Friday, September 14, 2012
Wednesday, September 5, 2012
പുരുഷ ലൈംഗികത കേവലം വായിൽ നോട്ടമോ പറയിപ്പിക്കലോ?
സ്ത്രീ ലൈംഗികത ഒരു ഭാരമായെന്ന് ഒരു ലേഖനം കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ
കണ്ടിരുന്നു. അത് വിനയയുടേത് ആണെന്ന് തോന്നുന്നു. ഉറപ്പില്ല. അത് വായിച്ചപ്പോൾ അത്ര ഗൗരവമായി
തോന്നിയില്ല. പിന്നീടോർത്തു ഏതോ ഒരു സ്ത്രീ അവരുടെ ലൈംഗിക ശരീരം വെച്ച് പുരുഷനെ
അവഹേളിക്കുവാൻ ശ്രമിക്കുകയാണെന്ന്. ഒരു പ്രതികരണം ഇടാൻ നോക്കിയപ്പോൾ കണ്ടതുമില്ല.
ഞാനൊരു ‘ഫെമിനിസ്റ്റാണ്.’ എന്നാൽ അത് എന്നിലെ ‘ഹ്യൂമനിസ്റ്റ്’ എന്നതിന്റെ
ഒരു ശാഖമാത്രമാണ്. പുരുഷന്റെ മനസ്സുള്ള ചില സ്ത്രീകളുടെ ഫെമിനിസം അരോചകമാണെന്ന്
പറയതിരിക്കാൻ വയ്യ. അതിലൊരാളാണ് വിനയ. സ്ത്രീകൾ ‘അടിമകൾ’ആകുമ്പോൾ പുരുഷന്മാർ
‘ഉടമകൾ’ആകുന്നു എങ്കിൽ പുരുഷനായിരിക്കുക എന്നതാണ് അതിനുള്ള പോം വഴി എന്ന് അവർ ധരിച്ചു വശായിരിക്കുന്നു. വേട്ടക്കാരുടെ കൂടെ കൂടുക എന്നതാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ
ആവിഷ്കാരമായി അവർ മുന്നോട്ടുവെയ്ക്കുന്നത്. അതിനായവർ പുരുഷവേഷം ധരിക്കുന്നു, തുറന്നസ്ഥലത്ത് മൂത്രമൊഴിക്കൽ സമരം
നടത്തണമെന്ന് പറയുന്നു. എന്നാൽ പിന്നെ അവർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്താൽ പോരെ, പ്രശ്നം തീർന്നല്ലോ.
സ്ത്രീ എന്നും പുരുഷൻ
എന്നും രണ്ട് വർഗമുണ്ട്. സ്ത്രീ സ്വാതന്ത്ര്യം നേടുന്നത് അവരുടെ സ്ത്രീത്വം എന്ന
അവസ്ഥയിൽ തന്നെ പൂർണമായും തീരുമാനം എടുക്കാനും നടപ്പിലാക്കാനും കഴിയുമ്പോഴാണ്.
എന്തെങ്കിലും നിഷേധിക്കപ്പെടുന്നതിന് (അനുവദിക്കപ്പെടുന്നതിനും) ലിംഗം ഒരു തടസ്സമോ
കാരണമോ ആകരുത് എന്ന്.
ഏതെങ്കിലും കാരണത്താൽ അടിമത്തം അനുഭവിച്ചവർ, അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ടവർ, അതേകാരണം കൊണ്ട് എതിരാളിയോട് പ്രതികാരം ചെയ്യുമ്പോൾ ഒരു
സുഖമുണ്ട്. ഇവിടെ ‘ലിംഗം’ കാരണം അടിമകളാക്കപ്പെട്ടവർ ‘ലിംഗം’ കൊണ്ട് തന്നെ പകരം
ചോദിക്കുക എന്ന മൃഗീയ വിചാരത്തിന്റെ ആവിഷ്കാരമായിപ്പോയി പ്രസ്ഥുത ലേഖനം.
ലേഖനം
ചർച്ചചെയ്യുന്നത് പുരുഷന്റെ ലൈംഗിക ചേഷ്ടകൾ സ്ത്രീക്ക് ഭാരമാകുന്നു എന്നതാണ്.
