Friday, December 17, 2010

സൃഷ്ടിവാദികളുടെ ചില തെറ്റായ ഇടപെടലുകൾ

പിൽറ്റ്ഡൗൺ മനുഷ്യൻ (ഇയാൻത്രോപസ് ഡാവാസോണി)

പിൽറ്റ്ഡൗൺ, നെബ്രാസ്ക തുടങ്ങിയ പദങ്ങളുപയോഗിക്കാതെ ഒരു സൃഷ്ടിവാദിയും പരിണാമത്തെ പരിഗണിക്കാറില്ല. 1912 കണ്ടെടുക്കപ്പെട്ട കുരങ്ങിന്റേയും മനുഷ്യന്റെയും സങ്കര സ്വഭാവം കാണിക്കുന്ന ഒരു ഫോസിലാണ്‌ പിൽറ്റ്ഡൗൺ മനുഷ്യൻ. മനുഷ്യനും കുരങ്ങിനും ഇടയിലുള്ള ജീവിയായി ഇത് പരിഗണിക്കപ്പെട്ടു. കാരണം ഇത് രണ്ടിന്റേയും കൃത്യമായ സ്വഭാവങ്ങൾ കാണിച്ചിരുന്നു. 1950-ൽ ഇതൊരു തട്ടിപ്പായിരുന്നു എന്ന് തെളിഞ്ഞു. ഇത് ചൂണ്ടിക്കാട്ടി പരിണാമം തെറ്റാണെന്നും തട്ടിപ്പാണെന്നും പ്രചരിപ്പിക്കുന്നു സൃഷ്ടിവാദികൾ.

ധാരാളം ആളുകൾ, പലതരത്തിലുള്ള താല്പര്യങ്ങൾ എല്ലാം മേളിക്കുന്ന ഒരു വേദിയാണ്‌ പരിണാമം. അങ്ങനെയാവുമ്പോൾ ഇത്തരം സംഭവങ്ങൾ സ്വാഭാവികം. ഇമ്മാതിരി ഒരു ഫോസിലിനെ അന്നേ ആളുകൾ സംശയിച്ചിരുന്നു എങ്കിലും അതൊരു തട്ടിപ്പാവുമെന്ന് ആരും കരുതിയില്ല. എന്നാൽ ചില വസ്തുതകൾ കാണാതെ പോവരുത്. ഒന്ന്, ഇത് തട്ടിപ്പാണെന്ന് കണ്ടുപിടിച്ചത് ശാസ്ത്രമാണ്‌. രണ്ട്, ഒന്നോ രണ്ടോ ഇമ്മാതിരി സംഭവങ്ങൾക്കുമപ്പുറം നൂറു കണക്കിന്‌ യതാർഥ ഫോസിലുകൾ നമ്മുടെ മ്യൂസിയങ്ങളിലുണ്ട്, പരിണാമത്തിന്‌ തെളിവു നല്കാനായിട്ട്.

നെബ്രാസ്ക മനുഷ്യൻ

1917-ൽ നെബ്രാസ്കയിൽ നിന്ന് മനുഷ്യന്റെ പൂർവികന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഫോസിൽ കണ്ടെടുക്കപ്പെട്ടു. ഇതൊരു പല്ലായിരുന്നു. ഇല്ലസ്ട്രേറ്റെഡ് പത്രം ഇത് ആസ്പദമാകി ‘നെബ്രാസ്ക മേൻ’ എന്ന പേരിൽ ഒരു ചിത്രവും പ്രസിദ്ധീകരിച്ചു. വൈകാതെ മനസ്സിലായി ഇതൊരു പന്നിയുടെ (Piccary- Tayassuidae  Suina)   പല്ലായിരുന്നു എന്ന്. ഇതും പരിണാമവാദികളെ അടിക്കാൻ സൃഷ്ടിവാദികളുടേ കയ്യിലെ വടിയാണ്‌.

1917-ൽ കണ്ടെടുക്കപ്പെടുകയും 1922-ൽ അമേരിക്കൻ മ്യൂസിയത്തിൽ സമർപ്പിക്കപ്പെടുകയും ചെയ്ത ഫോസിലാണിത്. ഇതിനെ ഒരു മനുഷ്യന്റെ ഫോസിലായിസങ്കൽപ്പിച്ച് ചിത്രം വരച്ചത് ആമെഡീ ഫോറെസ്റ്റീറണ്‌. ഈ ചിത്രം ഇല്ലസ്ട്രേറ്റെഡ് ലണ്ടൻ പ്രസിദ്ധീകരിച്ചു. എന്നാൽ, ഫ്രോസ്റ്റ്രിയർ ഒരു ശാസ്ത്രജ്ഞനോ ഇല്ലസ്ട്രേറ്റഡ് ഒരു ശാസ്ത്രമാസികയോ അല്ല. അതായത് ഈ ചിത്രത്തിനോ മനുഷ്യന്റെ പൂർവികനായി ഇതിനെ സങ്കല്പ്പിക്കുന്നതിനോ ശാസ്ത്രത്തിന്റെ പിൻബലമില്ല. എന്നാലും പരിണാമസിദ്ധാന്തത്തിന്റെ പിടലിക്ക് ഇതിന്റെ ഉത്തരവാദിത്ത്വവും കരുതിക്കൂട്ടി കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നു. (പരിണാമ/ സൃഷ്ടിവാദ സംവാദത്തിൽ നെബ്രാസ്ക മനുഷ്യനുള്ളപങ്ക്. 1985. ജോൺ വൂൾഫ്, ജെയിംസ് മില്ലെറ്റ്, കാണുക)

ഇമ്മാതിരി ധാരാളം കെട്ടുകഥകൾ സൃഷ്ടിവാദത്തിന്‌ തെളിവായും പറഞ്ഞു പരത്താറുണ്ട്. പോളിസ്റ്ററേറ്റ് ഫോസിൽ, തിമിംഗല ഫോസിൽ (കാലിഫോർണിയ)ഡിനോസറുകളുടെയും മനുഷ്യന്റേയും കാല്പാടുകൾ ഒരുമിച്ചു കണ്ടതായുള്ള കഥ തുടങ്ങിയവ അവയിൽ ചിലതുമാത്രം


അടുത്തത്
ഉദ്ധരണികളെ തെറ്റായി പ്രചരിപ്പിക്കൽ

2 comments:

  1. പിൽറ്റ്ഡൗൺ, നെബ്രാസ്ക തുടങ്ങിയ പദങ്ങളുപയോഗിക്കാതെ ഒരു സൃഷ്ടിവാദിയും പരിണാമത്തെ പരിഗണിക്കാറില്ല.

    ReplyDelete
  2. നന്ദി ചര്‍വാകം...
    ഞാനും കേട്ടിരുന്നു പരിണാമവാദം പെൊളിഞ്ഞിരിക്കുന്നു എന്നക്കെയുള്ള സൃഷ്ടിവാദികളുടെ ജല്പനങ്ങള്.. പക്ഷേ, അതിന് മറുപടി പറയാനുള്ള യാതെന്നും കൈവശമുണ്ടായിരുന്നില്ല.... ഇത് നന്നായി.. ഞങ്ങളെപ്പോലെയുള്ളവര്‍ക്ക്...
    വീണ്ടും നന്ദി അറിയിക്കുന്നു.

    ReplyDelete