നാലുവിവാഹം കഴിക്കുക എന്നത് ഇസ്ലാമിൽ അത്ര നിർബന്ധമുള്ള കാര്യമല്ലെന്നും അത് നിരവധി വ്യവസ്ഥകൾക്ക് ബാധകമാണെന്നും പലരും പറഞ്ഞുകേൾക്കാറുണ്ട്. ഒന്നിൽ കൂടുതൽ ഭാര്യമാർ എന്നത് മറ്റു പലസമുദായങ്ങളിലും നിലനില്ക്കുന്നുണ്ട്. കേരളത്തിൽ ബഹുഭാര്യാ സംബ്രധായം മുസ്ലിംഗൾക്കിടയിൽ വളരെ കുറവാണ്. ഇത്തരം ചില 'സ്റ്റാറ്റിസ്റ്റിക്കു'കളിലാണ് ബഹു ഭാര്യാത്വത്തിനെതിരായുള്ള
വാദം മുസ്ലിം പണ്ഡിതന്മാർ ഖണ്ഠിക്കുന്നത്. മറ്റുമതങ്ങളിൽ പലതിലും മതഗ്രന്ഥത്തിന്റെ പിൻബലം ഇതിനു ലഭിക്കുന്നില്ല. മറ്റു പല മതങ്ങളും ഗ്രന്ഥങ്ങളെ ഇപ്പോൾ അത്ര ആധികാരിക ശാസ്നോപാധിയായി സ്വീകരിക്കുന്നില്ല. വാച്വികമായ അർഥത്തിൽ ഗ്രന്ഥത്തെ സമീപിക്കുന്നവർ വേറെ ഒരു മതത്തിലും ഇസ്ലാമിലെന്നപോലെ ഇന്ന് നിലനില്ക്കുന്നില്ല.
ഇസ്ലാം ഒരു ആഗോള മതമല്ല പ്രപഞ്ചമതമാണ്. അതൊരു കാലികമായ മതമല്ല, എല്ലാകാലത്തേക്കുമുള്ളതാണ്. പലപ്പോഴും ഈ ഒരു നിബന്ധന സൗകര്യപൂർവം പൻഡിതന്മാർ മറച്ചുവെയ്ക്കാറുണ്ട്. ചുരുക്കത്തിൽ യുക്തിയുടെ അളവുകോലായ 'സ്ഥലകാലങ്ങളെ ഒരു ഉപകരണമായി വിശകലനത്തിന് ഇസ്ലാം പരിഗണിക്കുന്നില്ല. ഇസ്ലാം ഒരു പ്രപഞ്ചമതമാകുന്നതിനാലാണ് ജിന്നുകളും മറ്റു ഗോളങ്ങളിലുള്ള മനുഷ്യരും അതിന്റെ പരിധിയിൽ വരുന്നത്.
എന്നാൽ എല്ലാ സ്ഥലത്തും കാലത്തും ഇസ്ലാം ഒരേപോലെയാണോ പെരുമാറുന്നത്. അല്ല എന്ന് കാണാൻ കഴിയും. ഈ ബഹുഭാര്യാത്വം എന്ന കാര്യം സൗദി അറേബ്യയിൽ കേരളത്തിലേതുപോലെയല്ല. ഒന്നിൽ കൂടുതൽ ഭാര്യമാർ നിലവിലുണ്ടായിരിക്കുക, കൂടുതൽ വിവാഹം കഴിച്ചിരിക്കുക, മക്കളുണ്ടാകുക എന്നതൊക്കെ ആഢ്യത്വത്തിന്റെ ലക്ഷണമാണ് സൗദിയിൽ. നല്ല പണക്കാരനേ ഇതൊക്കെ സാധ്യമാകൂ എന്നതിനാൽ ഈ ആഢ്യത്വം പണവുമായി ബന്ധപ്പെട്ടതാണ്.
സൗദി അറേബ്യയിൽ ബഹു ഭാര്യകളായ നിരവധി സ്ത്രീകളുമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. വിവാഹം സ്വപ്നം കാണുന്ന നിരവധി യുവതികളുമായും ഇക്കാര്യം ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരാൾ പോലും നല്ല മനസ്സോടെ തന്റെ കുടുമ്പജീവിതം മറ്റൊരാളുമായി പങ്കുവെയ്കാൻ ആഗ്രഹിക്കുന്നില്ല, മറ്റെല്ലാ ഇടത്തെ പെണ്ണുങ്ങളേയും പോലെ. സ്ത്രീയും പുരുഷനും തമ്മിൽ ഇത്തരം 'പൊസ്സസ്സീവ്നെസ്സു'കൾക്കോ ലൈംഗിക വികാരങ്ങൾക്കോ വലിയ അന്തരമില്ല. 'ബയോകെമിസ്റ്റ്രി'യിൽ മാറ്റമുണ്ടായിരിക്കാം. അതിന്റെ 'ഇമ്പാക്റ്റ്' തുല്ല്യമാണ്. പല പുരുഷന്മാരും "പ്രവാചകൻ പറഞ്ഞതുപോലെ നടക്കാൻ പറ്റുന്നില്ല വിവാഹമെങ്കിലും നാലെണ്ണം നടത്താതിരുന്നാൽ അക്കുറ്റവും കൂടി പേറേണ്ടിവരുമല്ലോ" എന്ന് വിചാരിക്കുന്നവരാണ്. ഇക്കാര്യത്തിന് സ്ത്രീകളുടെ സമ്മ്തത്തിനോ മറ്റു കണ്ടീഷനുകൾക്കോ വലിയ സ്ഥാനമില്ല. എഴുതിവെച്ച നിയമവും നടപ്പിൽ വരുന്ന നിയമവും തമ്മിൽ അന്തരമുണ്ട്. ആ അന്തരത്തിന്റെ വിടവിൽ ഏറ്റക്കുറച്ചിൽ കണ്ടേക്കാം. ലോകത്തിൽ ഒരിടത്തും ഇന്നേവരെ ദൈവം നേരെ നേരെ വന്ന് തന്റെ നിയമങ്ങൾ നടപ്പിലാക്കിയതിന് മാനവ ചരിത്രത്തിൽ ഇക്കാലയളവിൽ ഒരു ‘കോൺക്രീറ്റ് എവിടന്റും’ ഇല്ല
No comments:
Post a Comment