Sunday, February 7, 2016

സൂപ്പർ നോവ എന്ന മഹാത്ഭുതം



പൊട്ടിത്തെറിയിലൂടെ അവസാനിക്കുന്ന നക്ഷത്രമാകുന്നു സൂപർ നോവ. ഒരു സൂപ്പർ നോവ ഉണ്ടാക്കുന്ന പ്രകാശം നൂറുകോടി സൂര്യനേക്കാളുമധികമായിരിക്കും. ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സൂപർനോവ ഈ കഴിഞ്ഞ വേനലിൽ വാനനിരീക്ഷകർ (സുബോ ഡോങ്ങ്) കാണുകയുണ്ടായി.  ഇത് 3.8 ബില്ല്യൻ പ്രകാശവർഷം അകലെയാണ്.  അവർ അതിനു അസാസ്സ്ൻ-15 എന്ന് വിളിച്ചു. നല്ല പേരു. മോനെ അസ്സാസിനേ എന്ന് വിളിക്കാം   (അവരുടെ റിപ്പോർട്ട് പോയ മാസം സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്) ഈ സ്ഫോടനത്തിന്റെ മൊത്തം ശക്തി  (2.2+/-0.2) x 10r 45 എർഗ്.    പെർ സെകന്റ് വരും (ഒരു എർഗ്ഗ് എന്നാൽ ഒരു ജൂളിന്റെ ഒരു കോടിയിൽ ഒരംശം) എന്ന് കണക്കു കൂട്ടിയിട്ടുണ്ട്. ഇങ്ങനെ ഒന്നും പറഞ്ഞാൽ നമുക്ക് മനസ്സിലാകില്ല എന്നതിനാൽ ഈ ശക്തി എന്താണെന്നു ടോം ഹാർട്സ് ഫീല്ഡ് പറയുന്നുണ്ട് കുറച്ചു കൂടി വ്യക്തമായി  (ഇദ്ദേഹം ചില്ലറകാരനല്ല, ടെക്സാസ് യൂണിവേർസിറ്റിയിൽ നിന്നുള്ള പി എച് ടിക്കാരനാണ്, ഫിസിക്സിൽ.)
നമ്മുടെ തലച്ചോറിനുള്ള ഒരു പ്രശ്നം അത് എത്ര വലിയ സംഭവും അതിന്റെ ഒരു പരിധിയിലേക്ക് ചുരുക്കിയേ മനസ്സിലാക്കുകയുള്ളൂ എന്നതാണു. അതിനങ്ങനെയേ പറ്റൂ.  ഒന്നരലക്ഷം പ്രകാശവർഷം വലിപ്പമുള്ള ഒരു ഗാലക്സി നമുക്ക് കൂടിയാൽ ഒരു വലിയ തലക്കുടയുടെ അത്രയേ വരൂ.  ഹാർത്സ് ഫീൾഡിന്റെ  ഈ കണക്കുകൾ നല്ല രസമുള്ള അനുഭവമായി തോന്നിയതിനാലാണ് പകർത്തുന്നത്. ഉപകാരപ്പെടും എന്ന് കരുതുന്നു.


ഒരു സെക്കന്റിൽ ഈ പ്രകാശ ഉത്സവം പുറത്തു വിടുന്ന ഊർജ്ജം എന്നത് മനസ്സിലാകുന്ന കണക്കിൽ എഴുതിയാൽ 220000000000000000000000000000000000000 വാട്ട് എന്ന് കിട്ടും. വല്ലതും പുടികിട്ടിയാ? എവിടെ?
ഇത് 10r38 വാട്ടിന്റെ രണ്ട് ബൾബ് കത്തിച്ച പോലിരിക്കും. എന്ന്വച്ചാൽ നൂറു കോടി ബില്ല്യൻ ബില്ല്യൻ ബില്ല്യൻ ബില്ല്യൻ വാട്സ്. വൗവ് എന്താല്ലേ....നമ്മൾ ഹിരോഷിമയിൽ പൊട്ടിച്ച 'ചെറിയകുട്ടി' ഒരു കിലോയിൽ താഴെ യൂറേനിയമേ  ഉപയോഗിച്ചിട്ടുള്ളൂ. എന്നാൽ, അസാസ്സ്ൻ ഏതാണ്ട് ചന്ദ്രന്റെ അത്രയും യൂറേനിയം പൊട്ടിച്ചാലുള്ള അത്രയും ഊറ്ജ്ജം പുറത്തു വിടും ഓരോ 30 സെക്കന്റിലും. നമ്മളുണ്ടാക്കിയ ഒരു വലിയ തെർമോ ന്യൂക്ലിയറ്  പൊട്ടിത്തെറി പോലും ഇതിനേക്കാൾ ഒരു ബില്ല്യൻ ബില്ല്യൻ കുറവേ വരൂ. നോ രക്ഷ. എന്നാൽ ഇത് നോക്കാം.   നമ്മുടെ സൂര്യൻ   3.8 x 10 r 26 വാട്ട് പവർ ആണുണ്ടാക്കുന്നതെങ്കിൽ ഇത് അതിനേക്കാൾ 580 ബില്ല്യൻ അധികം തിളക്കമുണ്ടാക്കും. ഇത് ഒരു സെക്കന്റിൽ ഉത്പാദിപ്പിക്കുന്ന  ഊർജ്ജം ഉണ്ടാക്കാൻ നമ്മുടെ സൂര്യൻ 18000 കൊല്ലം പണിയെടുക്കണം എന്ന്.
നമ്മുടെ മില്കി വേ ഗാലക്സി   8 x 10r 36 വാട്ട് ഉത്പാദിപ്പിക്കുന്നു. ഇത് ചെറുത്. നമ്മുടെ സൂപർ നോവ അതിന്റെ അവസാന നാളുകളിൽ ഇതിന്റെ 30 മടങ്ങ് അധികം ഊർജ്ജം ഉത്പ്പാദിപ്പിക്കും
ഇനിയും ഇതിനെ നമ്മുടെ അറിവിലേക്ക്  ചുരുക്കാം. ബ്രിട്ടീഷ് കുതിരക്കണക്കനുസരിച്ച് (ഹോസ് പവർ) ഒരു കുതിര സമം 746 വാട്ട് ആണു. ഒരു ഫെറാറി എഞ്ചിൻ 600 കുതിരയാണ്. നമ്മുടെ നോവ 10 നു ശേഷം 32 പൂജ്യമിട്ടാൽ കിട്ടുന്ന അത്രയം ഫെറാറി ആണു. ദുനിയാവിൽ നമ്മളുണ്ടാക്കിയ എല്ലാ പ്ലാന്റുകളും ഉത്പാദിപ്പിക്കുന്ന വൈദ്യുതി 7.9 x 10 ശേഷം 19 പൂജ്യം വാട്ട് പെർ കൊല്ലം. നോവ ഒരു നാനോ സെക്കന്റിൽ (ഒരു സെക്കന്റിന്റെ ബില്ല്യണിൽ ഒരംശം) ഉണ്ടാക്കുന്ന ഊർജ്ജം ഉണ്ടാക്കാൻ നമ്മുടെ പ്ലാന്റുകളൊക്കെ 2.8 ബില്ല്യൻ വർഷം ഓടിക്കണം.   അപ്പോഴേക്കും എനിക്ക് വയസ്സാകും.
എങ്ങനെണ്ട്. വെളിച്ചത്തിന്റെ ഈ  കമ്പിത്തിരി ഉത്സവം? 

Monday, February 1, 2016

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം V - അന്ത്യദശ-വെള്ളക്കുള്ളന്‍

From shiju alex  

വെള്ളക്കുള്ളന്‍



ഒരു നക്ഷത്രത്തിന്റെ ജീവിതം എങ്ങനെയാണ് അവസാനിക്കുന്നത്? ഇന്ധനമെല്ലാം എരിഞ്ഞു തീര്‍ന്നതിനു ശേഷം അതിനു എന്തു സംഭവിക്കുന്നു? അതാണ് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ നിന്നു നമ്മള്‍ മനസ്സിലക്കാന്‍ പോകുന്നത്.

Planetary Nebula


കഴിഞ്ഞ രണ്ട് പോസ്റ്റില്‍ നിന്ന് മുഖ്യധാരാനന്തര ദശയില്‍ നക്ഷത്രങ്ങള്‍ ചുവന്ന ഭീമന്‍ ആകുന്ന ഘട്ടത്തില്‍ അതിന്റെ പുറം പാളികള്‍ വികസിക്കുന്നു എന്നും, പക്ഷെ അതോടൊപ്പം അതിന്റെ കാമ്പ് സങ്കോചിക്കുകയും ചെയ്യും എന്നു നമ്മള്‍ മനസ്സിലാക്കി. ഇങ്ങനെ പുറത്തേയ്ക്ക് വികസിച്ചു വരുന്ന പുറം‌പാളികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ മൂലം നക്ഷത്രത്തില്‍ നിന്നു അടര്‍ന്നു പോകും. ഇങ്ങനെ അടര്‍ന്നു പോകുന്ന ഭാഗത്തിനാണ് Planetary Nebula എന്നു പറയുന്നത്. Planetary Nebula എന്നാണ് പേരെങ്കിലും ഇതിനു Planet-മായി ബന്ധമൊന്നും ഇല്ല. ഇതിനു ejection nebula എന്നാണ് വിളിക്കേണ്ടത് എന്നു ചില ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു. 95 % നക്ഷത്രങ്ങളും ഇങ്ങനെ ഒരു ദശയിലൂടെ കടന്നു പോകും എന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ശാസ്ത്രജ്ഞന്മാര്‍ വളരെയധികം പ്ലാനെറ്ററി നെബുലകളെ കണ്ടെത്തിയിട്ടുണ്ട്. ചില Planetary Nebula-കളുടെ ചിത്രം താഴെ കൊടുക്കുന്നു.



വിവിധ പ്ലാനെറ്ററി നെബുലകളുടെ ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്ക് എല്ലാം‍ കടപ്പാട് നാസയുടെ ഇമേജ് ഗാലറി.

കാമ്പ് അവശേഷിക്കുന്നു

പ്ലാനെറ്ററി നെബുലയിലൂടെ പുറം‌പാളികള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ നക്ഷത്രത്തില്‍ കാമ്പ് മാത്രം ആണ് അവശേഷിക്കുക.
പിറവിയിലും പിന്നീടുള്ള ദശകളിലും വൈവിധ്യമുള്ള പ്രത്യേകതകള്‍ കാണിക്കുന്ന നക്ഷത്രങ്ങള്‍ പക്ഷെ അതിന്റെ അവസാ‍നത്തില്‍ വെള്ളക്കുള്ളന്‍ (White dwarf), ന്യൂട്രോണ്‍ താരം (Neutron Star), തമോഗര്‍ത്തം (Black Hole) എന്നീ മൂന്നു വസ്തുക്കളില്‍ ഒന്നായോ അല്ലെങ്കില്‍ പ്ലാനെറ്ററി നെബുല എന്ന് ദശ വരെ പോലും എത്താതെ ഒരു സൂപ്പര്‍നോവ (Super Nova) ആയി തീര്‍ന്ന് ഒരു പൊടി പോലും അവശേഷിപ്പിക്കാതെ മറയുകയും ചെയ്യുന്നു. ഈ വസ്തുകളെ ഓരോന്നായി നമുക്ക് പരിചയപ്പെടാം.

വെള്ളക്കുള്ളന്‍

ഒരു ലഘു താരത്തിന്റെ ഊര്‍ജ്ജ ഉല്‍‌പാദനം അതിന്റെ കാമ്പ് ഹീലിയം / കാര്‍ബണ്‍ ആയി തീരുന്നതോടെ അവസാനിക്കുന്നു എന്ന് നമ്മള്‍ ഇതിനു മുന്‍പുള്ള പോസ്റ്റുകളില്‍ നിന്നു മനസ്സിലാക്കി. അടുത്ത ന്യൂക്ലിയര്‍ പ്രക്രിയ ആരംഭിക്കുവാന്‍ വേണ്ട താപം ഉല്‍‌പാദിപ്പിക്കുവാന്‍ ലഘുതരത്തിനു കഴിയാതെ വരുന്നു. കാമ്പില്‍ ഊര്‍ജ്ജ ഉല്‍‌പാദനം നിലയ്ക്കുന്നതോടെ കാമ്പ് തണുക്കാനും അതു മൂലം കാമ്പ് സങ്കോചിക്കാനും തുടങ്ങുന്നു.

