Sunday, September 19, 2010

യുക്തിവാദികള്‍ നേരിടുന്ന ഭാഷാപരമായ ചില പ്രശ്നങ്ങള്‍

‍യുക്തിവാദികള്‍ക്കും അതേ പോലെ സ്ത്രീവാദികള്‍ക്കുമൊക്കെ നേരിടേണ്ടി വരുന്ന ഭാഷാപരമായ ചില പ്രശ്നനങ്ങളുണ്ട്‌. യുക്തിവാദി ഈ ബലഹീനതകളെപ്പറ്റി പിടിപാടുള്ളവനായിരിക്കണം. നമുക്കറിയാം ഭാഷ വികസിക്കുന്നത്‌ മതങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പുരുഷാധിപത്യത്തിനും മുന്‍തൂക്കമുള്ള ഒരു സമൂഹത്തിലാണ്‌. അതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കാനും അത്തരം ആശ്യങ്ങള്‍ പ്രകടിപ്പിക്കുവാനുമാണ്‌ ഭാഷ ഉപയോഗിക്കപ്പെട്ടത്‌.

ചില ഉദാഹരണങ്ങള്‍ നോക്കാം.
പ്രപഞ്ചത്തേയും വസ്ഥുക്കളേയും പറ്റി ഒക്കെ പ്രതിപാധിക്കുമ്പോള്‍ "സൃഷ്ടി" എന്ന പദം ഉപയോഗിക്കേണ്ടിവരും. സൃഷ്ടാവ്‌ എന്നൊന്നിനെ ഉള്ളില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു പദമാണ്‌ സൃഷ്ടി. ദൈവവിശ്വാസിക്ക്‌ ഈ പദം ഉപയോഗിക്കാന്‍ ഒരു പ്രശ്നവുമില്ല. സൃഷ്ടി എന്നു പറയുന്നേടത്തൊക്കെ അതിനപ്പുറം അജ്ഞാതനായ ഒരു സൃഷ്ടാവിണ്റ്റെ സാനിദ്ധ്യം പറയാതെ തന്നെ അയാള്‍ക്ക്‌ സങ്കല്‍പ്പിക്കാനാവും. എന്നാല്‍ ഒരു യുക്തിവാദിക്ക്‌ ഇത്‌ പ്രശ്നമാണ്‌. പ്രപഞ്ചസൃഷ്ടി എന്നുപറയുമ്പോള്‍ അവന്‍ വിശ്ദീകരണം നല്‍കേണ്ടതുണ്ട്‌.

ചര്‍ള്‍സ്ഡാര്‍വിണ്റ്റെ പരിണാമസിദ്ധാന്തത്തില്‍ അതിണ്റ്റെ ചാലകശ്ക്തിയായി എടുത്തു കാണിക്കുന്നത്‌ "നാചുറല്‍ സെലക്ഷന്‍" അഥവാ പ്രകൃതിനിര്‍ദ്ധാരണം ആണ്‌. തണ്റ്റെ കൃഷിയിടത്തില്‍ ശ്രദ്ധിച്ച്‌ കൂടുതല്‍ മെച്ച്പെ്പട്ട വിളകളേയും വിത്തുകളേയു ഉത്പാദിപ്പിക്കാന്‍ കേവലം നിസ്സാരനായ ഒരു കര്‍ഷകന്‌ കഴിയുമെങ്കില്‍ അനന്ത സാധ്യതകളുള്ള പ്രകൃതിക്ക്‌ ഇതെന്തുകൊണ്ട്‌ സാധ്യമല്ല എന്ന്‌ അദ്ദേഹം ചോദിക്കുന്നു. സൂക്ഷ്മമായ അര്‍ഥ്ത്തില്‍ നോക്കിയാല്‍ ഒരു ദൈവം പ്രകൃതിയുടെരൂപത്തില്‍ ഇവിടെ ഒളിച്ചിരിപ്പുണ്ട്‌. പരിണാമ സിദ്ധാന്തത്തില്‍ എന്നെ ഏറ്റവും കുഴക്കിയ പ്രശ്നമാണിത്‌. പരിണാമം മനസ്സിലാക്കുക സാധാരണക്കാരന്ത്ര എളുപ്പമല്ല. അത്‌ കുറേയൊക്കെ ഭാഷാപരമായ പ്രശ്നങ്ങളാണെന്നു തോന്നുന്നു. മറ്റു ചിലത്‌ മതം നല്‍കിയ ചില മുന്വിധികളും. ഇവിടെ മെച്ചപ്പെട്ട വിള്‍കള്‍ കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്നു എന്നു പറയുമ്പോള്‍ കര്‍ഷകന്‌ ഈ "മെച്ചം" എന്താണെന്ന്‌ മനസ്സിലാകാന്‍ അവണ്റ്റെ തലച്ചോര്‍ സഹായകമാണ്‌. പ്രകൃതിക്ക്‌ ഈ മെച്ചം എങ്ങനേയാണ്‌ മനസ്സിലാകുന്നത്‌? ഇത്‌ മനസ്സിലാക്കാന്‍ ആവശ്യമായ മെച്ചം ജീവികള്‍ക്ക്‌ പുറത്താണോ ഉള്ളിലാണോ? (ഇത്‌ മറ്റൊരു വിഷയമാകയാല്‍ ഇവിടെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ)

