ഇസ്ലാമിക് ബേങ്കിങ്ങ് എന്നൊരു സംഭവമുണ്ട്. ഈ അടുത്ത കാലത്ത് ഇന്ത്യയിൽ ധാരാളം ചർച്ചയായതാണിത്. ഇതിലെ ഇസ്ലാമിക് എന്ന പദം കാരണമാവണം പല ഇസ്ലാം വിരോധികളും ചാടിക്കയറി വിവാദമുണ്ടാക്കിയത്. സുബ്രഹ്മണ്യം സ്വാമി അതിനെതിരായി കേസ്സും കൊടുത്തു. സത്യത്തിൽ ഇത് മുസ്ലിംഗളുടെ സംഭാവനയാണോ അല്ല നേരത്തെ തന്നെ സൗദി അറേബ്യയിൽ നില്വിലിരുന്ന ഒരു ധനകാര്യ സിസ്റ്റമാണോ എന്നൊന്നും ആരും ചർച്ച ചെയ്തുകണ്ടില്ല. ഇസ്ലാം അവതീർണ്ണമായ ശേഷം അതിനു മുൻപുണ്ടായിരുന ഭാഷയും മാനവരാശിയുടെ നേട്ടങ്ങളുമെല്ലാം മുസ്ലിംഗൾ തങ്ങളുടേതെന്ന് പറഞ്ഞ് കയ്യടക്കി. ഇനി മുസ്ലിംഗളുടേതായാൽ തന്നെ അത് മാനവരാശിയുടെ നേട്ടം എന്ന നിലയ്ക്ക് ചർച്ചചെയ്യാൻ അവരും എതിരാളികളും തയ്യാറായതുമില്ല. ശസ്ത്രത്തിന്റേതൊ മറ്റേതെങ്കിലേതുമോ തലത്തിലുള്ള മാനവരാശിയുടെ നേട്ടങ്ങളെ ഇങ്ങനെ വർഗ്ഗീയവത്കരിക്കരുത്. ഉദാഹരണത്തിനു ശാസ്ത്രം ഒരു കാര്യം അംഗീകരിക്കുന്നത് അതിന്റെ ജാതിയും മതവും നോക്കിയല്ല. മറിച്ച് അതെത്രമാത്രം ശാസ്ത്രീയമാണു എന്ന് നോക്കിയാണു.
ഇത്രയും ആമുഖമായി സൂചിപ്പിച്ചെന്നേയുള്ളൂ. നമ്മുടെ വിഷയം ഇസ്ലാമിക ധനകാര്യസിസ്റ്റെം എന്നതാണു. പച്ചയായ പലിശയ്ക്ക് ഒരു വസ്തുവിനെ മധ്യസ്ഥപ്പെടുത്തി പടച്ചോനെ പറ്റിക്കുന്ന പരിപാടിയാണത്. പണം ഒരിക്കലും പണമായിട്ട് അറബികൊടുക്കില്ല. അതിനിടയിൽ ഒരു സാധനത്തേയൊ അത് വാങ്ങിയതായുള്ള രേഖയേയോ നിർത്തും. ഒരാൾക്ക് പണം ആവശ്യമെങ്കിൽ അയാൾക്ക് അത്രയും തുകയ്ക്കുള്ള മൊബൈൽ കാർഡുകളാണു ഇപ്പോൾ പ്രചാരത്തിലിരിക്കുന്നത്. നേരത്തെ ബില്ലുകളായിരുന്നു. അവ അപ്പോൾ തന്നെ വില്ക്കാൻ അയാൾ തന്നെ വേറൊരു സ്ഥാപനം ഏർപ്പാടാക്കിയിരിക്കും. ആവശ്യക്കാരനു അവിടെനിന്ന് കമ്മീഷൻ കഴിച്ചുള്ള പണം വാങ്ങിപ്പോകാം. കാർഡുകളാണോ ഈ പെട്ടിയിലുള്ളതെന്ന് ആദ്യഉപഭോക്താവ് അറിയില്ല. ചിലപ്പോഴെങ്കിലും ഭംഗിയായി പൊതിഞ്ഞ ഇഷ്ടികകളും ആവാം. ബാക്കി ഇതിലുള്ള വ്യവസ്ഥകളത്രയും പലിശയുടേതാണു. ഈ നാടകം ദൈവത്തെ പറ്റിക്കാൻ മാത്രമാണു. പണം കിട്ടണമെങ്കിൽ ജാമ്യം വേണം, ആവശ്യമായ പേപ്പറുകൾ ഒപ്പിട്ടും കൊടുക്കണം. പതിനായിരത്തിനു ആയിരം രൂപ തവണകളായി പതിനഞ്ച് അടവും അടയ്ക്കണം
എന്റെ സംശയം ഇതല്ല. സർവജ്ഞാനിയായ, തൃകാലവും എല്ലാമറിയുന്ന അതായത് ഒരാളുടെ മനസ്സിൽ (ഇസ്ലാമിക ഭാഷ്യത്തിൽ ‘ഹൃദയത്തിൽ’) ഉള്ളതു പോലും, ഒരു ദൈവത്തിൽ വിശ്വസിക്കുകയും എന്നാൽ ഞങ്ങളുടെ ഇമ്മാതിരി കള്ളങ്ങളൊന്നും അയാൾ അറിയുകയില്ല എന്ന് വിചാരിക്കുകയും ചെയ്യുമ്പോൾ ഇവർക്ക് തന്നെ ദൈവത്തിൽ വേണ്ടത്ര വിശ്വാസമില്ലെന്നു തോന്നും.