പോളീ മര്‍ദ്ദം

സങ്കോചം മൂലം കാമ്പിലെ പദാര്‍ത്ഥത്തിന്റെ സാന്ദ്രതയും താപവും വര്‍ദ്ധിക്കുന്നു.അത്യുഗ്രമായ താപവും മര്‍ദ്ദവും ഉള്ള ഈ ഘട്ടത്തില്‍ കാമ്പ് ചുരുങ്ങി കൊണ്ടേ ഇരിക്കും. സാന്ദ്രത വര്‍ദ്ധിച്ച് ഇനി ഒരു ചുരുങ്ങല്‍ സാധിക്കാത്ത വിധത്തില്‍ കാമ്പിലെ ഇലക്‍ട്രോണുകള്‍ തമ്മില്‍ അടുക്കുന്നു. അതോടെ സങ്കോചം നിലയ്ക്കുന്നു. അതിനു കാരണം Pauli's exclusion principle എന്ന നിയമം ആണ്. ഈ നിയമം അനുസരിച്ച് ഒന്നിലേറെ ഇലക്‍ട്രോണുകള്‍ക്ക് ഒരേ സമയം ഒരേ ഊര്‍ജ്ജാവസ്ഥയില്‍ ഇരിക്കാന്‍ പറ്റില്ല. തന്മൂലം ഇലക്‍ട്രോണുകളെല്ലാം വ്യത്യസ്ത ഊര്‍ജ്ജ അവസ്ഥകളില്‍ ആയിരിക്കുവാന്‍ ശ്രമിക്കുന്നു. ഒരു നക്ഷത്രത്തിലെ കോടാനുകോടി ഇലക്‌ട്രോണുകള്‍ക്ക് വ്യത്യസ്ത ഊര്‍ജ്ജാവസ്ഥ ഉണ്ടാകണം എങ്കില്‍ അവയെല്ലാം അതിവേഗം ചലിച്ചു കൊണ്ടിരിക്കണമല്ലോ. ഈ ചലനം മൂലം ഉണ്ടാകുന്ന അത്യധികമായ ഉയര്‍ന്ന മര്‍ദ്ദത്തെ പോളീ മര്‍ദ്ദം എന്നു പറയുന്നു. ഈ മര്‍ദ്ദം ആണ് സങ്കോചത്തെ തടയുന്നത്.
ഇത്തരത്തില്‍ ഇലക്‌ട്രോണിന്റെ പോളി മര്‍ദ്ദം മൂലം സങ്കോചം അവസാനിക്കുന്ന പ്രക്രിയയെ ശാസ്ത്രജ്ഞന്മാര്‍ "electron degeneracy"അഥവാ ഇലക്‌ട്രോണ്‍ അപഭ്രഷ്ടം എന്നു പറയുന്നു. ഇലക്‌ട്രോണ്‍ അപഭ്രഷ്ടം മൂലം സങ്കോചം നിലച്ച് സന്തുലിതാവസ്ഥയില്‍ എത്തിയ ഇത്തരം നക്ഷത്രങ്ങളെ ആണ് വെള്ളകുള്ളന്‍ അഥവാ White dwarf എന്ന് വിളിക്കുന്നത്. സാധാരണ വാതകകങ്ങള്‍ സങ്കോചിക്കുമ്പോള്‍ ഇത്തരം ഒരു പ്രശ്നം അല്ല. കാരണം എല്ലാ ഊര്‍ജ്ജനിലകളും പ്രാപിക്കുവാന്‍ ആവശ്യമായ ഇലക്‌ട്രോണുകള്‍ ഉണ്ടാവില്ല. പക്ഷെ ഈ അവസ്ഥയില്‍ ഉള്ള ഒരു നക്ഷത്രത്തില്‍ അതില്‍ ഉള്ള ഇലക്‌ട്രോണുകള്‍ എല്ലാം ഗുരുത്വാകര്‍ഷണം മൂലം വലിച്ചടുപ്പിക്കപ്പെടും. അതിനാല്‍ എല്ലാ ഊര്‍ജ്ജനിലകളിലും ഇലക്‌ടോണുകളാല്‍ നിറയപ്പെടും. അങ്ങനെ എല്ലാ ഉര്‍ജ്ജനിലകളിലും ഇലക്‌ട്രോണുകളാല്‍ നിറയപ്പെട്ടാല്‍ നക്ഷത്രം അപഭ്രഷ്ടം ആകുന്നു.
അപഭ്രഷ്ട പദാര്‍ത്ഥത്തിനു ചില പ്രത്യേക സവിശേഷതകള്‍ ഉണ്ട്. ഉദാഹരണത്തിനു വെള്ളക്കുള്ളന്റെ ദ്രവ്യമാനം കൂടും തോറും അതിന്റെ വ്യാസം കുറയുന്നു. അതിനു കാരണം ദ്രവ്യമാനം കൂടുതല്‍ ഉള്ള വെള്ളക്കുള്ളനില്‍ ഇലക്‌ടോണുകള്‍ കൂടുതല്‍ വലിച്ചടുപ്പിച്ചാലേ ഗുരുത്വാകര്‍ഷ്ഗണത്തെ അതിജീവിക്കുവാനുള്ള മര്‍ദ്ദം കിട്ടൂ എന്നതിനാലാണ്.
Degerenacy/Degenerate matterനെ കുറിച്ച് ഇതില്‍ കൂടുതല്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ആര്‍ക്കെങ്കിലും താല്‍‌പര്യം ഉണ്ടെങ്കില്‍ അത് വേറെ ഒരു പോസ്റ്റ് ആയി ഇടാം.
ശാ‍സ്ത്രജ്ഞന്മാര്‍ ഇതു വരെ കണ്ടെത്തിയ വെള്ളക്കുള്ളന്മാരുടെ ഉപരിതല താപനില‍ 5000 K മുതല്‍ 70,000 K വരെ നീളുന്ന വിപുലമായ ഒരു റേഞ്ചില്‍ ആണ്. എങ്കിലും കൂടുതല്‍ എണ്ണത്തിന്റേയും ഉപരിതല താപനില 6000 K ന്റേയും 8 000 K ന്റേയും ഇടയില്‍ ആണ്. നക്ഷത്രങ്ങളുടെ സ്‌പെട്രത്തെ കുറിച്ചുള്ള പോസ്റ്റില്‍ നിന്ന് ഉപരിതല താപനില ഇത്രയും വരുന്ന നക്ഷത്രങ്ങളുടെ സ്‌പെട്രല്‍ ക്ലാസ് F, G യും ഒക്കെ ആണെന്ന് മനസ്സിലാക്കിയല്ലോ. അപ്പോള്‍ ഈ സ്‌പെട്രല്‍ ക്ലാസ്സില്‍ ഉള്ള വസ്തു വെളുത്ത പ്രഭയോടെ ആണ് പ്രകാശിക്കുക. അതു കൊണ്ടാണ് ഇത്തരം നക്ഷത്രങ്ങള്‍ക്ക് വെളുത്തക്കുള്ളന്‍ എന്ന പേരു വീണത്. മാത്രമല്ല ആദ്യകാലത്ത് കണ്ടെത്തിയ ഭൂരിഭാഗം വെള്ളക്കുള്ളന്മാരുടേയും ഉപരിതല താപനില ഈ റേഞ്ചില്‍ ആയിരുന്നു. പിന്നിട് കണ്ടെത്തിയ പല വെള്ളക്കുള്ളന്മാരും നിറം വെള്ള മാത്രം ആയിരുന്നില്ല.
സൌരയൂഥത്തിനു സമീപം കുറേയധികം വെള്ളക്കുള്ളന്മാരെ കണ്ടെത്തിയിട്ടുണ്ട്.പക്ഷെ അത് ഒന്നും തന്നെ നഗ്നനേത്രം കൊണ്ട് കാണാവുന്ന തരത്തില്‍ ഉള്ള പ്രകാശം ചൊരിയുന്നില്ല. ആകാശത്തിലെ ഏറ്റവും പ്രകാശം ഉള്ള നക്ഷത്രമായ സിറിയസ് ഒരു Binary star അണെന്ന് മുന്‍പുള്ള ഒരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ നക്ഷത്രത്തിന്റെ കൂട്ടാളി നക്ഷത്രമായ Sirius B ആണ് ആദ്യമായി കണ്ടെത്തിയ വെള്ളക്കുള്ളന്മാരില്‍ പ്രധാനി. ആ നക്ഷത്രത്തിന്റെ ഒരു ചിത്രം ഇതോടൊപ്പം കൊടുക്കുന്നു

Sirius- B വെള്ളക്കുള്ളന്റെ ഒരു ഉദാഹരണം. ചിത്രത്തിനു കടപ്പാട് നാസയുടെ ഇമേജ് ഗാലറി.

ചന്ദ്രശേഖര്‍ സീമ

എന്നാല്‍ ദ്രവ്യമാനം കൂടിയ നക്ഷത്രമാണെങ്കില്‍ പോളീമര്‍ദ്ദത്തിനും നക്ഷത്രത്തിന്റെ സങ്കോചത്തെ തടഞ്ഞു നിര്‍ത്താന്‍ പറ്റാതെ വരും. അപ്പോള്‍ ഒരു നക്ഷത്രം മൃതിയടയുമ്പോള്‍ അത് വെള്ളക്കുള്ളന്‍ ആയി മാറണം എങ്കില്‍ നക്ഷത്രത്തിന്റെ ദ്രവ്യമാനത്തിനു ഒരു പരിധി ഉണ്ടെന്നു വരുന്നു. ഈ ദ്രവ്യമാനപരിധി 1.44 M (സൂര്യന്റെ ദ്രവ്യമാനത്തിന്റെ 1.44 ഇരട്ടി വരെ) ആയിരിക്കും എന്ന് പ്രശസ്ത ജ്യോതിര്‍ ഭൌതീക ശാസ്ത്രജ്ഞനായസുബ്രഹ്മണ്യം ചന്ദ്രശേഖര്‍ കണക്കുക്കൂട്ടലിലൂടെ കണ്ടെത്തി. അതിനാല്‍ ഈ ദ്രവ്യമന പരിധിയ്ക്ക് ചന്ദ്രശേഖര്‍ സീമ (Chandrasekhar limit)എന്നു പറയുന്നു. ഇതനുസരിച്ച് ദ്രവ്യമാനം 1.44 M വരെയുള്ള നക്ഷത്രങ്ങളേ വെള്ളക്കുള്ളന്മാര്‍ ആയി മാറൂ. നമ്മുടെ സൂര്യന്റെ ദ്രവ്യമാനം ഈ പരിധിക്ക് ഉള്ളിലായത് കൊണ്ട് സൂര്യനും അതിന്റെ അന്ത്യദശയില്‍ ഒരു വെള്ളക്കുള്ളന്‍ ആയി മാറും.
വെള്ള‍ക്കുള്ളന്റെ അകത്തുള്ള പദാര്‍ത്ഥം degenerate ആയ ഇലക്‌ട്രോണുകളുടെ കടലില്‍ ഒഴുകി നടക്കുന്ന അയണീകൃത കാര്‍ബണ്‍ ആയിരിക്കും. ഇപ്രകാരം വെള്ളകുള്ളനായി തീര്‍ന്ന ഒരു നക്ഷത്രം തണുക്കുമ്പോള്‍ അതിലെ കണികകളുടെ ചലനവേഗത കുറയുകയും കണികകള്‍ തമ്മിലുള്ള ഇലക്‌ട്രോണിക ബലം താപ ബലത്തെ അതി ജീവിക്കുകയും ചെയ്യും. അതോടെ അയോണുകളുടെ സ്വതന്ത്ര ചലനം അവസാനിക്കുന്നു. ചില ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ കാലക്രമേണ ഈ അയോണുകള്‍ ഒരു ക്രിസ്റ്റലില്‍ ഉള്ളതു പോലെ ക്രമമായി അടുക്കപ്പെടുന്നു. degenerate ആയ ഇലക്‌ട്രോണുകള്‍ ഈ ക്രിസ്റ്റലില്‍ സ്വതന്ത്രമായി ചലിക്കുന്നു. വജ്രം ക്രിസ്റ്റല്‍ രൂപത്തിലുള്ള കാര്‍ബണ്‍ ആണെന്ന് നമുക്കറിയാമല്ലോ. ചുരുക്കി പറഞ്ഞാല്‍ കാര്‍ബണ്‍ കാമ്പ് ഉള്ള ഒരു തണുത്ത വെള്ളക്കുള്ളന്‍ ഒരു അതീഭീമ വജ്രത്തോട് സദൃശ്യം ആയിരിക്കും. ഭൂമിക്ക് അടുത്ത് വല്ലതും ഒരു തണുത്ത വെള്ളക്കുള്ളന്‍ ഉണ്ടായിരുന്നു എങ്കില്‍ അവിടെ പോയി വജ്രം വെട്ടി എടുക്കാമായിരുന്നു അല്ലേ. :)


അപ്പോള്‍ അന്ത്യദശയില്‍ ദ്രവ്യമാനം1.44 M വരെയുള്ള നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്മാര്‍ ആയി തീര്‍ന്നു ജീവിതം അവസാനിപ്പിക്കും എന്ന് നമ്മള്‍ ഈ പോസ്റ്റില്‍ നിന്നു മനസ്സിലാക്കി. അപ്പോള്‍ അതില്‍ കൂടുതല്‍ ദ്രവ്യമാനം ഉള്ള നക്ഷത്രങ്ങളോ. അതാണ് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വിശദീകരിക്കുന്നത്.

