6)- ശബ്ദവും പ്രകാശവും (sound and light)
അനശ്വരമായ പ്രകാശ/ശബ്ദ വീചികളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മനുഷ്യന്റെ രൂപവും ഭാവവും ശബ്ദവും ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ പുനരാവിഷ്കരിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രതിരൂപമായ പരലോകത്തും ഇത് സാധ്യമാണെന്ന് പ്രഫസ്സർ വാദിക്കുന്നു.
മുകളിൽ പറഞ്ഞ മറുപടികൾ മതിയാവും ഈ വാദത്തിനും. കൂടാതെ ഇങ്ങനെയൊക്കെ കൃത്യമായി ഇത് ചെയ്യപ്പെടുമെങ്കിൽ ഗ്രന്ഥങ്ങളിലെ ഇതു സംബന്ധിച്ച സൂചനകൾക്ക് ഇത്ര കൃത്യതപോരാതെ വരുന്നതെന്തുകൊണ്ടാണ്?. ശാസ്ത്രം ഇതൊക്കെ പറയുന്നത് വരെ നിങ്ങൾ എന്തിന് കാത്തിരുന്നു?
ടിഷ്യു കൾച്ചർ, പരിണാമ സിദ്ധാന്തം തുടങ്ങിയവയാണ് അടുത്ത ചില വാദഗതികൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ പരിണാമ വിഷയകമായി ധാരാളം പോസ്റ്റുകൾ ഈ ബ്ളോഗിൽ ഞാൻ തന്നെ ചേർത്തിട്ടുണ്ട്.
പരിണാമത്തെ എതിർക്കുന്ന ഒരാളും വിശ്വസനീയമായ ഒരു പ്രബന്ധം പോലും ഇതുവരെ പരിഗണിക്കപ്പെടാവുന്ന മാസികകളിലൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. പരിണാമവിരുദ്ധർ അതിനെതിരായി ഉന്നയിച്ച വാദങ്ങളിൽ പലതും ഉപേക്ഷിച്ചു. (ഹെൻട്രി മോറിസ് പോലും) പരിണാമം തെറ്റാണെന്നു പറയുന്നവർ പകരം ശരിയായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചിട്ടില്ല. ജെ. എം സാവേജ് പറയുന്നതായി ലേഖകൻ മുന്നോട്ട് വെയ്ക്കുന്ന വാദം പരിണാമത്തെ പറ്റിയല്ല, ജീവനെ പറ്റിയാണ്. പരിണാമ സിദ്ധാന്തം ജീവൻ എങ്ങനെ ഉണ്ടായി എന്നതിന്റെ ചരിത്രം അന്വേഷിക്കുന്ന സിദ്ധന്തമല്ല മറിച്ച് ജീവികളുടെ മാറ്റത്തിന്റെ ചരിത്രം അന്വേഷിക്കുന്ന സിദ്ധന്തമാണ്. ജീവൻ ഉത്ഭവിച്ചതിന് സ്റ്റൻലി മില്ലരിന്റെയും മറ്റും പരീക്ഷണങ്ങൾ കാണുക (ഇതൊക്കെ ഇപ്പോൾ ശൈശവദിശയിലാണ് എങ്കിലും)ഇവ്വിഷയത്തിൽ മറ്റു സംശയങ്ങൾക്ക് നേരത്തെ തന്നെ പലരും മറുപടി പറഞ്ഞിട്ടുണ്ട്. അവ ഞാൻ നേരത്തെ എടുത്ത് ചേർത്തിട്ടുമുണ്ട്.
ചുരുക്കത്തിൽ ശാസ്ത്രം കണ്ടെത്തുന്ന ദൈവമാണ് നാം വിശ്വസിക്കുന്നത് എന്ന വിശ്വാസം ഒരാളെ മതത്തിൽ നിന്ന് പുറത്താക്കും. ഈ ശാസ്ത്രമൊന്നുമില്ലാതെയാണ് അല്ലാഹുവിനെ ഇത്രയും കാലമായി ആളുകൾ ആരാധിച്ചു പോരുന്നത്. ശാസ്ത്രമൊന്നുമില്ലെങ്കിലും ഉണ്ടെങ്കിലും അതിനൊരു കോട്ടവും തട്ടാനും പോകുന്നില്ല.
No comments:
Post a Comment