അവൾക് മലർന്ന് കിടക്കാൻ വയ്യ, കാലകത്തി ഇരിക്കാൻ വയ്യ, അടിവസ്ത്രം പോലും എവിടെയും
ഇടാൻ വയ്യ, തുടങ്ങി നോട്ടം (നയനഭോഗം) തോണ്ടൽ (സ്പർശനഭോഗം) എന്ന് വേണ്ട എന്തും. ഇതിൽ
സങ്കല്പഭോഗം ഉൾപെടുത്താഞ്ഞത് നന്നായി. ഭൂരിഭാഗം പുരുഷന്മാരും സ്വയംഭോഗ്ം
നടത്തുന്നവരാണ്. (ഞാൻ മനസ്സിലാക്കിയേടത്തോളം സ്ത്രീകളും അതെ. അവർ ഏതെങ്കിലും
പുരുഷനുമായുള്ള രതിലീലകൾ ഈ വേളകളിൽ സങ്കല്പ്പിക്കാറുണ്ടോ എന്നറിയില്ല. കൂട്ടത്തിൽ
പറയട്ടെ ഏറ്റവും സുരക്ഷിതമായതും ആരോഗ്യപ്രത്ഥമായതുമായ ലെംഗിക രീതിയത്രെ സ്വയം ഭോഗം)
ഇതൊക്കെ പുരുഷനിൽ ‘നായകൾക്ക് മണിയടിച്ച് ഭക്ഷണം നല്കുന്നത് പോലെ' കണ്ടീഷനിങ്ങ്
കൊണ്ടാണെന്ന് ലേഖനം കണ്ടെത്തുന്നു.
പുരുഷശരീരത്തോട് ലൈംഗിക വേളയിൽ മാത്രമേ
സ്ത്രീക്ക് താല്പര്യമുണ്ടാവൂ എന്ന് ലേഖനം
ലൈംഗിക ഹിപ്പോക്രസിക്ക് ഏറ്റവും നല്ല
ഉദാഹരണം. ഞങ്ങൾക്ക് ഈ വക കാര്യങ്ങളിലൊന്നും ഒരു താല്പര്യവുമില്ല. പിന്നെ എന്താ
ചെയ്ക കെട്ടിയോനായിപ്പോയില്ലേ.
എന്നാൽ എല്ലാ ലൈംഗിക ഇടപാടുകളിലും രണ്ട് പേർ
വേണം. ഞാൻ ലൈംഗിക അതിക്രമങ്ങളിലെ രണ്ട് പേരെയല്ല ഉദ്ദേശിക്കുന്നത്. പരസ്പര
സമ്മതത്തോടെയുള്ള ലൈംഗികതകളെയാണ്. പരസ്പര സമ്മതത്തോടെയുള്ള 90 ശതമാനം ലൈംഗികതയും
സമൂഹംകുറ്റകരമായാണ് കാണുന്നത്. എല്ലാ വിവാഹേതര ബന്ധങ്ങളും (മറ്റൊരാളുടെ ഇണ, വേശ്യ,
ബന്ധുക്കൾ, പ്രായം ഇതെല്ലാം ലൈംഗികതയിൽ അഡീഷണൽ കുറ്റമായി
പരിഗണിക്കാറുണ്ട്) കൂടാതെ ഗർഭിണിയാവും എന്നതടക്കം സ്ത്രീയെ മാത്രം ബാധിക്കുന്ന
നിരവധി ഘടകങ്ങൾ വേറെയും ഉള്ള സംഭോഗത്തിൽ ഇതെല്ലാം മറന്ന് സ്ത്രീ ഭാഗബാക്കാവുന്നത്
കേവലം പുരുഷന്റെ മാത്രം ലൈംഗികതയ്ക്ക് കീഴടങ്ങിക്കൊടുക്കുകയാണെന്നത് അങ്ങീകരിക്കാൻ
ലേശം ബുദ്ധിമുട്ടുണ്ട്. ലെംഗികതയുണ്ടെങ്കിൽ അതിന്റെ ചേഷ്ടകളും ഉണ്ട്. പുരുഷന്
പ്രകൃതി നല്കിയ ചേഷ്ടകളല്ല സ്ത്രീയുടേത്. അത് പരസ്പരം താരതമ്മ്യം ചെയ്ത് ഒന്ന്
മോശമാണെന്നും അത് കേവലം കണ്ടീഷനിങ്ങിന്റെ പ്രശ്നമാനെന്നും ലളിതവല്കരിക്കുന്നത്
വിവർക്കേടാണ്. സ്ത്രീയിലാണ് പ്രകൃതി ലൈഗികതയുടെ ഫലം 98 ശതമാനവും
നിക്ഷേപിച്ചിരിക്കുന്നതും അവളാണ് അതിന് ചുമതലപ്പെടുത്തപ്പെട്ടവളും. അങ്ങണത്തെ
അവൾക്ക് ലൈംഗികത ഏയ് അതൊന്നും ഞമ്മക്കില്ലേയ് എന്ന് പറയുന്നത് കാപട്യമാണ്. ജീവികളെ
നിരീക്ഷിക്കൂ. പെൺവർഗമാണ് ആണിനെ തേടുന്നത്. എനിക്ക് വളരെ ആവശ്യമായ എന്റെ എതിർ
ലിംഗം നിങ്ങളിലായിപ്പോയത് എന്റെ കുറ്റമല്ല.
