എന്താണ് കുഞ്ഞാലിക്കുട്ടിക്ക് പറ്റിയത്? അദ്ദേഹത്തെപോലൊരു നേതാവ്, തന്ത്രശാലി ചുമ്മാതൊരു ദിവസം തനിക്കു തന്നെ വിനയകാവുന്ന ഒരു ഭൂതത്തെ കുടം തുറന്നു വിടുമോ? എത്രക്കങ്ങട് അലോചിച്ചിട്ടും ഒരു പിടിയും കിട്ടണില്ല. അല്ലെങ്കിൽ ഇങ്ങനെ ഒരു സമയത്ത്.
ഇടതുപക്ഷത്തിനു തന്നെ ഈ പാനപാത്രം തിരിച്ചെടുക്കേണമേ എന്നു തോന്നുക്, എന്തു വിലകൊടുത്തും ഈ ഭരണം എത്രയും പെട്ടെന്ന് യു. ഡി. എഫിന് കൈ മാറി തങ്ങളുടെ കുട്ടി സഖാക്കൾക്ക് കല്ലെറിയാനും തല്ലുകൊള്ളാനും ഉള്ള അവസരമൊരുക്കിക്കൊടുക്കുക, മോന്റെ വെണ്ണീറു കണ്ടിട്ടായാലും വേണ്ടീല മരുമകളുടെ കണ്ണീരു കാണമല്ലൊ എന്ന ചേല്ക്ക്, ജനങ്ങളും തയ്യാറായി നില്ക്കുക. ഉമ്മൻ തെക്കുവടക്ക് യാഗശ്വം നയിച്ച് വിശ്വവിജയിയായി കിരീടധാരണത്തിനടുത്തെത്തുക. ഇങ്ങനെ ഒരു രാഷ്ട്രീയ അനുകൂല സാഹചര്യത്തിൽ നമ്മുടെ ‘കുഞ്ഞാപ്പാ’ക്കെന്തു പറ്റി? പുറത്താവാത്ത എന്തോ ഒരു കാര്യമുണ്ട് പെട്ടെന്ന് സംഭവിക്കുമെന്ന് ഭയപ്പെടാവുന്ന, പെണ്ൺ കേസ്സിനേക്കാൾ ഭീകരമായ എന്തോ ഒന്ന്.
ഒരു പെണ്ണും ആണും തമ്മിൽ ലൈംഗികമായി ബന്ധപ്പെട്ടു എന്നു പറയുന്ന അഥവാ പോലീസ് കേസ്സായാൽ തന്നെ 3 മാസം പരമാവധി ശിക്ഷകിട്ടാവുന്ന ഒരു ചെറിയ കേസ്സ് എന്ന നിലയിൽ ഇത് ചർച്ച അർഹിക്കുന്നേയില്ല. മറിച്ച്, ഉന്നതനായ ഒരാൾ പ്രതിയാവുന്ന, ആയേക്കാവുന്ന കേസ്സുകളിൽ ജുഡീഷ്യറി അടക്ക സ്വാധീനിക്കപ്പെടുന്ന ഏറ്റവും ഭീതിപ്പെടുത്തുന്ന ഒരു ജനാധിപത്യ ജീർണതയുടെ വശമുണ്ടിതിൽ. കുഞ്ഞാലിക്കുട്ടി എന്നത് ജനാധിപത്യ രാഷ്ട്രീയ ജീർണ്ണതയുടെ പേരാണ്. ഇതാവണം ചർച്ചയുടെ കാതലായി വരേണ്ടത്. എനിക്ക് ഇപ്പോൾ ഈ അടുത്ത കാലത്തുണ്ടായ ജുഡീഷ്യറിയുടെ പല ഇടപെടലുകളേയും സംശയമാണ്. ചേകന്നൂർ മൗലവിക്കേസിൽ കന്തപുരം ഉസ്താദ് പ്രതിയാവാതെ പോയത്, അഭയക്കേസ്സിനെ അട്ടിമറിക്കും വിധത്തിൽ നാർകോ അനാലിസിസിനെതിരെ സുപ്രീം കോടതി ഇടപെട്ടത് തുടങ്ങി പലതും.
ഏതാനും ചില ഉദ്ദ്യോഗസ്ഥരുടെ (ജഡ്ജിമാരടക്കം) സത്യസന്ധതയുടെ പരിമിതിയിലേക്ക് നമ്മുടെ നീതിയും ന്യായവും പരിമിതപ്പെടുത്തപ്പെടുകയാണ്. മാത്രമല്ല ഇത്തരം കാര്യങ്ങളിൽ എല്ലാപാർട്ടിക്കാരും ഒന്നിക്കുകയും ചെയ്യും. ഇക്കാണുന്ന തർക്കങ്ങൾ വീതം വെക്കുന്നതിലുള്ള പരാതി മാത്രമാണ്. ഈ കേസ്സിൽ ദാസൻ സഖാവ് പ്രതിയായിരുന്നു. ശശി സഖാവും നായനാരും ഒക്കെയാണ് അന്ന് കേസ്സ് മുക്കിയത്. അതൊക്കെ എവിടെപ്പോയി.
കുഞ്ഞാലിക്കുട്ടിക്ക് വളരെ നല്ലൊരു മാർഗമുണ്ടായിരുന്നു രക്ഷപ്പെടാൻ. വളരെ ചെലവു കുറഞ്ഞ, വലിയ നാണക്കേടില്ലാത്ത മാർഗം. അദ്ദേഹം മുസ്ലിമാണ്. മുസ്ലിമിന് എത്ര പെണ്ൺ വേണമെങ്കിലും കെട്ടാം. ഒരേസമയം നാലുവരെയാകാം. ഒഴിവാക്കാം. റജീനയുടെ ജനനസർട്ടിഫിക്കറ്റ്, ബ്രാന്താണെന്ന സർട്ടിഫിക്കറ്റ്, രണ്ട് അഫ്ഫിഡവിറ്റ്, മറ്റെന്തൊക്കെയോ സർട്ടിഫിക്കറ്റുകൾ ഇവക്കൊക്കെ പകരം റജീനയെ നിക്കാഹു ചെയ്തതായി ഒരു രേഖയും, 10 ദിവസം അല്ലെങ്കിൽ വേണ്ടത്ര ദിവസം കഴിഞ്ഞ് ഒഴിവാക്കിയതായി ഒരു രേഖയും ഉണ്ടാക്കിയാൽ ഖുൽസുത്താത്തയുടെ പരാതി മാത്രം കേട്ടാൽ മതിയായിരുന്നു. അവർക്കിപ്പോഴും എന്തു പരാതിയാണുള്ളതെന്ന് നമുക്കറിയില്ലല്ലോ
അങ്ങനെയെങ്കിൽ അദ്ദേഹത്തിനു നടത്താവുന്ന പത്രസമ്മേളനം.
“തങ്കളെ കുറിച്ച് റജീന എന്നൊരു പെൺകുട്ടി തന്നെ പീഡിപ്പിച്ചു എന്ന് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ? സത്യമാണൊ?
”സത്യമാണ്.“
ആരോപണം താങ്കൾ നിഷേധിക്കുന്നില്ല.
”ഇല്ല. മാത്രമല്ല അതിനു രേഖയുമുണ്ട്.“
പീഡിപ്പിച്ചത് നിഷേധിക്കുന്നതിനു പകരം പ്രതി തന്നെ തെളിവ് ഹാജരാക്കുന്നത് ആദ്യ സംഭവമാണ്.
”ഒരു ഭാര്യ, ഭർത്താവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി പറഞ്ഞാൽ കോടതിയിൽ കേസ്സുണ്ടാകുമെന്നല്ലാതെ പൊതുജനങ്ങൾ അതിനെ കാര്യമാക്കുകയില്ല. ഇതാ വിവാഹ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ. ഇത് ഞാൻ അവരെ ഒഴിവാക്കിയതിനുള്ള രേഖ.“
ഈ പത്ര സമ്മേളനത്തിന് ശേഷം വെള്ളത്തൊപ്പിക്കാരെ പേടിച്ച് ഇന്ന് പത്തി വിടർത്തുന്ന ഒരു രാഷ്റ്റ്രീയ ഞാഞ്ഞൂലുകളും പിന്നെ മൂക്കിലെ ശ്വാസം വിടില്ല.
”ശരീഅത്തിനെ തൊട്ടു കളിച്ചാൽ
ശരിപ്പെടുത്തും സൂക്ഷിച്ചൊ“
Friday, February 4, 2011
Thursday, January 20, 2011
ചില തമാശകൾ
ഡോ. സക്കീർ നയിക് 1989-ൽ ബോംബെയിൽ പ്രസംഗിക്കുന്നതിനിടയിൽ ഒരു പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു,”നൂറുകണക്കിന് ശാസ്ത്രജ്ഞരെഞ്ഞാൻ കാണിച്ചു തരാം പരിണാമസിദ്ധാന്തത്തെ എതിർക്കുന്നവരായിട്ട്“
ഇതിന് പണ്ട് ഐൻസ്റ്റൈൻ ഒരു ചോദ്യത്തിന് പറഞ്ഞമറുപടി വളരെ പാകമാണ് ”ഞാൻ തെറ്റെങ്കിൽ എന്തിന് നൂറ്, ഒന്നുതന്നെ ധാരാളം
ഹക്സലി-വിൽബർഫൊഴ്സ് സംവാദത്തിനിടയിൽ ഹക്സലിയെ കളിയാക്കാൻ ഫൊഴ്സ് പറഞ്ഞു “താങ്കളുടെ അമ്മവഴിയിലാണോ അച്ഛൻ വകയിലാണോ ഒരു കുരങ്ങുണ്ടായിരുന്നത്?”
“എന്റെ അച്ഛൻ വകയിലും അമ്മവകയിലും കുരങ്ങുകളുണ്ടായിരുന്നു എന്നുപറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്, അങ്ങനെ ആയിരുന്നെങ്കിൽ. തനിക്ക് അജ്ഞാതമായ കാര്യങ്ങളിൽ ആവശ്യമില്ലാതെ തലയിടുന്ന ഒരു പതിരിയില്ലായിരുന്നു എന്നു പറയുന്നതിലും”

Thursday, December 30, 2010
ഉദ്ധരണികളെ തെറ്റായി പ്രചരിപ്പിക്കൽ
സ്റ്റീഫൻ ജെ ഗൗൽഡിനേയും കാൾ പോപ്പറേയും പോലുള്ള ശാസ്ത്രജ്ഞന്മാരെ തെറ്റായി ഉദ്ധരിക്കുക എന്നതാണ് വേറൊരു പരിപാടി. ‘ഫോസിൽ ശാസ്ത്രം ഡാർവിന്റെ ക്രമാനുഗതമായ പരിണാമത്തെ പിന്തുണക്കുന്നില്ല’ എന്ന് സ്റ്റീഫൻ ഗൗൾഡും ‘ഡാർവിനിസം ഒരു ശാസ്ത്രീയ സിദ്ധാന്തമല്ലെന്ന്’ കാൾ പോപ്പറും പറഞ്ഞിട്ടുണ്ട്. (എൻ. എച്. ഹിബ, കവർസ്റ്റോറി പ്രബോധനം 2009) ഗൗൾഡിങ്ങ് ഇങ്ങനെ പറഞ്ഞ കാലത്ത് അത് ശരിയായിരിക്കണം, ഇന്നത് തെറ്റാണ് നാളെ അതിലും വലിയ തെറ്റാവും. 1981-ൽ ഗൗൾഡ് ‘പരിണാമ സിദ്ധാന്തവും വസ്തുതയും’ പ്രസിദ്ധീകരിച്ചു (ഡിസ്കവർ. മേയ്) “സൃഷ്ടിവാദികൾ ഫോസിൽ ശാസ്ത്രത്തെ പറ്റിയുള്ള നിരീക്ഷണങ്ങൾ തെറ്റായി ഉദ്ധരിക്കുന്ന്അത് മടുപ്പുളവാക്കുന്നതാണ്. പരിണാമം പലഘട്ടങ്ങളിലും തെളിയിക്കാനാവശ്യമായ ഫോസിലുകൾ, ഉദാഹരണത്തിന് ഇഴജന്തുക്കളിൽ നിന്ന് സസ്തനികളിലേക്കുള്ള, നമ്മുടെ ശേഖരത്തിലുണ്ട്“. (സ്റ്റീഫൻ ജ ഗൗൾഡ്. ക്രിയേഷൻ/എവലൂഷൻ. വോ.6)
കാൾ പോപ്പറിന്റെ ചില ഉദ്ധരണികൾ നോക്കുക. 1976-ൽ അദ്ദേഹം പറഞ്ഞു ”പരിണാമം പരീക്ഷണ വിധേയമാക്കാവുന്ന ശാസ്ത്രീയ സിദ്ധാന്തമല്ല.“ 1978-ൽ അദ്ദേഹം എഴുതി (ഡയലെക്റ്റിക ജേർണൽ. വോ. 32, പേ-339)”പരിണാമ സിദ്ധാന്തം പരീക്ഷണ വിധേയമായ ശാസ്ത്രമല്ല എന്ന എന്റെ അഭിപ്രായം ഞാൻ തിരുത്തുന്നു. ഇങ്ങനെ തിരുത്താൻ എനിക്കൊരു അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു.“ (എല്ലാം സ്വന്തം തർജ്ജമ)
next

Friday, December 17, 2010
സൃഷ്ടിവാദികളുടെ ചില തെറ്റായ ഇടപെടലുകൾ
പിൽറ്റ്ഡൗൺ മനുഷ്യൻ (ഇയാൻത്രോപസ് ഡാവാസോണി)
പിൽറ്റ്ഡൗൺ, നെബ്രാസ്ക തുടങ്ങിയ പദങ്ങളുപയോഗിക്കാതെ ഒരു സൃഷ്ടിവാദിയും പരിണാമത്തെ പരിഗണിക്കാറില്ല. 1912 കണ്ടെടുക്കപ്പെട്ട കുരങ്ങിന്റേയും മനുഷ്യന്റെയും സങ്കര സ്വഭാവം കാണിക്കുന്ന ഒരു ഫോസിലാണ് പിൽറ്റ്ഡൗൺ മനുഷ്യൻ. മനുഷ്യനും കുരങ്ങിനും ഇടയിലുള്ള ജീവിയായി ഇത് പരിഗണിക്കപ്പെട്ടു. കാരണം ഇത് രണ്ടിന്റേയും കൃത്യമായ സ്വഭാവങ്ങൾ കാണിച്ചിരുന്നു. 1950-ൽ ഇതൊരു തട്ടിപ്പായിരുന്നു എന്ന് തെളിഞ്ഞു. ഇത് ചൂണ്ടിക്കാട്ടി പരിണാമം തെറ്റാണെന്നും തട്ടിപ്പാണെന്നും പ്രചരിപ്പിക്കുന്നു സൃഷ്ടിവാദികൾ.