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം VI - ന്യൂട്രോണ്‍ താരം

From Shiju Alex


ചന്ദ്രശേഖര്‍സീമയ്ക്കു മുകളില്‍ ദ്രവ്യമാനമുള്ള നക്ഷത്രങ്ങളുടെ പരിണാമം

മുഖ്യധാരാനന്തര ദശയ്ക്കു ശേഷം (Post Main sequence phase) സൂര്യന്റെ 1.44 ഇരട്ടി വരെ ദ്രവ്യമാനമുള്ള (1.44 M = ചന്ദ്രശേഖര്‍ സീമ) നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്മാരായി തീര്‍ന്നു അവയുടെ ജീവിതം അവസാനിക്കും എന്ന് നമ്മള്‍ കഴിഞ്ഞ പോസ്റ്റില്‍ നിന്നു മനസ്സിലാക്കി. അങ്ങനെയെങ്കില്‍ ചന്ദ്രശേഖര്‍സീമയില്‍ കൂടുതല്‍ ദ്രവ്യമാനം ഉള്ള നക്ഷത്രങ്ങള്‍ക്ക് അവയുടെ അന്ത്യത്തില്‍ എന്ത് സംഭവിക്കും. അതാണ് ഇനിയുള്ള പോസ്റ്റുകളില്‍‍ വിവരിക്കുന്നത്. ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങള്‍ മുന്‍പ് വിവരിച്ച പ്രക്രികകള്‍ മൂലം കാമ്പ് എരിഞ്ഞ് ഓരോ പുതിയ മൂലകം നിര്‍മ്മിക്കുകയും അങ്ങനെ അവസാനം ഇരുമ്പ് ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതോടെ അതിന്റെ ഊര്‍ജ്ജോല്പാദനം അവസാനിക്കുന്നതായും നമ്മള്‍ ഇതിനകം മനസ്സിലാക്കി. എന്തു കൊണ്ടാണ് ഇരുമ്പ് ഉല്പാദിപ്പിക്കപ്പെടുന്നതോടെ നക്ഷത്രങ്ങളില്‍ ഊര്‍ജ്ജോല്പാദനം അവസാനിക്കുന്നതും എന്തു കൊണ്ടാണ് ഇരുമ്പിനു മുകളിലുള്ള മൂലകങ്ങള്‍ അണുസംയോജനം വഴി ഉല്‍‌പാദിപ്പിക്കാന്‍ നക്ഷത്രങ്ങള്‍ക്ക് കഴിയാത്തതും എന്നും മനസ്സിലാക്കാന്‍അണുസംയോജനവും നക്ഷത്രങ്ങളുടെ ഊര്‍ജ്ജ ഉല്‌പാദനവും എന്ന പോസ്റ്റ് കാണുക.

ഫോട്ടോ ഡിസിന്റഗ്രേഷന്‍ (Photodisintegration)

കാമ്പിലെ ഊര്‍ജ്ജോല്‍പ്പാദനം നിലയ്ക്കുന്നതോടെ കാമ്പ് ഗുരുത്വാകര്‍ഷണം മൂലം സങ്കോചിക്കുവാന്‍ തുടങ്ങുന്നു. ഇപ്രകാരം സങ്കോചം മൂലം ഉണ്ടാകുന്ന ഊര്‍ജ്ജം നക്ഷത്രത്തിന്റെ കാമ്പിലെ താപനില 5 X 109 K ആയി ഉയര്‍ത്തുന്നു. ഈ താപനില ഉണ്ടാക്കുന്ന ഗാമാ കിരണങ്ങള്‍ ഇരുമ്പിന്റെ ന്യൂക്ലിയസ്സുമായി കൂട്ടിയിടിച്ച് ഗാമാ കണങ്ങളും മറ്റും‍ ഉണ്ടാക്കുന്നു.
ഈ പ്രക്രിയയ്ക്ക് ഫോട്ടോ ഡിസിന്റഗ്രേഷന്‍ (Photodisintegration) എന്നു പറയുന്നു. അതായത് ഉയര്‍ന്ന അണുസംഖ്യയുള്ള മൂലകങ്ങള്‍ ഉന്നതോര്‍ജ്ജ ഫോട്ടോണുകളുമായി കൂട്ടിയിടിച്ച് അടിസ്ഥാനകണികകള്‍ ആയ പ്രോട്ടോണ്‍ ന്യൂട്രോണ്‍, ആല്‍ഫാ കണങ്ങള്‍ എന്നിവ ഒക്കെ പുറത്ത് വിട്ട് അണുസംഖ്യയുള്ള മൂലകങ്ങള്‍ ആയി മാറുന്ന പ്രക്രിയ. ഇതു മൂലം നക്ഷത്രത്തിന്റെ കാമ്പ് അതീവ സാന്ദ്രമാവുകയും ഋണ ചാര്‍ജ്ജുള്ള ഇലക്‌ട്രോണുകള്‍ ധന ചാര്‍ജ്ജുള്ള പ്രോട്ടോണുകളുമായി ചേര്‍ന്ന് ന്യൂട്രല്‍ ചാര്‍ജ്ജുള്ള ന്യൂട്രോണുകള്‍ ഉണ്ടാകുന്നു.
ഈ സംയോജനത്തില്‍ ന്യൂട്രോണിനോടൊപ്പം ഉണ്ടാകുന്ന ന്യൂട്രോണിനോ എന്ന കണിക നക്ഷത്രത്തിന്റെ കാമ്പിലെ ഊര്‍ജ്ജവും വഹിച്ചു കൊണ്ട് പുറത്തേയ്ക്ക് പ്രവഹിക്കുന്നു. ഇതു മൂലം കാമ്പ് തണുക്കുകയും അതിനാല്‍ സങ്കോചത്തിന്റെ വേഗത വര്‍ദ്ധിച്ച് കൂടുതല്‍ താപം ഉളവായി മുകളില്‍ വിവരിച്ച പ്രക്രിയ വളരെ വേഗത്തില്‍ നടക്കുന്നു.

ന്യൂട്രോണ്‍ അപഭ്രഷ്ടം (Neutron degeneracy)

അവസാനം ഈ പ്രക്രിയ മൂലം ന്യൂട്രോണുകളുടെ എണ്ണം വര്‍ദ്ധിച്ച് ഇനി കൂടുതല്‍ ചുരുങ്ങാന്‍ പറ്റാത്ത വിധത്തില്‍ കാമ്പ് സാന്ദ്രമാകുന്നു. ഇതിനു കാരണം നാം മുന്‍പ് പരിചയപ്പെട്ട പോളിയുടെ നിയമം അനുസരിച്ചാണ്. ഇതുമൂലം ഉണ്ടാകുന്ന പോളീ മര്‍ദ്ദം നക്ഷത്രത്തിന്റെ സങ്കോചത്തെ തടയുന്നു. ഇത്തരത്തില്‍ ന്യൂട്രോണിന്റെ മര്‍ദ്ദം മൂലം സങ്കോചം അവസാനിക്കുന്ന പ്രക്രിയയ്ക്ക് ശാസ്ത്രജ്ഞന്മാര്‍ ന്യൂട്രോണ്‍ അപഭ്രഷ്ടം (Neutron degeneracy) എന്നു പറയുന്നു.

ന്യൂട്രോണ്‍ താരം

സങ്കോചം നിലച്ച് ന്യൂട്രോണ്‍ അപഭ്രഷ്ടം മൂലം ഉള്ള മര്‍ദ്ദം കൊണ്ട് നക്ഷത്രത്തിന്റെ സങ്കോചത്തെ തടഞ്ഞ് സമതുലിതാവസ്ഥയില്‍ എത്തുന്ന ഇത്തരം നക്ഷത്രങ്ങളെ ആണ് ന്യൂട്രോണ്‍ താരം എന്നു പറയുന്നത്.

സൂപ്പര്‍നോവ

ന്യൂട്രോണ്‍ അപഭ്രഷ്ടം മൂലം ഈ ഘട്ടത്തില്‍ കാമ്പിന്റെ ചുരുങ്ങല്‍ വളരെ പെട്ടെന്ന് നിലയ്ക്കുമ്പോള്‍ കാമ്പില്‍ നിന്നു പുറപ്പെടുന്ന അതിഭീമ മര്‍ദ്ദതരംഗങ്ങള്‍ നക്ഷത്രത്തിന്റെ പുറം‌പാളികളെ ഭിന്നിപ്പിച്ചു കളഞ്ഞ് ഉഗ്രസ്ഫോടനം ഉണ്ടാക്കുന്നു. ഇപ്രകാരം ഉണ്ടാകുന്ന അത്യുഗ്ര സ്ഫോടനത്തെയാണ് സൂപ്പര്‍നോവ എന്നു പറയുന്നത്. (സൂപ്പര്‍നോവയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നമ്മള്‍ ഈ ലേഖനപരമ്പരയുടെ അവസാന ഭാഗത്തില്‍ മനസ്സിലാക്കും.)

ന്യൂട്രോണ്‍ താരത്തിന്റെ ഘടന
ചിത്രത്തിനു കടപ്പാട്:വിക്കിപ്പീഡിയ

ന്യൂട്രോണ്‍ താരത്തിനു വേണ്ടിയുള്ള തിരച്ചില്‍-പള്‍സാറുകളെ കണ്ടെത്തുന്നു

പതിറ്റാണ്ടുകളോളം ജ്യോതിശാസ്ത്രജ്ഞന്മാര്‍ സൂപ്പര്‍നോവങ്ങളെ കുറിച്ച് സൈദ്ധാന്തികമായി സംസരിച്ചു കൊണ്ടേ ഇരുന്നു എങ്കിലും അവര്‍ക്ക് അതിനുള്ള തെളിവുകള്‍ ഒന്നും കിട്ടിയിരുന്നില്ല. ന്യൂട്രോണ്‍ താരത്തെ എവിടെ എങ്ങനെ തിരയണം എന്നു പോലും അവര്‍ക്ക് അറിയുമായിരുന്നില്ല.
അവസാനം 1967 നവമ്പറില്‍ ഇംഗ്ലണ്ടിലെ ഒരു റേഡിയോ ടെലിസ്കോപ്പ് ഒരു പ്രത്യേക തരത്തില്‍ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു അപരിചിത വസ്തുവിനെ കണ്ടെത്തി. Joycelyn Bell എന്ന ഗവേഷവിദ്യാര്‍ത്ഥിനി തന്റെ ഗവേഷണഫലങ്ങള്‍ വിശകലനം ചെയ്തപ്പോല്‍ ഈ റേഡിയോ വസ്തു ഒരോ 1.33 സെക്കന്റിലും ഓരോ റേഡിയോ സ്പന്ദനം വീതം അയക്കുന്നു എന്നു കണ്ടെത്തി. ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഇതു ഏതോ അന്യ ഗ്രഹജീവിയുടെ പ്രവര്‍ത്തനം ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ പിന്നീട് നടത്തിയ പഠനങ്ങള്‍ ഈ വാദത്തെ തള്ളിക്കളഞ്ഞു. 1968 ജനുവരിയില്‍ വ്യത്യസ്ത റേഡിയോ ഫ്രീക്വന്‍സി ഉള്ള വേറെ ഒരു റേഡിയോ വസ്തുവിനെ കണ്ടെത്തി. ഇപ്രകാരം ക്രമീകൃതമായ സ്പന്ദനമുള്ള റേഡിയോ ഉറവിടത്തെ ജ്യോതിശാസ്തജ്ഞന്മാര്‍ പള്‍സാറുകള്‍ (Pulsar- Pulsating Radio Source) എന്നു വിളിക്കുന്നു. ഈ പള്‍സാറുകള്‍ പതിറ്റാണ്ടുകളായി ജ്യോതിശാസ്ത്രജ്ഞന്മാര്‍ തിരഞ്ഞു കൊണ്ടിരിക്കുന്ന ന്യൂട്രോണ്‍ താരങ്ങളാണ് എന്നു പിന്നീടു മനസ്സിലായി. ഇതോടപ്പമുള്ള ചിത്രത്തില്‍ SN 1054 എന്ന സൂപ്പര്‍നോവയുടെ അവശിഷ്ടമായ ക്രാബ് നെബുലയുടെ ഹബ്ബിള്‍ ടെലിസ്കോപ്പ് ചിത്രം കൊടുത്തിരിക്കുന്നു. ചൈനീസ്, അറബ് ജ്യോതിശാസ്ത്രജ്ഞന്മാര്‍ AD 1054-ല്‍ ക്രാബ് നെബുലയ്ക്ക് കാരണമായ ഈ സൂപ്പര്‍നോവയെ കണ്ടതായി ചരിത്രം ഉണ്ട്.


