്രതം. പിന്നെയും ധാരാളം പരാവർത്തനങ്ങൾ അതിനുണ്ട്. ധരിദ്രന്റെ അവസ്ഥകളെ ഉള്ളവർ മനസ്സിലാക്കുക, വ്രതം ആരോഗ്യത്തിന്‌ നന്മ വരുത്തും, വ്രതം ആത്മാവിനെ ശുദ്ധീകരിക്കും എന്നിങ്ങനെ നിരവധി. ഇതിൽ പലതും അമൂർത്തമാണ്‌. നന്മയ്ക്ക് എഴുപതിനായിരം കണ്ട് കൂലിയും വർദ്ധിപ്പിച്ച് കിട്ടും. എന്നാൽ, ബേങ്ക് റേറ്റ് അന്നും 13.5 എന്നിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കും. (കടം കിട്ടാനുള്ളവന്‌ നഷ്ടവും കൊടുക്കാനുള്ളവന്‌ ലാഭവും ആകും ഇത്) അതൊക്കെ അവിടെ നില്ക്കട്ടെ. നമ്മൽ സൗദികൾ ഇതിനെ അട്ടിമറിക്കുന്നവിധമാണ്‌ ചർച്ച ചെയ്യുന്നത്. 
നോമ്പിന്‌ മേല്പറഞ്ഞ ഭൗതിക ഗുണങ്ങൾ ലഭിക്കണമെങ്കിൽ അത് വെറുതെ ചെയ്താൽ പോര, മറിച്ച് അത്തരം നേട്ടങ്ങൾ കൈവരിക്കാനാവശ്യമായ സമയങ്ങളും പ്രധാനമാണ്‌. ഇതിലെ ലൂപ് ഹോൾ അടയ്ക്കുന്നതിൽ ദൈവം പരാജയപ്പെട്ടു, സ്വയം വഞ്ചിതനായി. പകൽ അധ്വാനിക്കുന്ന നമ്മുടെ തൊഴിലാളികളെ ഉദാഹരിച്ചാണ്‌ നോമ്പിനെ മൗലവിമാർ നമുക്ക് പരിചയപ്പെടുത്തുന്നത്. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ അത് എത്ര കഠിനമേറിയതായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഈ ധാരണയാവണം 1500 കൊല്ലം മുൻപുള്ള ദൈവത്തിനും. ടെക്നോളജി കാര്യങ്ങളെ ഇങ്ങനെ അട്ടിമറിക്കുമെന്ന് ദീർഘവീക്ഷണം ചെയ്യാനൊന്നും പുള്ളിക്കാരന്‌ കഴിഞ്ഞില്ല. 
നോമ്പുകാലത്ത് രാത്രി പകലാക്കുക എന്ന തട്ടിപ്പാണ്‌ സൗദികൾ നടത്തുന്നത്. അതായത് പകൽ വ്യവഹാരങ്ങളെ രാത്രിയിലാക്കുക, പകൽ മുഴുവൻ വിശ്രമിക്കുക. കൂടാതെ  ജോലി സമയത്തെ കുറയ്ക്കുകയും ചെയ്യും. (ഇത് മുസ്ലിംഗൾക്കുള്ള ആനുകൂല്യമാണ്‌. മറ്റു മതസ്ഥർക്ക് ലഭിക്കാറില്ല). ഇങ്ങനെ രാത്രി പകലാക്കി സുഖിക്കുന്നവർ ധാരിദ്ര്യത്തിന്റെ രുചി എങ്ങനെ അറിയും? 
നോമ്പുകാലത്ത് ആശുപത്രികളിൽ കൊളസ്റ്റ്രോളും ഭാരവും അധികരിച്ചുള്ള രോഗികളുടെ എണ്ണം വർദ്ധിക്കാറുണ്ടെന്ന്‌ രേഖകൾ പരിശോധിച്ചാൽ ബോധ്യമാകും. അമ്മാതിരി ഭക്ഷണമല്ലേ കഴിക്കുന്നത്. അങ്ങനെ ധാരിദ്ര്യത്തെ അറിയാനുള്ള ഉപാധിയെന്ന രൂപത്തിൽ പടച്ച തമ്പുരാൻ ഇറക്കിയ ഒന്നിനെ പടപ്പുകൾ ഭംഗിയായി 'കാർണിവലാക്കി' മാറ്റി. വഞ്ചിതനായ ദൈവം മൂക സാക്ഷിയായി. 



1 comment:

  1. ധാരിദ്ര്യത്തിന്റെ രുചിയാകുന്നു വ്രതം

    ReplyDelete