ധാരാളം ആളുകൾ, പലതരത്തിലുള്ള താല്പര്യങ്ങൾ എല്ലാം മേളിക്കുന്ന ഒരു വേദിയാണ് പരിണാമം. അങ്ങനെയാവുമ്പോൾ ഇത്തരം സംഭവങ്ങൾ സ്വാഭാവികം. ഇമ്മാതിരി ഒരു ഫോസിലിനെ അന്നേ ആളുകൾ സംശയിച്ചിരുന്നു എങ്കിലും അതൊരു തട്ടിപ്പാവുമെന്ന് ആരും കരുതിയില്ല. എന്നാൽ ചില വസ്തുതകൾ കാണാതെ പോവരുത്. ഒന്ന്, ഇത് തട്ടിപ്പാണെന്ന് കണ്ടുപിടിച്ചത് ശാസ്ത്രമാണ്. രണ്ട്, ഒന്നോ രണ്ടോ ഇമ്മാതിരി സംഭവങ്ങൾക്കുമപ്പുറം നൂറു കണക്കിന് യതാർഥ ഫോസിലുകൾ നമ്മുടെ മ്യൂസിയങ്ങളിലുണ്ട്, പരിണാമത്തിന് തെളിവു നല്കാനായിട്ട്.
നെബ്രാസ്ക മനുഷ്യൻ
1917-ൽ നെബ്രാസ്കയിൽ നിന്ന് മനുഷ്യന്റെ പൂർവികന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഫോസിൽ കണ്ടെടുക്കപ്പെട്ടു. ഇതൊരു പല്ലായിരുന്നു. ഇല്ലസ്ട്രേറ്റെഡ് പത്രം ഇത് ആസ്പദമാകി ‘നെബ്രാസ്ക മേൻ’ എന്ന പേരിൽ ഒരു ചിത്രവും പ്രസിദ്ധീകരിച്ചു. വൈകാതെ മനസ്സിലായി ഇതൊരു പന്നിയുടെ (Piccary- Tayassuidae Suina) പല്ലായിരുന്നു എന്ന്. ഇതും പരിണാമവാദികളെ അടിക്കാൻ സൃഷ്ടിവാദികളുടേ കയ്യിലെ വടിയാണ്.
1917-ൽ കണ്ടെടുക്കപ്പെടുകയും 1922-ൽ അമേരിക്കൻ മ്യൂസിയത്തിൽ സമർപ്പിക്കപ്പെടുകയും ചെയ്ത ഫോസിലാണിത്. ഇതിനെ ഒരു മനുഷ്യന്റെ ഫോസിലായിസങ്കൽപ്പിച്ച് ചിത്രം വരച്ചത് ആമെഡീ ഫോറെസ്റ്റീറണ്. ഈ ചിത്രം ഇല്ലസ്ട്രേറ്റെഡ് ലണ്ടൻ പ്രസിദ്ധീകരിച്ചു. എന്നാൽ, ഫ്രോസ്റ്റ്രിയർ ഒരു ശാസ്ത്രജ്ഞനോ ഇല്ലസ്ട്രേറ്റഡ് ഒരു ശാസ്ത്രമാസികയോ അല്ല. അതായത് ഈ ചിത്രത്തിനോ മനുഷ്യന്റെ പൂർവികനായി ഇതിനെ സങ്കല്പ്പിക്കുന്നതിനോ ശാസ്ത്രത്തിന്റെ പിൻബലമില്ല. എന്നാലും പരിണാമസിദ്ധാന്തത്തിന്റെ പിടലിക്ക് ഇതിന്റെ ഉത്തരവാദിത്ത്വവും കരുതിക്കൂട്ടി കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നു. (പരിണാമ/ സൃഷ്ടിവാദ സംവാദത്തിൽ നെബ്രാസ്ക മനുഷ്യനുള്ളപങ്ക്. 1985. ജോൺ വൂൾഫ്, ജെയിംസ് മില്ലെറ്റ്, കാണുക)
ഇമ്മാതിരി ധാരാളം കെട്ടുകഥകൾ സൃഷ്ടിവാദത്തിന് തെളിവായും പറഞ്ഞു പരത്താറുണ്ട്. പോളിസ്റ്ററേറ്റ് ഫോസിൽ, തിമിംഗല ഫോസിൽ (കാലിഫോർണിയ)ഡിനോസറുകളുടെയും മനുഷ്യന്റേയും കാല്പാടുകൾ ഒരുമിച്ചു കണ്ടതായുള്ള കഥ തുടങ്ങിയവ അവയിൽ ചിലതുമാത്രം
അടുത്തത്

Tuesday, December 7, 2010
അച്ഛനേക്കാൾ പ്രായം കൂടിയ മക്കൾ
ആർകിയോപ്റ്റിരിക്സ് ഉരഗ-പക്ഷി ഇടജീവിയാണെങ്കിൽ അതിനേക്കാൾ 75 മില്ല്യൺ വർഷം പഴക്കമുള്ള, ആധുനിക പക്ഷി രൂപത്തോട് ഏറെ സാദൃശ്യമുള്ള ഫോസിൽ കാനഡയിൽ നിന്ന് അടുത്ത കാലത്ത് കണ്ടെടുക്കുകയുണ്ടായി. ഇത് പരിണാമത്തിന് എതിരാണെന്ന് ഗിഷ് (ഗിഷ്-സലാഅദ്ദീൻ സംവാദം, 1988)
ഇമ്മാതിരിയുള്ള വേറെ ചില വാദങ്ങളുണ്ട്. യോജ്യമായതിന്റെ അതിജീവനം (survival of the fittest) എന്ന സങ്കല്പം ശരിയാണെങ്കിൽ യോജ്യമല്ലാത്ത അതിന്റെ മുൻഗാമികൾ എങ്ങനെ പിന്നെയും കാണപ്പെടുന്നു. എൻ.എം ഹുസ്സൈൻ പ്രബോധനത്തിൽ എഴുതിയ ഒരു ലേഖനത്തിൽ ഈ സംശയം ഉന്നയിക്കുന്നുണ്ട്.
സൃഷ്ടിവാദികൾ അധികവും ‘രേഖീയ പരിണാമത്തിലും’ മുൻകൂട്ടി പ്ളാൻ ചെയ്യപ്പെട്ട പരിണാമത്തിലും ഒക്കെ വിശ്വസിക്കുന്നവരാണ്. പരിണാമത്തിനപ്പുറത്ത് അദൃശ്യനായ ഒരു ദൈവസാനിധ്യത്തെ സന്നിവേശിപ്പിക്കാനുള്ള ശ്രമമാവാം. എന്തായാലും ഇത് രണ്ടും അശാസ്ത്രീയമാണ്.
ജീവികളിൽ ഉണ്ടാകുന്ന നിസ്സാരമായമാറ്റങ്ങൾ സ്വരൂപിക്കപ്പെട്ട് തലമുറകളിലൂടെ കൈമാറ്റപ്പെട്ട് അവയ്ക്കിടയിലുണ്ടാകുന്ന മാറ്റമാണ് പരിണാമം. ഈ മാറ്റങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നിലനില്ക്കാൻ കഴിയുന്നവ നിലനില്ക്കുന്നു. അല്ലാത്തവ നശിക്കുന്നു. (ഇത് ഒരു ജീവിയുടെ ഉള്ളിൽ തന്നെ നടക്കുന്നുണ്ട്. ആയതിനാൽ ജീനുകളിൽ നമ്മുടെ പരിണാമത്തിന്റെ അനിഷേധ്യമായ തെളിവുകൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യന്റെ ജീനുകളിൽ 0.03%മാത്രമേ ഇന്ന് ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ള ജീനുകളിൽ നമ്മുടെ പരിണാമ ചരിത്രം മൂടപ്പെട്ടു കിടക്കുന്നുണ്ടാവണം.) ഒരു ജീവി വേറൊന്നായി മാറിയ ശേഷവും അവയുടെ പൂർവിക വർഗ്ഗം നിലനിന്നുകൂട എന്നില്ല. ഉദാഹരണത്തിന് ഒരുജീവി 10 ലക്ഷം വർഷങ്ങൾക്ക് ശേഷം വംശനാശം സംഭവിക്കുന്നു എന്നു സങ്കല്പ്പിക്കുക. അവ രണ്ട് ലക്ഷം വർഷങ്ങൾക്കുള്ളിൽ മറ്റൊരു ജീവിയിലേക്കുള്ള മാറ്റം ആരംഭിച്ചു. ആദ്യത്തെ ജീവിയുടെ അവസാനത്തെ ഫോസിലും മാറിയ തലമുറയുടെ ആദ്യത്തെ ഫോസിലും കണ്ടുകിട്ടിയാൽ ഇവതമ്മിൽ 7 ലക്ഷത്തിലധികം വർഷങ്ങളുടെ വ്യതിയാനമുണ്ടാകും. അതായത് മകന് അച്ഛനേക്കൾ 7 ലക്ഷം വയസ്സ് കൂടുതൽ. ഇതിൽ ഒരു അസ്വാഭാവികതയും ഇല്ല. പല ജനുസ്സുകൾ ഒന്നിച്ച് നിലനിന്നിരുന്നതായി കുതിരകളുടെ ഫോസിലുകൾ തെളിയിക്കുന്നു. കോലിയകാന്ത് ജീവിച്ചിരിക്കുന്ന ഫോസിലായി (Darwin)പരിഗണിക്കുന്നു. അതിനാൽ തന്നെ പരിണാമത്തിനെതിരായി ഈ വാദം നിലനില്ക്കുകയില്ല.
ഒരു പൂർവിക ജീവിയിലുണ്ടാകുന്ന മാറ്റങ്ങൾ തലമുറകളിലൂടെ കൈമാറ്റപ്പെട്ഉമ്പോൾ തലമുറകൾ തമ്മിലുണ്ടാകുന്ന വ്യതിയാനം പല ജീവികളായി പരിണമിക്കാം. എല്ലാ ജീവികളും അതിനനുസരിച്ച ഒരു ശരീരപ്രകൃതിയിലേക്ക് രൂപമാറ്റം സംഭവിച്ചു തന്നെയാണ് നിലനില്ക്കുന്നത്. ഒരേപോലുള്ള ജീവികൾ ഇല്ലാത്ത, ഡ്യൂപ്ളിക്കേറ്റ് ഇല്ലാത്ത, ഒരൊറ്റ ജീവിയെ കണ്ടെത്താനായാൽ നമുക്ക് പരിണാമം പുനപരിശോധിക്കാം. ഉദാഹരണത്തിന് മനുഷ്യനെ എടുത്തുനോക്കാം ഇന്ത്യയുടെ വടക്കുഭാഗത്തുള്ള മംഗോളിയരെ പോലെയല്ല ആഫ്രിക്കയിലെ കറുത്ത വർഗക്കാർ. യൂറോപ്പിലെ വെളുത്തവരെപോലെയല്ല പിഗ്മികൾ. മംഗോളിയൻ ദമ്പതികളുടെ കുട്ടികൾ ആഫ്രിക്കനെ പോലെയാവില്ല. കർത്താവ് ആദം എന്ന ഒരു മൻഷ്യനെ കറുത്ത മണ്ണു കുഴച്ച് (ക്ളേ മോഡൽ) നിർമ്മിച്ചു. അവന്റെ വാരിയെല്ലൂരി അവന്റെ ഇണയേയും (ക്ളോണിങ്ങ്). എന്നു പറഞ്ഞാൽ ആദത്തിന്റെ പെൺരൂപം. ഇന്ന് മനുഷ്യരിൽ കാണുന്ന ഏതുവിഭാഗം പോലെയായിരുന്നു ആദം ദമ്പതികൾ? അങ്ങനെയെങ്കിൽ ഇക്കാണുന്ന ബാക്കി വിഭാഗങ്ങൾ പരിണാമം സംഭവിക്കാതെയാണോ ഇങ്ങനെയായത്?. ഇന്ന് മനുഷ്യർക്കിടയിൽ കാണുന്ന ഈ വൈജാത്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് സൃഷ്ടിവാദികളും സമ്മതിക്കും. അതായത് മനുഷ്യരെല്ലാം ഒരു പൊതുപൂർവികനിൽ നിന്ന് വന്നതാണെന്ന്. അന്ന് ഇതേ പോലെ പ്രകടമായ വൈജാത്യമില്ലാതിരുന്ന ഒരു ജീവി മനുഷ്യന്റെ സഹോദരനായി നിലനിന്നിരിക്കണം. ഇതേപോലെ എല്ലാജീവികൾക്കും ഒരു പൊതു പൂർവീകനുണ്ടായിരുന്നു. ഇതംഗീകരിക്കനായാൽ പിന്നീടുള്ള സംശയങ്ങൾ പരിണാമത്തിന്റെ ഉള്ളിൽ നിന്നുള്ളവയായിത്തീരും.