ചിത്രത്തിന്റെ നടുക്ക് സൂപ്പനോവാ സ്ഫോടനത്തിനു കാരണമായ നക്ഷത്രത്തിന്റെ അവശിഷ്ടമായ പള്‍സാറിനെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. PSR B 0531+21 എന്ന പള്‍സറിനെ ഈ ചിത്രത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇതിന്റെ വ്യാസം വെറും 10 കിലോമീറ്ററും ദ്രവ്യമാനം 3.9782 X 1030 kg ഉം ആണ്. വലിപ്പത്തിലുള്ള ഈ ചെറുപ്പം കൊണ്ടുതന്നെ ഭൂമിയില്‍ നിന്ന് ഇത്തരം വസ്തുക്കളെ സാധാര‍ണ നിരീക്ഷിണ സംവിധാനം ഉപയോഗിച്ചു കണ്ടുപിടിക്കാന്‍ പറ്റില്ല. അതുകൊണ്ടു തന്നെയാണ് ഇവ ഇത്രനാള്‍ നമ്മുടെ കണ്ണില്‍പെടാതെ ഇരുന്നതും.
ചിത്രത്തിനു കടപ്പാട്: 
www.zombiedefense.org
ഏതാണ്ട് 1.44 M മുതല്‍ 8 M വരെ ദ്രവ്യമാനമുള്ള നക്ഷത്രങ്ങളാണ് ഇങ്ങനെ ന്യൂട്രോണ്‍ താരമായി മാറുക. ഇതു ഒരു ഏകദേശ കണക്ക് മാത്രം ആണ്. അപ്പോള്‍ സ്വാഭാവികമായും അടുത്ത ചോദ്യം വരുന്നു. അങ്ങനെയാണെങ്കില്‍ 8 Mനു മുകളില്‍ ദ്രവ്യമാനമുള്ള നക്ഷത്രങ്ങള്‍ക്ക് എന്തു സംഭവിക്കും? അതിന്റെ വിശദാംശങ്ങള്‍ അടുത്ത പോസ്റ്റില്‍.

Friday, January 29, 2016

ഈ യുക്തിവാദികളെ കൊണ്ട് തോറ്റു



1) എക്സ് യുക്തൻസ് 
ഞാനും പണ്ട് യുക്തിവാദിയായിരുന്നു.  അതായത് എക്സ് യുക്തൻ. എന്നുപറഞ്ഞാൽ ഈ കളരിയിലൊക്കെ ഞാൻ കൊറേ പയറ്റിയതാണു എന്ന് ചുരുക്കം. യുക്തന്മാരെ നേരിടുമ്പോൾ തന്റെ എക്സ്പീരിയൻസ് സര്ട്ടിഫിക്കറ്റ് കാണിക്കുന്നത് ഒരു ആത്മവിശ്വാസത്തിനാണു. സത്യമെന്താണു? അയാൾ ഒരിക്കലും യുക്തിവാദിയായിട്ടില്ല. എന്നാൽ യുക്തിവാദവിശ്വാസി ആയിരിക്കാം. അതായത് മതങ്ങളുടെ വെറുപ്പിക്കൽ സഹിക്കാതാവുമ്പോൾ, അല്ലെങ്കിൽ ഒരു ഫേഷൻ, ഒരു ചെയിഞ്ചിന് വേണ്ടി ഒക്കെ യുക്തിവാദം സ്വീകരിച്ചവരാണവർ. ഇവരൊക്കെ ഏതെങ്കിലും ഒരു പുരോഹിതന്റെ ഒരു ഒച്ചയെടുക്കലിൽ അലിഞ്ഞുപോകുന്ന യുക്തിവാദമാണു. യുക്തിവാദം ഇങ്ങനെ ഉപേക്ഷിക്കാനാവില്ല, അത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു സ്വീകരിച്ചതെങ്കിൽ. ഞാനും പണ്ട് 5+3=8 എന്ന വിശ്വാസിയായിരുന്നു എന്നൊരാൾ പറഞ്ഞാൽ അർത്ഥം അതിന്റെ പൊള്ളത്തരം മനസ്സിലാക്കി ഇപ്പോൾ 5+3=9 എന്ന  വിശ്വാസക്കാരനായി എന്നാണു.  പിന്നെ സാധാരണക്കാരുടെ കാര്യം എന്ത്? അവസരത്തിന്റെ അഭാവം മൂലം തങ്ങളുടെ മതാഭിമുഖ്യം തെളിയിക്കാൻ കഴിയാതെ പോയവരാണവർ.  പഴയകാല യുക്തിവാദ നേതാക്കളിൽ ഒരാളായ കേ വേണു ഇങ്ങനെ പറഞ്ഞു കേട്ടു ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. അദ്ദേഹത്തിനെ സംബന്ധിച്ച് മതാഭിമുഖ്യമാവില്ല ഇങ്ങനെ പറയിക്കാൻ കാരണമായത്. മറിച്ച് എന്തിനും പരിഹാരം നിർദ്ദേശിക്കുന്ന ഒരു ഒറ്റമൂലി ഐഡിയോളജിയാണു യുക്തിവാദം എന്ന് അദ്ദേഹം ധരിച്ചു കാണണം. അങ്ങനെ ആയാലും അദ്ദേഹത്തിനു തെറ്റി എന്നേ പറയാനാവൂ.

യുക്തിവാദ സംഘടനകൾ പലതും അവരുടെ പ്രവർത്തനത്തിൽ ഇമ്മാതിരി ചില ന്യൂനീകരണങ്ങളിൽ പെട്ടു പോയിട്ടുണ്ട്‌. അത്‌ ഒരു തരം സമൂഹ്യ ബോധത്തിന്റെ പ്രശ്നമാണ്‌. സൗദിയിൽ എല്ലാ സംഘടനകളും ജീവകാരുണ്യപ്രവർത്തനത്തിലാണ്‌ എങ്ങനെയായാലും ഒടുക്കം എത്തിപ്പെടുക. ഗൾഫുകാരൻ വീടു വെയ്ക്കുക എന്നതിനപ്പുറം ഒരു ഉല്പാദനപ്രക്രിയയിൽ പങ്കാളികളാവുകയില്ല. അങ്ങനെ അങ്ങനെ. എന്നാൽ, യുക്തിവാദം ഒരു സംഘടനയല്ല. സംഘടന എന്നത്‌ അതിന്റെ കൂട്ടായ്മയുടെ രൂപം മാത്രമാണ്‌. സംഘടനയായാൽ അതിന്റെ ശീലക്കേടുകൾ പുറകെ വരും. യുക്തിവാദം എന്നാൽ മത നിരാസവും നിരീശ്വരവും അന്ധവിശ്വാസ നിർമാർജ്ജനവും അല്ല. അവയൊക്കെ യുക്തിവാദത്തിന്റെ ഉല്പന്നങ്ങൾ മാത്രമാണ്‌. സത്യ സന്ധനായ യുക്തിവാദി തന്റെ നിർണയന രീതിയായ യുക്തിവാദം ഉപയോഗിച്ച്‌ കണ്ടെത്തുന്ന നിഗമനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്‌ എന്നതിനാലാണ്‌ അയാൾ നിരീശ്വരനും നിർമതനും ആകുന്നത്‌. ഇക്കാലത്ത്‌ നിരീശ്വരം നിർമതം തുടങ്ങിയവയിൽ (ഇതാണ്‌ യുക്തിവാദത്തിന്റെ ഗ്ളാമർ ഉല്പന്നങ്ങളെങ്കിലും) യുക്തിവാദത്തിനു കാര്യമായൊന്നും ചെയ്യാനില്ല. അതൊക്കെ മുങ്കടന്നവർ വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്‌. അത്‌ വിശകലന വിധേയമാക്കി കാലികമായി ഉപയോഗിച്ചാൽ മാത്രം മതി. കൂടാതെ ആധുനിക ശാസ്ത്രത്തിന്റെ കരുത്തുറ്റ കൂട്ടും അയാൾക്കുണ്ട്‌.
യുക്തിവാദം എന്നത്‌ നേരത്തെ പറഞ്ഞ ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള മെഷിനറിയാണ്‌. ഈ വ്യത്യാസമാണ്‌ വേണുവിനു പിടികിട്ടാതെ പോയത്. അതില്ലാതെ വേണുവിനും മതവിശ്വാസിക്കും ഒന്നും നില്കാനാവില്ല. പൊരുത്തക്കേടുകൾ വിശകലനം ചെയ്യുന്ന ഒരു നിർണയന രീതിയാണത്‌. ഒരു തക്കാളി എടുക്കുമ്പോൾ തിരിച്ചും മറിച്ചും നോക്കുന്നില്ലേ അതാണ്‌ യുക്തിവാദം. അതിൽ നിന്ന്‌ സെലക്റ്റ്‌ ചെയ്തെടുക്കുന്ന തക്കാളിയാണ്‌ അതിന്റെ ഉല്പന്നം. ഇത്‌ തെരഞ്ഞെടുക്കാൻ നല്ല തക്കാളിയുടെ ഗുണങ്ങൾ നിങ്ങളുടെ തല്ച്ചോറിൽ നേരത്തെ ഫീഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ആ മാനദണ്ഡം ഉപയോഗിച്ചാണ്‌ ഞെക്കിയും നിറം നോക്കിയും കേടു നോക്കിയും നിങ്ങൾ നല്ല തക്കാളി എന്ന നിഗമനത്തിൽ എത്തുന്നത്‌. ഈ വിശകലന രീതി ഉപയോഗിക്കാതെ വേണുവിനെന്നല്ല ആർക്കും നില്ക്കാനാവില്ല. ഏറ്റ കുറച്ചിലുണ്ടാകാം. വേണു ഈ യുക്തിവാദം ഭംഗിയായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ചത്‌. ഇത്‌ മനുഷ്യന്റെ നിത്യ ജീവിതത്തിൽ അവനെ ബാധിക്കുന്ന എന്തിനും വിശകലനരീതിയായി ഉപയോഗിക്കാം. മാനദണ്ഡങ്ങൾ പലതായിരിക്കും എങ്കിലും. തക്കാളിയുടെ മാനദണ്ഡം തുണിക്ക്‌ വെയ്ക്കാനാവില്ല.
എങ്കിൽ മതവിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വ്യത്യാസം എന്താണ്‌? ഒരു വിശ്വാസി സ്വന്തം വിശ്വാസങ്ങളിൽ യുക്തിയുടെ ടോർച്ചടിച്ചു നോക്കുകയില്ല എന്നതാണ്‌ അത്‌. അത്‌ മാത്രമാണ്‌

2)സ്വത്വവാദ യുക്തിവാദികൾ
വേറൊരു കൂട്ടരാണ് സ്വത്വവാദ യുക്തിവാദികൾ.
ഇവർ  തങ്ങളുടെ സ്വത്വത്തെ തൊടുന്നവരെ തികഞ്ഞ യുക്തിവാദികളായിരിക്കും. യുക്തിവാദം സ്വത്വത്തെയും ആക്രമിക്കും എന്ന ഘട്ടമാവുമ്പോൾ  ഇവരും ഭൂതാവേശിതരാകും. മാനവികത എന്ന വലിയ സ്വത്വത്തിലേക്ക് തങ്ങളുടെ ലോക്കൽ സ്വത്വങ്ങളെ അലിയിച്ചെടുത്തേ ഒരാൾക്ക് യുക്തിവാദിയാകാനാകൂ. ഇതിനർഥം   സ്വത്വം പൂർണമായി കളയണമെന്നല്ല. മറിച്ച് തോക്കിൻ കുഴൽ  വേണ്ടിവന്നാൽ സ്വത്വത്തിനെതിരെയും തിരിച്ചു പിടിക്കാനാവണം   

3) പരിപൂർണ്ണ യുക്തിവാദികൾ, ഒരു കാര്യത്തിലൊഴിച്ച് 
അങ്ങനെ ചിലരുണ്ട്. ഞങ്ങൾ പരിപൂർണ്ണ യുക്തിവാദികളാണു. എന്നാൽ ഹോമിയോപതി ശാസ്ത്രമാണു. ദൈവം  അസംബന്ധമാണ്. അയ്യപ്പസ്വാമി സത്യമാണ്. ഇവ്വിഷയത്തിൽ സ്വതന്ത്ര ചിന്തകരുടെ കഴിഞ്ഞ സമ്മേളനത്തിൽ ഒരാൾ ഒരു ചോദ്യം ചോദിക്കുന്നത് കണ്ടു. വൈദ്യ ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന  നിരവധി ശാഖകളുണ്ട്. ഒന്ന് മറ്റൊന്നിനെ എതിർക്കുന്നത്  ഒരു മതപരമായ രീതിയല്ലേ? പരസ്പര സഹവർത്തിത്വത്തോടെ പോകേണ്ടതല്ലേ എല്ലാവരും? എന്തിനാണു മോഡേണ്‍ മെഡിസിനുകാരും യുക്തിവാദികളും ഹോമിയോപതി  പോലുള്ള വൈദ്യമേഖലകളെ എതിർക്കുന്നത്? കേട്ടാൽ വളരെ യുക്തിഭദ്രമെന്നു തോന്നാം. അതാണല്ലോ ഈ ഉത്തരാധുനിക സങ്കല്പങ്ങളുടെ ശക്തി. 

ഇദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നത് വൈദ്യശാസ്ത്ര മേഖലയിൽ ആധുനിക വൈദ്യം പോലെ തന്നെ അടിത്തറയുള്ള ഒരു  ശാഖയാണു ഹോമിയോപതി എന്നും ആധുനിക വൈദ്യക്കാർക്ക് ജോലി സംബന്ധമായ അസൂയയും കോർപ്പറേറ്റുകളുടെ  പ്രചാരണവും ഫണ്ടിങ്ങും ഒക്കെയാണ് മറ്റു ചികിത്സാരീതികളെ എതിർക്കാനുള്ള  കാരണം എന്നാണു.
നോക്കൂ ആധുനിക വൈദ്യം എന്നാൽ ആധുനികശാസ്ത്ര നേട്ടങ്ങൾ വൈദ്യശാസ്ത്ര രംഗത്തെ സഹായിക്കുന്നതിനു പറയുന്ന പേരാണു. ഇത് വെറും മരുന്നിൽ മാത്രം നിൽക്കുന്നതല്ല. ഇത് മറ്റൊന്നിനും അവകാശപ്പെടാനില്ലാത്തതിനാലും ആധുനിക ശാസ്ത്രവുമായി പല ഘട്ടങ്ങളിലും ഒത്തു പോകാതിരിക്കുന്നതിനാലും ആണു യുക്തിവാദികൾ ഇമ്മാതിരി മറ്റു വൈദ്യശാഖകളെ എതിർക്കുന്നത്. അത് നേരായ ചികിത്സ രോഗിക്ക് ലഭിക്കുന്നതിനെ തടയുകയോ വൈകിപ്പിക്കുകയോ ചെയ്യും. ശാസ്ത്രത്തിൽ ഏതെങ്കിലും ഒരു ശാസ്ത്ര നിഗമനം മറ്റൊന്നുമായി വൈരുദ്ധ്യം കണ്ടാൽ ഏതെങ്കിലും ഒന്നേ നിലനിൽക്കൂ . നാം ഹോമിയോപതിയെ അംഗീകരിക്കുകയാണെങ്കിൽ രസതന്ത്രത്തിലെ പല അടിസ്ഥാന നിയമങ്ങളെയും തള്ളേണ്ടിവരും. എന്നാൽ ഒരു ഹോമിയോപതികാരനും അത് ചെയ്യാറില്ല. നിങ്ങളാണ് ശരിയെങ്കിൽ  നിങ്ങൾ എന്തുകൊണ്ട് രസതന്ത്രം ഉപേക്ഷിക്കുന്നില്ല? യുക്തിവാദം നിലനില്ക്കുന്നത് അതാതു കാലത്തെ ശാസ്ത്രത്തിലാണു. അല്ലെങ്കിൽ ശാസ്ത്രം യുക്തിയുടെ ഉല്പന്നമാണ്. ഒരു യുക്തിവാദിക്ക്  ഒരേസമയം യുക്തിവാദിയും ശാസ്ത്ര വിരുദ്ധനും ആകാനാവില്ല. ചില പരീക്ഷകൾക്ക് നാം ചില മാനദണ്ഡങ്ങൾ  വെയ്ക്കും. അവ പാലിക്കപ്പെടത്തവയെ നാം ഗെയിറ്റിൽ നിന്ന് തന്നെ തടയും. ഹോമിയോപതി  ശാസ്ത്രത്തിന്റെ ഗെയിറ്റിൽ തന്നെ തടയപ്പെടണം. ഉത്തരാധുനികതയാണു ഇങ്ങനെ യോഗ്യതയില്ലാത്തവയെ ഇന്ന് തള്ളി മുൻപോട്ടു നിർത്തുന്ന 'തത്വശാസ്ത്ര' അടിത്തറ നൽകുന്നത് അതിനാൽ നാം ഉത്തരാധുനികതയേയും തൊഴിച്ചു പുറത്തു കളയുന്നു  

4) വൈരുദ്ധ്യാത്മക  ഭൌതിക യുക്തിവാദികൾ
വൈരുദ്ധ്യാത്മക  ഭൌതിക യുക്തിവാദികളാണു മറ്റൊരു വിഭാഗം.   ഇവരെല്ലാം ഞങ്ങളും   യുക്തിവാദത്തിൽ 916 ഹാൾമാർക്കുള്ളവരാണെന്നും അവകാശപ്പെടും. എന്നാൽ തങ്ങളുടെ ഏതെങ്കിലും ഒരു വിശ്വാസത്തെ  യുക്തിയുടെ അപഹാരത്തിൽ നിന്ന് രക്ഷിച്ചു നിർത്താൻ പാടു പെടുന്നവരുമാണു. സ്വന്തം വിശ്വാസങ്ങളിലെ അയുക്തികതയ്ക്കെതിരെ വാളെടുത്താണു ഒരു യതാർഥ യുക്തിവാദി അങ്കം ആരംഭിക്കേണ്ടത്.    

Saturday, January 16, 2016

കൃഷ്ണന്റെ പൂവെടിയിൽ ലേ ഒരു പെണ്ണിന്റെ പടക്കം


ഗുരുവായൂർ വെച്ചൊരു പൂശൽ എന്ന ഒരു പെണ്ണിന്റെ പോസ്റ്റ് സംഘികൾക്ക് എന്തോ വലിയ നാണക്കേടായെന്നു തോന്നുന്നു. സത്യത്തിൽ ഹിന്ദുമതത്തിൽ ലൈഗികത അത്ര വലിയ നാണക്കേടാണോ? എന്ത് തരം വികാരങ്ങളേയും ഉൾക്കൊള്ളാനുള്ള ഇടം ഹിന്ദു മതത്തിലുണ്ട് അത് തന്നെയാണു അതിന്റെ ശക്തിയും ഇത്ര ജനാധിപത്യ പരമായ ഒരു മതവും വേറെ ഇല്ല ദുനിയാവിൽ. ഒന്നിൽ കൂടുതലുള്ള എന്തിലും ഒരു ജനാധിപത്യമുണ്ടായേ പറ്റൂ, അതിപ്പോൾ ദൈവങ്ങളിലായാലും ശരി

ഈ ഗുരുവായൂരപ്പനെ തന്നെ നോക്കൂ പതിനാറായിരത്തെട്ട് ചരക്കുകളാണു കൂടെ. ഇതൊന്നും പെണ്ണുങ്ങളല്ല എന്ന വ്യാഖ്യാന ഫാക്ടറിക്കാരെ നമുക്ക് ചുമ്മാ അവഗണിക്കാം. അസൂയാലുക്കൾ അങ്ങനെ പലതും പറയും. എന്തായാലും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഏതോ മലയാളിയുടെ മോഹന സ്വപ്നങ്ങളാവണം കൃഷ്ണന്റെ ഭാര്യമാരായി അവതരിച്ചത് എന്നകാര്യത്തിൽ എനിക്ക് ലേശം സന്ദേഹമില്ല. എനിക്ക് കിട്ടിയില്ലെങ്കിലും വേണ്ടില്ല എന്റെ ദൈവമെങ്കിലും പണ്ടാറടങ്ങട്ടെ. പെണ്ണുങ്ങളുടെ കാര്യത്തിൽ നമ്മുടെ യേശുവിന്റെ നാലഴലത്ത് വരില്ല ഇദ്ദേഹം, എങ്കിലും തരക്കേടില്ല. 16008 പെണ്ണുങ്ങൾ കൂടെ കഴിയുമ്പോൾ സംഗതി പൂശൽ ഉത്സവം തന്നെയാവും. അങ്ങനെ ഉള്ള ഒരു ദൈവത്തിന്റെ നടയിൽ ഒരു പെണ്ണു ഒന്ന് പൂശി എന്നത് അങ്ങേരു ഒരു വല്ലാത്ത തമാശയായെ എടുക്കൂ. ഈ വലിയ പൂവെടിയിൽ ലെ പീക്കിരി പെണ്ണിന്റെ ചെറിയ ഒരു ഓലപ്പടക്കം. പിന്നെ ഈ ഫാൻസ്‌ അസോസിയേഷൻ എന്തിനാ ഉറഞ്ഞു തുള്ളുന്നത്? അല്ലെങ്കിലും ലൈംഗികത എന്നത് ഹിന്ദു ദൈവങ്ങളിൽ അങ്ങോളം ഇങ്ങോളം കാണാം. കാരണം മനുഷ്യൻ സൃഷ്ടിക്കുന്നതിൽ മാനുഷിക വികാരം ഉണ്ടായേ പറ്റൂ. ഒരു പെണ്ണു ദൈവം ഇല്ലേ കൊടുങ്ങല്ലൂർ പൊലയാട്ടു കേട്ടാൽ പ്രസാദിക്കുന്ന. പെണ്ണുങ്ങളുടെ മുഖത്തു നോക്കി അശ്ലീലം പറഞ്ഞാൽ കേസ്സെടുക്കാൻ വകുപ്പുള്ള നാട്ടിൽ പെൺദൈവത്തെ പൊലയാട്ടു വിളിക്കുന്നു. എന്താല്ലേ.

ഈ പതിനാറായിരത്തെട്ടിനെ കൃഷ്ണൻ എങ്ങനെയാവും മേനേജ് ചെയ്തിട്ടുണ്ടാവുക എന്നത് നമ്മെ അലട്ടുന്ന ഒരു വലിയ ദാർശനിക പ്രശ്നമാണു. ഒന്നിന്റെ നരനായാട്ട് സഹിക്കാൻ മേല.അപ്പോൾ ഈ പതിനാറായിരത്തെട്ട്, ഇങ്ങള് ലവല് വേറെയാ കൃഷ്ണാ. ഒരു ദിവസം ഒന്നിന്റെ കൂടെ കഴിഞ്ഞാൽ തന്നെ ഏതാണ്ട് 44 വർഷം എടുക്കും ഒരു റൗണ്ട് പൂർത്തിയാക്കാൻ. അപ്പോഴേക്കും ആദ്യത്തെ ആൾ ഉണങ്ങിയ മാങ്ങ പോലെ ആയിരിക്കും. ഈ പ്രശ്നം എന്റെ മാത്രം സംശയമാണെന്നോ ഞാൻ കൃഷ്ണനെ അപമാനിക്കാൻ എഴുതുകയാണ് ഇത് എന്നൊന്നും ധരിക്കരുത്. ഇമ്മളെ കൃഷ്ണനെ ഇമ്മള് തന്നെ ഛെ അങ്ങനെ ചെയ്യോ.