ഇനി സ്ത്രീകളുടെ ചേഷ്ടകളെപറ്റി.
ലോകത്തിൽ മേയ്ക്കപ്പ് വ്യവസായം ഇത്രയധികം പച്ചപിടിച്ചു നില്ക്കുന്നത് സ്ത്രീകളുടെ
ബലത്തിലാണ്. പുരുഷൻ വേണ്ടിയല്ലെങ്കിൽ പുരുഷന്റെ താല്പര്യത്തിനനുസരിച്ച് അവൾ
എന്തിന് ഒരുങ്ങണം? പുരുഷമാനസരായ ച്ഉരുക്കം ചില സ്ത്രീകളുടെ കാര്യമല്ല ഇത്,
ഭൂരിപക്ഷത്തിന്റെ കാര്യമാണ്. വിവാഹം മുടങ്ങി എന്നതിന് പുരുഷനേക്കാൾ സ്ത്രീ
എന്തിന് വേവലാതിപ്പെടണം? വിവാഹവാഗ്ദാനം പോലും മതി ചിലർക്ക് കിടന്നു കൊടുക്കാൻ.
എന്താണ് ഇതൊക്കെ കാണിക്കുന്നത്?
പുരുഷന്റെ സ്ത്രീയിലുള്ള ‘വീക്നസ്സ്’
അവനെതിരായി ആയുധമാക്കപ്പെടാറുണ്ട്. ചൂഷണത്തിന് ഉപയോഗിക്കപ്പെടാറുണ്ട്, സ്ഥാന
ലബ്ദിക്ക്, സാമ്പത്തിക ലാഭത്തിന്, അധികാരത്തിന്, കുരങ്ങ് കളിപ്പിക്കുന്നതിനു
പൊലും ഒക്കെ പകരമായി കേവലം സ്ത്രീയുടെ ലൈംഗിക ശരീരം അവനെ മോഹിപ്പിക്കാറുണ്ട്.
നിരവധി താജ്മഹലുകൾ അതിനായി പണികഴിപ്പിക്കപ്പെടാറുണ്ട്. ഇതെല്ലാം കേവലം കണ്ടീഷനിങ്ങ്
കൊണ്ടുണ്ടായതാണെന്ന് പറഞ്ഞാൽ.
പുരുഷന്മാരെ കാണുമ്പോൾ ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന (അറിയാതെ ശബ്ദം ഉയർന്നു പോകുക, ചലനത്തിലും നോട്ടത്തിലും മാറ്റം വരിക, വസ്ത്രങ്ങളുടെ ചില അറിയാത്ത തെന്നലുകൾ അങ്ങനെ പലതും) സ്ത്രീകളെ ഞാൻ നിരവധി
കണ്ടിട്ടുണ്ട്. എന്നാൽ, അത് നമ്മുടെ സമൂഹത്തിൽ ഗോപ്യമായി ചെയ്യാൻ അവർക്ക് ആവും.