ചില അദ്ധ്യാപകരും നമ്മെ വഴിതെറ്റിക്കാറുണ്ട്‌. (അദ്ധ്യാപകര്‍ ജാഗ്രതൈ) അവര്‍ അത്ര ജാഗ്രതയില്ലാതെ പറഞ്ഞു പോകുന്ന ചില വാചകങ്ങള്‍ വിദ്യാര്‍ഥിയുടെ ചിന്തയെ സ്വാധീനിക്കും. survival of the fitestഎന്ന ഡാര്‍വിണ്റ്റെ വാചകം "ഊക്കുള്ളവണ്റ്റെ അതിജീവനം" എന്നാണ്‌ എനിക്ക്‌ തര്‍ജ്ജമ ചെയ്തു കിട്ടിയിരുന്നത്‌. അപ്പോള്‍ എന്നിലെ യുക്തിവാദി ഉണര്‍ന്നു. ഇതു ശരിയായിരുന്നെങ്കില്‍ അതിജീവിക്കാന്‍ അര്‍ഹത നീലത്തിമിംഗലങ്ങള്‍ക്കു മാത്രമല്ലേ? ഇത്തരം സംശയങ്ങളൊക്കെ തീര്‍ന്നു കിട്ടാന്‍ വര്‍ഷങ്ങളെടുത്തു. ഭാഷ, സമൂഹം തുടങ്ങിയവയൊക്കെ മതങ്ങള്‍ കയ്യടക്കിവെച്ചിരിക്കയാണെന്നും അവയുടെ ആനുകൂല്ല്യങ്ങള്‍, ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ സംശയത്തിണ്റ്റെ ആനുകൂല്ല്യം പ്രതിക്കെന്ന പോലെ, മതങ്ങള്‍ക്കാണെന്നുമുള്ള ബോധം എല്ലായുക്തിവാദികള്‍ക്കും ഉണ്ടായിരിക്കണം എന്ന ഒരു ഓര്‍മപ്പെടുത്തലാണിത്‌.

(ബ്ളോഗില്‍ വരുന്ന തര്‍ക്കങ്ങളില്‍ കൊടികെട്ടിയ യുക്തിവാദികള്‍ പോലും വീണ്ടുവിചാരമില്ലാതെ ഭാഷയെ ഉപയോഗിച്ച്‌ അപകടത്തില്‍ ചാടുന്നത്‌ കാണുമ്പോള്‍ ചിരിവരാറുണ്ട്‌. അവര്‍ പറഞ്ഞതിനെ ഒന്ന്‌ യുക്തിസഹമായി വിശകലനം ചെയ്താല്‍ തെറ്റ്‌ അവര്‍ക്ക്‌ തന്നെ കണ്ട്‌ പിടിക്കാനാവും. ഓര്‍ക്കുക യുക്തിവാദം ഒരു "നിര്‍ണയന രീതിയാണ്‌". അതില്‍ നല്‍കുന്ന ഡാറ്റകള്‍ ശരിയായാല്‍ ഉത്തരങ്ങളും ശരിയായിരിക്കും) ബ്ദ

4 comments:

  1. യുക്തിവാദി നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഇവയൊന്നുമല്ല. അവന്റെ മനസ്സാക്ഷി സ്വന്തം ബുദ്ധിയോടും യുക്തിയോടും തന്നെ നിരന്തരം ഏറ്റുമുട്ടുന്നു. ദൈവമില്ലെന്ന് സ്വന്തത്തിനെ തന്നെ വിശ്വസിപ്പിക്കാന്‍ പണിപ്പെടുന്നു. അവസാനം അവന്‍ തോറ്റ് പിന്‍മാറി ഒട്ടും യുക്തിഭദ്രമല്ലാത്ത ആള്‍ ദൈവത്തിന്റെ പിന്നാലെ പോയി എന്നും വരാം. തീരെ യുക്തിസഹമല്ലാത്ത വിശ്വാസങ്ങളില്‍നിന്ന് പോലും സ്വന്തം കുടുംബത്തിലുള്ളവരെ പോലും മുക്തനാക്കാന്‍ കഴിയാതെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നു. ജീവിതത്തില്‍ മലപോലെ വരുന്ന പ്രതിസന്ധികളില്‍ ഒരു വിശ്വാസി ദൈവികവിധിയില്‍ അല്‍പം ആശ്വാസം കണ്ടെത്തുമ്പോള്‍ സ്വന്തം യുക്തിയിലും ബുദ്ധിയിലും വിശ്വാസമര്‍പ്പിച്ച യുക്തിവാദി നിസ്സഹായനായി മാറുന്നു. ഇതിലും വലിയ ദുരന്തങ്ങള്‍ ഒരു മനുഷ്യന് വേറെന്താണ് നേരിടാനുള്ളത്.

    ReplyDelete
  2. ജീവിതത്തില്‍ മലപോലെ വരുന്ന പ്രതിസന്ധികളില്‍ ഒരു വിശ്വാസി ദൈവികവിധിയില്‍ അല്‍പം ആശ്വാസം കണ്ടെത്തുമ്പോള്‍ സ്വന്തം യുക്തിയിലും ബുദ്ധിയിലും വിശ്വാസമര്‍പ്പിച്ച യുക്തിവാദി നിസ്സഹായനായി മാറുന്നു. ഇതിലും വലിയ ദുരന്തങ്ങള്‍ ഒരു മനുഷ്യന് വേറെന്താണ് നേരിടാനുള്ളത്.


    താങ്കൾ യുക്തിവാദി ആയിടില്ലല്ലോ. അപ്പോൾ ഈ വേവലാദികൾ സാങ്കല്പ്പികം മാത്രമാണ്‌. ഒരു പ്രതിസന്ധിയും ഒരു വിശ്വാസരഹിതൻ എന്ന നിലയിൽ എനിക്കുണ്ടായിട്ടില്ല. മാത്രവുമല്ല ശാന്തിയുണ്ടാവരുത് എന്ന് വിചാരിക്കുന്ന ഒരാളുമാണ്‌

    ReplyDelete
  3. ശാന്തി നിർജീവതയുടെ ലക്ഷണമാണ്‌

    ReplyDelete