ഇനി മുഴുവൻ മനുഷ്യവിഭാഗങ്ങളേയും നിരത്തിനിർത്തി പരിശോധിച്ചാൽ പല വിഭാഗങ്ങളും കുരങ്ങുവർഗങ്ങളിലെ പല വിഭാഗങ്ങളിൽ നിന്നും ധാരാളം സവിശേഷതകൾ ഇന്നും പങ്കുവെയ്ക്കുന്നുണ്ടെന്നു കാണാം. ഇവ ഒരു പൊതു പൂർവികനിൽ നിന്ന് ലഭിച്ചതാവണം. നാലരയടി പൊക്കമുള്ള പിഗ്മികൾക്കും ആറരയടി പൊക്കമുള്ള ആഫ്രിക്കനും ഇടയിലുള്ള മനുഷ്യ വിഭാഗാങ്ങൾ മുഴുവനും വംശനാശം വരികയും പിഗ്മികളും ആഫ്രിക്കൻസും സ്വതന്ത്രമായി വളരാൻ ഇടവരികയും ചെയ്താൽ ഒരു പതിനായിരം തലമുറകൾക്ക് ശേഷം ഇന്നത്തേതിലും പ്രകടമായ വ്യതിയാനം ഇവതമ്മിലുണ്ടാകില്ലേ? (ആസ്ട്രേലിയൻ വല്ലബീസ്. കെന്നത് സലാൂദ്ദീൻ. അന്റിലോപ്സ്. ഗ്രൻഡ് കന്ന്യൺ, നിവേദിതാ സാല്മൺ- ആമസോൺ: എൻകാർട്ടാ ലൈബ്രറി-2005) ഉദാഹരണം ഇനിയും. വവ്വാൽ. 18 ഫാമിലികളിൽ 180 ജെനറകളിൽ 850 സ്പീഷീസുകൾ, അന്യം നിന്നുപോയവ വേറെയും. ഇവയെല്ലാം വ്യത്യസ്തജീവികളായിരിക്കുമ്പോൾ തന്നെ ചില പൊതുസ്വഭാവവും കാണിക്കുന്നുണ്ട്. ഇത് പൊതുപൂർവികനിലേയ്ക്ക് വിരൽ ചൂണ്ടുന്നു.
മുസ്ലിം ‘സൃഷ്ടിവാദികൾ’ പരിണാമത്തെ അതിശക്തമായി എതിർക്കുമ്പോഴും പരിണാമവുമായി പലപ്പോഴും സന്ധി ചെയ്യുന്നത് കാണാം. കൃസ്ത്യാനികൾ നേരത്തെ തന്നെ അത് ചെയ്തിട്ടുണ്ട്. ഡാർവിന്റെ പ്രധാന നിരീക്ഷണങ്ങളായ, “തലമുറകളിലുള്ള ഭിന്നത, അനുകൂലമായവയുടെ അതിജീവനം” തുടങ്ങിയവ എതിർക്കപ്പെടേണ്ടതല്ലെന്ന് എൻ. എം ഹുസ്സൈൻ പറയുന്നു. ‘മൈക്രൊ എവലൂഷൻ’ അധിക ആളുകളും ഇന്ന് അങ്ങീകരിക്കുന്നുണ്ട്. മാക്രൊ എവലൂഷനാണ് അംഗീകരിക്കാതിരിക്കുന്നത്. ആയിരം മൈക്രോ എവലൂഷനുകളാണ് ഒരു മാക്രോ എവലൂഷനാകുന്നത്. താഴേക്കിടയിലുള്ള ചില ജീവികളിൽ പരിണാമം നടക്കുന്നതിന് തെളിവുകളുണ്ട് എന്ന് ഡോ. സക്കീർ നായിക്കും പറയുന്നു. (ബോംബെയിലെ പ്രസംഗം) “ഉദാഹരണത്തിന് അമീബ പാരമീഷ്യയായി മാറുന്നു. എന്നാൽ അതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. എന്തുകൊണ്ടെന്നാൽ അമീബ പാരമീഷ്യയായി മാറണ്ടെന്ന് കുര്ർആനിൽ ഒരിടത്തും പറയുന്നില്ല.” അതായത് കുര്ർആൻ മാറ്റത്തിനു വിധേയമല്ല എന്നു പറഞ്ഞിട്ടുള്ള ജീവികൾ മാറി എന്നു പറയുന്നതിലേ അവർക്ക് എതിർപ്പുള്ളൂ എന്നർഥം. ചുരുക്കത്തിൽ മനുഷ്യ പരിണാമത്തിലേ മുസ്ലിംഗൾക്ക് എതിർപ്പുള്ളൂ. കാരണം വേറെ ഏതെങ്കിലും ജീവിയുടെ കാര്യത്തിൽ മാറരുതെന്ന് കുര്ർആൻ പറയുന്നില്ല. എന്നാൽ ഓരോ ജീവിയേയും അതാതായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നവിശ്വാസം പാരമീഷ്യക്ക് എന്ത്കൊണ്ട് ബാധകമാവുന്നില്ല എന്ന് നായിക്ക് വിശദീകരിക്കുന്നില്ല.
‘ഞാൻ നിങ്ങളെ ഘട്ടം ഘട്ടമായി പുരോഗമിപ്പിക്കും’ എന്ന വചനം പരിണാമത്തെയാണ് സൂചിപ്പിക്കുന്നത് എന്നു കരുതുന്ന ഇസ്ലാമിക വിഭാഗങ്ങളുണ്ട്. അവർ അതേപറ്റി പുസ്ഥകങ്ങളും ഇറക്കിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
എങ്ങനേയാണ് ഒരു ജീവി ഏറ്റവും അനുകൂലമായ ഒരുസ്വഭാവത്തെ വളർത്തിയെടുക്കുന്നത്? ഉദാഹരണത്തിന് ഒരു ചെടി എങ്ങനെയാണ് തന്റെ പരാഗണത്തിന് പൂമ്പാറ്റകളെ ആകർഷിക്കാൻ ഇന്ന നിറമാണ് ഏറെ അനുയോജ്ജ്യമെന്ന് മനസ്സിലാക്കുന്നത്?. കരയിൽ നിന്ന് വെള്ളത്തിലേക്ക് മാറുന്ന ഒരു ജീവി അതിന് അനുയോജ്ജ്യമായ ഒരു ശരീരഘടണ ആർജ്ജിക്കുന്നത് എങ്ങനെയാണ്? ഇത് തീരുമാനിക്കുന്നത് ജീവിയണോ പ്രകൃതിയാണോ? പ്രകൃതിയാണെങ്കിലും ജീവിയാണെങ്കിലും ഈ എഞ്ചിനീയറിങ്ങ് ബുദ്ധി അതിനെങ്ങനെ ലഭിച്ചു?
പരിണാമത്തെ മനസിലാക്കാൻ ശ്രമിച്ചപ്പോൾ എന്നെ ഏറെ കുഴക്കിക്കളഞ്ഞ ചോദ്യമാണിത്. അതിനാൽ തന്നെ ഏറെ പ്രധാനപ്പെട്ടതെന്ന് ഞാൻ കരുതുന്നചോദ്യം.
ഈ ചോദ്യത്തിന് റിച്ചാർഡ് ഡോക്കിൻസ് പറഞ്ഞ ഉത്തരം നോക്കാം.
ഒരു ജീവിയും അതിനാവശ്യമായ അനുകൂലനങ്ങൾ ഡിസൈൻ ചെയ്യുന്നില്ല. അത് തികച്ചും ഒരു “അന്ധഘടികാര നിർമാതാവിന്റെ” പണിയാണ്. പരിസ്തിതികൾ നിരന്തരമാറ്റത്തിന് വിധേയമാണ്. ഇതിനനുസരിച്ച് ചെറുതും വലുതുമായ നിരവധി മാറ്റങ്ങൾ ജീവികളിലുണ്ടാകുന്നു. ഒരുതരം റിയാക്ഷൻ. ഇവയിൽ പലതും “മ്യൂട്ടേഷനു” കാരണമാകാം. എന്നാൽ ഭൂരിഭാഗം മ്യൂട്ടേഷനുകളും ഹാനികരവും അതിനാൽ നിലനില്ക്കാത്തതുമാണ്. എന്നാൽ, ചുരുക്കം ചില മ്യൂട്ടേഷനുകൾ നില നില്ക്കുകയും പാരമ്പര്യമായി പകർത്തപ്പെടുകയും ചെയ്യുനു. ഇവ ജീവികൾക്ക് അനുകൂലമാകുന്നതെങ്ങനെ? ഉദാഹരണത്തിന് ചെറി മരങ്ങളിൽ ഉണ്ടാകുന്ന നിരവധി മാറ്റങ്ങൾ അവയുടെ കായകളുടെ നിറത്തിലും രസട്ട്തിലും മാറ്റം വരുത്തുന്നു എന്നു വെക്കുക. അവയില്ചില രസങ്ങൾ മാത്രം അവിടങ്ങളിലുള്ള പക്ഷികൾക്കിഷ്ടമാവുമെങ്കിൽ അത്തരം പഴങ്ങളുത്പാദിപ്പിക്കുന്ന മരങ്ങൾ നിലനില്ക്കും
അടുത്തത്
സൃഷ്ടിവാദികളുടെ ചില തെറ്റായ ഇടപെടലുകൾ.

Monday, December 6, 2010
ഫോസ്സിലുകളിലുള്ള അപര്യാപ്തത
നമ്മുടെ മ്യൂസിയങ്ങളിലുള്ള ലക്ഷക്കണക്കിന് ഫോസിലുകളിൽ ഒന്നുപോലും പരിണാമം തെളിയിക്കാൻ പര്യാപ്തമല്ല. ഹാറൂൺ യഹിയ.
പരിണാമം എല്ലാ അർഥത്തിലും തെളിയിക്കാനാവശ്യമായ അനവധി ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. കൂടുതൽ കിട്ടിക്കൊണ്ടിരിക്കുന്നു. പ്രശ്നം സൃഷ്ടിവാദികൾ അത് അംഗീകരിക്കുന്നില്ല എന്നതാണ്. എന്നാൽ അതിന് അവർ നിരത്തുന്ന വാദങ്ങൾ ദുർബലമാണ്. ഉദാഹരണങ്ങൾ
ഉരഗം പക്ഷിയിലേക്കുമാറുന്നതിനുള്ള നല്ല തെളിവാണ് ‘ആർകിയോപ്റ്റിരിക്സ്’. ഇവയ്ക്ക് ചിറകുകളുള്ളതിനാൽ പക്ഷി തന്നെയാണെന്നും അതിനാൽ വർഗങ്ങൾക്കിടയിലുള്ള ജീവിയായി ഇവയെ പരിഗണിക്കാനാവില്ലെന്നുമാണ് എതിർവാദം.
ഇവയ്ക്ക് ചിറകുകളുണ്ടെന്നും ഇവ പക്ഷി അഥവാ പറവയിൽ പെടുത്താമെന്നും പറയ്ഉന്നതിനെ പരിണാമവാദികൾ നിഷേധിക്കേണ്ടതില്ല. എന്നാൽ, അതോടൊപ്പം അവയ്ക്ക് പല്ലുകളും ഉരഗത്തെപ്പോലെ നീണ്ട വാലും ഉണ്ടായിരുന്നു. അവയുടെ നാസാരന്ദ്രങ്ങൾ പക്ഷികളെപോലെ കൊക്കിനു മുകളിലായിരുന്നില്ല, ഉരഗങ്ങളെ പോലെ കൊക്കിനു മുൻവശത്തായിരുന്നു. ഇങ്ങനെ അനവധി കാരണങ്ങളാലൊക്കെ അവ അർദ്ധ ഉരഗങ്ങൾകൂടിയായിരുന്നു. ചുരുക്കത്തിൽ ഉരഗ-പറവ സങ്കരം. ഇത് സൃഷ്ടിവാദികൾ സമ്മതിക്കുകയില്ല. എങ്കിൽ ഒരുജീവി മറ്റൊന്നായി മാറുന്നതിന്റെ ‘ഇടജീവി’കളുടെ ലക്ഷണങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് അവർ വിശദീകരിക്കുകയുമില്ല.
മനുഷ്യപരിണാമത്തിന്റെ ഇടജീവികളായി പരിഗണിക്കപ്പെടുന്ന ഫോസിലുകളിലും സൃഷ്ടിവാദികളുടെ വാദം ഇതു പോലെ ദുർബലമാകുന്നത്കാണാം. ഈ ഫോസിലുകൾ വർഗീകരിക്കുന്നതിലും തരം തിരിക്കുന്നതിലും സൃഷ്ടിവാദികൾ തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്.
ഉദാഹരണത്തിന് ജാവ, പെക്കിങ്ങ് മനുഷ്യരുടെ ഫോസിലുകൾ സൃഷ്ടിവാദികളായ ക്യുസ്സൊ (1998)ഗ്വിഷ് (1979, 1985)ബൗഡൻ (1981) മെന്റൊൻ (1988) തുടങ്ങിയവരെല്ലാം ആൾക്കുരങ്ങുവർഗങ്ങളിൽ പെടുത്തിയപ്പോൾ മെഹ്ലറ്റ് (1996)ബെകർ (1976) റ്റയ്‌ലർ, വാൻ ബെബ്ബർ (1995, 1996) ലെബനൊവ് (1992) ലൈൻ (2005) തുടങ്ങിയവരെല്ലാം ഇവയെ മനുഷ്യവർഗത്തില്പെടുത്തി.
ഒരു ഫോസിൽ കുരങ്ങിന്റേതാണോ മനുഷ്യന്റേതാണൊ എന്ന് പരിഗണിക്കുന്നതിന് ഫോസിൽ വിദഗ്ധർക്ക് അഭിപ്രായവ്യത്യാസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ജിം ഫോളി (‘ഫോസിൽ ഹോമിനിഡി’ന്റെ കർത്താവ്) ചോദിച്ചു. അവ മനുഷ്യന്റെയും കുരങ്ങിന്റേയും ഇടയിൽപെടുന്നത് കൊണ്ടുതന്നെ.