എന്നാൽ, സൗദി അറേബ്യൻ സമൂഹത്തിൽ അത്ര നിയന്ത്രണം അവർക്ക് കിട്ടാറില്ല. സൽമാൻ ഖാന്റെ
ചിത്രം ഒരു പുരുഷൻ സ്ത്രീയുടെ ചിത്രം 'ലൈംഗിക നോട്ടം' നോക്കുമ്പോലെ നോക്കി എന്റെ
മുൻപിൽ ചൂളിപ്പോയ ഒരു ‘മഹതി’യുണ്ട്
കൂട്ടത്തിൽ ഇത്രകൂടി, ലോകത്തിൽ എനിക്കേറ്റവും ബഹുമാനമുള്ളവർ എന്നെ ലൈംഗികമായി സഹായിച്ചവരാകുന്നു.
മറ്റൊരാളുടെ സഹായമില്ലാതെ ചെയ്യാനാവാത്ത ഈ പണി അതിന്റെ സകല റിസ്കുകളേയും മറന്ന്
ലൈംഗികസുഖം മാത്രം പ്രതിഫലമായി എന്നെ സഹായിക്കാൻ തയ്യാറായവർ. നമോവാകം
ലൈംഗിക ആഗ്രഹം കുറ്റമാണെങ്കിൽ അതിന്
പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ദൈവത്തിനെ രണ്ടാം പ്രതിയാക്കണം.
കല്ലേച്ചി യില്‍ നിന്ന്‍
സ്വന്തം പെണ്‍മക്കളും പെങ്ങന്‍മാരും മറ്റു പെണ്‍ബന്ധങ്ങളും അയല്‍വാസികളിലെ സ്ത്രീ ജന്‍മങ്ങളും ഭ്രാന്തന്‍ നായയെപോലെ പുരുഷന്‍മാരെ നോക്കുന്ന ഒരു കാലഘട്ടമാണ് ഇനി വരാന്‍പോകുന്നത്. പത്രങ്ങളില്‍ പീഡനകോളങ്ങള്‍ ഇപ്പോള്‍ ഒരു മൂലയ്ക്ക് സ്ഥിരവാസം നേടിയിരിക്കുന്നു. കാലക്രമേണ പീഡനങ്ങള്‍ക്കായി ഒരു പത്രം തന്നെ വന്നുകൂടായ്കയില്ല. സ്ത്രീ പീഡനങ്ങളെല്ലാം ക്രൂരമാകുമ്പോള്‍ ചിലവ അതിനിഷ്ടൂരവും നീചവും നിന്ദ്യവുമാവുന്നു. അവയില്‍ ചിലതാണ് സ്വന്തം വീടുകളില്‍ നിന്നുണ്ടാവുന്നത്. സ്വന്തം വീട്ടില്‍ സുരക്ഷിതത്വമില്ല എന്നുപറയുന്നത് മഹാ നരകമാണ്. ഇവിടെ ലൈംഗികപീഡനങ്ങളെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. മോളെ അച്ഛനെ ശ്രദ്ധിക്കണം, ആങ്ങളയുടെ കൂടെ ഒറ്റയ്ക്ക് വീട്ടില്‍ കഴിയുമ്പോള്‍ ഒരു കണ്ണുവേണം, അമ്മാവന് വെള്ളം കൊടുക്കുമ്പോള്‍ പിന്‍വാതിലും തുറന്നിടണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ, ഒറ്റ ആണിനേയും വിശ്വസിക്കരുത് അച്ഛനെപോലും എന്ന് പറയുമ്പോള്‍ ഒരു അച്ഛനുണ്ടാകുന്ന വേദന. ഗള്‍ഫില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ് നാട്ടില്‍ വരുന്ന ഒരു അച്ഛന്‍ പതിനാലു വയസ്സുകാരി മകളെ അരികല്‍ പിടിച്ചിരുത്തുമ്പോള്‍ അമ്മയുടെ കമന്റ്
"ഇങ്ങോട്ടെഴുന്നേറ്റു വാടീ, അവള്‍ കിന്നാരത്തിനു പോയിരിക്കുന്നു. വയസ്സു പത്ത് പതിനാലായി. അങ്ങനെ ഒരോര്‍മവേണം"
"വയസ്സ് കൂടിയാല്‍ എനിക്കെന്റെ മോള് മോളല്ലാതാവുമോ?"
"ആണുങ്ങളുടെ കാര്യാ. അങ്ങനെ ഒറപ്പൊന്നും പറയാന്‍ പറ്റില്ല."
