Tuesday, December 7, 2010

അച്ഛനേക്കാൾ പ്രായം കൂടിയ മക്കൾ

ആർകിയോപ്റ്റിരിക്സ് ഉരഗ-പക്ഷി ഇടജീവിയാണെങ്കിൽ അതിനേക്കാൾ 75 മില്ല്യൺ വർഷം പഴക്കമുള്ള, ആധുനിക പക്ഷി രൂപത്തോട് ഏറെ സാദൃശ്യമുള്ള ഫോസിൽ കാനഡയിൽ നിന്ന് അടുത്ത കാലത്ത് കണ്ടെടുക്കുകയുണ്ടായി. ഇത് പരിണാമത്തിന്‌ എതിരാണെന്ന് ഗിഷ് (ഗിഷ്-സലാഅദ്ദീൻ സംവാദം, 1988)

ഇമ്മാതിരിയുള്ള വേറെ ചില വാദങ്ങളുണ്ട്. യോജ്യമായതിന്റെ അതിജീവനം (survival of the fittest) എന്ന സങ്കല്പം ശരിയാണെങ്കിൽ യോജ്യമല്ലാത്ത അതിന്റെ മുൻഗാമികൾ എങ്ങനെ പിന്നെയും കാണപ്പെടുന്നു. എൻ.എം ഹുസ്സൈൻ പ്രബോധനത്തിൽ എഴുതിയ ഒരു ലേഖനത്തിൽ ഈ സംശയം ഉന്നയിക്കുന്നുണ്ട്.


സൃഷ്ടിവാദികൾ അധികവും ‘രേഖീയ പരിണാമത്തിലും’ മുൻകൂട്ടി പ്ളാൻ ചെയ്യപ്പെട്ട പരിണാമത്തിലും ഒക്കെ വിശ്വസിക്കുന്നവരാണ്‌. പരിണാമത്തിനപ്പുറത്ത് അദൃശ്യനായ ഒരു ദൈവസാനിധ്യത്തെ സന്നിവേശിപ്പിക്കാനുള്ള ശ്രമമാവാം. എന്തായാലും ഇത് രണ്ടും അശാസ്ത്രീയമാണ്‌.

ജീവികളിൽ ഉണ്ടാകുന്ന നിസ്സാരമായമാറ്റങ്ങൾ സ്വരൂപിക്കപ്പെട്ട് തലമുറകളിലൂടെ കൈമാറ്റപ്പെട്ട് അവയ്ക്കിടയിലുണ്ടാകുന്ന മാറ്റമാണ്‌ പരിണാമം. ഈ മാറ്റങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നിലനില്ക്കാൻ കഴിയുന്നവ നിലനില്ക്കുന്നു. അല്ലാത്തവ നശിക്കുന്നു. (ഇത് ഒരു ജീവിയുടെ ഉള്ളിൽ തന്നെ നടക്കുന്നുണ്ട്. ആയതിനാൽ ജീനുകളിൽ നമ്മുടെ പരിണാമത്തിന്റെ അനിഷേധ്യമായ തെളിവുകൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യന്റെ ജീനുകളിൽ 0.03%മാത്രമേ ഇന്ന് ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ള ജീനുകളിൽ നമ്മുടെ പരിണാമ ചരിത്രം മൂടപ്പെട്ടു കിടക്കുന്നുണ്ടാവണം.) ഒരു ജീവി വേറൊന്നായി മാറിയ ശേഷവും അവയുടെ പൂർവിക വർഗ്ഗം നിലനിന്നുകൂട എന്നില്ല. ഉദാഹരണത്തിന്‌ ഒരുജീവി 10 ലക്ഷം വർഷങ്ങൾക്ക് ശേഷം വംശനാശം സംഭവിക്കുന്നു എന്നു സങ്കല്പ്പിക്കുക. അവ രണ്ട് ലക്ഷം വർഷങ്ങൾക്കുള്ളിൽ മറ്റൊരു ജീവിയിലേക്കുള്ള മാറ്റം ആരംഭിച്ചു. ആദ്യത്തെ ജീവിയുടെ അവസാനത്തെ ഫോസിലും മാറിയ തലമുറയുടെ ആദ്യത്തെ ഫോസിലും കണ്ടുകിട്ടിയാൽ ഇവതമ്മിൽ 7 ലക്ഷത്തിലധികം വർഷങ്ങളുടെ വ്യതിയാനമുണ്ടാകും. അതായത് മകന്‌ അച്ഛനേക്കൾ 7 ലക്ഷം വയസ്സ് കൂടുതൽ. ഇതിൽ ഒരു അസ്വാഭാവികതയും ഇല്ല. പല ജനുസ്സുകൾ ഒന്നിച്ച് നിലനിന്നിരുന്നതായി കുതിരകളുടെ ഫോസിലുകൾ തെളിയിക്കുന്നു. കോലിയകാന്ത് ജീവിച്ചിരിക്കുന്ന ഫോസിലായി (Darwin)പരിഗണിക്കുന്നു. അതിനാൽ തന്നെ പരിണാമത്തിനെതിരായി ഈ വാദം നിലനില്ക്കുകയില്ല.

