ഒരു സുഹൃത്ത് ഒരിക്കൽ എന്റെ അരികിൽ വന്നു. റേഷനലിസ്റ്റ് ആകുന്നതിന് ഇസ്ലാമിക പേരുകൾ ഉപേക്ഷിക്കണമെന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എന്തിന്? പിന്നീട് അയാൾ ആ ചോദ്യം ചോദിച്ച അദ്ധ്യാപകനും ആയി എന്റെ അടുക്കൽ വന്നു. നിങ്ങൾ മതത്തിൽ നിന്ന് പുറത്ത് പോകുമ്പോൾ മതകീയമായ നാമങ്ങൾ എന്തുകൊണ്ട് ഉപേക്ഷിക്കുന്നില്ല എന്നതായിരുന്നു അയാളുടെ സംശയം.
ഞാൻ പറഞ്ഞു മുസ്ലിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നത്, ധരിപ്പിക്കപ്പെട്ടിരിക്കുന്നത് അറേബ്യയും ഇസ്ലാമും ഒന്ന് തന്നെ ആണെന്നാണ്. അതിന്റെ കുഴപ്പമാണ് ഇത്. സത്യത്തിൽ മുസ്ലിംഗളാണ് അവരുടെ പേരുകൾ പരിഷ്കരിക്കേണ്ടിയിരുന്നത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഏറ്റവു വലിയ പാപമാണ് ബിംബാരാധന, അല്ലാഹുവിന് പകരം മറ്റൊരാളെ ആരാധിക്കൽ തുടങ്ങിയവ. ഇത് ചെയ്തിരുന്നവരാണ് മക്കാ മുഷ്രിക്കുകൾ. അവരിൽ പെട്ട ഖുറൈഷി ഗോത്രത്തിലെ ബനൂ ഹാഷിം കുടുംബത്തിലെ ഒരു അംഗമായിരുന്നു മുഹമ്മദ്. ലാത്ത, ഹുസ്സ, മനാത്ത തുടങ്ങിയ 300 ഓ അതിലധികമോ ബിംബ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നു. ആ ജനതയാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഒരാൾ പോലും പേരുമാറ്റിയില്ല. അബൂബക്കറിന്റെ ആദ്യത്തെ പേരെന്തായിരുന്നു, ഉമർ, ഉസ്മാൻ, അലി ഇവരൊക്കെ ഇതേപേരിലായിരുന്നു രണ്ട് മതങ്ങളിലും നിലനിന്നത്. ഇനി, പ്രവാചകൻ ജനിക്കുന്നതിന് മുൻപ് മരണപ്പെട്ട പ്രവാചകന്റെ പിതാവ് ‘അബ്ദുല്ല‘, ചെറുപ്പത്തിൽ മരണപ്പെട്ട ഉമ്മ ‘ആമിന‘, ഇവർ മുസ്ലിംഗളായിരുന്നോ? അവരുടെ പേരുകൾ ഉള്ള മുസ്ലിംഗൾ ഇന്നുമില്ലേ? അറബി സംസാരിക്കുന്ന രാജ്യങ്ങളിൽ നിരവധി മറ്റു മതക്കാർ യഹൂദർ, കൃസ്ത്യാനികൾ, ചില പ്രാദേശിക ഗോത്രവർഗ മതങ്ങൾ എല്ലാം അറബിയിൽ നിന്ന് പേരുകൾ സ്വീകരിക്കുന്നു
ഇനി മറ്റൊന്ന് അബ്ദുല്ല എന്ന നാമം മലയാളത്തിലേക്ക് മൊഴിമാറ്റിയാൽ ദേവദാസ് എന്ന് കിട്ടും. എന്നാൽ ദേവദാസ് എന്നൊരു മുസ്ലിമിനെ അംഗീകരിക്കാൻ നിങ്ങൾക് പറ്റുമോ? (ഇക്കാലത്ത് ചിലർ ഇതിനെ വെല്ലു വിളിച്ച് കൊണ്ട് ഇന്ത്യൻ പേരുകളിടുന്നുണ്ട് എന്നത് മറക്കുന്നില്ല. അതിന് പല കോണുകളിൽ നിന്നും എതിർപ്പും ഉയരുന്നുണ്ട്).
ചുരുക്കത്തിൽ മതം ജനിച്ച കാലഘട്ടത്തിൽ നില നിന്നിരുന്ന ജനതയെ മതത്തിൽ ചേർത്തതോടൊപ്പൊം അവരുടെ സംസ്കാരത്തേയും ഭാഷയേയും വസ്ത്രധാരണ രീതികലേയും അധിനിവേശിച്ചെടുത്തു തങ്ങളുടേതാക്കി, പിന്നെ അതിന്റെ യതാർഥ ഉടമകളെ അതിൽ നിന്നകറ്റി.
ഇസ്ലാം മതത്തോടൊപ്പം അറേബ്യൻ സംസ്കാരവും ഭാഷയും പ്രചരിപ്പിക്കുന്നു. ഇതൊരു അറേബ്യൻ അധിനിവേശമാണ്. വെറും മതം മാത്രമല്ല. അതാണ് പർദ്ദയടക്കമുള്ള വേഷങ്ങളെ സംശയത്തോടെ വീക്ഷിക്കേണ്ടിവരുന്നതും
അറബി ഭാഷ വ്യത്യസ്ഥരായ നിരവധി ജനതയുടെ കൈകളിലൂടെ നൂറ്റാണ്ടുകളായി കടന്ന് വന്നാണ് ഇന്നത്തെ രൂപത്തിലായത്. അതിൽ നിന്ന് പേരുകൾ സ്വീകരിക്കുന്നതിന് റേഷനലിസ്റ്റുകൾ മടിക്കേണ്ടതില്ല.
ആരും യുക്തിവാധിയായി ജനിക്കുന്നില്ല.അവന്റെ ജീവിത ചുറ്റുപാടുകള്‍ ആണ് അവന്റെ വഴി തിരഞ്ഞെടുക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നത്.
ReplyDeleteആരും വിശ്വാസിയായി ജനിക്കുന്നില്ല.അവന്റെ കുടുംബവും സമൂഹവും (ജീവിത ചുറ്റുപാടുകള്‍) ആണ് അവന്റെ വഴി തിരഞ്ഞെടുക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നത്.
Delete