ഈ പറഞ്ഞ ആണുങ്ങളുടെ വര്‍ഗത്തിലാണ് ഞാനും എന്നതാണ് ഈ ജന്‍മത്തെ കുറ്റം പറയേണ്ടി വരുന്നത്. മാധ്യമങ്ങളില്‍ അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ പ്രതികള്‍ പിതാക്കളും സഹോദരങ്ങളും അമ്മാവന്‍മാരുമൊക്കെയാവുന്നതാണ് ഈ ആണ്‍ജന്‍മം വേണ്ടിയിരുന്നില്ല എന്നു തോന്നലിനു കാരണം.
മറ്റൊരനുഭവമാണ് പൊതുസ്ഥലങ്ങളില്‍ വെച്ച് സ്ത്രീകളെ ദേഹോപദ്രവം ചെയ്യുക എന്നത്. ബസ്സിന്റെ കുലുക്കങ്ങളാണ് പലപ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ക്ക് സഹായകമാവുന്നത്. അത്തരം ആളുകളെ മാതൃകാപരമായിശിക്ഷിക്കണം. ആണ്‍ വര്‍ഗത്തിന്റെ അന്തസ്സു കളയുന്ന പ്രവര്‍ത്തിയാണത്. ഇതുമൂലം ഈ ആണുങ്ങളെല്ലാം വെള്ളമിറക്കി നടക്കുന്നവരാണെന്ന ഒരു പൊതുധാരണ ഉടലെടുക്കുന്നു.
എന്നാല്‍, ഒരു സ്ത്രീയോടും ലൈംഗികമായ ഒരു കാര്യവും സംസാരിക്കരുത് എന്നുപറയുന്നത് കുറേ കഷ്ടമാണ്. ഇതിന് സ്ത്രീകള്‍ക്ക് സ്വാതന്ത്രമുണ്ടാവേണ്ടതുണ്ട്. ലൈംഗികത എന്നത് ജന്‍മനാ ഉള്ള ഒരു കഴിവാണ്. ആനിലയ്ക്ക് സ്ത്രീയോ പുരുഷനോ അതില്‍ ഒരു തുടക്കമുണ്ടാക്കിയേ പറ്റൂ. ഇന്ന് പക്ഷെ ഇത് പുരുഷന്റെ മാത്രം ഒരു അത്യാഗ്രഹവും സ്ത്രീ ഒരു കാര്യവുമില്ലതെ വെറുതെ ഉപദ്രവിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു വസ്തു മാത്രമാണ്. മരത്തില്‍ നിന്ന് കായ പറിച്ചെടുക്കുമ്പോലെ വേദനാജനകവും ആണ് അത്. സത്യത്തില്‍ അങ്ങനേയാണോ? അല്ല, കാരണം പ്രജനനം എന്നത് പ്രകൃതി സ്ത്രീയിലാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ അതിനുള്ള താല്‍പര്യങ്ങളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്ത ഇണകള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും സ്ത്രീയിലായിരിക്കണം ഉണ്ടകേണ്ടത്. പല പീഡനങ്ങളിലും ഇരയാവുന്ന സ്ത്രീയുടെ പങ്ക് വിസ്മരിക്കപ്പെടുന്നു. നമ്മുടെ സദാചാരത്തിന് ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. എനിക്ക് നിന്നെ ലൈംഗികമായി ഇഷ്ടമാണ് എന്ന് ഒരു സ്ത്രീയോ പുരുഷനോ പറയുന്നത് അത്ര വലിയ കുഴപ്പമായി എനിക്കുതോന്നുന്നില്ല. മാത്രമല്ല ഇങ്ങനെ പരയാനുള്ള അവകാശം മനുഷ്യാവകാശത്തിന്റെ പരിധിയിലുള്‍പ്പെടുത്തുകയും വേണം. കാരണം ലൈംഗികമായ ഇഷ്ടം എന്നത് മേറ്റ്ല്ലാ ഇഷ്ടങ്ങളിലും മേലെ നില്‍ക്കേണ്ടതാണ്. എന്നാല്‍ അപ്പോള്‍ പോലും മാന്യത, സഭ്യത തുടങ്ങിയവ നിലനിര്‍ത്തേണ്ടതുണ്ട്. ഇത്തരം വാക്കുകള്‍ എനിക്കിഷ്ടമല്ല എന്നു പറയുന്നിടത്ത് എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കേണ്ടതുമാണ്. ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീക്ക് ഉണ്ടാവേണ്ടത്.