ചാൾസ് ഡാർവിൻ 450 പേജുള്ള ഗ്രന്ഥത്തിൽ വെറും 11% മാത്രമെ ഫോസ്സിലുകളിൽ നിന്നുള്ള തെളിവുകളെ ആശ്രയിച്ചീട്ടുള്ളൂ തന്റെ വാദത്തിന് ഉപോത്ഭലകമായിട്ട്. കാരണം, ഫോസിലുകൾ ഉണ്ടാകാനും കണ്ടെത്താനുമുള്ള സാധ്യത വളരെ പ്രയാസമേറിയതാണ്. എങ്കിലും നമ്മുടെ ശേഖരത്തിൽ പല ജീവികളുടേയും പരിണാമം തെളിയിക്കാനാവശ്യമായ ഫോസിലുകൾ ഇപ്പോൾ തന്നെ ലഭ്യമാണ്. (ഉദാഹരണത്തിന്. കുതിര. ഓറോഹിപ്പസ് മുതൽ ഇക്വിനസ് വരെ) കൂടുതൽ കിട്ടിക്കൊണ്ടിരിക്കുന്നു.

Thursday, November 25, 2010
പരിണാമവാദത്തിലെ ചില അബദ്ധ ധാരണകൾ
രേഖീയ പരിണാമം
രേഖീയ പരിണാമം അനുസരിച്ച് പരിണാമം നേർരേഖയിലൂടെ സഞ്ചരിക്കുന്നു. ഒരു ജീവി ഒരു സുപ്രഭാതത്തിൽ വേറൊന്നയി പരിണമിക്കുന്നു. ഒരു കുരങ്ങമ്മ ഒരു സുപ്രഭാതത്തിൽ പ്രസവിച്ച ഒരു കുഞ്ഞ് മനുഷ്യന്റെ പോലുള്ള സ്വഭാവം കാണിക്കുന്നു. അതേപോലെ മുൻഗാമിയെക്കാൾ എന്തുകൊണ്ടും മികച്ചതാവണം അടുത്ത തലമുറ. അവ കടലിൽ നിന്ന് കരയിലേക്കും പിന്നെ വാനത്തിലേക്കും കുടിയേറിയിരിക്കണം. അന്ന് മുതൽ ആദ്യത്തെ തലമുറ വംശനാശം വന്നിരിക്കണം. ഇപ്പോഴും ഭൂരിഭാഗവും പരിണാമത്തെ ഇങ്ങനെയൊക്കെ പരിഗണിക്കുന്നു.
പ്രകൃതിനിർദ്ധാരണം (Natural selection)
പ്രകൃതിനിർദ്ധാരണം വിശദീകരിക്കുന്നതിന് ഹെർബെർട്ട് സ്പെൻസറുടെ ഒരു വാചകം (survival of th fittest) പ്രയോജനപ്പെടുത്തുകയാണ് ചാൾസ് ഡാർവിൻ. ഇത് പലതരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. survival of th fittestഅഥവാ യോജ്യമായവയുടെ അതിജീവനം എന്നു വരികിൽ യോജ്യമല്ലാത്തവ എങ്ങനെ പിന്നെയും നിലനില്ക്കുന്നു? വൈറസും ബാക്റ്റീരിയയും മുതൽ സകലതും ഇന്നും നിലനില്ക്കുന്നതെങ്ങനെ എന്നതാണ് ചോദ്യം. എന്നാൽ ഇവയൊക്കെ ഇങ്ങനെ തന്നെയയിരുന്നു എന്നതിന് എന്തു തെളിവാണുള്ളത്? പ്രകൃതിക്ക് അനുസൃതമായ 'സാധ്യതയുള്ള' ജീവി നിലനില്ക്കും. പ്രകൃതിനിർദ്ധാരണം (Natural selection) എനിക്ക് മനസ്സിലാകുന്നതിനായി ഞാൻ "സഹായകരമായ സാധ്യതകൾ" (Helping possibilities) എന്നു തിരുത്തുന്നു.
പരിണാമവാദികൾ നേരിടേണ്ടിവരുന്ന ചില ചോദ്യങ്ങൾ
ഭൂമിയുടെ പ്രായം
ആദ്യകാല സൃഷ്ടിവാദികൾ പരിണാമം അസംബന്ധമാണെന്നതിന് നിരത്തിയിരുന്ന തെളിവുകളിൽ പ്രധാനം ഭൂമിക്ക് ആറായിരം വർഷത്തിൽ കൂടുതൽ പ്രായമില്ല എന്ന ബൈബിൾ വെളിപാടുകളായിരുന്നു. ഉഷർ എന്ന പാതിരി ബൈബിൾ കാലഘട്ടങ്ങളിലൂടെ കണക്ക് കൂട്ടി ഭൂമിയുടെ സൃഷ്ടി നടന്നത് ബി. സി. 4004 ഒക്റ്റോബറിലാണെന്ന് കണ്ടെത്തുകയുണ്ടായി. അങ്ങനെയെങ്കിൽ പിരമിഡുകൾ (ബി. സി. 3500)നിർമ്മിക്കുമ്പോൾ അതിൽ ഭാഗവാക്കാകാവുന്ന ലോകജനസംഖ്യ വെറും 400 മാത്രമാവുമെന്ന് കെന്നത്ത് സലാഉദ്ദീൻ കണക്ക് കൂട്ടിയിട്ടുണ്ട്. ഭൂമിക്ക് 450 കോടി വർഷമെങ്കിലും പഴക്കമുണ്ടെന്നത് ഇന്ന് ഏതാണ്ടെല്ലാവരും അംഗീകരിച്ചിട്ടുണ്ട് ചില സൃഷ്ടിവാദികളും യുവഭൂമി വാദികളും ഒഴികെ. ഇവരിലും ശാസ്ത്രജ്ഞന്മാരുണ്ട്. ബോബ് ബൈലിനെ പോലെ. എങ്കിലും ഭൂമിയുടെ പ്രായം പരിണാമവാദത്തിനെതിരായി ഇക്കാലത്ത് അങ്ങനെ ആരും ഉന്നയിക്കാറില്ല.
തെർമോഡൈനാമിക്ക് നിയമങ്ങളിലെ വൈരുദ്ധ്യങ്ങൾ
പരിണാമ സിദ്ധാന്തം ഊർജ്ജ തന്ത്രത്തിലെ ചില അടിസ്ഥാന നിയമങ്ങൾ, തെർമോഡൈനാമിക്ക് നിയമങ്ങൾ പോലുള്ള, അനുസരിക്കുന്നില്ല എന്നതാണ് വേറൊരു വിമർശനം. ഈ നിയമമനുസരിച്ച് ഒരു സിസ്റ്റത്തിലെ മൊത്തം ഊർജ്ജത്തെ അതിനുള്ളിൽ മാത്രം ഒതുങ്ങിക്കൊണ്ട് വർധിപ്പിക്കാനാവില്ല. വസ്തുക്കൾ ക്രമത്തിൽ നിന്ന് ക്രമരഹിതമായ അവസ്ഥയിലേക്കും സങ്കീർണമായ അവസ്ഥയിൽ നിന്ന് ലളിതമായ അവസ്ഥയിലേക്കും മാറാനുള്ള പ്രവണത എപ്പോഴും കാണിക്കുന്നു. അതിനാൽ ഒരു ലളിതമായ ജീവതന്മാത്രയ്ക്ക് സങ്കീണമായ ജീവികളുടെ തലത്തിലേക്ക് പുറത്തുനിന്നുള്ള ഒരിടപെടൽ കൂടാതെ ക്രമമായമാറ്റം അസാധ്യമാണ്. ഡോ. ഡാന്വേ ഗ്വിഷ് തന്റെ സംവാദങ്ങളിൽ നിരന്തരം ഉന്നയിക്കാറുള്ളതാണ് ഇത്.
ഇവർക്ക് പരിണാമ സിദ്ധാന്തമാണോ തെർമോഡൈനാമിക നിയമങ്ങളാണോ അറിയാതെ പോയത്? തെർമോഡൈനാമിക്ക് നിയമങ്ങൾ തെർമോഡൈനാമിക്കായി അടഞ്ഞ സിസ്റ്റത്തിലേ പ്രവർത്തിക്കുകയുള്ളൂ എന്നത് പോലുള്ള ചില നിബന്ധനകളെ ഈ വാദം പരിഗണിക്കുന്നില്ല. ഭൂമിയിലാണല്ലോ പരിണാമം നടന്നിട്ടുള്ളത്. ഭൂമി ഒരു അടഞ്ഞ സിസ്റ്റമല്ല. സൂര്യനെ പോലൊരു ഊർജ്ജസ്രോതസ്സ് ഒരു സെക്കന്റിൽ 53 ബില്ല്യൺ കിലോവാട്ട് ഊർജ്ജം ഭൂമിയിലേക്ക് പ്രവഹിപ്പിക്കുന്നു. ഇത് 5.8 മില്ല്യൺ വർഷത്തോളം തന്റെ വീടിനാവശ്യമായ വൈദ്യുതിയുടെ അത്രയും വരുമെന്ന് കെന്നത്ത് സലാഹുദ്ദീൻ. ക്രമം ക്രമരാഹിത്യത്തിലേക്കും സങ്കീർണം ലാളിത്യത്തിലേക്കും മാത്രമേ പോകൂ എങ്കിൽ പ്രപഞ്ചം ഇങ്ങനെ ആവുമായിരുന്നില്ല
ഭൂമി അടഞ്ഞ സിസ്റ്റമല്ല, എന്നാൽ പ്രപഞ്ചം അടഞ്ഞ സിസ്റ്റമാണ് എന്ന് വിശ്വസിക്കുന്ന പരിണാമവാദികൾക്ക് അതിനുള്ളിലുള്ള തെർമോഡൈനാമിക നിരാസങ്ങളെ എങ്ങനെ വിശദീകരിക്കാനാവും എന്നായി ഡാൻഗ്വിഷ് (സലാഹുദ്ദീൻ ഗ്വിഷ് സംവാദം 1988)
ഇവിടെയും പല നിബന്ധനകളേയും ഗ്വിഷ് അവഗണിക്കുന്നു. പ്രപഞ്ചത്തിന്റെ പല അവസ്ഥകളിലും ഇന്ന് മനസ്സിലാക്കാപ്പെട്ട നിയമങ്ങളൊന്നും പ്രവർത്തിക്കുകയില്ല. അവയെല്ലാം ഭാഗിക നിയമങ്ങളാണ്. നമ്മൾ ഇന്നുവരെ മനസ്സിലാക്കിയ നിയമങ്ങളത്രയും പ്രപഞ്ചം ഒരു ഘട്ടം തരണം ചെയ്ത ശേഷം അതിന്നുള്ളിൽ നിന്നുള്ളവയാണ്. ഉദാഹരണത്തിന് മഹവിസ്പോടനത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഇന്നു കാണുന്ന ഒരു നിയമവും പ്രാവർത്തികമല്ല. അതോടൊപ്പം തെർമോഡൈനമിക നിയമങ്ങളും. തെർമോഡയനാമിക നിയമങ്ങൾക്ക് വേറെയും വിശേഷങ്ങളുണ്ട്. “തെർമൊഡയനാമിക്കിലെ രണ്ടാം നിയമങ്ങൾ ധാരാളം അവസരങ്ങളിൽ സയൻസിലെ മറ്റു നിയമങ്ങളെപോലെ പ്രവർത്തിക്കുകയില്ല.” (stephen hawlkings-A brief history of time. page No. 109 തുടർന്നുള്ള പുറങ്ങളിൽ ‘ബ്ളേക്ക് ഹോളു’കളുമായി ബന്ധപ്പെട്ട് അത് അദ്ദേഹം വിവരിക്കുന്നു)
പ്രപഞ്ചം ഒരു അടഞ്ഞ സിസ്റ്റമാണെങ്കിൽ തന്നെ അത് ആന്തരികമായി സ്വയം പ്രവർത്തനക്ഷമമായ ഗുരുത്വാകർഷണ ബലം പോലുള്ള ബലങ്ങളാൽ നിയത്രിതമാണ്. അതിനാൽ ഈ വാദം പരിണാമത്തെ നിരാകരിക്കാൻ അപര്യാപ്തമാണ്.
അജീവകണങ്ങളിൽ നിന്ന് ജീവകണങ്ങളിലേക്കുള്ള മാറ്റത്തിന്റെ സാധ്യതക്കുറവ്
അജീവവസ്തുക്കളിൽ പുറത്തുനിന്ന് ഒരു ബൗദ്ധിക ഇടപെടൽ കൂടാതെ ജീവകണങ്ങൾ ഉത്ഭവിക്കാനുള്ള സാധ്യത ഒന്നിനു ശേഷം 40,000 പൂജ്യമിട്ടാലുള്ളത്ര കുറവാണ് അല്ലെങ്കിൽ ഇല്ല എന്നുപറയാം എന്ന് ഹോയ്‌ലെയും വിക്രമസിംഗേയും കണക്ക് കൂട്ടുന്നു. ഇത് ചൂണ്ടിക്കാട്ടി ദൈവിക ഇടപെടൽ സൃഷ്ടിക്ക് അത്യാവശ്യമെന്ന് സൃഷ്ടിവാദികൾ വാദിക്കുന്നു.
“ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നത് എന്റെ വിഷയമല്ല” എന്ന് ചാൾസ് ഡാർവിൻ തന്റെ ‘ജീവികളുടെ ഉത്ഭവ’ത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിണാമം ജീവന്റെ മാറ്റത്തിന്റെ ചരിത്രമാണ്, അല്ലാതെ ഉത്ഭവത്തിന്റെ ചരിത്രമല്ല. അജീവരാസവസ്തുക്കളിൽ നിന്ന് ജീവകണം ഉത്ഭവിച്ചാൽ മാത്രം പോര അവ സ്വയം വികസിക്കാനും മാറാനും തുടങ്ങുന്നത് മുതലേ പരിണാമസിദ്ധാന്തത്തിന്റെ പരിധിയിൽ വരുന്നുള്ളൂ.