നമ്മുടെ നാരദർക്ക് ഇമ്മാതിരി ഒരു സംശയം ഉണ്ടായി. എങ്ങനാവും കൃഷ്ണൻ ഇത് ചെയ്യുന്നത് എന്ന്. നാരദർ ആദ്യത്തെ മാധ്യമ പ്രവർത്തകനാണ്. സംഘികൾക്ക് മാധ്യമ ദിനമായി കൊണ്ടാടാൻ നാരദരുടെ ജന്മനാൾ ഉത്തമം. അങ്ങേർക്കാണെങ്കിൽ പൂശൽ നടക്കുകയും ഇല്ല. ഈ സാധിക്കാത്തവനാകും കൃമികടി കൂടുതൽ. അങ്ങേർ സ്വയം ഭോഗത്തിന്റെ ദൈവമാണു. ലിംഗം ഏതു സമയവും പിടിച്ചു കളിച്ചിട്ട് ആരോ അത് മുറിച്ചു കയ്യിൽ തന്നെ വെച്ചു കൊടുത്തു എന്നാ കഥ. അങ്ങനെ നാരദർ കൃഷ്ണന്റെ സീൻ ഒളിച്ചു നിന്ന് കാണാൻ തീരുമാനിച്ചു. ഇക്കഥ ഇനി നമ്മൾ പറഞ്ഞിട്ടു അലമ്പ് വേണ്ട. വിശദമായി മഹാകവി കുഞ്ചാൻ നമ്പ്യാർ പറഞ്ഞത് കേൾക്കൂ, നല്ല പച്ചയ്ക്കുള്ള ബിറ്റ്
പതിനാറായിരമെട്ടും സ്ത്രീകടെ
പതിയാകുന്ന പരൻ പുരുഷൻ താൻ
അതിമാനുഷനിവനെങ്കിലുമനവധി
മതിമുഖിമാരൊടു കൂടി രമിപ്പാൻ
മതിയായ് വരുമോ താനൊരുവൻ പുന -
രതിനുടെ കൗശലമിങ്ങറിയേണം .
പ്രതിദിനമോരോ നാരികളോടും
രതിസുഖമനുഭവമെന്നുവരുമ്പോൾ
ഉഴവില്ലാതൊരു പുല്ലു കിളുർത്തൊരു
പഴുനിലമെന്നകണക്കേ സ്ത്രീകൾ -
ക്കൂഴം വരുവാൻ വളരെക്കാലം
പാഴിലിരുന്നേ മതിയാകുള്ളു
മുപ്പതുമെട്ടുമൊരഞ്ചും വർഷം
മാസം പത്തും ദിവസമൊരെട്ടും
അങ്ങു കഴിഞ്ഞാലൊരുദിനമവനൊടു
സംഗമമംഗനമാർക്കു ലഭിക്കും ;
രണ്ടാം കുറി വരുമളവേ നാരികൾ
കണ്ടാലാകാതായ് വരുമപ്പോൾ
തണ്ടാർമാതിന് കണവനുമായവൾ
വേണ്ടാതായ് വരുമക്കാലത്ത് ;
തലമുടിയൊക്കെ നരച്ചു വെളുത്തും
മുലയിണ തൂങ്ങിയുലഞ്ഞു ചമഞ്ഞും
ചില പല്ലിന്നുമിളക്കം വരുമൊരു
വിലപിടിയാത്തവളായ് വരുമപ്പോൾ
ആയവൾ പെറ്റതു പെണ്ണെന്നാൽ പുന -
രവളും പെറ്റുതുടങ്ങുമതങ്ങനെ
മകളും മകനും മരുമകൾമകനും
വക പലതിങ്ങനെ തീർന്നാലവിടെ
സുഖമില്ലെന്നും വന്നു ഭവിക്കും ;
കാളിയമഥനൻ വളരെ സ്ത്രീകളെ
വേളി കഴിച്ചതു ചിതമായില്ല ;
കേളിക്കും സുഖമില്ലിസ്ത്രീകളെ
ലാളിക്കുന്നതുമെങ്ങനെ കൃഷ്ണൻ ?
മുറ്റുമൊരുത്തിയെ ലാളിക്കുമ്പോൾ
മറ്റേപ്പെണ്ണിനു മുഞ്ഞി കറുക്കും
തെറ്റെന്നവളെസ്സമ്മാനിച്ചാൽ
കുറ്റം മറ്റവളൊന്നുണ്ടാക്കും
അറ്റമതില്ലാതംഗനമാർക്കിഹ
കൊറ്റു കൊടുത്തും കോപ്പുകൾ തീർത്തും
പേറ്റിനു കടുകും മഞ്ഞളുമുള്ളിയു -
മേറ്റം പലവക ചെലവുകളിട്ടും
വളരെ സ്ത്രീകളെ വച്ചു പുലർത്തും
ജളപുരുഷൻ മുതലുള്ളതശേഷം
കളവാനുള്ളൊരു സംഗതിയാകും
കളവാണികളിൽ കാംക്ഷ മുഴുത്താൽ ;
നളിനവിലോചനനാകിയ കൃഷ്ണനു
നാരികളനവധിയുണ്ടായതിനാൽ
കളിപറകല്ലൊരുനേരവുമുള്ളിൽ
തെളിവില്ലെന്നും വന്നു ഭവിക്കും ;
വാശ്ശതുമസ്തു നമുക്കെന്തതിനാൽ
ഈശ്വരവിലസിതമാർക്കറിയാവൂ ?
നന്ദകുമാരൻ ബോധിക്കാതെ -
ചെന്നു പതുക്കെയൊളിച്ചൊരു ദിക്കിൽ
നിന്നുടനൊന്നു വിശേഷമറിഞ്ഞ -
ങ്ങിന്നു നമുക്കു ഗമിച്ചീടേണം .
ഇത്ഥം നാരദമാമുനിതന്നുടെ
ചിത്തം തന്നിൽ വിചാരിച്ചങ്ങൊരു
പുത്തൻ മണിമാളികമുകളേറി
പുരുഷോത്തമനുടെ ശയനഗൃഹത്തിൽ
ജാലകവാതിൽപ്പഴുതില്ക്കൂടെ -
ച്ചാലെയൊളിച്ചഥ നോക്കുന്നേരം
ഉത്തമപുരുഷന് വെറ്റിലയും തി -
ന്നുത്തമകാമിനിമണിയൊടു ചേർന്നഥ
മെത്തകരേറി മനോഭവലീലകൾ
ചീത്തസുഖേന കഴിപ്പതു കണ്ടു ;
ഇന്നു മുരാന്തകനിവളൊടു കൂടി -
ച്ചേർന്നു ശയിക്കും ദിവസമതല്ലോ
എന്നതറിഞ്ഞു മുനീന്ദ്രൻ മറ്റൊരു
മന്ദിരസീമനി ചെല്ലുന്നേരം
അവിടത്തിൽ പുനരംബുജനേത്രനു -
മവികലസുന്ദരിയായൊരു പെണ്ണും
പകിടകളിച്ചും കൊണ്ടു രസിച്ചും
വികടവിനോദം വാണരളുന്നു ;
മറ്റൊരു ഭവനേ ചെന്നു മുനീന്ദ്രൻ
പറ്റിയൊളിച്ചഥ നോക്കുന്നേരം
കറ്റക്കുഴൽ മണിയൊരുവൾ മുകുന്ദനു
വെറ്റ തെറുത്തു കൊടുപ്പതു കണ്ടു ;
എതിർഗേഹാന്തേ ചെന്നു മുനീന്ദ്രൻ
കതകിന് നികടേ നോക്കുന്നേരം
ചതുരൻ കൃഷ്ണനുമൊരു സുന്ദരിയും
ചതുരംഗം വയ്ക്കുന്നതു കണ്ടു ;
വീണാധരമുനി മറ്റൊരു ഭവനേ
കാണാതവിടെയൊളിച്ചഥ നോക്കി ;
ചേണാർന്നീടിന മധുസൂദനനും
ഏണായതമിഴിയാകിന പെണ്ണും
വീണാവേണു വിനോദത്തോടേ
കാണായവിടെ രമിക്കുന്നതുമഥ ;
പരഭവനാന്തേ ചെന്നു മുനീന്ദ്രൻ
പരമപുമാനെയുമവിടെക്കണ്ടു ;
പരിമളമിളകിന മലയജമൊഴുകും
പരഭൃതമൊഴിയുടെ കുചഭരയുഗളം
പരിചൊടു തിരുമാറ്വ്വിടമിടചേർത്തഥ
പരമസുഖേന പുണർന്നീടുന്നു ;
പ്രാണാധിപനാം മാധവനങ്ങനെ
ഏണീമിഴിയുടെ പാദസരോജേ
വീണുവണങ്ങീടുന്നതുമുടനേ
കാണായ് വന്നിതു മറ്റൊരു ഭവനേ ;
നലമൊടു മറ്റൊരു ഗേഹേ കൃഷ്ണൻ
ചലമിഴിയേ നിജ മടിയിലിരുത്തി
തലമുടി ചിക്കി വിടർത്തീടുന്നതു
സുലളിതമവിടെക്കാണായ് വന്നു ;
കലിതകുതൂഹലമന്യഗൃഹത്തിൽ
കലിമുനി ചെന്നു കരേറുന്നേരം
ജലജദലേക്ഷണനേവം നല്ലൊരു
ചലമിഴിയേ നിജ മടിയിലിരുത്തി
മലയജപങ്കില കങ്കുമകളഭം
മുലകളിലണിയിക്കുന്നതു കണ്ടു ;
കലഹപ്രിയമുനിതാനഥ മറ്റൊരു
നിലയംതന്നിൽ ചെല്ലുന്നേരം
വലരിപുസഹജനൊരംഗനതന്നുടെ
മുലയിണ മെല്ലെത്തൊട്ടുതലോടി
കലഹിക്കരുതേ കാമിനി ! നിന്നുടെ
മുലയിണയാണേ മറ്റൊരു നാരിയെ
വലനം ചെയ്തില്ലാശു സുശീലേ !
കലുഷത കള കള കളമൊഴിമൗലേ !
കുലദൈവതമേ വരിക സമീപേ
ബലഭദ്രാനുജനിങ്ങനെയവളൊടു
പലമൊഴി ഹന്ത കനിഞ്ഞു പറഞ്ഞു
കലഹം തീർത്തുടനവടെ ലലാടേ
തിലകക്കുറി ചാർത്തുന്നതു കണ്ടു ;
തദ്ദിശി മറ്റൊരു ഗേഹേ കൃഷ്ണൻ
മദ്ദളമൊത്തിപ്പദവും പാടി
പദ്യം ചൊല്ലിപ്പൊരുളരുളീടിന
വിദ്യ , വിനോദവിലീനൻ കണ്ടാൻ ;
ദോഷമകന്നഥ മറ്റൊരു ഭവനവി -
ശേഷമതറിവാൻ ചെല്ലുന്നേരം
മല്ലാരി ദേവനൊരു മല്ലാക്ഷിയോടും കൂടി
മല്ലായുധകേളിയിലുല്ലാസത്തോടും കൂടി
" മെല്ലെ വരിക തടവില്ലേതുമിന്നു മലർ
വില്ലേന്തി വരുന്നൊരു മല്ലൻ മദനനെന്നെ
കൊല്ലുന്നതിനുമുൻപേ തെല്ലും മടി കൂടാതെ
വെല്ലം പഞ്ചസാരയും വെല്ലുമധരമതും
മെല്ലെന്നു തരിക നീ കില്ലൊന്നുമിന്നുവേണ്ടാ ;
നല്ലന്തിനേരമൊരു വല്ലന്തിയുണ്ടാക്കാതെ
നില്ലന്തികേ മനസി കില്ലേന്തിയുഴലാതെ
മുല്ലവിശിഖനുടെ മല്ലാട്ടത്തിനു കാമ -
വല്ലീ ! നീയെന്യേ ഗതിയില്ലല്ലോ നമുക്കിന്ന് . "
ഇങ്ങനെയൊരു പുരിതന്നിൽ മുകുന്ദനൊ -
രംഗനയോടരുൾ ചെയ്തതു കേട്ടഥ
തിങ്ങിന മോദാൽ നാരദമാമുനി -
യെങ്ങുമൊരേടമിളച്ചീടാതെ
ഊക്കേറും ഹരിചരിതം കണ്ടഥ
മൂക്കേൽ വിരലും വെച്ചു നടന്നു നി -
രക്കെപ്പതിനാറായിരമെട്ടുമ -
തൊക്കെക്കണ്ടു സുവർണ്ണഗൃഹത്തിൽ ;
എല്ലാ ശയനഗൃഹങ്ങളിലും ബത
മല്ലാന്തകനും മഹിഷിയുമായി
സല്ലാപാദി സുഖേന ശയിപ്പതു -
മുല്ലാസാലിഹ കണ്ടു മുനീന്ദ്രൻ ;
" കൃഷ്ണ ഹരേ ! മധുസൂദന മാധവ
സാക്ഷാൽ കുമ്പിടിയാ, കുമ്പിടി
ഇനി കൃഷ്ണൻ തന്നെ പറയുന്നത് കേൾക്കൂ (ഗീത രാജവിദ്യാ രാജ ഗുഹ്യയോഗം 9/26)
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ചതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മന:
എന്ത് പണ്ടാരം ഇമ്മക്ക് വേണ്ടി ചെയ്താലും അതിൽ ഭക്തിയുണ്ടെങ്കിൽ ഇമ്മക്ക് പെരുത്തിഷ്ടാ എന്നല്ലേ ഇതിന്റെ അർത്ഥം. കഥകളി വിദഗ്ദനായ കൃഷ്ണനു കളി കൊണ്ടൊരു നിവേദ്യം ഇഷ്ടമാകാതെ വരുമോ? അതിനാൽ സംഘികൾ ഇക്കാര്യത്തിൽ ദൈവഹിതം അറിയുന്നത് നല്ലതാ പ്രതികരിക്കുന്നതിനു മുന്പ് കൈ കെട്ടുന്നത് ഒരു ലേശം മാറിയാൽ നിന്നെ ഞാൻ തീയിലിട്ടു ചുടും എന്ന് പറയുന്ന ദൈവങ്ങൾക്കിടയിൽ ഇയാളൊരു സംഭവമാ

Thursday, January 7, 2016

ഞാൻ അടിച്ച ബ്രാൻഡ് ഏതാവും?


പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട രവിചന്ദ്രൻ സർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. അദ്ദേഹം റിച്ചാഡ് ഡോക്കിൻസിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നു, അതും ഡിസി ബുക്സിന് വേണ്ടി.  നിരവധി വേദികകളിൽ, മീഡിയകളിൽ ഒക്കെ പ്രഭാഷണങ്ങളും സംവാദങ്ങളും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. മുൻപ് ഇത്ര കാര്യക്ഷമമായി ഈ പ്രവർത്തനങ്ങൾ മലയാളത്തിൽ നടന്നിരുന്നോ എന്നറിയില്ല, ഒരു കുഞ്ഞുണ്ണിവർമ്മ, കേശവൻ നായർ പിന്നെ ചില യുക്തിവാദ പ്രസ്ഥാനങ്ങൾ, ശാസ്ത്ര സാഹിത്യ പരിഷത്ത്  അങ്ങനെ ചുരുക്കം ചില പേരുകളേ ഇക്കാര്യത്തിൽ ഓർമ്മ വരുന്നുള്ളൂ 

പരിണാമസിദ്ധാന്ത പ്രചരണത്തിന്റെ ഏറ്റവും വലിയ പോരായ്മ അത് സാധാരണക്കാരന്റെ സംശയങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണു. നിങ്ങൾ ഏതു ലേഖനം, പുസ്തകം എടുത്തു നോക്കൂ ചില അച്ചിൽ വാർത്ത, അവ്യക്തമായ വർത്തമാനങ്ങളാണതിൽ ഉണ്ടാകുക.  അത് വായിച്ചു കഴിഞ്ഞാലും നിങ്ങളുടെ സംശയം ബാക്കിയായിരിക്കും. നെറ്റിൽ സർച്ച് ചെയ്ത് നോക്കിയാലും ഇത് തന്നെയാവും ഫലം. എന്നാൽ പരിണാമ വിരോധികളുടെ സംശയങ്ങൾ വളരെ സുവ്യക്തവും ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകുന്നതുമാണു. അതിനാൽ അവരുടെ വാദങ്ങൾ വളരെ പെട്ടെന്ന് ജനകീയവും ആകും.  ഇതിനു ചില കാരണങ്ങളുണ്ട് എന്നത് ഞാൻ കാണാതിരിക്കുന്നില്ല. കാരണം പ്രത്യക്ഷ യഥാർഥ്യങ്ങൾ മനസ്സിലാകുന്നത്‌ പോലെ ശാസ്ത്ര സത്യങ്ങൾ മനസിലാക്കാൻ പ്രയാസമാണ്. ഭൂമി പരന്നതാണെന്നു  ബുദ്ധിയുടെ വലിയ അദ്ധ്വാനമില്ലാതെ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഭൂമി ഉരുണ്ടതാണെന്നു ഫലിപ്പിക്കാൻ വലിയ പാടാണ് . ഒരു പക്ഷെ ഭൂമി ഉരുണ്ടതാണെന്ന് മനസ്സിലാക്കിക്കാനാവും ശാസ്ത്രം ഒരുപാടു കഷ്ടപ്പെട്ടത്.  