ഒരു പൂർവിക ജീവിയിലുണ്ടാകുന്ന മാറ്റങ്ങൾ തലമുറകളിലൂടെ കൈമാറ്റപ്പെട്ഉമ്പോൾ തലമുറകൾ തമ്മിലുണ്ടാകുന്ന വ്യതിയാനം പല ജീവികളായി പരിണമിക്കാം. എല്ലാ ജീവികളും അതിനനുസരിച്ച ഒരു ശരീരപ്രകൃതിയിലേക്ക് രൂപമാറ്റം സംഭവിച്ചു തന്നെയാണ്‌ നിലനില്ക്കുന്നത്. ഒരേപോലുള്ള ജീവികൾ ഇല്ലാത്ത, ഡ്യൂപ്ളിക്കേറ്റ് ഇല്ലാത്ത, ഒരൊറ്റ ജീവിയെ കണ്ടെത്താനായാൽ നമുക്ക് പരിണാമം പുനപരിശോധിക്കാം. ഉദാഹരണത്തിന്‌ മനുഷ്യനെ എടുത്തുനോക്കാം ഇന്ത്യയുടെ വടക്കുഭാഗത്തുള്ള മംഗോളിയരെ പോലെയല്ല ആഫ്രിക്കയിലെ കറുത്ത വർഗക്കാർ. യൂറോപ്പിലെ വെളുത്തവരെപോലെയല്ല പിഗ്മികൾ. മംഗോളിയൻ ദമ്പതികളുടെ കുട്ടികൾ ആഫ്രിക്കനെ പോലെയാവില്ല. കർത്താവ് ആദം എന്ന ഒരു മൻഷ്യനെ കറുത്ത മണ്ണു കുഴച്ച് (ക്ളേ മോഡൽ) നിർമ്മിച്ചു. അവന്റെ വാരിയെല്ലൂരി അവന്റെ ഇണയേയും (ക്ളോണിങ്ങ്). എന്നു പറഞ്ഞാൽ ആദത്തിന്റെ പെൺരൂപം. ഇന്ന് മനുഷ്യരിൽ കാണുന്ന ഏതുവിഭാഗം പോലെയായിരുന്നു ആദം ദമ്പതികൾ? അങ്ങനെയെങ്കിൽ ഇക്കാണുന്ന ബാക്കി വിഭാഗങ്ങൾ പരിണാമം സംഭവിക്കാതെയാണോ ഇങ്ങനെയായത്?. ഇന്ന് മനുഷ്യർക്കിടയിൽ കാണുന്ന ഈ വൈജാത്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് സൃഷ്ടിവാദികളും സമ്മതിക്കും. അതായത് മനുഷ്യരെല്ലാം ഒരു പൊതുപൂർവികനിൽ നിന്ന് വന്നതാണെന്ന്. അന്ന് ഇതേ പോലെ പ്രകടമായ വൈജാത്യമില്ലാതിരുന്ന ഒരു ജീവി മനുഷ്യന്റെ സഹോദരനായി നിലനിന്നിരിക്കണം. ഇതേപോലെ എല്ലാജീവികൾക്കും ഒരു പൊതു പൂർവീകനുണ്ടായിരുന്നു. ഇതംഗീകരിക്കനായാൽ പിന്നീടുള്ള സംശയങ്ങൾ പരിണാമത്തിന്റെ ഉള്ളിൽ നിന്നുള്ളവയായിത്തീരും.