സ്റ്റാറ്റിസ്റ്റിക് പ്രകാരം നോക്കിയാൽ ഇങ്ങനെ പലതും സാധ്യമല്ല. അറ്റ്ലാന്റിക് സമുദ്രം കടക്കാനാവശ്യമായ ഇന്ധനം വഹിക്കാൻ ഒരു കപ്പലിന് സാധ്യമല്ല (കെൽവിൻ), വണ്ടുകൾക്ക് പറക്കാൻ സാധ്യമല്ല. എന്നാൽ നമുക്ക് സമുദ്രം താണ്ടുന്ന കപ്പലുകളും പറക്കുന്ന വണ്ടുകളുമുണ്ട്. നമുക്ക് സ്വയം കൂട്ടിച്ചേർക്കപ്പെടുന്ന അമിനോ ആസിഡുകളുമുണ്ട്. ഭൂമിയുടെ ആദ്യ അവസ്ഥയിൽ ഉണ്ടായിരുന്ന വാതകങ്ങളിലും രാസസംയുക്തങ്ങളിലും മിന്നൽ പോലെയുള്ള വർദ്ധിത ഊർജ്ജപ്രവാഹമേറ്റാൽ അവയിൽ നിന്ന് ജീവരാസവസ്തുക്കൾ ഉണ്ടാകുമെന്ന് സ്റ്റാൻലി മില്ലർ പരീക്ഷണശാലയിൽ തെളിയിച്ചിട്ടുണ്ട്. (നമ്മുടെ ഖുരാനയും ഇമ്മാതിരി ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു.) സലാഹുദ്ദീന്റെ അഭിപ്രായത്തിൽ ഇന്ന് ഒരു ഹൈസ്കൂൾ വിദ്യാർത്ഥിക്ക് അവന്റെ ലാബിൽ ഇത് ചെയ്തെടുക്കവുന്നതേയുള്ളൂ. പുതുതായൊന്നിനെ സൃഷ്ടിക്കുക അസാധ്യമെന്ന എന്ന ഭൗതിക ശാസ്ത്രത്തിലെ ഊർജ്ജസംരക്ഷണ നിയമം തങ്ങളുടെ സൃഷ്ടിവാദത്തിനാണ് എതിരാവുക എന്നത് സൃഷ്ടിവാദികൾ കാണുന്നില്ല. കാരണം സൃഷ്ടിയല്ല, പരിണാമം മാത്രമാണ് പ്രപഞ്ച നിയമം.
വിക്രമസിംഗെയുടെ അഭിപ്രായത്തിൽ ജീവൻ പ്രപഞ്ചത്തിൽ മറ്റെവിടെയോ ഉത്ഭവിച്ച് വാൽ നക്ഷത്രങ്ങൾ വഴി ഭൂമിയി എത്തപ്പെട്ടതാണ്. ഭൂമിക്ക് പുറത്ത് ജീവൻ ഉത്ഭവിക്കുന്നതിന്റെ‘സ്റ്റാറ്റിസ്റ്റിക്’ എന്താണാവോ? കൂടാതെ അദ്ദേഹം ചില ചോദ്യങ്ങൾക്ക് പറഞ്ഞ മറുപടി നോക്കുക.
“ഒരു ശാസ്ത്രജ്ഞന് നോഹയുടെ വെള്ളപ്പൊക്കത്തിന്റെ വെളിച്ചത്തിൽ മാത്രമായി ഭൂമിശാസ്ത്രം വിശദീകരിക്കാനാകുമോ?”
“ഇല്ല”
“ഏതെങ്കിലും ശാസ്ത്രജ്ഞന് ഭൂമിക്ക് ഒരു ലക്ഷത്തിൽ കൂടുതൽ പ്രായമില്ലെന്ന് വിശ്വസിക്കാനാകുമോ?”
“ഇല്ല”
“ശാസ്ത്രീയസൃഷ്ടിവാദം?”
“ക്ളാപ്ട്രാപ് (ജല്പനം)”
“ഓരോ ജീവികളും അതാതായി വെവ്വേറെസൃഷ്ടിക്കപ്പെട്ടതാണെന്നും അതിനാൽ പൊതുപൂർവികനെന്ന ആശയം നിരർഥകമാണെന്നുമുള്ള സൃഷ്ടിവാദികളുടെ വാദത്തെ പറ്റി?“
”ക്ളാപ്ട്രാപ് (ജല്പനം)“
അടുത്തത്
ഫോസ്സിലുകളിലുള്ള അപര്യാപ്തത
Thursday, November 18, 2010
പരിണാമം. സൃഷ്ടിവാദികൾക്കുള്ള മറുപടി
(ഇതൊരു തുടരൻ ലേഖനമാണ്. സൃഷ്ടിവാദികൾ പലപ്പോഴായി ഉന്നയിച്ചിട്ടുള്ള പരിണാമ വിമർശനങ്ങളിൽ ശ്രദ്ധയിൽപെട്ടിട്ടുള്ളതും കാതലായതെന്ന് തോന്നിയിട്ടുള്ളതുമായ എല്ലാറ്റിനും മറുപടികൾ കണ്ടുപിടിച്ച് ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യങ്ങൾ വന്നാൽ അവയുടെ മറുപടി അപ്പോൾ നോക്കാം. തർജ്ജമകളധികവും സ്വന്തമാണ്.)
-1-
പരിണാമവാദ സംബന്ധിയായ ലേഖനങ്ങളും സംവാദങ്ങളും നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും കൃത്യമായി പരിണാമം എങ്ങനെ നടന്നു എന്നും അങ്ങനെ ജീവികൾ രൂപമെടുക്കുമോ എന്നുമുള്ള സാധാരണക്കാരന്റെ സംശയങ്ങൾക്ക് അല്ലെങ്കിൽ സാധാരണ പരിണാമവാദി നേരിടുന്ന സൃഷ്ടിവാദികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാവുന്ന രചനകൾ തുലോം കുറവാണെന്ന് കാണാം. അക്കാദമി തലങ്ങളിലുള്ളവർക്ക് കാര്യം വ്യക്തമായിട്ടുണ്ടാവാം. ഭൂരിഭാഗം വരുന്ന സാമാന്യ ജനവിഭാഗങ്ങൾക്ക് ഇത് മനസ്സിലാകാത്തേടത്തോളം സൃഷ്ടിവാദികൾ അരങ്ങുവാഴുക തന്നെ ചെയ്യും. കാരണം അവരുടെ വാദഗതികൾക്ക് വിശ്വാസത്തിന്റെ പിൻബലമുണ്ടെന്നത് മാത്രമല്ല അവ പ്രത്യക്ഷയാതാർത്ഥ്യങ്ങളുമാണ്. ഉദാഹരണത്തിന് ചന്ദ്രൻ ഓരോദിവസവും ഓരോ വലിപ്പത്തിലാണ് ഉദിക്കുന്നത് എന്നു പറഞ്ഞാൽ ആർക്കും എളുപ്പത്തിൽ വിശ്വസിക്കാം. എന്നാൽ ചന്ദ്രനും സൂര്യനും എല്ലാ ദിവസവും കൃത്യമായി ഒരേ വലിപ്പത്തിൽ ഉദിക്കുന്നുണ്ട് എന്ന യതാർഥ്യം വിശ്വസിപ്പിക്കാൻ വലിയ പാടാണ്. പരന്ന ഭൂമിക്ക് ഉരുണ്ട ഭൂമി പകരം വെയ്ക്കാൻ നൂറ്റാണ്ടുകളെടുത്തു എന്നതും എന്നിട്ടും ഇന്നും അതൊന്നും വിശ്വസിക്കാത്തവരെ കാണാമെന്നതും ഉദാഹരണം
സൃഷ്ടിവാദികളുമായി സംവദിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാതോൽവികളും വിജയമാക്കാനാവശ്യമായ പ്രചാരണായുധങ്ങൾ അവർക്ക് സ്വന്തമായുണ്ട്. (ഇത് അന്തവിശ്വാസികളെ നേരിടുന്നതിൽ കോവൂർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.) എങ്കിലും പരിണാമവാദത്തിന്റെ തുടക്കത്തിലെ ‘ഡാർവിൻ vs വേൾഡ്“ എന്ന അവസ്ഥ മാറി ശാസ്ത്രലോകം അതേറ്റെടുത്തിട്ടുണ്ട്. അതിനുകാരണം ”സൃഷ്ടി“ സംബന്ധിയായ ധാരാളം സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം പരിണാമ സിദ്ധാന്തം നല്കുന്നു എന്നതും സൃഷ്ടിവാദികൾ നല്കുന്നില്ല എന്നതുമാണ്. അവയിൽ പലതും ഡാർവിൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പരിണാമ സിദ്ധാന്തത്തെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് സെമിറ്റിക് മതങ്ങളാണ്. വിശേഷിച്ചും കൃസ്ത്യാനികളും മുസ്ലിംഗളും. ശാസ്ത്രത്തിനേ ശാസ്ത്രത്തെ എതിർക്കാനാവൂ എന്ന സാമാന്യതത്വം പോലും വിസ്മരിച്ചുകൊണ്ടായിരുന്നു ഇത്. ആദ്യ കാലങ്ങളിൽ പരിണമവാദികളുമായി സംവദിച്ചിരുന്നത് പാതിരിമാരായിരുന്നു എന്നുകാണാം. ഉദാഹരണത്തിന് ഹക്സലിയുമായി സംവാദത്തിലേർപ്പെട്ടത് (1860 ജൂൺ 30) ഫാദർ വിൽബർ ഫോർസായിരുന്നു.
(ഈ സംവാദം ഒരു കെട്ടുകഥയാണത്രെ. എന്നാൽ, ഇന്ന് ഇത് കെട്ടുകഥയാണെന്ന് പറയുന്ന പലരും മുൻപ് ഇത് സത്യമെന്ന് കരുതി പ്രചരിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ എനിക്കും തെറ്റുപറ്റി. ഇങ്ങനെ ന്യൂട്ടൺന്റെ തലയിൽ ആപ്പിൾ വീണ കഥയും ഗലീലിയോയുടെ പിസ്സാ പരീക്ഷണങ്ങളും കഥയാണത്രെ. (കെട്ടുകഥകളെങ്കിലും കേൾക്കാൻ സുഖമുണ്ട്) പക്ഷെ, പിസ്സാ പരീക്ഷണങ്ങൾക്ക് സമമായ ഒരു പരീക്ഷണം അദ്ദേഹം നടത്തിയിരുന്നു എന്നത് സത്യമാണ് (ഹോക്കിംഗ്സ്)
പിൽകാലങ്ങളിൽ യാതാർഥ്യം ബോധ്യമായതിനാൽ ഈ ദൗത്യം ശാസ്ത്രജ്ഞന്മാർ അഥവാ പാതിരിമാരായ ശാസ്ത്രജ്ഞന്മാർ ഏറ്റെടുത്തു. . ശാസ്ത്രത്തെ അതിന്റെ രൂപത്തിൽ തിരിച്ചറിയുകയോ പുഷ്ടിപ്പെടുത്തുകയോ ചെയ്യുകയായിരുന്നില്ല അവരുടെ ഉദ്ദേശം, മറിച്ച് തങ്ങളുടെ ദിവ്യ വെളിപാടുകളും ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് വരുത്തിത്തീർക്കുകയായിരുന്നു. പലപ്പോഴും ചെരുപ്പിനനുസരിച്ച് കാലുമുറിക്കുക എന്ന വിദ്യ. ശാസ്ത്രജ്ഞന്മാർ തന്നെ പരിണാമ സിദ്ധാന്തത്തെ എതിർക്കുന്നു എന്നത് പരിണാമ സിദ്ധാന്തം ശാസത്രീയമായി തെറ്റാണ് എന്നതിന് തെളിവായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ശാസ്ത്രം മതത്തിൽനിന്ന് സ്വതന്ത്രമാവുകയായിരുന്നു എന്ന വശം അവർ അവഗണിക്കുകയാണ്. പരിണാമസിദ്ധാന്തത്തെ എതിർക്കുന്നവരിൽ ഭൂരിഭാഗവും സൃഷ്ടിവാദത്തെ അനുകൂലിക്കുന്നില്ല, മറിച്ച് അവർ പരിണാമത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്.ഇത് പരിണാമ സിദ്ധാന്തത്തെ പുഷ്ടിപ്പെടുത്തും. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അതിൽ ഇടപെടുന്ന രീതി ശാസ്ത്രീയമാണോ എന്നതാണ് പ്രധാനം, ഇടപെടുന്ന ആൾ ആരെന്നോ അയാളുടെ വിശ്വാസം എന്താണെന്നതോ അല്ല.
