Wednesday, January 25, 2012

സ്ത്രീക്കും പുരുഷനും പർദ്ദ



സൗദി അറേബ്യയിൽ സ്ത്രീക്കും പുരുഷനും പർദ്ദ തന്നെയാണ്‌ വേഷം. സ്ത്രീക്ക് കറുത്തതാവുമ്പോൾ പുരുഷന്‌ വെളുത്തതാണെന്ന വ്യത്യാസമേയുള്ളൂ. തലയും മുഖവും മറയ്ക്കാനുള്ള വസ്ത്രവും കൂടെയുണ്ടാവും. ഈ വസ്ത്രം രൂപപ്പെട്ടുവരുന്നതിന്‌ ഇവിടത്തെ കാലാവസ്ഥയ്കും ചരിത്രത്തിനും ഒരു പങ്കുണ്ട്, എല്ലാ ഇടത്തുമെന്നപോലെ. നിരന്തരം പൊടിക്കാറ്റടിക്കുന്ന മരുഭൂമിയിൽ ശരീരം മൊത്തം മൂടുന്ന വസ്ത്രം തന്നെയാണ്‌ അഭികാമ്യം. ഗോത്രവർഗ്ഗകാലഘട്ടത്തിൽ രണ്ട് ഗോത്രങ്ങൾ തമ്മിൽ ഒരു പെണ്ണിനു വേണ്ടിപ്പോലും രക്തച്ചൊരിച്ചിൽ നടന്നിട്ടുണ്ട്. അതിനാൽ സ്ത്രീയെ ഒളിപ്പിച്ചു നിർത്തേണ്ടത് അവരുടെ ആവശ്യമായിരിക്കണം. കറുത്തവസ്ത്രം രാത്രികാലങ്ങളിൽ ഒരു നല്ല മറയാണല്ലോ. അതിനാൽ സ്ത്രീക്ക് കറുത്തവസ്ത്രം തെരഞ്ഞെടുത്തു നല്കി. തുറസ്സായ മരുഭൂമിയിൽ അവളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന്‌ മറയാവാനും ഈ വസ്ത്രത്തിന്‌ കഴിയും. ഇന്നും ദീർഘയാത്ര പോകുന്നവർക്ക് വിരളമായെങ്കിലും ഇതേപോലെ സ്ത്രീകൾ രോഡുവക്കിലും മറ്റും ഇത്തരം കാര്യങ്ങൾ നിർവഹിക്കുന്നത് കാണാം. ഞാൻ കണ്ടിട്ടുണ്ട്.  
ഇവിടെ വേറൊരു വാദം ഉയർത്തിക്കൊണ്ടുവരും. ഇസ്ലാം കറുത്തവസ്ത്രം നിർബന്ധിക്കുന്നുണ്ടെന്ന് എവിടെയിങ്കിലും തെളിയിക്കാമോ? ഇത് സ്വന്തം മതത്തിലെ ‘മുത്തവ’ (പുരോഹിതന്മാർ) മാരോടല്ലേ ചോദിക്കേണ്ടത്? 
അപ്പോൾ എഴുതിവെച്ചതല്ല ഇവിടെ നടക്കുന്നത്. ദൈവഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിക്കുന്നത്പോലെ പ്രധാനമാണ്‌ പറയാത്തതിനെ അതിന്റെ പേരിൽ അടിച്ചേല്പ്പിക്കുന്നതിനെ എതിർക്കുന്നതും. ചുരുക്കത്തിൽ നിങ്ങൾക്ക് തന്നെ ഗ്രന്ഥത്തിൽ വിശ്വാസമില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ സർവവുമടങ്ങിയിരിക്കുന്ന കിത്താബ് വിട്ട് മറ്റൊന്ന് സ്വീകരിക്കുമോ? എഴുതിവെക്കപ്പെട്ടനിയമം ഒരു വശത്തും നടപ്പിൽ വരുന്ന നിയമം അതിനു വിരുദ്ധവുമാവുന്നെങ്കിൽ യുക്തിവാദികളെ എന്തിന്‌ വെല്ലുവിളിക്കണം? 


1 comment:

  1. ഇവിടെ വേറൊരു വാദം ഉയർത്തിക്കൊണ്ടുവരും. ഇസ്ലാം കറുത്തവസ്ത്രം നിർബന്ധിക്കുന്നുണ്ടെന്ന് എവിടെയിങ്കിലും തെളിയിക്കാമോ? ഇത് സ്വന്തം മതത്തിലെ ‘മുത്തവ’ (പുരോഹിതന്മാർ) മാരോടല്ലേ ചോദിക്കേണ്ടത്?

    ഈ ചോദ്യത്തിന്‌ മറുപടിയുണ്ടായില്ല

    ReplyDelete