ഇനി മുഴുവൻ മനുഷ്യവിഭാഗങ്ങളേയും നിരത്തിനിർത്തി പരിശോധിച്ചാൽ പല വിഭാഗങ്ങളും കുരങ്ങുവർഗങ്ങളിലെ പല വിഭാഗങ്ങളിൽ നിന്നും ധാരാളം സവിശേഷതകൾ ഇന്നും പങ്കുവെയ്ക്കുന്നുണ്ടെന്നു കാണാം. ഇവ ഒരു പൊതു പൂർവികനിൽ നിന്ന് ലഭിച്ചതാവണം. നാലരയടി പൊക്കമുള്ള പിഗ്മികൾക്കും ആറരയടി പൊക്കമുള്ള ആഫ്രിക്കനും ഇടയിലുള്ള മനുഷ്യ വിഭാഗാങ്ങൾ മുഴുവനും വംശനാശം വരികയും പിഗ്മികളും ആഫ്രിക്കൻസും സ്വതന്ത്രമായി വളരാൻ ഇടവരികയും ചെയ്താൽ ഒരു പതിനായിരം തലമുറകൾക്ക് ശേഷം ഇന്നത്തേതിലും പ്രകടമായ വ്യതിയാനം ഇവതമ്മിലുണ്ടാകില്ലേ? (ആസ്ട്രേലിയൻ വല്ലബീസ്. കെന്നത് സലാ​‍ൂദ്ദീൻ. അന്റിലോപ്സ്. ഗ്രൻഡ് കന്ന്യൺ, നിവേദിതാ സാല്മൺ- ആമസോൺ: എൻകാർട്ടാ ലൈബ്രറി-2005) ഉദാഹരണം ഇനിയും. വവ്വാൽ. 18 ഫാമിലികളിൽ 180 ജെനറകളിൽ 850 സ്പീഷീസുകൾ, അന്യം നിന്നുപോയവ വേറെയും. ഇവയെല്ലാം വ്യത്യസ്തജീവികളായിരിക്കുമ്പോൾ തന്നെ ചില പൊതുസ്വഭാവവും കാണിക്കുന്നുണ്ട്. ഇത് പൊതുപൂർവികനിലേയ്ക്ക് വിരൽ ചൂണ്ടുന്നു.