മറ്റു ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് വിരുദ്ധമായി മുസ്ലിംഗൾ പരിണാമ സിദ്ധാന്തത്തിനെ ആവും വിധം പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. കൃസ്ത്യാനികൾ ശാസ്ത്രത്തിലെ ഏതു കണ്ടുപിടുത്തത്തേയും ബൈബിൾ വിരുദ്ധമെന്നു കണ്ടു സംശയത്തോടെ വീക്ഷിക്കുകയും കഴിയാവുന്നത്രയും ക്രൂരമായി എതിർപ്പുകൾ പ്രകടിപ്പിക്കുക്കയും പരാജയപ്പെടുകയും ചെയ്തു. ചരിത്രത്തിൽ നിന്ന് അവർ പാഠമുൾകൊള്ളാത്തതിനാൽ പിന്നെയും എതിർക്കുന്നു, പരാജയപ്പെടുന്നു. പരിണാമത്തെ എതിർക്കുന്നതിന് അവർ ഇൻസ്റ്റിറ്റൂട്ട് ഒഫ് ക്രിയേഷൻ റിസെർച്ച് സ്ഥാപിച്ചു. ഡോ. മൊറിസ്, ഡോ. ദനൊവ് ഗിഷ് തുടങ്ങിയവരായിരുന്നു സ്ഥാപകർ. ഹാറൂൺ യഹിയ എന്ന അദ്നാൻ ഒക്റ്റർ മുസ്ലിംഗൾക്കിടയിൽ ക്രിയേഷൻ റിസെർച്ചിന്റെ പ്രചാരകനാണ്. അദ്ദേഹം അതിനായി സയൻസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു. കേരളത്തിൽ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എൻ. എം ഹുസ്സൈൻ ആണ്. അദ്ദേഹം അവ്വിഷയകമായി എഴുതിയ പുസ്തകമാണ് ‘സൃഷ്ടിവാദവും പരിണാമവാദികളും’. കൂടാതെ പ്രബോധനം, സ്നേഹസംവാദം പോലുള്ള ജമാത്തെ ഇസ്ലാമി/മുജാഹിദ് പ്രസിദ്ധീകരണങ്ങളിലും തന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. 2009 ഫെബ്രുവരി ലക്കം പ്രബോധനത്തിൽ, മലയാളത്തിലെ പരിണാമവാദികളിൽ പ്രമുഖരായ പ്രഫസ്സർ ശിവശങ്കരൻ, പ്രൊഫസ്സർ കുഞ്ഞുണ്ണിവർമ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആർ. വി. ജി മേനോൻ അടക്കം പലരേയും തന്റെ ആശയവുമായി അദ്ദേഹം പലതവണ സമീപിക്കുകയും ധാരാളം കത്തിടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അവർ അദ്ദേഹത്തിന് ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല എന്ന് അവകാശപ്പെടുകയുണ്ടായി. (ശിവശങ്കരൻ സാറിന്റെ ‘ജീവന്റെ പുസ്തകം’ എന്ന കൃതിയിൽ വസ്തുതാപരമായ ചില പിശകുകൾവന്നിട്ടില്ലേ എന്നു സംശയിച്ച് ഈയുള്ളവൻ അയച്ച കത്തിനും അദ്ദേഹം മറുപടി തന്നില്ല എന്ന് സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടേ. അവരൊക്കെ നല്ല തിരക്കുള്ളവരാണ്.)
2005 ഏപ്രിൽ മുതലുള്ള ശാസ്ത്രകേരളം ലക്കങ്ങളിൽ പ്രൊഫസ്സർ ശിവശങ്കരൻ ശ്രീ ഹുസ്സൈന്റെ പേരെടുത്ത് അത്തരം ആളുകൾക്കുള്ള മറുപടി എന്ന നിലക്ക് ജെ. ബി. എസ് ഹാൾഡൈൻ സൃഷ്ടിവാദികളുമായി അൻപത് കൊല്ലം മുൻപ് നടത്തിയ ഒരു സംവാദം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഹുസ്സൈന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് വേണം കരുതാൻ. ചില ഇസ്ലാമിക വെബ്സൈറ്റുകളും പ്രസിദ്ധീകരണങ്ങളും മാത്രമാവണം അദ്ദേഹത്തിന്റെ ആശ്രയം.
ഈശ്വരാസ്ഥിത്വത്തെ നിഷേധിക്കാൻ എല്ലാ അടവുകളും പ്രയോഗിച്ച് തകർന്ന ഭൗതികവാദ പ്രസ്ഥാനങ്ങൾക്ക് ഒടുക്കം കിട്ടിയ പിടിവള്ളിയാണിതെന്നും ഇതൊരു ഗൂഡാലോചനയാണെന്നും പരിണാമവാദം ഒരു മതമാണെന്നുമൊക്കെയാണ് ആക്ഷേപം. ഈ ആക്ഷേപങ്ങൾ കേവലം തെറിപറയലിന്റെ നിലവാരമേയുള്ളൂ. നിരീശ്വരവാദ പ്രസ്ഥാനങ്ങൾക്ക് ഏതാണ്ട് ഈശ്വരവിശ്വാസത്തോളം തന്നെ പഴക്കമുണ്ട്. ഈശ്വരാസ്ഥിത്വത്തിന് ചൂണ്ടിക്കാണിക്കപ്പെടുന്ന തെളിവുകളെ ഭംഗിയായി നിഷേധിക്കുക വഴി ഈശ്വര നിഷേധം ഭൗതികവാദികൾ പണ്ടേ നിർവഹിച്ചിട്ടുണ്ട്, പരിണാമസിദ്ധാന്തത്തിന്റെ സഹായമില്ലാതെ. കൂടാതെ ശാസ്ത്രത്തിലെ അനവധി നിയമങ്ങൾ ഈശ്വര നിഷേധികളാണ്. ഇനി പരിണമവാദത്തിന്റെ ഏതു ഘട്ടത്തിലാണ് നിരീശ്വരവാദികൾക്ക് മുൻതൂക്കമുണ്ടായിരുന്നത്?. പരിണാമവാദം രൂപപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചവരൊക്കെ നല്ല വിശ്വാസികളായിരുന്നു എന്നു കാണാം. ആധുനിക പരിണാമവാദത്തിന് അടിത്തറയിട്ട ഡാർവിൻ പഠിച്ചത് ദൈവശാസ്ത്രമായിരുന്നു. പിൽകാലത്ത് അദ്ദേഹം ഒരു ‘സന്ദേഹവാദി’വരെ ആയെങ്കിലും തികഞ്ഞ നിരീശ്വരവാദിയായിട്ടില്ല. ആൽഫ്രെഡ് വാലൈസാവട്ടെ ദൈവത്തിന്റെ ഇടപെടലില്ലാത്ത പരിണാമവാദത്തെ അംഗീകരിച്ചതേയില്ല. പരിണാമത്തിന്റെ മറ്റൊരു മേഖലയിൽ വ്യാപരിച്ചിരുന്ന ഗ്രിഗർ മെന്റൽ പാതിരിയായിരുന്നു.
ഭൗതികവാദികളുടെ മേലിൽ പിന്നെന്തിനാണ് ഇക്കാര്യത്തിൽ കുതിരകയറുന്നതെന്നു ചോദിച്ചാൽ ‘ഭൗതികവാദി’ എന്നത് മതത്തിന്റെ നിഘണ്ടുവിൽ, മതം ആവശ്യമുള്ളവരെ സംബന്ധിച്ചിടത്തോളം, ഏറ്റവും നീചമായ വാക്കാണ്. തെമ്മാടി, ചെറ്റ, തെണ്ടി എന്നൊക്കെയുള്ള വാക്കുകൾക്ക് ഇത് പകരം നില്ക്കും. പരിണാമവാദം തങ്ങളുടെ ഗ്രന്ഥങ്ങളിലെ വെളിപാടുകളെ വളച്ചൊടിച്ച് ‘ശാസ്ത്രീയ’മാക്കാൻ വയ്യാത്ത വിധം നിരാകരിക്കുന്നു എന്ന് ഭൂരിപക്ഷം ഇപ്പോൾ കരുതുന്നതിനാൽ തങ്ങളിൽ നിന്ന് അതിൽ ആകൃഷ്ടരാകാൻ സാധ്യതയുള്ളവരുടെ അംഗസംഖ്യ കുറയ്ക്കാൻ, ആദ്യപ്രതിരോധത്തിന്, ഇത്തരം ചീത്തപറച്ചിൽ സഹായകമാവുമെന്നവർ വൃഥാ കണക്കു കൂട്ടുന്നു.
തങ്ങളുടെ എതിരാളികൾ തങ്ങളെപോലെ തന്നെയാണ് എന്നു വരുത്തിത്തീർക്കാനാണ് പരിണാമം മതമാണ് എന്നു വാദിക്കുന്നത്. എന്നാൽ മതത്തിന്റെ ഏതൊക്കെ സ്വഭാവങ്ങളെ ഇത് പങ്കുവെയ്ക്കുന്നുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടുകയില്ല. പരിണാമം വ്യക്തമായ ശാസ്ത്രീയ തെളിവുകളോടെ തെറ്റാണെന്നു തെളിയിച്ചാൽ ശാസ്ത്രം അന്ന് അതിനെ ഉപേക്ഷിക്കും. ഉദാഹരണത്തിന് ഹൾഡൈൻ ചൂണ്ടിക്കാണിച്ചത് പോലെ പ്രീകാമ്പ്രിയൻ കാലഘട്ടത്തിൽ ഒരു മുയലിനെ കാണിച്ചു തരൂ പരിണാമവാദത്തിന്റെ നില പരുങ്ങലിലായി.അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് അഥവാ സമാനമായ ജീവി വർഗ്ഗം (നിൽനിൽക്കുന്നതോ വംശനാശം വന്നതോ ആയിട്ടില്ലാത്ത ) ഇല്ലാത്ത ഒരു ജീവിവർഗ്ഗത്തെ കാണിച്ചുതരൂ. ഇതുപോലെ മതം ഉപേക്ഷിക്കപ്പെടുന്നതിനുള്ള ഒരു ഉപാധി പറയാമോ? ഇനി ശാസ്ത്രത്തിനുണ്ടായിരിക്കേണ്ട പ്രത്യേകതകളിൽ എന്തൊക്കെ കുറവാണ് പരിണാമവാദത്തിനുള്ളതെന്ന് ചൂണ്ടിക്കാണിക്കമോ? മതത്തിന്റെ സങ്കൽപ്പങ്ങളിൽ ഏതേതൊക്കെ പരീക്ഷണ നിരീക്ഷണ പരിധിയിൽ വരും?
അടുത്തത്
പരിണാമവാദത്തിലെ ചില അബദ്ധ ധാരണകൾ
Sunday, November 7, 2010
ഇന്ത്യൻ സിവിൽ കോഡിലെ സവിശേഷയുക്തി
വിശ്വാസികൾ യുക്തി പ്രയോഗിക്കുന്നതിന് രണ്ട് തരം മാനദണ്ഡങ്ങളാണ് ഉപയോഗിക്കുക . നാഴികൊണ്ട് അളന്നു കൊടുക്കുകയും ഇടങ്ങാഴികൊണ്ട് അളന്നുവാങ്ങുകയും ചെയ്യുക എന്ന പരിപാടിയാണത്. അവർ യുക്തി ഉപയോഗിക്കുന്നത് എതിരാളികളെ ഒതുക്കാനാണ്. അതായത് യുക്തി, വിശ്വാസികൾക്ക് ആയുധവും (മർദ്ദകദണ്ഡും) യുക്തിവാദിക്ക് നിർണയനരീതിയും (കയ്യോൽ=പണ്ടത്തെ ഒരു തരം ത്രാസ്) ആണ്. ചിലപ്പോഴെങ്കിലും യുക്തിവാദികൾ തന്നെയും യുക്തി ആയുധമാക്കുന്നത് കാണാറുണ്ട്. അപ്പോൾ യുക്തിവാദം മതകീയ സ്വഭാവം കാണിച്ചു തുടങ്ങുന്നു. ആയുധമുപയോഗിക്കുന്നവരെ സമ്പന്ധിച്ചിടത്തോളം എതിരാളികളെ തകർക്കലും പരമാവധി പരിക്കേൽപ്പിക്കലുമാണ് ലക്ഷ്യം. സ്വന്തത്തിനെതിരായി പ്രയോഗിക്കാത്തതിനാൽ അതിന്റെ ഭവിശ്യത്തുകളെപ്പറ്റി ഉപയോഗിക്കുന്നയാൾ വേവലാതിപ്പെടാറില്ല. നിർണയനരീതിയായി ഉപയോഗിക്കുന്നവർക്കാവട്ടെ കാര്യങ്ങൾ വിവേചിച്ചറിയുക എന്നതാണ് ലക്ഷ്യം.എന്റെ ശരിയെക്കാൾ മികച്ചതാണ് നിങ്ങളുടെടെ ശരിയെങ്കിൽ അത് അംഗീകരികാൻ യുക്തിവാദി ബാധ്യസ്ഥനാണ്.
(ഇത്രയും ആമുഖമായിപറയുന്നത് ഒരു യുക്തിവാദി എന്നനിലയിൽ ഞാൻ എങ്ങനെ പെരുമാറണം എന്ന് എന്നെ തന്നെ പഠിപ്പിക്കാനാണ്. വേറെയും ചില പെരുമാറ്റ ചട്ടങ്ങൾ പിന്നീട് സൂചിപ്പിക്കുന്നതാണ്)
ഒരിക്കൽ എന്റെ സുഹൃത്തായ ഒരു മൗലവിയുമായി സംസാരിച്ചുകൊണ്ടിരിക്കെ മുസ്ലിങ്ങൾ (ഇവിടെ പൊതുവായി പറഞ്ഞുവെന്നേയുള്ളൂ. എല്ലാവരും ഇങ്ങനെയാണെന്ന് അർഥമാക്കേണ്ടതില്ല. ഇങ്ങനെയൊക്കെ വിശദീകരിക്കേണ്ടിവരുന്നത് ആശയത്തിൽ നിന്ന് മാറി വാച്വികമായ അർഥത്തിൽ തർക്കിക്കാൻ പലരും മിടുക്കരാണ് എന്നതുകൊണ്ടാണ്.) തങ്ങൾക്ക് ഭൗതികനേട്ടമുണ്ടാകും എന്നു തോന്നുന്ന കാര്യത്തിൽ മത്രമേ കാര്യമായി തർക്കിക്കാറുള്ളൂ എന്നും ആത്മീയകാര്യങ്ങൾപോലും ഭൗതികതയ്ക്ക് എത്രമാത്രം ഗുണം ചെയ്യും എന്ന് നോക്കിയാണ് അവർ നിലപാടുകൾ എടുക്കുന്നതെന്നും സാന്ദർഭികമായി ഞാൻ സൂചിപ്പിക്കുകയുണ്ടായി.
“ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് തെളിവുവേണം”
“ഏകീകൃത സിവിൽ കോഡ് തന്നെ ഇന്ത്യയിൽ ഇതിനുള്ള നല്ല തെളിവല്ലെ. ഒരു രാജ്യത്ത് ജീവിക്കുന്ന എല്ലാപൗരന്മാർക്കും ഒരേ നിയമം ഭാധകമാക്കണം എന്ന പരിഷ്കൃത സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് നേരെ നിങ്ങൾ മുഖം തിരിക്കുന്നത് ചില ഭൗതികനേട്ടങ്ങൾ ഇല്ലാതായിപ്പോകും എന്നു ഭയന്നല്ലേ?കൂടാതെ ജനാധിപത്യ ഭരണക്രമത്തിൽ പർല്യമെന്റിനിടപെടാനാവാത്ത ചില നിയമങ്ങൾ ജനാധിപത്യത്തെ തന്നെ കൊഞ്ഞനം കുത്തലല്ലേ?”
“യുക്തിവാദികൾ ഇങ്ങനേയാണ്. അവർ ഇസ്ലാമിനെ വിമർശിക്കുമ്പോൾ തികച്ചും സംഘ്പരിവാരമാകും. താങ്കളെപോലുള്ള യുക്തിവാദികൾ അറിഞ്ഞോ അറിയാതെയോ അതിന് കീഴ്പ്പെടുക എന്നത് ഖേദകരമാണ്.”
“താങ്കൾക്ക് തെറ്റി. സംഘപരിവാർ ശക്തികൾ ശ്വാസം കഴിക്കുന്നത് കൊണ്ട് യുക്തിവാദികൾ ആ പ്രദേശത്ത് ശ്വാസം കഴിക്കാൻ പാടില്ല എന്നു പറഞ്ഞു കളയരുത്. മുസ്ലിങ്ങളെ എതിർക്കുന്നതിന് സത്യത്തിൽ സംഘപരിവാർ (എല്ലാവരും) ഉപയോഗിക്കുന്നത് ഞങ്ങളുടെ ആയുധങ്ങളാണ്. ചുരുക്കത്തിൽ യുദ്ധഭൂമിയിൽ എതിരാളികലൂടെ ആയുധങ്ങൾ പരിശൊധിക്കുന്നവർക്ക് കാണം ”മൈഡ് ഇൻ യുക്തിവാദം“. മാത്രമല്ല എന്നെസമ്പന്ധിച്ചിടത്തോളം പറയുന്ന ആളുകൾക്കപ്പുറം വസ്ഥുതകൾക്കാണ് പ്രാധാന്യം.”
“താങ്കളും സംഘ്പരിവാരവും കരുതുമ്പോലെ ശരീത്ത് നിയമങ്ങൾ ആരുടേയും ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഇന്ത്യന്ദേശീയതയിൽ ഞങ്ങളും അതിന്റേതായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്, ഞങ്ങൾക്കും അതിന്റേതായ ഇടം വേണം. കൂടാതെ ഒരു മുസ്ലിമായിരിക്കാത്തേടത്തോളം കാലം നിങ്ങളെന്തിനാണ് അതിൽ വേവലാതിപ്പെടുന്നത്?”
“ഒന്ന്. ഓരോജനവിഭാഗവും അവരവരുടെ സംഭാവനകൾക്കനുസരിച്ച് കൊത്തിപ്പകുത്തെടുക്കാനുളാതല്ല ഇന്ത്യ. പരിഷ്കൃത ജനവിഭാഗം പരിഗണിക്കുന്ന ‘മനുഷ്യൻ ഒന്നാണ്’ എന്ന സങ്കല്പ്പത്തിൻ വിരുദ്ധമാണിത്. രണ്ട്. ഒരു രാജ്യത്തെ ഒരുവിഭാഗം ജനങ്ങൾ പരിഷ്കാരത്തിന് വിധേയമാവാത്ത ദൈവികനിയമങ്ങളിൽ കുരുങ്ങിപ്പോകുന്നത് ആരാജ്യത്തെ മൊത്തം പുരോഗതിക്ക് വിഘാതമാണ്. ഇന്ത്യക്കുള്ളിലെ ഏതു നിയമങ്ങളിലും ഇടപെടാൻ പാർല്യമെന്റിനുകഴിയുന്നില്ലെങ്കിൽ പിന്നെന്തു പരമാധികാരം? മൂന്ന്. മനുഷ്യന്റെ വേദനകളിൽ ഒരു തരം വിവേചനവും പരിഗണിക്കാതെ സഹതപിക്കുവാനും വേവലാതിപ്പെടാനും യുക്തിവാദിക്കും അവകാശമുണ്ട്”
“മനുഷ്യൻ നിർമ്മിക്കുന്ന നിയമങ്ങൾക്ക് മാത്രമെ പരിഷ്കരണം ആവശ്യമാകുന്നുളൂ. ഇസ്ലാമിലേത് ദൈവികനിയമങ്ങളാണ്, അതിൽ അനീതി ലവലേശം ഉണ്ടാവുകയില്ല, അത് കാലാതിവർത്തിയാണ്, അതിനാൽ അതിൽ പരിഷ്കാരങ്ങളുടെ ആവശ്യമില്ല.”
അതൊന്നുമല്ലല്ലോ മൗലവീ കാരണം. അങ്ങനെയെങ്കിൽ ഈ ദൈവികനിയങ്ങളിൽ ഇസ്ലാമിക ക്രിമിനൽ നിയമങ്ങളും പെടില്ലെ. അതു നടപ്പിലാക്കാൻ ഒരു മുല്ലയും മൗലവിയും ഒന്നും മിണ്ടുന്നില്ലല്ലോ? കൂടാതെ വിവാഹം തുടങ്ങിയ ഏതാനും കാര്യങ്ങളിൽ ഇടപെടുമ്പോഴാണല്ലോ നാക്കിൽ കാന്താരി അരച്ചു വടിച്ച് നിങ്ങൾ മുദ്രാവാക്യം വിളിക്കുന്നത്. മറ്റു സിവിൽ നിയമങ്ങളിൽ മൗനമാണല്ലോ നിലപാട്.
“യുക്തിവാദികൾ യുക്തിരഹിതരാണ് എന്നതിന് വേറെന്തു തെളിവുവേണം. ഇന്ത്യ ഒർ ഇസ്ലാമികരാജ്യമൊന്നുമല്ലല്ലോ സുഹൃത്തേ? നമ്മുടേത് ഒരു ബഹുസ്വരസമൂഹമല്ലേ. അവിടെ ക്രിമിനൽ നിയമങ്ങൾ എല്ലാവരേയു ബാധിക്കില്ലേ? സിവിൽ നിയമങ്ങൾ ഞങ്ങളുടെ ഇടയിൽ മാത്രമല്ലേബാധിക്കൂ. രാമൻ അഷറഫിനെ കൊന്നു എന്ന കുറ്റത്തിൽ രാമനെ ഇസ്ലാമികമായി ശിക്ഷിക്കണം എന്ന് എങ്ങനെ പറയാനാവും?”
“ഈ വാദമല്ലല്ലോ നിങ്ങൾ നേരത്തെ ഉന്നയിച്ചത് മറിച്ച് അത് ദൈവികനിയമമാണെന്നല്ലേ. എന്താ അത്ര പവിത്രത ക്രിമിനൽ നിയമങ്ങൾക്ക് ഇല്ലെന്നു വരുമോ? കൂടാതെ നിങ്ങൾക്കിടയ്‌ലുണ്ടാകുന്ന, നിങ്ങൾ പ്രതികളാക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഇസ്ലാമിക ക്രിമിനൽ നിയമം ബാധകമാക്കിയാൽ മതി എന്ന് എന്തുകൊണ്ട് പറയുന്നില്ല. അഷരഫ് അഹമ്മതിനെ കൊന്നു, അഷറഫ് രാമനെ കൊന്നു തുടങ്ങിയ കുറ്റങ്ങളിൽ അഷറഫിനെ പരസ്യമായി വെട്ടിക്കൊല്ലണം എന്ന് എന്തുകൊണ്ടുപറയുന്നില്ല. സ്ത്രീധനം കൊടുത്തുള്ള വിവാഹങ്ങളെ അസാധുവാക്കണം, സക്കാത്തു കൊടുക്കാത്തവരിൽ നിന്ന് അത് പിരിപ്പിക്കാൻ അവകാശം വേണം,ഇങ്ങനെ നിങ്ങളെ മാത്രം ബാധിക്കുന്ന മറ്റു ധാരാളം സിവിൽ നിയമങ്ങളിൽ തന്നെ എന്തുകൊണ്ട് വേണ്ടത്ര ശുഷ്കാന്തികാണിക്കുന്നില്ല.”
“താങ്കളുടെ യുക്തി ഉപയോഗിച്ച് ഇതൊന്നും മനസ്സിലാക്കാനാവില്ല. എനിക്കൽപ്പം തിരക്കുണ്ട്.”
“അല്ല, താകളുടെ ആ വിശേഷപ്പെട്ടയുക്തി....”
പിൻകുറിപ്പ്. ഈ സംഭാഷണം കൃത്യമായി ഈ രൂപത്തിലാണെന്നു പറയാനാവില്ല. എന്നാൽ ആശയം ഇതു തന്നെയായിരുന്നു. ഈ വാദങ്ങളിൽ ഇടപെടുന്നവരുടെ ശ്രദ്ധയ്ക്ക്. യുക്തിവാദിയുടെ ഭാഗത്തുനിന്ന് ഞാനും വിശ്വാസികളുടെ ഭാഗത്തുനിന്ന് ബഹുമാനപ്പെട്ട മൗലവിയും ഉന്നയിച്ച വാദങ്ങൾ ആവർത്തിക്കേണ്ടതില്ല)

Saturday, September 25, 2010
സംസത്തിന്റെ കഥ
അധിക മതങ്ങളിലും ദേവസ്പർശമുള്ള തീർഥം ഒരു അവിഭാജ്ജ്യ ഘടകമാണ്. ഹിന്ദുക്കൾക്ക് ഗംഗ, മുസ്ലിങ്ങൾക്ക് ‘സംസം’ സംസത്തിന്റെ കഥ പ്രസിദ്ധമാണ്. ഉപേക്ഷിക്കപ്പെട്ട ഹാജറയും കുഞ്ഞും മരുഭൂമിയിൽ ജലമന്വേഷിക്കുകയും കുഞ്ഞിനെ ഭൂമിയിൽ കിടത്തി സഫാ മർവാ എന്നുപേരുള്ള രണ്ട് മലനിരകളിൽ നിരന്തരമായി ഏഴുതവണ ആ അമ്മ കയറിയിറങ്ങുകയും ചെയ്തു. (ഇങ്ങനെ പറയുമ്പോൾ നമ്മുടെ സഹ്യനും കല്ലടിക്കോടൻ മലകളും ഒക്കെയായിരിക്കും വായനക്കാരന്റെ മനസ്സിൽ) ഈ അമ്മ മാതൃത്വത്തിന്റെ മഹനീയ മാതൃകയാണെന്നതിൽ ഈയുള്ളവൻ വിനീതനാവുന്നു. അമ്മേ നമോവാകം.
ഈ തീർഥങ്ങളുടെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കുക എന്നൊരു കലാപരിപാടി എല്ലാവരും നടത്താറുണ്ട്. വിശ്വാസത്തിന് ശാസ്ത്രം ആവശ്യമില്ല എന്ന് പറയുമെങ്കിലും അങ്ങനെ ഒരു തെളിവുകിട്ടിയാൽ അതൊരു അധിക മേന്മയാവുമല്ലൊ എന്നുകരുതിയാണ് ഈ പരിപാടി .
സംസംത്തിന്റെ കാര്യത്തിലും ഇങ്ങനെ പലപ്പോഴായി നടന്നിട്ടുണ്ട്. ഇത്തരം ഗവേഷണങ്ങൾക്കായി സൗദി ഗവണ്മെന്റ് ധാരാളം പണം ചെലവഴിക്കുന്നുണ്ട്. അവയുടെ പങ്കുപറ്റാൻ ഓരോരുത്തരും ഗവേഷണം എന്നും പറഞ്ഞ് പലതും എഴുന്നള്ളിക്കാറുണ്ട്. സൗദിയിൽ നിന്ന് രണ്ട് ഗവേഷണത്തിനുള്ള പണം കിട്ടിയാൾ ജീവിതം ‘ബിന്താസ്’ ഈ അടുത്തകാലത്ത് ഈജിപ്തുകാരനായ ഒരു ഡോക്ടർ സംസം ജലത്തെ പറ്റി നടത്തിയ ഒരു പഠനറിപ്പോർട്ട് ഞാൻ വായിക്കുകയുണ്ടായി. ( അങ്ങനെ പലതും നമ്മൾ കാണാറുള്ളതിനാൽ അത്ര കാര്യമാക്കിയില്ല.)
ആ റിപ്പോർട്ടിൽ സംസം ജലം ദൈവീകവും ലോകത്തുള്ള മറ്റു വെള്ളത്തിൽ നിന്നെല്ലാംവ്യത്യസ്ഥവുമാണെന്നും പറഞ്ഞിരുന്നു. മറ്റു പല സ്ഥലങ്ങളിൽ നിന്നുള്ള വെള്ളവുമായും അദ്ദേഹം താരതമ്മ്യം ചെയ്യുകയുണ്ടായി.
എത്തിച്ചേർന്ന നിഗമനങ്ങൾ
സംസം വെള്ളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, രാസഘടകങ്ങൾ ഇവയൊക്കെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമാണ് (ആയിരിക്കണം. നമുക്കതിൽ തർക്കമില്ല. ഒരു ചവർപ്പു കലർന്ന രസമാണതിന്. ഞാൻ പലസ്ഥലത്തുനിന്നുമുള്ള സംസം കുടിച്ചിട്ടുണ്ട്, ഹറമിലേതടക്കം. ഇതിലും കുടിക്കാൻ കൊള്ളാവുന്ന ശുദ്ധജലം സൗദിയുടെ പലഭാഗങ്ങളിലും കുഴിച്ചെടുക്കുന്നുണ്ട്. പച്ചവെള്ളത്തിന് രുചിയുണ്ടായാൽ കുടിക്കാൻ പ്രയാസമാണ്.)