എന്നാൽ, പരിണാമത്തിന്റെ കാര്യത്തിൽ ഇത് മാത്രമല്ല സംഭവിച്ചത്. അതിന്റെ പ്രചാർകന്മാർക്കും അത് മനസ്സിലായിട്ടില്ല എന്നുവേണം അവരുടെ പല പെരുമാറ്റങ്ങളും കാണുമ്പോൾ കരുതാൻ. അവരിലധികവും തത്തമ്മേ പൂച്ച പൂച്ച എന്ന് താളത്തിൽ ഏറ്റു പാടുന്നവരാണു, പലരും മുസ്ല്യാക്കന്മാർ വയളു പറയുന്ന പോലെ ഒരു ചിന്താ അദ്ധ്വാനവും കൂടാതെ പാടുന്നവരാണു. വയളു പറയാൻ കുറച്ചു കാര്യങ്ങൾ ബൈഹാർട്ടാക്കിയാൽ മതി. വിശ്വാസകാര്യമാവുമ്പോൾ മുങ്കടന്ന ആളുകളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുക എന്നതാണല്ലോ ശരി. എന്നാൽ ശാസ്ത്രപ്രചാരകർ വിശേഷിച്ചും ഫ്രീ തിങ്കേഴ്സ് ഈ പാത പിന്തുടരുന്നത് അപകടമാണ്. 

ശ്രീ രവിചന്ദ്രൻ സാറിന്റെ നിരവധി പ്രഭാഷണങ്ങൾ ഇവ്വിഷയത്തിൽ കേട്ടിട്ടുള്ള ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയത് സാറിനു പരിണാമം മനസ്സിലായിട്ടില്ല എന്നാണു. ഒരൽപം കടന്ന കയ്യാണ്. എങ്കിലും പറയാതിരുന്നുകൂടാ.  ഇനി ഞാനടിച്ച ബ്രാൻഡിനാണോ കുഴപ്പം എന്നും അറിയില്ല. എനിക്ക് മനസ്സിലായതിൽ നിന്നാണു ഈ വിമർശനങ്ങൾ ഉന്നയിക്കുന്നത്. തെറ്റാണെന്നു ബോധ്യമായാൽ തിരുത്തും. ഇക്കാര്യത്തിൽ ഒരു 'ഫ്രീതിങ്കൻ' എന്ന നിലയിൽ സാറിനും ഈ നിലപാടു തന്നെയാവും എന്ന് കരുതുന്നു. എനിക്ക് പഠിക്കാൻ വേണ്ടിയാണു ഈ കുറിപ്പുകൾ 

നാച്വറൽ സെലെക്ഷൻ അഥവാ പ്രകൃതി നിർദ്ധാരണം.
-----------------------------------------------------------------
ആധുനിക പരിണാമ സിദ്ധാന്തത്തിന്റെ  ആണിക്കല്ല് ഇതാണല്ലോ. സാറിന്റെ അഭിപ്രായത്തിൽ നാച്വറൽ സെലെക്ഷൻ ഈസ് എ നാച്വറൽ പ്രോസസസ്. (ഇക്കാര്യത്തിൽ ദീർഘമായ  ചർച്ചകൾ  ഈ ഗ്രൂപ്പിൽ നടന്നിട്ടുണ്ട്. ഞാൻ അതിൽ നിന്ന് തന്ത്രപരമായി അന്ന് വിട്ടു നിന്നതാണ്. എങ്കിലും ഇക്കാര്യത്തിൽ സാറിന്റെ എതിർപക്ഷത്ത്  നിൽക്കാനാണ് എനിക്കിഷ്ടം) ഇക്കാര്യത്തിൽ ഇപ്പോൾ തർക്കിക്കുന്നില്ല. കാരണം വിശാലമായ അർഥത്തിൽ ഒരു പക്ഷെ അങ്ങനെ ആണെന്നു അദ്ദേഹം വാദിക്കുമായിരിക്കും. എങ്കിലും ഈ രണ്ട് സംഗതികൾക്കും ഡിക്ഷ്ണറികളും മറ്റും നൽകിയ നിർവ്വചനങ്ങൾ രണ്ടുതരത്തിലാണെന്നു കാണാം. രവിചന്ദ്രൻ പ്രകൃതി നിർദ്ധാരണത്തെ നാച്വറൽ പ്രോസസ് ആയി പരിഗണിക്കുമ്പോൾ ഉള്ള അപകടം അദ്ദേഹത്തിന്റെ ചില പ്രസ്ഥാവനകളിൽ കാണാം. ഒരു കല്ല്‌ മേലോട്ടിട്ടാൽ താഴോട്ടു വരുന്നതാണ് നാച്വറൽ സെലക്ഷൻ. ("ഭൂമിയിലെ ദൃശ്യ വിസ്മയം" പരിചയപ്പെടുത്തുന്ന വേള, യൂട്യൂബ്) എന്റെ അഭിപ്രായത്തിൽ അസംബന്ധമാണിത്. കാരണം ഒരുകല്ല് മേലോട്ടിട്ടാൽ താഴോട്ടു വരും. ആയിരം കല്ല്‌ മേലോട്ടിട്ടാലും അവ താഴോട്ടു തന്നെ വരും. ഇതിൽ സെലക്ഷൻ ഇല്ല. സെലെക്ഷൻ ഉണ്ടാകണമെങ്കിൽ ഒരെണ്ണമെങ്കിലും താഴോട്ടു വരാതിരിക്കണം. അതായത് നാച്വറൽ സെലക്ഷനിൽ ആയിരം കല്ലുകൾ മേലോട്ടിട്ടാൽ അവയിൽ നിന്ന് ചിലതെങ്കിലും അവയുടെ ചില പ്രത്യേകതകൾ (Survival of the fittest) കാരണം താഴോട്ടു വരാതിരിക്കണം. അടുത്ത തലമുറ കല്ലുകൾ അവയില നിന്നുത്പാദിപ്പിക്കുകയും വേണം. അപ്പോഴേ അത് സെലക്ഷന്റെ പരിധിയിൽ വരൂ.  സി രാധാകൃഷ്ണൻ സാറുമായുള്ള അഭിമുഖത്തിൽ രാധാകൃഷ്ണൻ സാർ ഇത് മറ്റൊരു തരത്തിൽ ഒരു തർക്കത്തിന് വേണ്ടി തിരുത്താൻ ശ്രമിക്കുന്നുണ്ട്. (വീഡിയോ 38 മിൻ മുതൽ കാണുക)  പല സ്ഥലത്തും ഈ ഉദാഹരണം പിന്നെയും  രവിചന്ദ്രൻ സാർ പ്രയോഗിക്കുന്നത് കാണാം. 

ഈ തകരാറിനു കാരണം  അദ്ദേഹത്തിന്റെ മറ്റു രണ്ട്  അബദ്ധ പ്രസ്ഥാവനകളിൽ  നിന്നുണ്ടായതായി  കാണാം. ഒന്ന്- പ്രകൃതി നിർദ്ധാരണത്തിൽ പ്രകൃതിയോ നിർദ്ധാരണമോ ഇല്ല  (There is no selection, no nature in Natural selection) വിനയപൂർവ്വം പറയട്ടെ. അല്ല സർ, പ്രകൃതി നിർദ്ധാരണത്തിൽ ഇത് രണ്ടും ഉണ്ട്. നാറ്റ്വറൽ സെലക്ഷൻ എന്നത് പരിണാമ സിദ്ധാന്തത്തിന്റെ മർമ്മമാണ്. അതില്ലെങ്കിൽ പരിണാമ സിദ്ധാന്തം ഇല്ല. തങ്ങളുടെ ശത്രുക്കളായ ഇന്റലിജെന്റ്സ് ഡിസൈൻ കാരെ ഭയപ്പെട്ടു കൊണ്ട് സ്വന്തം ആയുധം തന്നെ നശിപ്പിക്കുകയാണു സാർ ഇവിടെ

പ്രകൃതി നിർദ്ധാരണം മനസ്സിലാക്കുക വലിയ പ്രയാസമാണ്. അത് മനസ്സിലാക്കാൻ പല അഭ്യാസങ്ങളും  ഞാൻ കാണിച്ചിട്ടുണ്ട്. എന്നിട്ടും ഒരു തൃപ്തിയാകായ്മയുണ്ട്. ഇവിഷയത്തിലുള്ള മറ്റൊരു അബദ്ധം, 'നാറ്റ്വറൽ' എന്ന പ്രയോഗത്തെ 'സ്വാഭാവികം' എന്ന് മനസ്സിലാക്കിയതിലൂടെയാണു. അങ്ങനെ അല്ല. പ്രകൃതി തന്നെയാണത്. പലപ്പോഴും അസ്വാഭാവികവും. ഇവിടെ പ്രകൃതി എന്താണെന്നു നിർവചിച്ചു  കണ്ടെത്തുകയാണു സാർ ചെയ്യേണ്ടത്. അല്ലാതെ ഒരു വാക്കിനു ഡിക്ഷ്ണറിയിലുള്ള അർഥങ്ങളൊക്കെ തപ്പിയെടുത്തു വ്യാഖ്യാനിച്ചു രകഷപ്പെടുകയല്ല .  അതൊരു മതപരമായ കസർത്താണു. 

നിരവധി അറിഞ്ഞതും അറിയാത്തതും ആയ സെലക്ഷനുകളുടെ ആകെ തുകയ്ക്ക് പറയുന്ന പേരാണു "നാറ്റ്വരൽ സെലക്ഷൻ". ഇവയത്രയും തെരഞ്ഞെടുപ്പുകളാണു. ഇവിടെയുള്ള പ്രശ്നം കൃത്യമായ ധാരണകളോടെ, മുൻവിധിയോടെ നാം നടത്തുന്ന തെരഞ്ഞെടുപ്പല്ല ഇവിടെ. അതുമായി ഇതിനെ കൂട്ടികെട്ടരുത്. ഇവിടെയുള്ള മുൻവിധി എന്നത്  നിലനിൽപ്പുമായി മാത്രം ബന്ധപ്പെട്ടതാണ്. പ്രകൃതി അതിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് നടത്തുന്നത്. ഇവിടെ പ്രകൃതി എന്ന് പറയുന്നത് നിരവധി ഘടകങ്ങളുടെ ആകെ തുകയാണ്.     "നാറ്റ്വരൽ  സെലക്ഷൻ" ഒരുതരം അരിക്കൽ (Natural filtering) പ്രക്രിയയാണ്. അതിൽ ചിലത് ഇല്ലാതാവുന്നു, ചിലത് കൂട്ടിച്ചേർക്കപ്പെടുന്നു.

മനുഷ്യൻ കുരങ്ങിൽ (പൊതുവായി) നിന്നല്ല മറിച്ച് രണ്ടു ജീവികളും ഒരു പൊതുപൂർവികനിൽ (ഭൂമിയിലെ ദൃശ്യ വിസ്മയം പരിചയപ്പെടുത്തുന്ന വേള, യൂട്യൂബ്)  നിന്നാണെന്ന  പൂർവസൂരികളുടെ വാദം രവിചന്ദ്രൻ അതേപോലെ ഉന്നയിക്കുന്നു. സ്വന്തം ബൗദ്ധിക ശേഷിയിൽ നിന്നുള്ള ഒരു ഇടപെടൽ ഇതിലൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു, അതുണ്ടായില്ല എന്നത് നിരാശാ ജനകമായിരുന്നു. (ഇവ്വിഷയത്തിൽ ഞാൻ നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന്റെ ഒരു സ്കെയിലും അതിൽ വിശദീകരിച്ചിരുന്നു. വീണ്ടും അതൊക്കെ ടൈപ്പു ചെയ്യാൻ മടിയാവുന്നു) ഒന്ന് മാത്രം സൂചിപ്പിക്കാം ഇന്ന് ഈ പൊതുപൂർവീകനെ, അല്ലെങ്കിൽ മനുഷ്യന്റെ പൂർവീകരായ പല ഹോമോ വിഭാഗങ്ങളെയും  കണ്ടാൽ അവയെ സാർ എന്ത് വിളിക്കുമെന്നറിയില്ല. ഞാൻ കുരങ്ങുകളെന്നു തന്നെ വിളിക്കും. ഉദാഹരണം ഈജിപ്തോപിത്തിക്കസ്.  