മുസ്ലിം ‘സൃഷ്ടിവാദികൾ’ പരിണാമത്തെ അതിശക്തമായി എതിർക്കുമ്പോഴും പരിണാമവുമായി പലപ്പോഴും സന്ധി ചെയ്യുന്നത് കാണാം. കൃസ്ത്യാനികൾ നേരത്തെ തന്നെ അത് ചെയ്തിട്ടുണ്ട്. ഡാർവിന്റെ പ്രധാന നിരീക്ഷണങ്ങളായ, “തലമുറകളിലുള്ള ഭിന്നത, അനുകൂലമായവയുടെ അതിജീവനം” തുടങ്ങിയവ എതിർക്കപ്പെടേണ്ടതല്ലെന്ന് എൻ. എം ഹുസ്സൈൻ പറയുന്നു. ‘മൈക്രൊ എവലൂഷൻ’ അധിക ആളുകളും ഇന്ന് അങ്ങീകരിക്കുന്നുണ്ട്. മാക്രൊ എവലൂഷനാണ്‌ അംഗീകരിക്കാതിരിക്കുന്നത്. ആയിരം മൈക്രോ എവലൂഷനുകളാണ്‌ ഒരു മാക്രോ എവലൂഷനാകുന്നത്. താഴേക്കിടയിലുള്ള ചില ജീവികളിൽ പരിണാമം നടക്കുന്നതിന്‌ തെളിവുകളുണ്ട് എന്ന് ഡോ. സക്കീർ നായിക്കും പറയുന്നു. (ബോംബെയിലെ പ്രസംഗം) “ഉദാഹരണത്തിന്‌ അമീബ പാരമീഷ്യയായി മാറുന്നു. എന്നാൽ അതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. എന്തുകൊണ്ടെന്നാൽ അമീബ പാരമീഷ്യയായി മാറണ്ടെന്ന് കുര്ർആനിൽ ഒരിടത്തും പറയുന്നില്ല.” അതായത് കുര്ർആൻ മാറ്റത്തിനു വിധേയമല്ല എന്നു പറഞ്ഞിട്ടുള്ള ജീവികൾ മാറി എന്നു പറയുന്നതിലേ അവർക്ക് എതിർപ്പുള്ളൂ എന്നർഥം. ചുരുക്കത്തിൽ മനുഷ്യ പരിണാമത്തിലേ മുസ്ലിംഗൾക്ക് എതിർപ്പുള്ളൂ. കാരണം വേറെ ഏതെങ്കിലും ജീവിയുടെ കാര്യത്തിൽ മാറരുതെന്ന് കുര്ർആൻ പറയുന്നില്ല. എന്നാൽ ഓരോ ജീവിയേയും അതാതായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നവിശ്വാസം പാരമീഷ്യക്ക് എന്ത്കൊണ്ട് ബാധകമാവുന്നില്ല എന്ന് നായിക്ക് വിശദീകരിക്കുന്നില്ല.
‘ഞാൻ നിങ്ങളെ ഘട്ടം ഘട്ടമായി പുരോഗമിപ്പിക്കും’ എന്ന വചനം പരിണാമത്തെയാണ്‌ സൂചിപ്പിക്കുന്നത് എന്നു കരുതുന്ന ഇസ്ലാമിക വിഭാഗങ്ങളുണ്ട്. അവർ അതേപറ്റി പുസ്ഥകങ്ങളും ഇറക്കിയിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം

എങ്ങനേയാണ്‌ ഒരു ജീവി ഏറ്റവും അനുകൂലമായ ഒരുസ്വഭാവത്തെ വളർത്തിയെടുക്കുന്നത്? ഉദാഹരണത്തിന്‌ ഒരു ചെടി എങ്ങനെയാണ്‌ തന്റെ പരാഗണത്തിന്‌ പൂമ്പാറ്റകളെ ആകർഷിക്കാൻ ഇന്ന നിറമാണ്‌ ഏറെ അനുയോജ്ജ്യമെന്ന്‌ മനസ്സിലാക്കുന്നത്?. കരയിൽ നിന്ന് വെള്ളത്തിലേക്ക് മാറുന്ന ഒരു ജീവി അതിന്‌ അനുയോജ്ജ്യമായ ഒരു ശരീരഘടണ ആർജ്ജിക്കുന്നത് എങ്ങനെയാണ്‌? ഇത് തീരുമാനിക്കുന്നത് ജീവിയണോ പ്രകൃതിയാണോ? പ്രകൃതിയാണെങ്കിലും ജീവിയാണെങ്കിലും ഈ എഞ്ചിനീയറിങ്ങ് ബുദ്ധി അതിനെങ്ങനെ ലഭിച്ചു?
പരിണാമത്തെ മനസിലാക്കാൻ ശ്രമിച്ചപ്പോൾ എന്നെ ഏറെ കുഴക്കിക്കളഞ്ഞ ചോദ്യമാണിത്. അതിനാൽ തന്നെ ഏറെ പ്രധാനപ്പെട്ടതെന്ന് ഞാൻ കരുതുന്നചോദ്യം.
ഈ ചോദ്യത്തിന്‌ റിച്ചാർഡ് ഡോക്കിൻസ് പറഞ്ഞ ഉത്തരം നോക്കാം.
ഒരു ജീവിയും അതിനാവശ്യമായ അനുകൂലനങ്ങൾ ഡിസൈൻ ചെയ്യുന്നില്ല. അത് തികച്ചും ഒരു “അന്ധഘടികാര നിർമാതാവിന്റെ” പണിയാണ്‌. പരിസ്തിതികൾ നിരന്തരമാറ്റത്തിന്‌ വിധേയമാണ്‌. ഇതിനനുസരിച്ച് ചെറുതും വലുതുമായ നിരവധി മാറ്റങ്ങൾ ജീവികളിലുണ്ടാകുന്നു. ഒരുതരം റിയാക്ഷൻ. ഇവയിൽ പലതും “മ്യൂട്ടേഷനു” കാരണമാകാം. എന്നാൽ ഭൂരിഭാഗം മ്യൂട്ടേഷനുകളും ഹാനികരവും അതിനാൽ നിലനില്ക്കാത്തതുമാണ്‌. എന്നാൽ, ചുരുക്കം ചില മ്യൂട്ടേഷനുകൾ നില നില്ക്കുകയും പാരമ്പര്യമായി പകർത്തപ്പെടുകയും ചെയ്യുനു. ഇവ ജീവികൾക്ക് അനുകൂലമാകുന്നതെങ്ങനെ? ഉദാഹരണത്തിന്‌ ചെറി മരങ്ങളിൽ ഉണ്ടാകുന്ന നിരവധി മാറ്റങ്ങൾ അവയുടെ കായകളുടെ നിറത്തിലും രസട്ട്തിലും മാറ്റം വരുത്തുന്നു എന്നു വെക്കുക. അവയില്ചില രസങ്ങൾ മാത്രം അവിടങ്ങളിലുള്ള പക്ഷികൾക്കിഷ്ടമാവുമെങ്കിൽ അത്തരം പഴങ്ങളുത്പാദിപ്പിക്കുന്ന മരങ്ങൾ നിലനില്ക്കും

അടുത്തത്

സൃഷ്ടിവാദികളുടെ ചില തെറ്റായ ഇടപെടലുകൾ.

1 comment:

  1. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം

    എങ്ങനേയാണ്‌ ഒരു ജീവി ഏറ്റവും അനുകൂലമായ ഒരുസ്വഭാവത്തെ വളർത്തിയെടുക്കുന്നത്? ഉദാഹരണത്തിന്‌ ഒരു ചെടി എങ്ങനെയാണ്‌ തന്റെ പരാഗണത്തിന്‌ പൂമ്പാറ്റകളെ ആകർഷിക്കാൻ ഇന്ന നിറമാണ്‌ ഏറെ അനുയോജ്ജ്യമെന്ന്‌ മനസ്സിലാക്കുന്നത്?. കരയിൽ നിന്ന് വെള്ളത്തിലേക്ക് മാറുന്ന ഒരു ജീവി അതിന്‌ അനുയോജ്ജ്യമായ ഒരു ശരീരഘടണ ആർജ്ജിക്കുന്നത് എങ്ങനെയാണ്‌? ഇത് തീരുമാനിക്കുന്നത് ജീവിയണോ പ്രകൃതിയാണോ? പ്രകൃതിയാണെങ്കിലും ജീവിയാണെങ്കിലും ഈ എഞ്ചിനീയറിങ്ങ് ബുദ്ധി അതിനെങ്ങനെ ലഭിച്ചു?
    പരിണാമത്തെ മനസിലാക്കാൻ ശ്രമിച്ചപ്പോൾ എന്നെ ഏറെ കുഴക്കിക്കളഞ്ഞ ചോദ്യമാണിത്. അതിനാൽ തന്നെ ഏറെ പ്രധാനപ്പെട്ടതെന്ന് ഞാൻ കരുതുന്നചോദ്യം.

    ReplyDelete