ആ വെള്ളത്തിന് രോഗശമനശക്തിയുണ്ട്. (അതിലും നമുക്ക് തർക്കമില്ല. എന്റെ അറിവിൽ പെട്ടിടത്തോളം ഏതു ജലത്തിനും ഏറിയും കുറഞ്ഞും രോഗശമനശക്തിയുണ്ട്. കാരണം, എല്ലാവെള്ളത്തിലും രാസ, മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. രാസമൂലകങ്ങൾ തന്നെയാണല്ലോ മരുന്നായും ഉപയോഗിക്കുന്നത്. ഏതൊക്കെ രോഗങ്ങൾക്ക് എത്ര ശതമാനം തുടങ്ങിയ ചോദ്യങ്ങൾ ഞാൻ ഇവിടെ ഉന്നയിക്കുന്നില്ല)
ഇത് അതിന്റെ വ്യതിരിക്തതയ്ക്കും ദൈവീകാസ്ഥിത്വത്തിനും തെളിവാണ്. (ഇവിടെ വിയോജിക്കുന്നു. ദൈവം തന്നെ നമ്മുടെ യുക്തിക്ക് നിരക്കുന്നതല്ല, പിന്നല്ലേ അസ്ഥിയും മജ്ജയും. മറ്റു കാരണങ്ങൾ മുകളിൽ കൊടുത്തിട്ടുണ്ട്. ഒന്നുകൂടി വിശദീകരിക്കാം. ഈ പഠനത്തിന് മക്കയിലേയും പരിസരത്തേയും ജലം ഉപയോഗിച്ചിരുന്നോ? മക്കയിലെ ജലത്തിനും ഇതിനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? ഈ ജലം ഭൂമിക്കടിയിൽ നിന്ന് ഊറിവരുന്നതാണോ അതോ നമുക്ക് അജ്ഞാതമായ ഏതെങ്കിലും മാർഗത്തിലൂടെ, “ഏതെങ്കിലും വടിവിലീശ്വര വൈഭവത്താൽ”, സ്വർഗത്തിൽ നിന്ന് പ്രവഹിക്കുന്നതാണോ? ഭൂമിയിൽനിന്ന് ഊർന്നു വരുന്നതാണെങ്കിൽ മറ്റു ജലസ്രോതസ്സുകളുമായി ഇത് കലരാനുള്ള സാധ്യതയില്ലേ? എങ്കിൽ എന്തു വ്യതിരിക്തതയാണ് അവകാശപ്പെടാനാവുക? രോഗങ്ങൾ മാറും എന്നവകാശപ്പെടുമ്പോൾ ഏതേതൊക്കെ രോഗങ്ങൾക്ക് മരുന്നിന് പകരമായി സംസം കുറിച്ചു കൊടുക്കാം? എന്തൊക്കെ പാർശ്വഫലങ്ങളാണുണ്ടാവുക? ചോദ്യങ്ങൾ ഇനിയും ഉന്നയിക്കാമെങ്കിലും നമുക്ക് ഇതിൽ ഉപയോഗിക്കാവുന്ന യുക്തിയുടെ മനദണ്ഡത്തിന്റെ തെളിവിനായി ഇത്രയും മതി.)
പക്ഷെ, ഇതൊന്നും കാര്യമാക്കതെ ഞാൻ നമ്മുടെ യുക്തിയനുസരിച്ച് കാര്യങ്ങൾ നമുക്കറിയാം, വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തെളിവുകൾ അവരുടെ വിശ്വാസത്തെ സാധൂകരിക്കുന്നെങ്കിൽ മാത്രമേ അങ്ങീകരിക്കുകയുള്ളൂ എന്നും നമുക്കറിയാം. ഉദാഹരണത്തിന് മകരജ്യോതി സർക്കാർ സ്പോൺസേർഡ് അന്തഃവിശ്വാസമാണെന്ന് അത് കത്തിച്ചിരുന്ന ആൾ തന്നെ കേരളം മുഴുവൻ പറഞ്ഞു നടന്നിട്ടും യുക്തിവാദികൾ അതിനെതിരായി പ്രചരണകോലാഹലങ്ങൾ (ഇപ്പോഴും) അഴിച്ചുവിട്ടിട്ടും ഓരോ കൊല്ലവും ഭക്തജനപ്രവാഹം ഏറുകയഅണെന്ന സജീവമായ തെളിവ് നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്.
അങ്ങനെ കാലക്ഷേപം നടത്തവേ 21/8/10 ന് സൗദി അറബ്യയിൽ പുറത്തിറങ്ങിയ പത്രങ്ങളിൽ ജിയോളജിവകുപ്പ് മേധാവി ഡോക്റ്റർ യൂസഫ് അൽ അഹ്സാത്തിനെ ഉദ്ധരിച്ച് ഒരു വാർത്ത കണ്ടു,. സംസം ജലവിതാനം ഉയരുന്നു. എന്തെങ്കിലും അത്ഭുതമാവുമെന്ന് കരുതി ചെറിയ ഒരു കൗതുകം തോന്നി. താഴോട്ടു വായിച്ചപ്പോൾ അടുത്തകാലത്തായി ഹറമിന്റെ ഭാഗങ്ങൾ നവീകരിക്കുന്നതിനോടനുബന്ധിച്ച് സമീപത്തുള്ള ധാരാളം കിണറുകൾ മൂടപ്പെട്ടിട്ടുണ്ട്. അവയിൽ നിന്നുള്ള ജലമാണത്രെ സംസം ജലനിരപ്പ് ഉയർത്തിയതെന്ന് സൗദി ജിയോളജിവകുപ്പ് കണ്ടെത്തിയിരിക്കുന്നു. ശേഷം ചിന്ത്യം
Sunday, September 19, 2010
യുക്തിവാദികള്‍ നേരിടുന്ന ഭാഷാപരമായ ചില പ്രശ്നങ്ങള്‍
യുക്തിവാദികള്‍ക്കും അതേ പോലെ സ്ത്രീവാദികള്‍ക്കുമൊക്കെ നേരിടേണ്ടി വരുന്ന ഭാഷാപരമായ ചില പ്രശ്നനങ്ങളുണ്ട്. യുക്തിവാദി ഈ ബലഹീനതകളെപ്പറ്റി പിടിപാടുള്ളവനായിരിക്കണം. നമുക്കറിയാം ഭാഷ വികസിക്കുന്നത് മതങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പുരുഷാധിപത്യത്തിനും മുന്‍തൂക്കമുള്ള ഒരു സമൂഹത്തിലാണ്. അതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാനും അത്തരം ആശ്യങ്ങള്‍ പ്രകടിപ്പിക്കുവാനുമാണ് ഭാഷ ഉപയോഗിക്കപ്പെട്ടത്.
ചില ഉദാഹരണങ്ങള്‍ നോക്കാം.
പ്രപഞ്ചത്തേയും വസ്ഥുക്കളേയും പറ്റി ഒക്കെ പ്രതിപാധിക്കുമ്പോള്‍ "സൃഷ്ടി" എന്ന പദം ഉപയോഗിക്കേണ്ടിവരും. സൃഷ്ടാവ് എന്നൊന്നിനെ ഉള്ളില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു പദമാണ് സൃഷ്ടി. ദൈവവിശ്വാസിക്ക് ഈ പദം ഉപയോഗിക്കാന്‍ ഒരു പ്രശ്നവുമില്ല. സൃഷ്ടി എന്നു പറയുന്നേടത്തൊക്കെ അതിനപ്പുറം അജ്ഞാതനായ ഒരു സൃഷ്ടാവിണ്റ്റെ സാനിദ്ധ്യം പറയാതെ തന്നെ അയാള്‍ക്ക് സങ്കല്‍പ്പിക്കാനാവും. എന്നാല്‍ ഒരു യുക്തിവാദിക്ക് ഇത് പ്രശ്നമാണ്. പ്രപഞ്ചസൃഷ്ടി എന്നുപറയുമ്പോള്‍ അവന്‍ വിശ്ദീകരണം നല്‍കേണ്ടതുണ്ട്.
ചര്‍ള്‍സ്ഡാര്‍വിണ്റ്റെ പരിണാമസിദ്ധാന്തത്തില്‍ അതിണ്റ്റെ ചാലകശ്ക്തിയായി എടുത്തു കാണിക്കുന്നത് "നാചുറല്‍ സെലക്ഷന്‍" അഥവാ പ്രകൃതിനിര്‍ദ്ധാരണം ആണ്. തണ്റ്റെ കൃഷിയിടത്തില്‍ ശ്രദ്ധിച്ച് കൂടുതല്‍ മെച്ച്പെ്പട്ട വിളകളേയും വിത്തുകളേയു ഉത്പാദിപ്പിക്കാന്‍ കേവലം നിസ്സാരനായ ഒരു കര്‍ഷകന് കഴിയുമെങ്കില്‍ അനന്ത സാധ്യതകളുള്ള പ്രകൃതിക്ക് ഇതെന്തുകൊണ്ട് സാധ്യമല്ല എന്ന് അദ്ദേഹം ചോദിക്കുന്നു. സൂക്ഷ്മമായ അര്‍ഥ്ത്തില്‍ നോക്കിയാല്‍ ഒരു ദൈവം പ്രകൃതിയുടെരൂപത്തില്‍ ഇവിടെ ഒളിച്ചിരിപ്പുണ്ട്. പരിണാമ സിദ്ധാന്തത്തില്‍ എന്നെ ഏറ്റവും കുഴക്കിയ പ്രശ്നമാണിത്. പരിണാമം മനസ്സിലാക്കുക സാധാരണക്കാരന്ത്ര എളുപ്പമല്ല. അത് കുറേയൊക്കെ ഭാഷാപരമായ പ്രശ്നങ്ങളാണെന്നു തോന്നുന്നു. മറ്റു ചിലത് മതം നല്‍കിയ ചില മുന്വിധികളും. ഇവിടെ മെച്ചപ്പെട്ട വിള്‍കള്‍ കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്നു എന്നു പറയുമ്പോള്‍ കര്‍ഷകന് ഈ "മെച്ചം" എന്താണെന്ന് മനസ്സിലാകാന്‍ അവണ്റ്റെ തലച്ചോര്‍ സഹായകമാണ്. പ്രകൃതിക്ക് ഈ മെച്ചം എങ്ങനേയാണ് മനസ്സിലാകുന്നത്? ഇത് മനസ്സിലാക്കാന്‍ ആവശ്യമായ മെച്ചം ജീവികള്‍ക്ക് പുറത്താണോ ഉള്ളിലാണോ? (ഇത് മറ്റൊരു വിഷയമാകയാല്‍ ഇവിടെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ)
ചില അദ്ധ്യാപകരും നമ്മെ വഴിതെറ്റിക്കാറുണ്ട്. (അദ്ധ്യാപകര്‍ ജാഗ്രതൈ) അവര്‍ അത്ര ജാഗ്രതയില്ലാതെ പറഞ്ഞു പോകുന്ന ചില വാചകങ്ങള്‍ വിദ്യാര്‍ഥിയുടെ ചിന്തയെ സ്വാധീനിക്കും. survival of the fitestഎന്ന ഡാര്‍വിണ്റ്റെ വാചകം "ഊക്കുള്ളവണ്റ്റെ അതിജീവനം" എന്നാണ് എനിക്ക് തര്‍ജ്ജമ ചെയ്തു കിട്ടിയിരുന്നത്. അപ്പോള്‍ എന്നിലെ യുക്തിവാദി ഉണര്‍ന്നു. ഇതു ശരിയായിരുന്നെങ്കില്‍ അതിജീവിക്കാന്‍ അര്‍ഹത നീലത്തിമിംഗലങ്ങള്‍ക്കു മാത്രമല്ലേ? ഇത്തരം സംശയങ്ങളൊക്കെ തീര്‍ന്നു കിട്ടാന്‍ വര്‍ഷങ്ങളെടുത്തു. ഭാഷ, സമൂഹം തുടങ്ങിയവയൊക്കെ മതങ്ങള്‍ കയ്യടക്കിവെച്ചിരിക്കയാണെന്നും അവയുടെ ആനുകൂല്ല്യങ്ങള്‍, ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ സംശയത്തിണ്റ്റെ ആനുകൂല്ല്യം പ്രതിക്കെന്ന പോലെ, മതങ്ങള്‍ക്കാണെന്നുമുള്ള ബോധം എല്ലായുക്തിവാദികള്‍ക്കും ഉണ്ടായിരിക്കണം എന്ന ഒരു ഓര്‍മപ്പെടുത്തലാണിത്.
(ബ്ളോഗില്‍ വരുന്ന തര്‍ക്കങ്ങളില്‍ കൊടികെട്ടിയ യുക്തിവാദികള്‍ പോലും വീണ്ടുവിചാരമില്ലാതെ ഭാഷയെ ഉപയോഗിച്ച് അപകടത്തില്‍ ചാടുന്നത് കാണുമ്പോള്‍ ചിരിവരാറുണ്ട്. അവര്‍ പറഞ്ഞതിനെ ഒന്ന് യുക്തിസഹമായി വിശകലനം ചെയ്താല്‍ തെറ്റ് അവര്‍ക്ക് തന്നെ കണ്ട് പിടിക്കാനാവും. ഓര്‍ക്കുക യുക്തിവാദം ഒരു "നിര്‍ണയന രീതിയാണ്". അതില്‍ നല്‍കുന്ന ഡാറ്റകള്‍ ശരിയായാല്‍ ഉത്തരങ്ങളും ശരിയായിരിക്കും) ബ്ദ

Subscribe to:
Posts (Atom)