Tuesday, December 29, 2015

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം IV- മുഖ്യധാരാനന്തര ദശ

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം IV- മുഖ്യധാരാനന്തര ദശ

ഇത് ഈ ബ്ലോഗ്ഗിലെ ഇരുപത്തിഅഞ്ചാമത്തെ പോസ്റ്റാണ്. ഈ ബ്ലോഗ് ആരംഭിയ്ക്കുമ്പോള്‍ ഇത്ര ലേഖനങ്ങള്‍ എഴുതാന്‍ കഴിയും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഓരോ ലേഖനവും എഴുതാന്‍ വേണ്ടി വരുന്ന effort ആലോചിക്കുമ്പോള്‍. ഇപ്പോഴും ഇത് എത്ര നാള്‍ മുന്‍പോട്ട് പോകാന്‍ കൊണ്ടും പോകാന്‍ കഴിയും എന്നതിനെ കുറിച്ച് എനിക്ക് വലിയ ഊഹം ഇല്ല. റെഫറന്‍‌സിനുള്ള മെറ്റീരിയലുകള്‍ കിട്ടാത്താണ് പ്രശ്നം. ഈ പോസ്റ്റില്‍ ഒരു നക്ഷത്രത്തിന്റെ മുഖ്യധാര ദശയ്ക്ക് ശേഷമുള്ള ചുവന്ന ഭീമന്‍ എന്ന അവസ്ഥയെ പരിചയപ്പെടുത്തുന്നു.ഉമേഷേട്ടന്റെ അഭ്യര്‍ഥന മാനിച്ച് ചിത്രം വരച്ചുള്ള വിശദീകരണം കുറച്ചിട്ടുണ്ട്. എന്നാലും ഒരെണ്ണം ഇതില്‍ ഉപയോഗിക്കേണ്ടി വന്നു. :)

ചുവന്ന ഭീമന്‍

ഒരു പ്രാങ്നക്ഷത്രം Hydrostatic equilibrium നേടിയെടുക്കുന്നതോടെ അതിന്റെ‍ ഹൈഡ്രജന്‍ അണുക്കള്‍ സംയോജിച്ച് ഊര്‍ജ്ജ ഉല്‍‌പാദനം തുടങ്ങുകയും, അതോടെ ആ നക്ഷത്രം ഒരു മുഖ്യധാരാ നക്ഷത്രം ആയി മാറുകയും ചെയ്യുന്നു. ഈ സമയത്താണ് ഒരു നക്ഷത്രം ശരിക്കും ജനിക്കുന്നത് എന്നും ഈ അവസ്ഥയില്‍ ഉള്ള നക്ഷത്രത്തെ Zero Age Main sequence Star (ZAMS) എന്നും പറയുന്നു. ഇതൊക്കെ കഴിഞ്ഞ 3 പോസ്റ്റുകളില്‍ നിന്നു നമ്മള്‍ മനസ്സിലാക്കി. നക്ഷത്രത്തിനു ഈ Hydrostatic equilibrium കാത്തു സൂക്ഷിക്കുവാന്‍ കഴിയുന്ന കാലത്തോളം അത് മുഖ്യധാര ദശയില്‍ കഴിയുന്നു. ഒരു നക്ഷത്രം അതിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്ന ദശയും ഇതു തന്നെ. അതിനാലാണ് HR ആരേഖത്തിലെ മുഖ്യധാരാ ദശയുടെ നാടയില്‍ നമ്മള്‍ ഏറ്റവും അധികം നക്ഷത്രങ്ങളെ കാണുന്നത്.
അപ്പോള്‍ മുഖ്യധാരാ ദശ വരെയുള്ള കാര്യങ്ങള്‍ നമ്മള്‍ കഴിഞ്ഞ മൂന്നു പോസ്റ്റുകളില്‍ നിന്നു മനസ്സിലാക്കി. പക്ഷെ ഒരു നക്ഷത്രത്തിനു അനന്തമായി ഇങ്ങനെ മുഖ്യധാരാ ദശയില്‍ തുടരാന്‍ പറ്റില്ല. നമ്മള്‍ക്ക് ചിരംജീവി ആയി ഇരിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് നടക്കാത്തതു പോലെ തന്നെ. മുഖ്യധാരാ ദശയുടെ അന്ത്യത്തില്‍ നക്ഷത്രത്തിന്റെ കാമ്പിലുള്ള ഹൈഡ്രജന്‍ മൊത്തം ഉപയോഗിച്ചു തീരുകയും അതോടെ അവിടുത്തെ ഹൈഡ്രജന്റെ എരിയല്‍ അവസാനിക്കുകയും ചെയ്യും.

Shell Hydrogen Burning

പക്ഷെ ഈ അവസ്ഥയിലും‍ നക്ഷത്രത്തില്‍ ഹൈഡ്രജന്‍ എരിയുന്നുണ്ടാകും പക്ഷെ അത് മുഖ്യധാരാ ദശയിലെ പോലെ കാമ്പിലല്ല മറിച്ച് കാമ്പിനെ ചുറ്റിയുള്ള വാതക പാളിയിലാണ്. ഇങ്ങനെ ഉള്ള എരിയലിനു Shell Hydrogen Burning എന്നാണ് പറയുന്നത്. ആദ്യം ഈ എരിയല്‍ കാമ്പിനോട് അടുത്തു കിടക്കുന്ന വാതക പാളിയില്‍ മാത്രമേ നടക്കുകയുള്ളൂ. കാമ്പിലെ ഹൈഡ്രജന്‍ എരിഞ്ഞു തീരുന്നതോടെ നക്ഷത്രത്തിന്റെ Hydrostatic equilibrium-ത്തിനു ഇളക്കം തട്ടുന്നു. ഊര്‍ജ്ജ ഉല്‍‌പാദനം നിലയ്ക്കുന്നതോടെ പുറത്തേക്കുള്ള ഊര്‍ജ്ജ കിരണങ്ങളുടെ പ്രവാഹം നിലയ്ക്കുന്നു. തന്മൂലം ഗുരുത്വആകര്‍ഷണം മേല്‍‌ക്കൈ നേടുകയും ചെയ്യുകയും നക്ഷത്രത്തിന്റെ കാമ്പ് സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. കാമ്പിനു പുറത്തുള്ള വാതക പാളികളും സംങ്കോചിക്കുന്നു. കാമ്പിനോട് അടുത്തുള്ള പാളികള്‍ കൂടുതല്‍ വേഗത്തില്‍ സംങ്കോചിക്കുന്നു. ഈ സങ്കോചം മൂലം താപം വര്‍ദ്ധിച്ച് അത് പുറത്തേയ്ക്ക് പ്രവഹിക്കുന്നു. ഈ താപപ്രവാകം കാമ്പിനു ചുറ്റുമുള്ള ഹൈഡ്രജന്‍ പാളിയെ ചൂടുപിടിപ്പിക്കുകയും തന്മൂലം പുറം പാളികളിലെ ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയം ആയി മാറി ഈ ഹീലിയം കാമ്പിലേക്ക് കൂട്ടിചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഒരു ഹീലിയം കാമ്പും അതിനു ചുറ്റും ഹൈഡ്രജന്‍ എരിയുന്ന പാളിയുമുള്ള അവസ്ഥയിലേക്ക് നക്ഷത്രം മാറ്റപ്പെടുന്നു.
ഈ പ്രക്രിയ തുടരുമ്പോള്‍ കാമ്പില്‍ നിന്നു പുറത്തേക്ക് വരുന്ന അതിഭീമമായ താപത്തിന്റെ മര്‍ദ്ദം മൂലം നക്ഷത്രം വികസിക്കുകയും അതിന്റെ തേജസ്സ് (Luminosity) വളരെയധികം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും നക്ഷത്രം വികസിക്കുമ്പോള്‍ അതിന്റെ ഉപരിതല താപനില കുറയുമല്ലോ. ഉപരിതല താപ നില ഏതാണ്ട് 3500 K എത്തുമ്പോള്‍ നക്ഷത്രം ചുവന്ന പ്രഭയോടെ പ്രകാശിക്കുന്നു. ഈ അവസ്ഥയില്‍ ആയ നക്ഷത്രത്തെയാണ് ചുവന്ന ഭീമന്‍ (Red Giant) എന്ന് വിളിക്കുന്നത്.
3500 K എത്തുമ്പോള്‍ എന്തുകൊണ്ടാണ് ചുവപ്പ് നിറം വരുന്നത് എന്നറിയാനും താപനിലയും നിറവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനുംവിദ്യുത്കാന്തിക തരംഗങ്ങളും ജ്യോതിശാസ്ത്രവുംവിദ്യുത്കാന്തിക തരംഗങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെ, എന്നീ പോസ്റ്റുകള്‍ സന്ദര്‍ശിക്കുക.
അപ്പോള്‍ കാമ്പിലെ ഹൈഡ്രജന്‍ മൊത്തം തീര്‍ന്ന് ജീവിതത്തിന്റെ അടുത്ത ദശയിലേക്ക് കാലെടുത്തു വയ്ക്കുന്ന മുഖ്യധാരാ നക്ഷത്രത്തെ ആണ് ചുവന്ന ഭീമന്‍ എന്നു പറയുന്നത്. ഓറിയോണ്‍ രാശിയിലുള്ള തിരുവാതിര (Betelgeuse) നക്ഷത്രം ഈ ദശയില്‍ ഉള്ള നക്ഷത്രത്തിനു ഉദാഹരണം ആണ്.

തിരുവാതിര നക്ഷത്രം ഒരു ചുവന്ന ഭീമന്‍ നക്ഷത്രം ആണ്.
ചിത്രത്തിനു കടപ്പാട്: നാസയുടെ വെബ്ബ് സൈറ്റ്

സൂര്യനും ചുവന്നഭീമനാകും!

മുകളിലെ വിവരണത്തില്‍ നിന്നു ഈ ദശയില്‍ ഉള്ള നക്ഷത്രത്തെ എന്തു കൊണ്ട് ചുവന്ന ഭീമന്‍ എന്നു പറയുന്നു എന്നു മനസ്സിലാക്കാമല്ലോ. നമ്മൂടെ സൂര്യന്‍ അതിന്റെ ജീവിതത്തിന്റെ മുഖ്യധാരാ ദശയില്‍ ആണെന്നു കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അപ്പോള്‍ നമ്മൂടെ സൂര്യന്റെ കാമ്പില്‍ ഇപ്പോള്‍ ഹൈഡ്രജന്‍ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനി ഒരു 500 കോടി കൊല്ലം കൂടി എരിയാനുള്ള ഇംധനം സൂര്യന്റെ കാമ്പില്‍ ഉണ്ട്. പക്ഷെ കാമ്പിലുള്ള ഹൈഡ്രജന്‍ തീര്‍ന്നു കഴിഞ്ഞാല്‍ നമ്മുടെ സൂര്യനും മുകളില്‍ വിവരിച്ച പോലെ ഒരു ചുവന്ന ഭീമന്‍ ആകും. അതായത് സൂര്യന്റെ വ്യാസം വര്‍ദ്ധിക്കും. അതിന്റെ വ്യാസം വര്‍ദ്ധിച്ച് അത് ബുധനേയും ശുക്രനേയും ഒക്കെ വിഴുങ്ങി കളയും. ഏകദേശം ഭൂമിയുടെ അടുത്ത് വരെ അതിന്റെ വ്യാസം വര്‍ദ്ധിക്കും. സൂര്യനില്‍ നിന്നു വരുന്ന അത്യുഗ്ര ചൂടിനാല്‍ ഭൂമിലെ എല്ലാം ഭസ്മമായി പോകും സമുദ്രമൊക്കെ വറ്റിപോകും. പക്ഷെ അതിനു മുന്‍പ് തന്നെ മനുഷ്യന്‍ വേറെ ഏതെങ്കിലും ഒരു ഗ്രഹത്തിലേക്ക് ചേക്കേറും എന്ന് നമ്മള്‍ക്ക് വിവ്ഹാരിക്കാം. ചുരുക്കി പറഞ്ഞാല്‍ സൂര്യന്‍ ഒരു ചുവന്ന ഭീമനാകുന്ന ഘട്ടത്തില്‍ അതിനെ ചുറ്റുന്ന ഗ്രഹങ്ങളെ ഒക്കെ വിഴുങ്ങി കളയുകയോ അതിന്റെ അന്തരീക്ഷം ഒക്കെ ആകെ മാറ്റി മറിക്കുകയോ ചെയ്യും. താഴെയുള്ള ചിത്രം കാണുക.
സൂര്യന്റെ ഇപ്പോഴത്തെ വലിപ്പവും ചുവന്ന ഭീമന്‍ ആവുമ്പോഴത്തെ വലിപ്പവുംThis image was copied from Nick Strobel's Astronomy Notes. But it is rendered to suite the requirements of this article.

മുഖ്യധാരാനന്തര ദശയുടെ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല. അത് അടുത്ത പോസ്റ്റില്‍ തുടരും.