എല്ലാ പീഡന കഥകളും ഒരേ കള്ളിയിലല്ല ഒതുക്കേണ്ടത്. ഇന്നു കാണുന്ന പല കഥകളും പീഡനത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റുകുറ്റങ്ങളാണ്. ജയസാധ്യത കൂടതലുള്ളകേസുകള്‍ കൊടുക്കുന്നതാണ് ബുദ്ധി എന്നതിനാലാണ് പല അതിര്‍ത്തി തര്‍ക്കങ്ങളും സ്ത്രീ പീഡനങ്ങളായി മാറുന്നത്. ടി.വി ചാനല്‍ മാറ്റുന്നതിന് വിസമ്മതിച്ച അച്ഛനെതിരെ പീഡനക്കുറ്റം ആരോപിച്ച പതിനാലുകാരി വാര്‍ത്തയായിരുന്നോ കഥയായിരുന്നോ എന്നോര്‍ക്കുന്നില്ല. അച്ഛനെതിരെ പരാതി പറഞ്ഞ ഒരു പാക്കിസ്ഥാനി യുവതിക്കെതിരെ അമ്മയും അനുജത്തിയും കേസുകൊടുത്തത് സൌദിയില്‍ വാര്‍ത്തയായിരുന്നു. സത്യാവസ്ഥയറിയില്ല. ചില പീഡനങ്ങള്‍ മറ്റുള്ളവരുടെ ചുമലില്‍ ചാരി കൂടുതല്‍ ലാഭത്തിനു ശ്രമിക്കുന്നത് തിരുവനന്ദപുരത്തുനിന്നോ മറ്റോ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ അടുത്ത ബന്ധത്തിലുള്ള സ്ത്രീ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നു എന്ന് ഒരു പയ്യന്‍ കവയിത്രി റോസ്മേരിയോടു പരാതിപ്പെട്ടതായി അവര്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. പുരുഷന്‍ ആക്രമിക്കുന്നതുപോലെതന്നെയുള്ള കുറ്റമാവണം സ്ത്രീ പ്രലോഭിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും. ഇത്തരത്തിലുള്ള ഒരു ഭീഷണിപ്പെടുത്തലില്‍ കുടുങ്ങിയ അനുഭവമുള്ള ഒരാളെന്ന നിലയ്ക്കു കൂടിയാണ് ഇങ്ങനെ പറയു`ത്
വിവാഹം എന്നത് വലിയ ബാധ്യതകള്‍ അടിച്ചേല്‍പിക്കുന്ന ഒരു ബന്ധമാണ്. കേവലം നൈമിഷിക സുഖമായ ലൈംഗികതയെ ഇതിന്റെ കൂടെ കെട്ടിയിടേണ്ട കാര്യമില്ല. ഒരാള്‍ക്ക് വിവാഹം കഴിക്കുന്നതിനുള്ള സൌകര്യം മുപ്പത്തി അഞ്ചു വയസ്സിലേ ലഭിക്കുമെങ്കില്‍ അതുവരെ അയാള്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കണം എന്നുപറയുന്നതില്‍ ഒരു യുക്തിയുമില്ല. സ്ത്രീകളാണ് ഈ വിഷയത്തില്‍ വലിയ അടിമത്വം അനുഭവിക്കുന്നത്. ചാരിത്ര്യം തുടങ്ങിയ ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മെ നയിക്കുന്നുണ്ട്. ഖുഷ്ബുവും സാനിയയും സുഹാസിനിയുമൊക്കെ ഈ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞപ്പോള്‍ നമ്മുടെ സദാചാരത്തിന്റെ വിഷപ്പത്തികള്‍ വിടര്‍ന്നാടിയത് നാം കണ്ടതാണ്. സമൂഹത്തിലെ ഭൂരിഭാഗവും ആരുമറിയാതെ പാലു കുടിക്കാന്‍ ഒരു സന്ദര്‍ഭം കിട്ടിയാല്‍ അത് കൃത്യമായി ഉപയോഗിക്കുന്നവരുമാണ്. അവരെല്ലാമാണ് ഈ പഴഞ്ചന്‍ സദാചാരത്തിന്റെ രക്ഷിതാക്കളായി രംഗത്ത് വരുന്നതും. ഇതൊരു ഫ്യൂഡല്‍ സദാചാരമാണ്. ഇതിലിപ്പോഴും ജന്‍മി കുടിയാന്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. നമുക്ക് നഷ്ടം വന്നത് സത്യസന്ധതയാണ്.
ഇങ്ങനെ സദാചാരത്തെ നിര്‍വചിക്കുമ്പോള്‍ പിന്നെ വീട്ടിലെ സ്ത്രീകളെ എന്തിനൊഴിച്ചു നിര്‍ത്തണം? അവയില്‍ ആസ്വാദനത്തിന് എന്ത് വ്യത്യാസമാണുള്ളത് എന്നൊരാള്‍ എന്നോടു ചോദിച്ചു. അടുത്ത ബന്ധുക്കളിലെ സ്ത്രികളെ അങ്ങനെയുള്ള പുരുഷന്‍മാരില്‍ നിന്നും പരിരക്ഷിക്കുന്നതിനും കൂടിയാണ് ഈ സദാചാരത്തെ പൊളിച്ചെഴുതുന്നത്. അത് ആസ്വാദനവുമായി ബന്ധിപ്പിക്കേണ്ടതില്ല. അപ്പോള്‍ ചോദ്യം വീണ്ടുമുയര്‍ന്നു. നാട്ടിലെ പെണ്ണുങ്ങളെ മൊത്തം ബലികൊടുത്തുകൊണ്ടു വേണോ താങ്കളില്‍ നിന്ന് താങ്കളുടെ അമ്മ പെങ്ങന്‍മാരെ സംരക്ഷിക്കുന്നത്?
ഇവിടെ തെളിഞ്ഞ് വരുന്നത് സ്ത്രീ എന്നത് ഒരു ഉപഭോഗവസ്തുവാണ് എന്നധാരണയാണ്. സ്ത്രീയും പുരുഷനും പരസ്പരം തങ്ങളുടെ ആവശ്യങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു സമൂഹമാണ് ഞാനുദ്ദേശിക്കുന്നത്. അതായത് പുരുഷനെപോലെ സ്ത്രീയും ലൈംഗിക വികാരങ്ങളുള്ള ഒരു ജീവിയാണ് എന്ന് അംഗീകരിക്കുക. അമ്മയേയും പെങ്ങളേയും അതിലേക്കു വലിച്ചിഴയ്ക്കേണ്ടതില്ല. ഇത്തരം ബന്ധങ്ങള്‍ പരിപാവനമാണ് എന്നതിനാല്‍ അത്തരം ചര്‍ച്ചതന്നെ അനാവശ്യമാണ്. എന്നാല്‍ പൊതുവിലുള്ള സ്ത്രീ സ്വാതന്ത്ര്യത്തില്‍ നമ്മുടെ അമ്മയും പെങ്ങളും വരികയും ചെയ്യും. അതായത്, അവരിലുള്ള ഇത്തരം വികാരങ്ങളും മറ്റുള്ളവരുമായി പങ്കു വെയ്ക്കു`തിന് നാമൊരു തടസ്സമാകു`ില്ല. അവരും മനുഷ്യരാകുന്നു എന്ന പരിഗണന. അമ്മയും പെങ്ങളും ഉണ്ട് എന്ന പേരില്‍ ആരും വിവാഹം കഴിക്കാതിരിക്കുന്നില്ലല്ലോ. അതിനുശേഷം ഇതൊക്കെ ആവാമെന്നു പറയുന്നിടത്ത്, കേവലമൊരു താലിച്ചരട് ലൈസന്‍സാക്കി നിര്‍ദ്ദേശിച്ച് ലൈംഗികബന്ധം ആവാമെന്നു പറയുന്നിടത്താണ് സ്വാതന്ത്ര്യത്തിനെതിരെ ആദ്യചങ്ങല വീഴുന്നത്.
മേല്‍പറഞ്ഞ സ്വാതന്ത്ര്യമില്ലായ്മ, ഞങ്ങള്‍ സ്വകാര്യസ്വത്താണെന്ന ബോധം തുടങ്ങിയവയില്‍ നിന്നാണ് അറിയാതെ ഒരു മിസ്‌കോള്‍ പോയാല്‍ പോലും ചില സ്ത്രീകള്‍ പോലീസിനെ വിളിച്ച് പരാതികൊടുക്കുന്നതും. സ്വകാര്യ സ്വത്ത് എന്ന നിലയില്‍ പരിരക്ഷ ലഭിക്കുന്ന സ്ത്രീകളോട് എന്തെങ്കിലും സംസാരിക്കുന്നത് വേലികെട്ടിയ വിളയില്‍ കന്നുകാലിയെ അഴിച്ചു വിടുമ്പോലെയാണ്. ഒരാള്‍ക്ക് മറ്റാരേക്കാളും സ്വാതന്ത്ര്യം സ്വന്തം ശരീരത്തിലുണ്ട്. കണ്ണ് ദാനം ചെയ്യുന്നതില്‍, വൃക്കദാനം ചെയ്യു`തില്‍, തലച്ചോറും ഹൃദയവും ദാനം ചെയ്യുന്നതില്‍, പ്രാണന്‍ ത്യജിക്കുന്നതില്‍, പണം സഹായിക്കുന്നതിലൊന്നും ഒരു സദാചാര പ്രശ്നവും കാണാത്തവര്‍ ലൈംഗികമായി ഒരാളെ ഉപയോഗിക്കുന്നതില്‍, സഹായിക്കുന്നതില്‍ ക്രൂരമായി ഇടപെടുന്നു.
ശ്രീ ഷാനവാസ് കൊനാരത്തിന്റെ അഗമ്യം എന്ന നോവലിലെ കഥാപാത്രമായ ടീച്ചര്‍ തന്റെ അകന്ന ബന്ധത്തില്‍ പെട്ട ഒരു വികലാംഗനോട് ഇങ്ങനെ പറയുന്നു.
"എന്നെങ്കിലും ഒരു സ്ത്രീയെ ചുമ്പിക്കണമെന്ന്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ മടിക്കണ്ട, ഇന്നുരാത്രി ഞാനിവിടെയുണ്ടാകും"
വീല്‍ ചെയറിലായതിനാല്‍ വിവാഹം ഒരു സ്വപ്നമായി കഴിയുന്ന ഒരു യുവാവിനെ ലൈംഗികമായി സഹായിക്കാനാണ് ടീച്ചര്‍ ഇവിടെ ശ്രമിക്കുന്നത്.
ചിലപ്പോള്‍ നമുക്ക് ദൈവത്തോട് ദേഷ്യം തോന്നും. ദൈവമാണ് മനുഷ്യനില്‍ പുരുഷനേയും സ്ത്രീയേയും വേര്‍തിരിച്ചത്. ദൈവമാണ് പുരുഷനില്‍ അവന്റെ ആക്രമണ ലൈംഗികതയും സ്ത്രീയുടെ തെരഞ്ഞെടുക്കല്‍ ലൈംഗികതയും അല്ലെങ്കില്‍ പ്രലോഭന ലൈംഗികതയും വെച്ചത്. അതേ ദൈവം തന്നെ ലൈംഗികതയ്ക്ക് അതിരുകള്‍ വെയ്ക്കുന്നു. ലൈംഗികത പാപമായി കണക്കാക്കുന്നു. ദൈവം യുക്തിമാനെങ്കില്‍ ഈ ഒരു വൈരുദ്ധ്യത്തില്‍ നിന്ന് മനുഷ്യനെ വളരെ നന്നായി രക്ഷപ്പെടുത്താമായിരുന്നു. അത് നായ്ക്കളില്‍ പ്രജനനത്തിന് മാസം നിശ്ച്ചയിച്ചപോലെ മക്കളെ ഉത്‌പാദിപ്പിക്കാന്‍ വേണ്ടി മാത്രം ലൈംഗികത മനുഷ്യരില്‍ നിക്ഷേപിച്ചാല്‍ മതിയായിരുന്നു. അതിനുപകരം അടക്കി നിര്‍ത്തിയ ഒരു സ്പ്രിംഗ് പോലെ ലൈംഗികത അവനെ ഏല്‍പിക്കുകയും എവിടെയെങ്കിലും വിട്ടുപോയാല്‍ ശരിപ്പെടുത്തിക്കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഈ ദൈവത്തോട് നമുക്ക് പ്രതിഷേധമുണ്ട്.
എന്തിനിങ്ങനെ ഒരു ജന്‍മം?
കൂട്ടത്തിൽ ഇതും കൂടി ഒന്നു കാണൂ

Subscribe to:
Posts (Atom)